അന്തര്‍ സംസ്ഥാന ബസുകളുടെ ചട്ടലംഘനം കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിലൂടെ പിഴയായി ഈടാക്കിയത് 1 കോടി 52 ലക്ഷം രൂപ . 4651 അന്തര്‍ സംസ്ഥാന ബസുകള്‍ക്കെതിരെ നടപടിയെടുത്തു. 271 ബുക്കിങ് ഓഫീസുകളള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. ചട്ടങ്ങള്‍ ലംഘിക്കില്ലെന്ന് ബസ് ഉടമകള്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിക്ക് രേഖാമൂലം ഉറപ്പ് നല്‍കി. കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് ആരംഭിച്ചത്.
Uncategorized
വിദ്യാര്‍ഥികള്‍ക്കായി അധ്യാപകന്‍ പരീക്ഷ എഴുതിയ കേസില്‍ ഉത്തരക്കടലാസുകള്‍ കസ്റ്റഡിയിലെടുക്കും
കോഴിക്കോട് മുക്കം നീലേശ്വരം സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി അധ്യാപകന്‍ പരീക്ഷ എഴുതിയ കേസില്‍ ഉത്തരക്കടലാസുകള്‍ കസ്റ്റഡിയിലെടുക്കും. പ്രതികള്‍ക്കെതിരെ ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് സൂചന. കോഴിക്കോട് നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി അധ്യാപകന്‍ എഴുതിയ ഉത്തരക്കടലാസുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഇതിനായി തിരുവനന്തപുരത്തെ പരീക്ഷ ഭവനിലെത്തി ഉത്തരക്കടലാസുകള്‍ കസ്റ്റഡിയിലെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി പൊലീസ് സൂചിപ്പിച്ചു. മുക്കം സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വഷിക്കുന്നത്. അന്വേഷണ സംഘം കഴിഞ്ഞ ദിവസം സ്കൂളിലെത്തി അധ്യാപകരില്‍ നിന്നും […]
ലോകകപ്പ് ക്രിക്കറ്റ്; കിരീട ജേതാക്കളെ കാത്തിരിക്കുന്നത് കോടികള്‍, ചരിത്രത്തിലാദ്യം
ലോകകപ്പ് ക്രിക്കറ്റിലെ സമ്മാനത്തുക ഐ.സി.സി പ്രഖ്യാപിച്ചു. ടീമുകളുടെ എണ്ണം കുറഞ്ഞതിനാല്‍ ലഭിക്കുന്ന സമ്മാനത്തുകയില്‍ വര്‍ധനയുണ്ട്. ജേതാക്കള്‍ക്ക് 28 കോടി രൂപയാണ് ലഭിക്കുക. ആസ്ത്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന കഴിഞ്ഞ ലോകകപ്പില്‍ 14 ടീമുകളാണ് പങ്കെടുത്തിരുന്നത്. ഇത്തവണ അത് 10 ആയി ചുരുക്കിയിട്ടുണ്ട്. അതേസമയം ആകെ സമ്മാനത്തുകയില്‍ മാറ്റമില്ലെങ്കിലും ടീമുകളുടെ എണ്ണം കുറഞ്ഞതിനാല്‍ ലഭിക്കുന്ന തുകയില്‍ വര്‍ധനയുണ്ടാകും. കഴിഞ്ഞ തവണ ജേതാക്കളായ ആസ്ത്രേലിയക്ക് ഏതാണ്ട് 26 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. ഇത്തവണ ജേതാക്കള്‍ക്ക് 28 കോടി രൂപ ലഭിക്കും. […]
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാമ്പൂ വില്‍പന കേരളത്തില്‍ നിരോധിച്ചു
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാമ്പൂ വില്പന സംസ്ഥാനത്ത് നിരോധിച്ചു. വില്‍പന അവസാനിപ്പിക്കാന്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ഉത്തരവിട്ടു. കാന്‍സറിന് കാരണമായ ഫോര്‍മാല്‍ ഡിഹൈഡ് ഷാമ്പുവിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ ബേബി ഷാമ്പൂ വില്‍പന നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
മാലിയില്‍ വെള്ളപ്പൊക്കം: 15 മരണം
മാലി തലസ്ഥാനമായ ബമാക്കോയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 15 പേര്‍ മരിച്ചു. കാലവര്‍ഷത്തിന് മുന്നോടിയായാണ് കനത്ത മഴ പെയ്തത്. നഗരത്തിലെ നിരത്തുകളെല്ലാം വെളളത്തിനടിയിലാവുകയും വ്യാപക നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3ന് ആരംഭിച്ച കനത്ത മഴ രാവിലെ 8 മണി വരെ നീണ്ടുനിന്നു. നിയമക്കാരോയില്‍ ഒരു പാലം തകര്‍ന്നതിനെ തുടര്‍ന്നാണ് 10 പേര്‍ മരിച്ചത്. മഴ കനത്ത നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍ വെള്ളക്കെട്ടിന് കാരണം അധികൃതരുടെ […]
എഴുത്തുകാരനും വിവര്‍ത്തകനുമായ പി.കെ.ശിവദാസ് അന്തരിച്ചു
എഴുത്തുകാരനും പത്രപ്രവര്‍ത്തകനും വിവര്‍ത്തകനുമായ പി.കെ.ശിവദാസ് അന്തരിച്ചു. 58 വയസ്സായിരുന്നു. കരൾ രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. എറിക്‌ഫ്രോം, റൊമീല ഥാപര്‍, കാഞ്ച ഐലയ്യ, രാമചന്ദ്ര ഗുഹ തുടങ്ങിയവരുടെ പ്രധാന ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ഇന്ത്യൻ എക്സ്പ്രസ്സടക്കം വിവിധ പത്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. സംസ്കാരം നാളെ ചാലക്കുടിയിൽ.
