ശക്തമായ സുരക്ഷാ മുന്‍കരുതല്‍ പാലിച്ച് സിനിമാശാലകള്‍ തുറക്കാന്‍ അനുമതി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.
രാജ്യത്തെ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും. ശക്തമായ സുരക്ഷാ മുന്‍കരുതല്‍ പാലിച്ച് സിനിമാശാലകള്‍ തുറക്കാന്‍ അനുമതി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ആഗസ്ത് അവസാനത്തോടെയായിരിക്കും ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറത്തിറങ്ങും.
സാമൂഹ്യ അകലം പാലിച്ച് ഒന്നിടവിട്ട നിരകളില്‍ ഇരുത്തുക, സീറ്റുകള്‍ക്കിടയില്‍ മൂന്ന് സീറ്റുകള്‍ ഒഴിച്ചിടുക, കുടുംബമാണെങ്കില്‍ ഒരുമിച്ച് ഇരിക്കാന്‍ അനുവദിക്കും, 24 ഡിഗ്രിയോ അതില്‍ കൂടുതലോ ആവണം തിയേറ്ററിനുള്ളിലെ താപനില, പ്രേക്ഷകര്‍ക്ക് മാസ്കും സാനിറ്റൈസറും നിര്‍ബന്ധം- തുടങ്ങിയ നിയന്ത്രണങ്ങളാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. എന്നാല്‍ മാളുകളിലെ മള്‍ട്ടിപ്ലക്സുകളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല.
ജിമ്മുകള്‍ക്ക് ഉള്‍പ്പെടെ അനുമതി നല്‍കിയതോടെയാണ് തിയേറ്റര്‍ ഉടമകള്‍ സിനിമാശാലകള്‍ തുറക്കണമെന്ന ആവശ്യം ഉന്നയിച്ചത്. മാളുകള്‍ തുറന്നിട്ടും വലിയ തിരക്കൊന്നും അനുഭവപ്പെടാത്തതിനാല്‍ തിയേറ്ററുകളും അത്തരത്തില്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.