Entertainment

സംവിധായകൻ ആറ്റ്‌ലി അച്ഛനായി

സംവിധായകൻ ആറ്റ്‌ലി അച്ഛനായി. ഇന്നലെയാണ് ആറ്റ്‌ലിക്കും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് പിറന്നത്. ആറ്റ്‌ലി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്.

ആറ്റ്‌ലിയും പ്രിയയും കുഞ്ഞ് ഷൂസും പിടിച്ച് കിടക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റ്. ‘എല്ലാവരും പറയുന്നത് ശരിയാണ്. ഇങ്ങനൊരു അനുഭവം മറ്റൊന്നിനും ഇല്ല. ഞങ്ങളുടെ ആൺകുട്ടി വന്നിരിക്കുന്നു. പാരന്റ്ഹുഡിന്റെ പുതിയൊരു സാഹസിക അധ്യായം ഇവിടെ തുടങ്ങുന്നു’- ആറ്റ്‌ലി കുറിച്ചു.

പോസ്റ്റിട്ട് ഉടൻ തന്നെ അനുമോദനവുമായി തമിഴ് താരങ്ങൾ രംഗത്ത് വന്നു. കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ എന്നിങ്ങനെ വൻ താരനിര തന്നെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.