അഭിനേതാക്കളായ മഞ്ജു വാര്യര്‍, ജോജു ജോര്‍ജ്, സംവിധായകരായ ലിജോ ജോസ് പെല്ലിശ്ശേരി, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ ക്യാംപെയിന്‍റെ ഭാഗമായി.
കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബോധവത്കരണ ക്യാംപെയിനായ ബ്രെയ്ക്ക് ദ ചെയിനില്‍ പങ്കാളികളായി സിനിമാ പ്രവര്‍ത്തകരും. അഭിനേതാക്കളായ മഞ്ജു വാര്യര്‍, ജോജു ജോര്‍ജ്, സംവിധായകരായ ലിജോ ജോസ് പെല്ലിശ്ശേരി, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ ക്യാംപെയിന്‍റെ ഭാഗമായി.
കോവിഡ് പകരാതിരിക്കാന്‍ കൈകള്‍ ശുദ്ധമാക്കേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ച ബോധവല്‍കരണ പരിപാടിയാണ് ബ്രെയ്ക്ക് ദ ചെയ്ന്‍. വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും ഗണ്യമായി കുറയ്ക്കുക എന്നതാണ് ക്യാംപെയിന്‍റെ ലക്ഷ്യം. ഇന്നലെ ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.
ഓഫീസുകളില്‍ ജീവനക്കാരും പൊതുജനങ്ങളും പ്രവേശിക്കുന്നതിനുമുമ്പ് ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കണം. അല്ലെങ്കില്‍ ഹാൻഡ് വാഷോ സോപ്പോ ഉപയോഗിച്ച് കൈ കഴുകാനുള്ള സംവിധാനമുണ്ടാക്കണം. റസിഡൻഷ്യൽ അസോസിയേഷനുകളും ഫ്‌ളാറ്റുകളും അവരുടെ കെട്ടിടങ്ങൾ പ്രവേശിക്കുന്നിടത്ത് ബ്രെയ്ക്ക് ദ ചെയിൻ കിയോസ്‌കുകൾ സ്ഥാപിക്കണം. ബസ് സ്റ്റോപ്പുകൾ, മാർക്കറ്റ് എന്നീ പൊതു ഇടങ്ങളിൽ ക്യാമ്പയിന്റെ ഭാഗമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പ് വരുത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.