India International Latest news Pravasi World

Air India Celebrates Historic Return to Zurich with Inaugural Flight to Delhi

Zurich: 16.06.24————————————————On June 16th, Air India marked a significant milestone with the inauguration of its first flight, AI 152, from Zurich to Delhi. The event, held at Zurich Airport, was graced by several distinguished guests and dignitaries. The ceremony was inaugurated by His Excellency Mridul Kumar, the Indian Ambassador to Switzerland, who highlighted the pride […]

World

അലക്സി നവൽനിയുടെ മൃതദേഹം വിട്ടുകിട്ടാൻ സഹായിച്ച അഭിഭാഷകൻ കസ്റ്റഡിയിൽ

റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ലാഡമിർ പുടിന്റെ വിമർശകനുമായ അലക്സി നവാൽനിയുടെ മൃതദേഹം വിട്ടുകിട്ടുന്നതിന് സഹായിച്ച അഭിഭാഷകൻ കസ്റ്റഡിയിൽ. അഭിഭാഷകനയ വാസിലി ഡബ്കോവിനെയാണ് കസ്റ്റഡിയിലെടുത്തത്. അലക്സി നവൽനിയുടെ മൃതദേഹം വിട്ടുകിട്ടുന്നതിന് മാതാവിനെ സഹായിച്ച അഭിഭാഷകനാണ് വാസിലി ഡബ്കോവി. എന്നാൽ തടവിലാക്കിയ ശേഷം തന്നെ വിട്ടയച്ചതായി വാസിലി ഡബ്‌കോവ് മാധ്യമങ്ങളോട് വ്യക്തമാക്കി.അറസ്റ്റിൻ്റെ കാരണത്തെക്കുറിച്ചോ സാഹചര്യത്തെക്കുറിച്ചോ അദ്ദേഹം പ്രതികരിച്ചില്ല. രണ്ട് ദിവസം മുൻപാണ് അലക്സി നവാൽനിയുടെ മൃതദേഹം മാതാവിന് കൈമാറിയത്. മരിച്ച് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു മൃതദേഹം കൈമാറിയത്. നവൽനിയുടെ കുടുംബം […]

World

ഗസയിൽ വംശഹത്യ തുടർന്നാൽ ആഗോള തലത്തിൽ ഒറ്റപ്പെടും; ഇസ്രയേലിന് മുന്നറിയിപ്പുമായി ജോ ബൈഡൻ

ഇസ്രയേലിനു മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ. ഗസയിൽ വംശഹത്യ തുടർന്നാൽ ആഗോള തലത്തിൽ ഒറ്റപെടുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം പുണ്യമാസമായ റമദാനിൽ ഗസയിൽ താൽക്കാലിക വെടി നിർത്തലിനു ഇസ്രയേൽ സമ്മതിച്ചതായും ബൈഡൻ വ്യക്തമാക്കി. അടുത്ത തിങ്കളാഴ്ചതന്നെ വെടിനിര്‍ത്തല്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ പറഞ്ഞു. ഹമാസ് പ്രതിനിധികളുള്‍പ്പെടെ വിവിധ നേതാക്കള്‍ പാരീസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ താല്‍കാലിക വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍ എന്നിവയെ സംബന്ധിച്ച് ധാരണയിലെത്തിയതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പ്രതികരിച്ചിരുന്നു. ചില […]

World

26 അടി നീളവും 200 കിലോയിലധികം ഭാരവും; ആമസോൺ വനത്തിൽ പുതിയ അനക്കോണ്ടയെ കണ്ടെത്തി

ആമസോൺ മഴക്കാടുകളിൽ പുതിയ ഇനം ഗ്രീൻ അനക്കോണ്ടയെ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. പ്രൊഫ. ഡോ. ഫ്രീക് വോങ്ക് ആണ് 26 അടി നീളമുള്ള പച്ച അനക്കോണ്ടയുടെ വീഡിയോ റെക്കോർഡുചെയ്‌ത് പുറത്തുവിട്ടത്. എട്ട് മീറ്റർ നീളവും 200 കിലോയിൽ കൂടുതൽ ഭാരവും വരുന്ന അനക്കോണ്ടയാണ് കണ്ടെത്തിയതെന്ന് വോങ്ക് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. അനക്കോണ്ടയുടെ പുതിയ ഇനത്തെ ഡോ വോങ്കിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെയും കണ്ടെത്തിയിട്ടുണ്ട് ഓസ്‌ട്രേലിയയിൽ നിന്നുള്ള ഇനമായിരുന്നു അത്. പുതിയ പാമ്പ്, തന്റെ വലുപ്പത്തിന്റെ നാലിരട്ടി ഉൾക്കൊള്ളാൻ കഴിയുന്നതാണെന്ന് വോങ്ക് […]

