ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) കേരള ചാപ്റ്റർ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ യുവജന സംഗമം ‘യുവ 2023’, ജൂൺ 24ന് ക്രോയ്ഡനിൽ വെച്ച് നടക്കും. ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ 7 മണി വരെ നടക്കുന്ന ‘യുവ 2023’ സംഗമത്തിൽ യുവജന സമ്മേളനവും പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും നടക്കുന്നതാണ്. യു കെ യിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജങ്ങൾ അണിനിരക്കുന്ന സംഗമത്തിൽ, സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവാക്കളെ ആദരിക്കുമെന്ന് സംഘടകർ അറിയിച്ചു. […]
UK
സ്നേഹത്തിന്റെ മൂവർണ്ണക്കട തുറന്ന കർണാടകയിലെ കോൺഗ്രസ് വിജയത്തിൽ യുകെ യിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടുപ്പിച്ച ആഘോഷങ്ങൾ ആവേശോജ്ജ്വലമായി
കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേടിയ ഉജ്ജ്വല വിജയത്തിൽ യുകെയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് നടത്തിയ ആഘോഷം ആവേശോജ്ജ്വലമായി സാധാരണമായി സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേടുന്ന വിജയങ്ങൾ യുകെയിൽ ഭാരതീയരൊന്നാകെ ആഘോഷമാക്കുന്ന പതിവില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ സമീപ കാലത്തെ ലണ്ടൻ സന്ദർശനം യുകെയിലെ കോൺഗ്രസ് പ്രവർത്തകരിൽ ആവേശം ഉയർത്തിയിരുന്നു. ദയനീയവും ഭീകരുമായ ജീർണ്ണതയിൽ നിന്നും രാജ്യം വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യത ഉയർത്തിക്കാട്ടി രാഹുൽ നടത്തിയ പ്രസംഗങ്ങൾ യുകെയിലെ ജനാധിപത്യ മതേതര കാംക്ഷികളുടെ സ്നേഹവും ഐക്യവും ആർജ്ജിച്ചിരുന്നു. കൂടാതെ […]
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം. മാഞ്ചെസ്റ്റർ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിച്ചു IOC UK പ്രവർത്തകർ. രണ്ടാം ഘട്ട പ്രതിഷേധത്തിന് മാഞ്ചെസ്റ്ററിൽ തുടക്കം കുറിച്ച് IOC
രാഹുൽ ഗാന്ധിക്കെതിരായ സംഘപരിവാർ ഭരണകൂടo വിലകൊടുത്ത് വാങ്ങിയ ജനാധിപത്യ വിരുദ്ധ നടപടികളിൽ ശക്തമായി പ്രതിഷേധികൊണ്ട്, IOC പ്രവർത്തകർ മാഞ്ചെസ്റ്ററിൽ ഒത്തുകൂടി. മാഞ്ചസ്റ്റർ കത്തീഡ്രൽ യാർഡിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചുകൊണ്ട് തുടക്കം കുറിച്ച രണ്ടാം ഘട്ട പ്രതിഷേധ സംഗമത്തിനു IOC ഭാരവാഹികളായ ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി. ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിൽ നടത്തിയ ഒന്നാം ഘട്ട പ്രതിഷേധ യോഗം വൻ ജനശ്രദ്ധ ആകർഷിച്ചിരുന്നു. കോൺഗ്രസ് നേതാവ് എന്നതിലുപരി ദേശീയ മുഖവും സാധാരണ […]
ലണ്ടണിൽ മലയാളി വിദ്യാർത്ഥിനിക്ക് കുത്തേറ്റു; കുത്തിയത് ഇന്ത്യൻ വിദ്യാർത്ഥി
ലണ്ടണിൽ മലയാളി വിദ്യാർത്ഥിനിക്ക് കുത്തേറ്റു. സോന ബൈജുവെന്ന 23 കാരിക്കാണ് കുത്തേറ്റത്. മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിയാണ് സോനയെ കത്തിയെടുത്ത് കുത്തിയത്. പ്രതി ശ്രീരാം അംബാർലയെ പൊലീസ് അറസ്റ്റ് ചെയ്തു. ലണ്ടണിലെ ഹൈദരാബാദ് ബിരിയാണി റെസ്റ്റോറന്റിൽ വച്ചായിരുന്നു സംഭവം. റെസ്‌റ്റോറന്റിൽ സോന പാർട്ട് ടൈമായി ജോലി ചെയ്തിരുന്നു. ശ്രീരാമിന് ഭക്ഷണം വിളമ്പുന്നതിനിടെയാണ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. പരുക്കേറ്റ സോനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യ നില തൃപ്തികരമാണ്. ശ്രീരാമിനെ പൊലീസ് അറസ്റ്റ് ചെയ്ത് തേംസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിൽ […]
പ്രശസ്ത ഗാന രചയിതാവായ ശ്രീ ബേബി കാക്കശേരിയുടെ ക്രിസ്മസ് ഗാനമായ “കാത്തിരിപ്പിന്റെ രാത്രി “പ്രകാശനം ചെയ്‌തു ..
