Entertainment

ഷെയിന്‍ നിഗത്തെ വിലക്കാൻ ആർക്കും അധികാരമില്ലെന്ന് താരസംഘടനയായ അമ്മ

ഷെയിന്‍ നിഗത്തെ വിലക്കാൻ ആർക്കും അധികാരമില്ലെന്ന് താരസംഘടനയായ അമ്മ. വിലക്ക് കാലഹരണപ്പെട്ട വാക്കാണെന്നും ഷെയിന്‍ നിഗത്തിന്റെ കത്ത് ലഭിച്ചതിനാല്‍ വിഷയം ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

ഷെയിന്‍ നിഗത്തിന്റെ അമ്മയാണ് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് കൈമാറിയത്. പരാതി എന്നതിന് അപ്പുറം സംഭവത്തെ കുറിച്ചുള്ള വിശദീകരണമാണ് 8 പേജിലുള്ള കത്തിലുള്ളത്. ഷെയിൻ ചെയ്ത തെറ്റുകൾ ന്യായീകരിക്കില്ലെന്നും ഗണേശ്കുമാറിന്റെ അഭിപ്രായം വ്യക്തിപരമാണ് എന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. തുടര്‍ന്നുള്ള ചർച്ചകളിൽ മറ്റു സിനിമാ സംഘടനകളെയും ഉൾപ്പെടുത്തുമെന്നും ഇടവേള ബാബു അറിയിച്ചു.