World

അലക്സി നവൽനിയുടെ മൃതദേഹം വിട്ടു തരണമെന്ന് പുടിനോട് ആവശ്യപ്പെട്ട് മാതാവ്

റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ മൃതദേഹം വിട്ടു തരണമെന്ന് വ്ലാഡിമിർ പുടിനോട് ആവശ്യപ്പെട്ട് മാതാവ് ല്യൂഡ്മില നവൽനയ. ആർട്ടിക് ധ്രുവത്തിലെ പീനൽ കോളനി ജയിലിന് മുന്നിൽ ചിത്രീകരിച്ച വിഡിയോയിലാണ് ആവശ്യമുന്നയിക്കുന്നത്. മരിച്ച് അഞ്ച് ദിവസമായിട്ടും, മൃതദേഹം കാണാനായില്ലെന്ന് മാതാവ് വിഡിയോ സന്ദേശത്തിൽ പറയുന്നു. നവൽനിയെ മരണത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തുമെന്ന പരാമർശത്തിന് പിന്നാലെ അലക്സി നവൽനിയുടെ ഭാര്യ യൂലിയയുടെ എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തിരുന്നു. തന്റെ ഭർത്താവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ പോരാടുമെന്ന് ദൃഢപ്രതിജ്ഞയെടുത്ത് രംഗത്തിറങ്ങിയിരിക്കുകയാണ് ഭാര്യ […]

World

ബന്ധം രഹസ്യമാക്കി വയ്ക്കാന്‍ പണം നല്‍കിയ കേസില്‍ ട്രംപിനെ കുടുക്കിയ അമേരിക്കന്‍ രതിചിത്ര നടി

വിവാഹേതര ബന്ധം രഹസ്യമാക്കി വയ്ക്കുന്നതിന് രതിചിത്ര നടി സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയ കേസില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിചാരണ അടുത്തമാസം 25ന് ആരംഭിക്കും. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ പ്രസിഡന്റ് ക്രിമിനല്‍ വിചാരണ നേരിടുന്നത്. ആരാണ് ട്രംപിനെ കുടുക്കിയ സ്റ്റോമി ഡാനിയേല്‍സ്? പത്രപ്രവര്‍ത്തകയാകാനായിരുന്നു ലൂസിയാനയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച സ്റ്റെഫാനി ഗ്രിഗറിയുടെ മോഹം. പക്ഷേ പതിനേഴാം വയസ്സില്‍ യാദൃച്ഛികമായി സുഹൃത്തിനൊപ്പം സ്ട്രിപ്പ് ക്ലബിലെത്തിയ സ്റ്റെഫാനി ആദ്യമായി നഗ്നനൃത്തം അവതരിപ്പിച്ചു. പിന്നീട് അതൊരു തൊഴിലാക്കി. പ്രശസ്തയായതോടെ സ്റ്റോമി […]

World

നവൽനിയുടെ മരണം എന്നെ ഞെട്ടിച്ചില്ല, എന്നാൽ രോഷാകുലനാക്കി, ഇതിന് പിന്നിൽ പുടിൻ തന്നെ: ജോ ബൈഡൻ

വ്ലാദിമിർ പുടിന്റെ വിമർശകൻ അലക്സി നവൽനി ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിൽ പുടിന് പങ്കുണ്ടെന്ന ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. നവൽനിയുടെ മരണം തന്നെ ഞെട്ടിക്കുന്നില്ലെന്നും പക്ഷേ ആ മരണം തന്നെ രോഷാകുലനാക്കുന്നുവെന്നും ജോ ബൈഡൻ പറഞ്ഞു. നവൽനിയുടെ മരണത്തിൽ റഷ്യ അന്വേഷണം നടത്തുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. നവൽനിയുടെ മരണത്തിന് ഉത്തരവാദികളായവർ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റഷ്യയിലെ പുടിൻ ഭരണകൂടത്തിന്റെ അഴിമതി ഉൾപ്പെടെയുള്ള എല്ലാ മോശം കാര്യങ്ങൾക്കും എതിരെ നിന്നിരുന്ന […]