രക്ഷനുവേണ്ടിയുള്ള കാത്തിരിപ്പാണ് പലരുടേയും ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. കുറച്ച് നാളായി ലോക മലയാളികൾ കാത്തിരുന്ന ബേബി കാക്കശ്ശേരിയുടെ കാത്തിരിപ്പിന്റെ രാത്രിയെന്ന ക്രിസ്തുമസ്സ് ആൽബം കാത്തിരുന്നവരുടെ കാതിലേയ്ക്ക് എത്തിക്കുകയാണ് Aduppum Veppum Vlog. പ്രശസ്ത ഗായിക രഞ്ജിനി ജോസ് ആലപിച്ച ഈ മനോഹരഗാനത്തിന് ഈണമിട്ടിരിക്കുന്നത് വളരെക്കാലമായ് സംഗീതരംഗത്ത് പ്രവർത്തിക്കുന്ന ബിജു മൂക്കന്നൂരാണ്. കുരിയാക്കോസ് വർഗ്ഗീസിന്റേതാണ് ഓർക്കസ്ട്രേഷൻ.
മതേതര,ഐശ്വര്യ കേരള സൃഷ്ടിക്കായി യുഡിഫ് യൂറോപ്പിന്റെ ഇലക്ഷൻ പ്രചരണോൽഘാടനം മാർച്ച് ആറിന് …സമുന്നത നേതാക്കൾ പങ്കെടുക്കുന്നു ..
നിർണ്ണായകമായ കേരളാ നിയമസഭാ ഇലക്ഷനുവേണ്ടി സോഷ്യൽ മീഡിയയിലൂടെയുള്ള പരാമാവധി പ്രചാരണത്തിനായി യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലെയും കോൺഗ്രസ് പ്രവാസ സംഘടനകളായ ഒഐസിസി യുടെയും ,ഐഒസി കേരളാ ചാപ്റ്ററിന്റെയും ,കെഎംസിസി യുടെയും യുഡിഫിലെ മറ്റു ഘടകകഷികളുടെ പ്രവാസ സംഘടനകളും ഒത്തു ചേർന്ന് ഈ വരുന്ന ശനിയാഴ്ച മാർച്ച് ആറിന് സൂം മീറ്റിങ്ങുവഴി ഇലക്ഷൻ പ്രചാരണത്തിന്റെ യൂറോപ്പിലെ ഔപചാരികമായി പ്രചാരണോൽഘാടനം കേരളത്തിലെ സമുന്നതരായ നേതാക്കളുടെ സാന്നിധ്യത്തിൽ നടത്തുകയാണ് . ഭരണത്തിന്റെ മറവിൽ നാടിനെ കുട്ടിച്ചോറാക്കി വർഗ്ഗീയത കൊണ്ട് ഭിന്നത ഉണ്ടാക്കിയ ഇടത് […]
കൊറോണ ഭീതി; ലണ്ടനിലെ ഫേസ്ബുക്ക് ഓഫീസ് അടച്ചു
ഇതേസമയം, സിംഗപ്പൂർ ഓഫീസിലെ ജീവനക്കാരോട് മാർച്ച് 13 വരെ വീട്ടിൽ നിന്ന് ജോലിചെയ്യാൻ ഫേസ്ബുക്ക് നിർദ്ദേശിച്ചു. ലണ്ടനിലെ ഫേസ്ബുക്കിന്റെ ഓഫീസുകള്‍ തിങ്കളാഴ്ച വരെ അടച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു. സിംഗപ്പൂരില്‍ നിന്ന് ലണ്ടനിലെ ഓഫീസുകള്‍ സന്ദര്‍ശിച്ച ഫേസ്ബുക്ക് ജീവനക്കാരന് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. “ഫെബ്രുവരി 24 മുതൽ 26 വരെ ഞങ്ങളുടെ ലണ്ടൻ ഓഫീസുകൾ സന്ദർശിച്ച സിംഗപ്പൂർ ഓഫീസിലെ ജീവനക്കാരന് കോവിഡ്-19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി,” ഫേസ്ബുക്ക് പ്രസ്താവനയിൽ […]
സ്വര്‍ണ ക്ലോസറ്റ് മോഷണം പോയി; ഒടുവില്‍ പിടിയിലായത് 66 കാരന്‍
