ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആദയനികുതി വകുപ്പിനോട് കൂടുതല്‍ സമയം ആവശ്യപ്പെട്ട് നടന് വിജയ്. ഷൂട്ടിങ്ങ് തിരക്കുകള്‍ കാരണമാണ് നടന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ചെന്നൈ ആദായ നികുതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് വിജയ് കത്ത് നല്‍കിയത്.
പരിശോധനകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്നും മൂന്ന് ദിവസത്തിനകം നേരിട്ട് ഹാജരാകണമെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ ആവശ്യം.
‘മാസ്റ്റര്‍’ സിനിമയുടെ ഷൂട്ടിങ് സ്ഥലമായ നെയ് വേലിയില്‍ നിന്നാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടനെ കസ്റ്റഡിയിലെടുത്ത് സ്വത്ത് വിവരങ്ങള്‍ പരിശോധിച്ചത്. പരിശോധന മുപ്പത് മണിക്കൂറോളമാണ് നീണ്ടു നിന്നിരുന്നത്. വിജയിയുടെ വീട്ടില്‍ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അതിന് ശേഷം ആദായനികുതി വകുപ്പ് ഇറക്കിയ വാര്‍ത്താക്കുറിപ്പ്.