നടി തൃഷ കൃഷ്ണയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്‍സൂര്‍ അലി ഖാനെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്. വിഷയത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മിഷന് ഡിജിപിയോട് കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. തൃഷയുടെ പരാതിയിലാണ് നടനെതിരെ നുങ്കമ്പാക്കം പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 354 എ, 509 എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.ലിയോ സിനിമയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനിടെയാണ് നടി തൃഷയ്ക്കെതിരെ അശ്ലീല പരാമര്‍ശം മന്‍സൂര്‍ അലി ഖാന് നടത്തിയത്. തൃഷ തന്നെയാണ് ആദ്യം സമൂഹമാധ്യമങ്ങളിലൂടെ ഇതിനെതിരെ പ്രതികരിച്ചത്. നടനൊപ്പം ഇനി അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കി. പിന്നാലെ നടി ഖുശ്ബു, സംവിധായകന് ലോകേഷ് കനകരാജ്, ഗായിക ചിന്മയി, ചിരഞ്ജീവി എന്നിവരുള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശത്തെ അപലപിച്ചു.മന്‍സൂര്‍ അലി ഖാന്റെ പ്രസ്താവന നീചവും വെറുപ്പുളവാക്കുന്നതുമാണെന്നായിരുന്നു തൃഷയുടെ പ്രതികരണം. സ്ത്രീവിരുദ്ധ, സെക്സിസ്റ്റ്, അനാദരവായ, വെറുപ്പുളവാക്കുന്ന, മോശം മനോഭാവത്തിലുള്ള പരാമര്‍ശത്തെ അപലപിക്കുന്നു. ഇന്നുവരെ അയാളെപ്പോലെ ഒരു മോശം ആള്‍ക്കൊപ്പം ഒരുമിച്ചഭിനയിക്കേണ്ടി വന്നിട്ടില്ലാത്തതിനാല്‍ ആശ്വസിക്കുന്നു. ഇനിയും എന്റെ കരിയറിലുടനീളം അങ്ങനെ തന്നെയായിരിക്കും എന്ന് ഉറപ്പാക്കും. അയാളെപ്പോലുള്ളവരാണ് മനുഷ്യരാശിയില്‍ മോശം കൊണ്ടുവരുന്നത് എന്നും തൃഷ പ്രതികരിച്ചു.
Related News
കാവൽ നവംബർ 25ന് തീയറ്ററുകളിൽ
സുരേഷ് ഗോപി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം കാവൽ അടുത്ത മാസം 25ന് തീയറ്ററുകളിലെത്തും. അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കറുടെ മകൻ നിധിൻ രൺജി പണിക്കറാണ് സിനിമ അണിയിച്ചൊരുക്കുന്നത്. കസബയ്ക്ക് ശേഷം നിധിൻ രഞ്ജി പണിക്കർ ഒരുക്കുന്ന കാവലിന്റെ ആദ്യ ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. ലാലും സിനിമയിൽ സുരേഷ് ഗോപിയുടെ കൂടെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സയാ ഡേവിഡ്, മുത്തു മണി, ഐ എം വിജയൻ, സുജിത്ത് ശങ്കർ, അലൻസിയർ, […]
വിനോദ നികുതിയിലും വൈദ്യുത ചാര്‍ജിലും ഇളവ്; തിയറ്ററുകള്‍ തുറക്കും
ചലച്ചിത്ര മേഖലക്ക് ഇളവ് പ്രഖ്യാപിച്ച് സർക്കാർ. സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കും. തിയറ്ററുകള്‍ പൂട്ടിക്കിടന്ന കാലത്തെ നികുതിയാണ് ഒഴിവാക്കുക. തിയറ്ററുകൾ അടഞ്ഞ് കിടന്ന 10 മാസത്തെ വൈദ്യുതി ഫിക്സഡ് ചാർജ് 50 ശതമാനമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 2020 മാർച്ച് 31നുള്ളിൽ അടക്കേണ്ട വസ്തു നികുതി ഗഡുക്കളായി അടക്കാം. തിയേറ്ററുമായി ബന്ധപ്പെട്ട ലൈസൻസുകളുടെ കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിച്ചു. തദ്ദേശ സ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്, ബില്‍ഡിംഗ് […]
‘കേരളത്തിലുള്ള എല്ലാവരും ഷാജിയെന്ന് പേരിടണം’; ചിരിയുണര്‍ത്തി മേരാ നാം ഷാജി ട്രെയിലര്‍
കട്ടപ്പനയിലെ ഹൃതിക്ക് റോഷന് എന്ന സിനിമക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ‘മേരാ നാം ഷാജി’യുടെ ട്രെയിലര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി 8 പുറത്തിറക്കി. ബിജു മേനോൻ, ബൈജു, ആസിഫ് അലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മേരാ നാം ഷാജി നാദിര്‍ഷായുടെ പതിവ് ഹാസ്യശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രശസ്ത ചലച്ചിത്ര താരം ജയന്റെ ‘നീയാണോ ഈ അലവലാതി ഷാജി’, എന്ന ഹിറ്റ് ഡയലോഗിലൂടെയാണ് ട്രെയിലര്‍ അവസാനിക്കുന്നത്. അമർ അക്ബർ അന്തോണിക്കും കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം നാദിർഷ […]