ഇന്ത്യന് ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്കാരമായ ദാദാസാഹബ് ഫാല്ക്കെ അവാര്ഡ് അമിതാഭ് ബച്ചന്. കേന്ദ്ര വാര്ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് അവാര്ഡ് വിവരം പ്രഖ്യാപിച്ചത്. ഏകകണ്ഠമായാണ് ബച്ചനെ അവാര്ഡിന് തിരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു. നാലു തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച ബച്ചനെ രാജ്യം പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണനും നല്കി ആദരിച്ചിട്ടുണ്ട്. 1969ല് പുറത്തിറങ്ങിയ സാത്ത് ഹിന്ദുസ്ഥാനിയിലൂടെയായിരുന്നു ബച്ചന്റെ അരങ്ങേറ്റം.
Related News
സുഡാനി ഫ്രം നൈജീരിയക്ക് റഷ്യന് അന്താരാഷ്ട്ര ഫെസ്റ്റിവലില് അംഗീകാരം
നവാഗതനായ സകരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്ക് റഷ്യയില് നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില് അംഗീകാരം. പ്രേക്ഷക അവാര്ഡാണ് റഷ്യയില് നടന്ന ഹീറോ ആന്ഡ് ടൈം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില് സുഡാനി ഫ്രം നൈജീരിയ സ്വന്തമാക്കിയത്. ഹാപ്പി അവേഴ്സിന്റെ ബാനറില് നിര്മ്മിച്ച സുഡാനി ഫ്രം നൈജീരിയ കഴിഞ്ഞ മാര്ച്ച് 23നായിരുന്നു തിയേറ്ററില് പുറത്തിറങ്ങിയത്. സൗബിന് ഷാഹിര് നായകനായി പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ മലപ്പുറത്തിന്റെ നന്മയെയും കാല്പ്പന്ത് ആവേശത്തെയും ആവോളം പകര്ത്തിയ ചിത്രമായിരുന്നു. നായകനായ സൗബിന് […]
ബഹദൂറിക്ക പറഞ്ഞ ആ തമാശക്ക് എണ്ണ കോരിയൊഴിച്ച് ദിലീപേട്ടനും, ഭാഗ്യത്തിനാണ് ഞാൻ കരയാതിരുന്നത്; ബഹദൂറിന്റെ ഓര്മകളില് ലോഹിതദാസിന്റെ മകന്
അവർ ഇരുവരും അടുത്ത ടേക്ക്നായി ഒരുങ്ങി, വിങ്ങുന്ന മനസുമായി നടന്ന് അകന്നു. അമ്മയുടെ അടുത്ത് ചെന്നതും പിടിച്ചു കെട്ടിയ എന്റെ കരച്ചിൽ അണ പൊട്ടി ഹാസ്യ കഥാപാത്രങ്ങളിലൂടെ വന്ന് ഒടുവില് കരയിപ്പിച്ച് പിരിഞ്ഞുപോയ നടനാണ് ബഹദൂര്. മേയ് 22ന് ബഹദൂര് മരിച്ചിട്ട് 20 വര്ഷം തികയുകയാണ്. 2000ത്തില് പുറത്തിറങ്ങിയ ജോക്കറായിരുന്നു ബഹദൂര് അവസാനം അഭിനയിച്ച ചിത്രം. എ.കെ ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തില് അബൂക്ക എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ബഹദൂറിന്റെ ചരമവാര്ഷികത്തില് അദ്ദേഹത്തെക്കുറിച്ചുള്ള ഓര്മകള് പങ്കുവയ്ക്കുകയാണ് […]
ഭീഷ്മ പർവ്വം ഫെബ്രുവരി 24ന് തീയറ്ററുകളിൽ
അമൽ നീരദ്-മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വം 2022 ഫെബ്രുവരി 24ന് തീയറ്ററുകളിലെത്തും. അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2007ൽ ബിഗ് ബിയിലൂടെ ഒന്നിച്ച സഖ്യം 15 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒത്തുചേരുന്നത്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലും അണിയറയിൽ ഒരുങ്ങുന്നുണ്ട്. തൻ്റെ ആദ്യ ചിത്രമായ ബിഗ് ബിയിലൂടെ സ്റ്റൈലിഷ് ഫിലിം മേക്കിംഗ് മലയാളികൾക്ക് പരിചയപ്പെടുത്തിയ അമൽ നീരദ് വീണ്ടും മമ്മൂട്ടിയുമായി ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ബിഗ് ബിയ്ക്ക് ശേഷം അൻവർ, ബാച്ചിലർ പാർട്ടി, ഇയ്യോബിൻ്റെ […]