Entertainment

ആവളുടെ ആ ചിരി വിലമതിക്കാനാവാത്തത്,​ ഇതുപോലൊരു ചിത്രമെടുക്കാനായി ഒരുപാട് കാത്തിരുന്നതാണ്… ഹൃദയസ്പര്‍ശിയായ കുറിപ്പ്

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന്‍. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവയ്ക്കാറുണ്ട്. താരം ഫേസ്ബുക്കില്‍ പങ്കുവച്ച ഭാര്യ പ്രിയയുടേയും മകന്റെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ പ്രിയയുടെ നെ‍ഞ്ചോട് ചേര്‍ന്നിരിക്കുകയാണ് ഇസഹാഖ്.

‘ആവളുടെ മുഖത്തെ ആ ചിരി വിലമതിക്കാനാവാത്തതാണ്. ഇസയുടെ തുടിപ്പും ഹൃദയമിടിപ്പും അവളറിയുന്നത് കാണുമ്ബോള്‍ സന്തോഷം നിറഞ്ഞൊഴുകുന്നു. ഇതുപോലൊരു ചിത്രമെടുക്കാനായി ഒരുപാട് കാത്തിരുന്നതാണ്. കുഞ്ഞിനായി കാത്തിരിക്കുന്ന എല്ലാ ദമ്ബതികള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.’