സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അജിത്തിന് പരിക്ക്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്.
ബൈക്കില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ തെന്നിവീഴുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. അജിത്തിന് വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വേഗം ഭേദമാവട്ടെ (ഗെറ്റ് വെല്‍ സൂണ്‍ തല) ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗുമെത്തി.
നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രത്തിന് ശേഷം അജിത്തും എച്ച് വിനോദും ഒന്നിക്കുന്ന ചിത്രമാണ് വലിമൈ. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. ഹുമ ഖുറേഷിയാണ് നായിക. ഈ വര്‍ഷം ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തും.