പിണങ്ങാനല്ല പിണറായി ഇടങ്ങേറില്ലാതെ ഇണക്കത്തോടെ പറയുന്നവരാണ് സ്വിസ്സ് മലയാളികൾ .
പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി സാറിന് സ്വിസ്സ് മലയാളികളുടെ തുറന്ന കത്ത് .. നാലുനാൾ സ്വിറ്റ്സർലണ്ടിൽ തങ്ങിയ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഒരു മണിക്കൂർ എങ്കിലും ഇവിടെത്തെ തൊഴിലാളികളായ മലയാളികളെ കാണാൻ കൂട്ടാക്കാതിരുന്നത് എന്തുകൊണ്ട്?അല്ലെങ്കിൽ ഉത്തരവാദപ്പെട്ടവർ അതിനു സൗകര്യം ഒരുക്കാതിരുന്നത് എന്തുകൊണ്ട് ? എന്തിനുവേണ്ടിയാണ് അങ്ങയുടെ ഈ വിദേശയാത്രകൾ? സാധാരണക്കാരന്റെ നികുതിപ്പണത്തിൽ കുടുംബവും കൂട്ടവുമായി ഉലകം ചുറ്റി മോദിജിക്ക് പഠിക്കുകയാണോ? നികുതിദായകരുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരിയിട്ട് വികസനം പഠിക്കാൻ ഈ വിദേശ കറക്കം ഭൂഷണമോ? ആരോഗ്യത്തിനായി അമേരിക്കയിലേക്കും, വികസനം കാണാൻ യൂറോപ്പിലേക്കും വരേണ്ടി വരുന്ന ഒരു […]
1992ലെ അഭിമുഖത്തില്‍ മോദി പറഞ്ഞത്, താന്‍ എഞ്ചിനിയറിങ് ബിരുദധാരിയെന്ന്..
താന്‍ എഞ്ചിനിയറിങ് ബിരുദധാരിയാണെന്ന് നരേന്ദ്ര മോദി പറയുന്ന കന്നഡ വാരികയിലെ റിപ്പോര്‍ട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. 1992ല്‍ കന്നഡ വാരിക തരംഗയോടാണ് മോദി എഞ്ചിനിയറിങില്‍ ബിരുദമുണ്ടെന്ന് പങ്കുവെക്കുന്നത്. 1992 ജനുവരി 26 ലക്കം തരംഗയിലാണ് മോദിയുടെ ഈ വാദം അച്ചടിച്ചുവന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ചിത്രം സഹിതമാണ് പ്രസിദ്ധീകരിച്ചത്. 1974 ല്‍ ജയപ്രകാശ് നാരായണ്‍ നയിച്ച നവനിര്‍മ്മാണ്‍ യാത്രയില്‍ പങ്കാളിയായിരുന്നെന്നും ഇതോടെയാണ് താന്‍ ഗുജറാത്തില്‍ ശ്രദ്ധിക്കപ്പെട്ടതെന്നും ശേഷം ആര്‍.എസ്.എസില്‍ സജീവമായെന്നുമാണ് മോദിയുടെ വാക്കുകള്‍. സംഘത്തിന്റെ സൗരാഷ്ട്ര വിഭാഗ് കാര്യകര്‍ത്തയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് […]
റോഡ് ഷോയ്ക്കിടെ മമത ബാനര്‍ജിക്ക് നേരെ ആക്രമണശ്രമം
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നേരെ ആക്രമണശ്രമം. മമതയുടെ റോഡ് ഷോയ്ക്കിടെയാണ് ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായത്. ദം ദം മണ്ഡലത്തിലെ റോഡ് ഷോയ്ക്കിടെ മമതയുടെ കൈകളില്‍ കടന്ന് പിടിച്ച് വലിച്ചിടാനുള്ള ശ്രമമാണ് നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ തക്ക സമയത്ത് ഇടപെട്ട് മമതയെ പരിക്കേല്‍ക്കാതെ രക്ഷപെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും
ഈ വർഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും . രാവിലെ 11 മണിക്കാണ് ഫലപ്രഖ്യാപനം . ഹയര്‍ സെക്കന്‍ഡറിക്കു പുറമേ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, പരീക്ഷകളുടെ ഫലങ്ങളും ഇന്നറിയാം. 2033 കേന്ദ്രങ്ങളിലായി 4,59,617 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുത്തിയത്.സംസ്ഥാനത്തിന് പുറത്ത് ഗള്‍ഫ്,ലക്ഷദ്വീപ്,മാഹി, എന്നിവിടങ്ങളിലായി 23 കേന്ദ്രങ്ങളും ഒരുക്കിയിരുന്നു.