ഇളയ സുപ്പര്‍സ്റ്റാര്‍ പട്ടം തനിക്ക് വേണ്ടെന്ന് നടന്‍ ധനുഷ്. താരത്തിന്‍റെ പുതിയ ചിത്രമായ പട്ടയുടെ ടൈറ്റില്‍ പുറത്തു വന്നതിന് പിന്നാലെയാണ് ധനുഷിന് മേല്‍ ഇളയ സൂപ്പര്‍സ്റ്റാര്‍ പട്ടം ചാര്‍ത്തപ്പെട്ടത്.
എന്നാല്‍ ആ വിളിയേക്കാള്‍ തന്നെ പേര് വിളിക്കുന്നതാണ് ഇഷ്ടമെന്ന് ധനുഷ് പറഞ്ഞു. ആരാധകര്‍ സംഘടിപ്പിച്ച പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു ധനുഷ് ഇക്കാര്യം പറഞ്ഞത്.
“രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കള്‍ എല്ലാം ധനുഷിനെ വച്ച് സിനിമ നിര്‍മ്മിക്കാന്‍ താത്പര്യപ്പെടുന്നുണ്ട്. ഏത് കഥാപാത്രത്തെയും ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് സാധിക്കുന്നത് കൊണ്ടാണത്. അധികം വൈകാതെ അദ്ദേഹം ഇളയ സൂപ്പര്‍ സ്റ്റാര്‍ ആയി മാറും എന്ന് ചടങ്ങില്‍ സംസാരിച്ച നിര്‍മ്മാതാവ് തനു പ്രശംസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താര ജാഡകളില്ലാതെ ധനുഷിന്‍റെ തുറന്നു പറച്ചില്‍.