രാജ്യത്തിന്‍റെ വിദ്യാഭ്യാസമേഖലയിൽ നവീകരണത്തിനുള്ള നിർദ്ദേശവുമായി ദേശീയ വിദ്യാഭ്യാസ നയം. പാഠ്യപദ്ധതിയിൽ പുനർരൂപീകരണം ശുപാർശ ചെയ്യുന്നതിനൊപ്പം പ്രബോധന പദ്ധതിയിലും നവീകരണം ലക്ഷ്യമിടുന്ന നയം വിദ്യാഭ്യാസ അവകാശത്തിന്റെ വിപുലീകരണവും ആവശ്യപ്പെട്ടിട്ടുണ്ട് . ഐ.എസ്.ആർ.ഒ മുൻ തലവൻ കെ കസ്തൂരിരംഗൻ ആണ് നവ വിദ്യാഭ്യാസ നയ കമ്മിറ്റിയുടെ തലവൻ. 10+2 എന്നതിനു പകരം 5+3+3+4 എന്ന മാതൃകയാണ് പുതിയ ശുപാർശയിലുള്ളത്. 1968 ലെ വിദ്യാഭ്യാസ നവനയമായ 10+2 സംവിധാനം മാറ്റിയായിരിക്കും പുതിയ വിദ്യാഭ്യാസ നയം രൂപീകൃതമാകുക. ഇന്നലെയാണ് കേന്ദ്ര മാനവ വിഭവ […]
Uncategorized
ഭൂരിഭാഗം മണ്ഡലങ്ങളിലും ഇ.വി.എമ്മുകളിലെ വോട്ടുകണക്കുകളില്‍ വന്‍ വ്യത്യാസമെന്ന് റിപ്പോര്‍ട്ട്
രാജ്യത്തെ ഭൂരിഭാഗം മണ്ഡലങ്ങളിലും ഇ.വി.എമ്മുകളിലെ വോട്ടുകണക്കുകളില്‍ വന്‍ വ്യത്യാസം . 370 ലധികം മണ്ഡലങ്ങളിലെ ഇവിഎമ്മുകളില്‍ ആകെ വോട്ടും പോള്‍ ചെയ്ത വോട്ടും തമ്മില്‍ വ്യത്യാസമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ കണക്ക് ഉദ്ധരിച്ച് ദ ക്വിന്റ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ കമ്മീഷന്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആദ്യത്തെ നാല് ഘട്ടങ്ങളിലെ ആകെ പോള്‍ ചെയ്ത വോട്ടുകളും ഇ.വി.എമ്മിലെ ആകെ വോട്ടുകളും തമ്മിലാണ് ദി ക്വിന്റ് താരതമ്യം ചെയ്തത്. ഫലത്തില്‍ കണ്ടത് വന്‍ വ്യത്യാസം. തമിഴ് […]
മന്ത്രിമാരുടെ എണ്ണത്തില്‍ അതൃപ്തി
സത്യപ്രതിജ്ഞാ ചടങ്ങിന്റെ അവസാന നിമിഷം ജനതാദള്‍ യുണൈറ്റഡ് മന്ത്രിസഭയില്‍ നിന്ന് പിന്മാറി. പാര്‍ട്ടിക്ക് അനുവദിച്ച മന്ത്രിമാരുടെ എണ്ണത്തിലാണ് ജെ.ഡി.യുവിന്റെ അതൃപ്തി. ഒരു കാബിനറ്റ് പദവിയും രണ്ട് സഹമന്ത്രിമാരും ഉള്‍പ്പെടെ മൂന്ന് മന്ത്രിപദമാണ് ജെ.ഡി.യു ആവശ്യപ്പെട്ടത്. കിട്ടിയതാകട്ടെ ഒരു കാബിനറ്റ് പദവിയും. പാര്‍ട്ടി പ്രതിനിധിയായി ആര്‍.സി.പി സിങിന് പ്രധാനമന്ത്രിയുടെ ചായസല്‍ക്കാരത്തിലേക്ക് ക്ഷണം ലഭിച്ചു. എന്നാല്‍ സല്‍ക്കാരത്തിന് ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. തങ്ങളുടെ നിര്‍ദേശങ്ങളൊന്നും അംഗീകരിക്കപ്പെടാത്തതിനാല്‍ മന്ത്രിസഭയില്‍ ചേരുന്നില്ലെന്നും എന്‍.ഡി.എയില്‍ തുടരുമെന്നും ജെ.ഡി.യു അധ്യക്ഷന്‍ നിതീഷ് കുമാര്‍ പറഞ്ഞു. നേരത്തെ […]
ടി20 ശൈലിയില്‍ ഏകദിനം കളിച്ച് ഇംഗ്ലണ്ട്; തകര്‍പ്പന്‍ ജയം
ലോകകപ്പ് സന്നാഹ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 9 വിക്കറ്റിന് തകർത്ത് ആതിഥേയരായ ഇംഗ്ലണ്ട്. അഫ്ഗാനിസ്താന്‍ ഉയര്‍ത്തിയ 161 എന്ന വിജയലക്ഷ്യം 17.3 ഓവറില്‍ വെറും ഒരു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇംഗ്ലണ്ട് മറികടന്നത്. ടി20 ശൈലിയിലായിരുന്നു ഇംഗ്ലണ്ടിന്റെ ബാറ്റിങ്. ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് കണ്ണഞ്ചിപ്പിക്കുന്ന തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ജേസണ്‍ റോയ് 46 പന്തില്‍ നിന്ന് നാല് സിക്‌സറുകളുടെയും പതിനൊന്ന് ബൗണ്ടറികളുടെയും അകമ്പടിയോടെ അടിച്ചെടുത്തത് 89 റണ്‍സ്. ബെയര്‍സ്റ്റോ 22 പന്തില്‍ നിന്ന് നേടിയത് 39 […]
ബി.ജെ.പിക്കെതിരായ പ്രതിരോധ നിരയുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് ചെന്നിത്തല
ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരായ പ്രതിരോധ നിരയുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് രമേശ് ചെന്നിത്തല. മുന്നണി രാഷ്ട്രീയം ഡൽഹിയിൽ ഇരിക്കുന്നവർക്ക് മനസിലായിട്ടില്ല. മുന്നണി രാഷ്ട്രീയത്തിന്റെ പ്രത്യേകത മനസ്സിലാക്കാതെ എല്ലാവരും പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് മോദിക്ക് വിജയമുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.
