നടൻ മോഹൻലാൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ വേഷത്തിലെത്തുന്നുവെന്ന വാർത്തയില്‍ എത്രത്തോളം സത്യമുണ്ട്?. ഇന്നലെ മുതലാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി മോഹന്‍ലാലിന്റെ കാരക്റ്റര്‍ പോസ്റ്റര്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കൊമ്രേഡ് എന്ന പേരിലുള്ള സിനിമക്ക് പിന്നിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് ഒടുവില്‍ പോസ്റ്ററിലെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. പുതിയ പോസ്റ്റര്‍ ഒടിയന്‍ സിനിമക്ക് മുന്‍പ് തീരുമാനിച്ചിരുന്നതായിരുന്നെന്നും അതിന്റെ ഭാഗമായി ഒരുക്കിയ കാരക്റ്റര്‍ സ്കെച്ച് ഇപ്പോള്‍ പുറത്ത് വിട്ടത് ശരിയായില്ലെന്നും ശ്രീകുമാര്‍ മേനോന്‍ കുറ്റപ്പെടുത്തുന്നു. 1990ൽ പുറത്തിറങ്ങിയ ലാൽ സലാമിലെ സ്റ്റീഫൻ നെട്ടൂരാൻ, രക്തസാക്ഷികൾ സിന്ദാബാദിലെ (1998) ശിവ സുബ്രമണ്യ അയ്യർ എന്നിവയാണ് ഇതിനു മുൻപ് മോഹൻലാൽ അവതരിപ്പിച്ച കമ്മ്യൂണിസ്റ്റ് കഥാപാത്രങ്ങൾ.