അരവിന്ദന്റെ അതിഥികള്‍ എന്ന ഹിറ്റിന് ശേഷം വിജയം ആവര്‍ത്തിക്കാന്‍ വിനീത് ശ്രീനിവാസന്‍ മനോഹരവുമായി എത്തുന്നു.അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ 27നാണ് റിലീസ് ചെയ്യുന്നത്.സിനിമയുടെ ട്രെയ്‌ലറിനും, ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.പാലക്കാട്ടെ നാട്ടിന്‍പുറത്തുകാരനായ മനു എന്ന ചെറുപ്പക്കാരനായിട്ടാണ് വിനീത് ശ്രീനിവാസന്‍ സിനിമയിലെത്തുന്നത്.അപര്‍ണ ദാസാണ് സിനിമയിലെ നായിക.ഇന്ദ്രന്‍സും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സഞ്ജീവ് ടിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.അടുത്തിടെ പുറത്തിറങ്ങിയ കിനാവോ എന്ന ഗാനം ഏറെയാളുകള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നു.സഞ്ജീവ് ടി, ശ്വേത മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.ബേസില്‍ ജോസഫ്, ദീപക് പറമ്ബോല്‍, കലാരഞ്ജിനി, വി കെ പ്രകാശ്, ജൂഡ് ആന്റണി ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കല്‍, സുനില്‍ എ കെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.ജെബ്ബിന്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സഞ്ജീവ് തോമസാണ്.സഞ്ജീവ് ടിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.അപര്‍ണ ദാസ്, ഹരീഷ് പേരടി, ഇന്ദ്രന്‍സ്, കലാരഞ്ജിനി, സംവിധായകരായ വി കെ പ്രകാശ്, ജൂഡ് ആന്തണി ജോസഫ്, ബേസില്‍ ജോസഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പാലക്കാട് ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കല്‍, സുനില്‍ എകെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/09/aravindhandeathithikalkksheshammatorusolohiturappichvineethshreenivasanmanoharamkudumbaprekshakarilekkethaniniorudhinankudi.jpg?resize=1200%2C600&ssl=1)