Entertainment

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്നവരുടെ പട്ടികയില്‍ അക്ഷയ് കുമാറും

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്നവരുടെ പട്ടികയില്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാറും. ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച പട്ടികയില്‍ അക്ഷയ് കുമാര്‍ നാലാം സ്ഥാനത്താണ്. ജൂണ്‍ 2018 വരെയുള്ള കണക്കുകള്‍ പ്രകാരം 466 കോടി രൂപയാണ് അക്ഷയ് കുമാര്‍ പ്രതിഫലമായി കൈപ്പറ്റിയിരിക്കുന്നത്. ഹോളിവുഡ് നടന്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍(റോക്ക്) ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 640 കോടി രൂപയാണ് അദ്ദേഹം പ്രതിഫലം വാങ്ങിയത്.

പട്ടികയില്‍ ഇടം കണ്ടെത്തിയ ആദ്യ പത്ത് പേരിലെ ഏക ബോളിവുഡ് നടനാണ് അക്ഷയ് കുമാര്‍. ആസ്‌ട്രേലിയന്‍ നടന്‍ ക്രിസ് ഹെംസ്വര്‍ത്ത് ആണ് രണ്ടാം സ്ഥാനത്ത്. മാര്‍വല്‍ സീരീസിലെ തോര്‍ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടനാണ് ക്രിസ്. 547 കോടിയാണ് ക്രിസിന്റെ പ്രതിഫലം. ജാക്കി ചാനാണ് അഞ്ചാം സ്ഥാനത്ത്. 415 കോടിയാണ് ജാക്കി ചാന്‍ കൈപ്പറ്റിയ പ്രതിഫലം. ഇന്ത്യയുടെ ചൊവ്വ യാത്ര ദൌത്വത്തിന്‍റെ കഥ പറഞ്ഞ മിഷന്‍ മംഗളാണ് അക്ഷയ് കുമാറിന്‍റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.