World

അധിക വായ്പ നേടാൻ വ്യാജരേഖ ചമച്ച് തട്ടിപ്പ്; ട്രംപിന് 355 മില്യൺ ഡോളർ പിഴ

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. അധിക വായ്‌പ നേടാൻ വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയെന്ന കേസിൽ ട്രംപിന് 355 മില്യൺ ഡോളർ പിഴ ചുമത്തി ന്യൂയോര്‍ക്ക് കോടതി.സ്വന്തം കമ്പനികളുടെ മൂല്യം പെരുപ്പിച്ച് കാട്ടി ബാങ്കുകളെയും ഇൻഷുറൻസ് കമ്പനികളെയും വഞ്ചിച്ച കേസിലാണ് ന്യൂയോര്‍ക്കിലെ കോടതി ശിക്ഷ വിധിച്ചത്. ന്യൂയോർക്കിൽ ഒരു കമ്പനിയുടെയും ഓഫീസറായോ ഡയറക്ടറ്റായോ ചുമതല വഹിക്കുന്നതിൽ നിന്ന് മൂന്ന് വര്‍ഷത്തേക്ക് ഡൊണാൾഡ് ട്രംപിനെ കോടതി വിലക്കിയിട്ടുണ്ട്. ന്യൂയോർക്കിലെ ബാങ്കുകളിൽ നിന്ന് അടക്കം വായ്പകൾക്ക് അപേക്ഷിക്കുന്നതിൽ […]

World

വാഹനാപകടം: മാരത്തൺ ലോക റെക്കോർഡ് ഉടമ കെൽവിൻ കിപ്റ്റും പരിശീലകനും മരണപ്പെട്ടു

നിലവിലെ മാരത്തൺ ലോക റെക്കോർഡ് ഉടമയായ കെനിയൻ അത്ലറ്റ് കെൽവിൻ കിപ്റ്റം വാഹനാപകടത്തിൽ മരണപ്പെട്ടു. കെനിയയിലെ അഞ്ചാമത്തെ വലിയ നഗരമായ എൽഡോറെറ്റിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിശീലകനും മരണപ്പെട്ടു. പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് സംഭവം. എൽഡോറെറ്റിലെ പരിശീലന ഗ്രൗണ്ടിലേക്ക് പോകുന്നതിനിടെയാണ് കെൽവിനും കോച്ച് ഗെർവൈസ് ഹക്കിസിമാനയും അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി വലിയ മരത്തിൽ ഇടിക്കുകയായിരുന്നു. 24 കാരനായ കെൽവിനാണ് വാഹനം ഓടിച്ചിരുന്നതെന്നും കെനിയൻ പൊലീസ് പറഞ്ഞു. കെനിയൻ […]

World

പാകിസ്താനിൽ തൂക്കൂസഭ? ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷമില്ല; ഏറ്റവും വലിയ ഒറ്റകക്ഷിയായി PTI

തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ പാകിസ്താനിൽ തൂക്കുസഭയിലേക്ക് നീങ്ങുന്നു. 252 സീറ്റുകളിലെ ഫലമാണ് പുറത്തുവന്നത്. 99 സീറ്റുകളുമായി പിടിഐ സ്വതന്ത്രരാണ് ഏറ്റവും വലിയ ഒറ്റകക്ഷി. നവാസ് ഷെരീഫിനെ പിന്തുണക്കില്ലെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കി. നവാസ് ഷെരീഫിന്റെ പിഎംഎൽഎൻ 71 സീറ്റുകളാണ് നേടാനായത്. ബിലാവൽ ഭൂട്ടോയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി(പിപിപി) 53 സീറ്റുകളിൽ വിജയിച്ചിട്ടുണ്ട്. പല മണ്ഡലങ്ങളിലും അട്ടിമറി നടന്നതായി ഇമ്രാൻ ഖാൻ ആരോപിച്ചു. പാകിസ്താനിൽ സർക്കാരുണ്ടാക്കാൻ 133 സീറ്റിന്റെ ഭൂരിപക്ഷമാണ് വേണ്ടത്. സർക്കാർ രൂപീകരണ ചർച്ചകൾ സജീവമായി തുടരുകയാണ് […]