ലൂസിഫറിലെ ആരും കാണാത്ത മാസ് സീന്‍ പങ്കുവെച്ച് പൃഥ്വിരാജ്
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. നിലവിലെ പല റെക്കോര്‍ഡുകളും ഭേദിച്ചാണ് സിനിമയുടെ കുതിപ്പ്. ഒരു സംവിധായകന്‍ എന്നതിലുപരി മോഹന്‍ലാലിന്‍റെ കടുത്ത ആരാധകനായ തനിക്ക് സിനിമ ഇഷ്ടമായെന്നും ഇനി പ്രേക്ഷകരയ നിങ്ങളാണ് തീരുമാനിക്കേണ്ടതെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്. മാര്‍ച്ച് 28ന് റിലീസ് ചെയ്ത സിനിമ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത സെന്ററുകളില്‍ നിന്നെല്ലാം മികച്ച കലക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിലും ചിത്രം റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഏത് […]
നടിയെ ആക്രമിച്ച സംഭവം; കേസുകളില്‍ അന്വേഷണ ഏജന്‍സിയെ തീരുമാനിക്കേണ്ടത് പ്രതിഭാഗമല്ലെന്ന് ഹൈക്കോടതി
കേസുകളില്‍ അന്വേഷണ ഏജന്‍സിയെ തീരുമാനിക്കേണ്ടത് പ്രതിഭാഗമല്ലെന്ന് ഹൈക്കോടതി. നടിയെ ആക്രമിച്ച കേസ് സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന പ്രതി ദിലീപിന്റെ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. കേസ് നിലനില്‍ക്കില്ലെങ്കില്‍ അത് റദ്ദാക്കാന്‍ ഹരജി നല്‍കുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു.ഹരജി പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി.
സി.പി.എം പ്രവര്‍ത്തകന്‍ യാക്കൂബിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ കുറ്റക്കാര്‍
കണ്ണൂര്‍ ഇരിട്ടിയിലെ സി.പി.എം പ്രവര്‍ത്തകന്‍ യാക്കൂബിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ കുറ്റക്കാരെന്ന് കോടതി . ജില്ലാ സെഷന്‍സ് കോടതി അല്‍പസമയത്തിനകം ശിക്ഷ വിധിക്കും. പതിനാലാം പ്രതിയായ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ 11 പേരെ കോടതി വെറുതെ വിട്ടു. 2006 ജൂണ്‍ 13ന്ന് രാത്രി കല്ലിക്കണ്ടി ബാബുവിന്റെ വീട്ടില്‍ സുഹൃത്തുക്കളുമായി സംസാരിച്ച് കൊണ്ടിരിക്കെ ബി.ജെ.പി.പ്രവര്‍ത്തകര്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് അക്രമിക്കുമ്പോള്‍ ഓടി രക്ഷപ്പെടുന്നതിനിടയില്‍ അയല്‍ വീട്ടില്‍ വെച്ച് ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.
ആന്തമാന്‍ നിക്കോബാറില്‍ ഭൂചലനം
ഇന്ത്യയുടെ തെക്ക് ആന്തമാനിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ആന്തമാൻ നിക്കോബാര്‍ ദ്വീപില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണുണ്ടായിരിക്കുന്നത്. പുലർച്ചെ ആറ് മണിയോടെയാണ് പ്രദേശത്ത് നേരിയ ചലനമുണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐ.എം.ഡി) അറിയിച്ചു. കഴിഞ്ഞ ദിവസം നിക്കോബാർ ദ്വീപിൽ റിക്ടർ സ്കെയിലിൽ 4.1 രേഖപ്പെടുത്തിയ ഭൂചലനത്തിന് തുടർച്ചയായിരുന്നു ഇത്. ഭൂചലന മേഖലയായ ആന്തമാൻ നിക്കോബാറിൽ ഏപ്രിൽ മാസം മാത്രം ഇരുപതിൽപ്പരം ചെറിയ ഭൂചലനങ്ങളാണ് ഉണ്ടായത്.
എക്‌സിറ്റ് പോള്‍; കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
കര്‍ണാടകയില്‍ എന്‍ഡിഎക്ക് മുന്നേറ്റമുണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കു പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ റോഷന്‍ ബെയ്ഗ് രംഗത്തെത്തി. കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ കോമാളിയാണെന്ന് ബെയ്ഗ് പരിഹസിച്ചു. വിവാദ പ്രസ്താവനയില്‍ പാര്‍ട്ടി ബെയ്ഗിന് നോട്ടീസ് അയച്ചിട്ടുണ്ട്. കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ദയനീയ അവസ്ഥക്ക് കാരണം നേതൃത്വമാണെന്ന വിമര്‍ശനമാണ് റോഷന്‍ ബെയ്ഗ് ഉന്നയിക്കുന്നത്. സിദ്ധരാമയ്യ അഹങ്കാരിയാണെന്നും പി.സി.സി പ്രസിഡന്റ് ഗുണ്ടുറാവു പരാജയപ്പെട്ടവനാണെന്നും ബെയ്ഗ് പരസ്യമായി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ […]












