അമൃതയും മകളും അമൃതയുടെ സഹോദരിയും ബാലയെ കാണാൻ ആശുപത്രിയിലെത്തി. നിലവിൽ പ്രശ്നങ്ങളൊന്നുമില്ല എന്നും ഡോക്ടറോട് സംസാരിച്ചിട്ടുണ്ട് എന്നും അഭിരാമി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. അമൃത ആശുപത്രിയിൽ ബാലയോടൊപ്പം ഉണ്ട്, സഹോദരൻ ശിവയും എത്തിയിട്ടുണ്ടെന്നും അഭിരാമി പറഞ്ഞു.(Bala met amritha suresh and daughter avantika)
ബാല ചേട്ടന്റെ അടുത്ത് ഞങ്ങൾ കുടുംബസമേതം എത്തി. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു. ചേച്ചി ഹോസ്പിറ്റലിൽ ബാല ചേട്ടനൊപ്പം ഉണ്ട്. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട്. നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല. ദയവു ചെയ്ത് ഈ സമയത്ത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അഭിരാമി ഫേസ്ബുക്കിൽ കുറിച്ചു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ മുൻ ഭാര്യ അമൃത സുരേഷും മകളും എത്തിയതിന് അതിന് പിന്നാലെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ ഗോപി സുന്ദറും എത്തി.നടനെ കാണാൻ ഉണ്ണി മുകുന്ദൻ, എൻ എം ബാദുഷ, വിഷ്ണു മോഹൻ, സ്വരാജ്, വിപിൻ എന്നിവരും എത്തിയിരുന്നു. ബാല എല്ലാവരോടും സംസാരിച്ചു. നിലവിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല എന്നാണ് ബാദുഷയും ഫേസ്ബുക്കിൽ കുറിച്ചത് .