ബ്രിട്ടനില്‍ ഒരു ക്ലോസറ്റ് മോഷണം പോയതായിരുന്നു ഇന്നലത്തെ വലിയ വിശേഷം. പക്ഷേ അതൊരു സാധാരണ ക്ലോസറ്റായിരുന്നില്ല. 18 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ക്ലോസറ്റാണ് മോഷ്ടിക്കപ്പെട്ടത്. ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ്ഷയറിലുള്ള കൊട്ടാരത്തിനുള്ളില്‍ നിന്നാണ് 18 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ക്ലോസറ്റ് മോഷ്ടിക്കപ്പെട്ടത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്‍റെ ജന്മസ്ഥലമായ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വെച്ചതായിരുന്നു സ്വര്‍ണ ക്ലോസറ്റ്. ഇന്നലെ പുലര്‍ച്ചെയാണ് ക്ലോസറ്റ് മോഷണം പോയെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. പുലര്‍ച്ചെ 4.50-തിന് മോഷ്ടാക്കള്‍ കൊട്ടാരത്തില്‍ നിന്നും […]
കലാലയ രാഷ്ട്രീയം ഒരു വിദ്യാർത്ഥിയുടെ ഭാവിയെ എങ്ങനെ സ്വാധീനിക്കുന്നു – ഒരു വിചിന്തനം -സി വി എബ്രഹാം
കലാലയങ്ങൾ ദുർഗുണ പാഠശാലകൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കുത്തു കേസിലൂടെ അനാവരണം ചെയ്യപ്പെട്ട, കലാലയ രാഷ്ട്രീയത്തിന്റെ ജീർണിച്ചതും അപകടകരവുമായ പ്രവർത്തന ശൈലികൾ മൂലം, ഭാവിസ്വപ്നങ്ങൾ കൈയെത്തും ദൂരത്തു പിച്ചിച്ചീന്തപ്പെടുന്നതു കണ്ടു മനം മടുത്ത വിദ്യാർത്ഥികളെ ആത്മഹത്യയിലേക്കു തള്ളി വിടുമ്പോഴും, തങ്ങളുടെ അപ്രമാദിത്വം നിലനിറുത്തത്തുന്നതിനുവേണ്ടി സ്വംന്തം അണികളിൽ പെട്ടവനെ പോലും കൊലചെയ്തു ഭീകരാന്തരീക്ഷം നിലനിറുത്തികൊണ്ട്, വിദ്യാർത്ഥികളെ അടിമകളാക്കി രാഷ്‌ടീയ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി ദുരുപയോഗം ചെയ്യുമ്പോളും,പ്രതിഭാധനരായ വിദ്യാര്ഥികളെപോലും പിന്നിലാക്കിക്കൊണ്ട് സംഘടനാനേതാക്കൾ വളഞ്ഞ വഴികളിലൂടെ P S C യുടെ മത്സരപരീക്ഷകളിൽ വരെ റാങ്കുകൾ നേടി മിടുക്കന്മാർക്കു […]
രാജു നാരായണ സ്വാമിയുടെ ഇന്നത്തെ ദുഃ സ്ഥിതിക്ക് കാരണം നമ്മളോരോരുത്തരും -സി വി ജോസഫ്
അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വം, റാങ്കുകളുടെ തോഴനും പ്രവർത്തനമേഖലകളിലെല്ലാം പ്രാഗൽഭ്യം തെളിയിച്ചവനും, സിവിൽ സർവീസിന്റെ എക്കാലത്തെയും മികച്ച കണ്ടെത്തൽ പകരം വയ്ക്കാനില്ലാത്ത ഈ അതുല്യ പ്രതിഭയാണ് അഴിമതിക്കു വശംവദനാവാതെ നീതിപൂർവം ജോലി ചെയ്യുന്നു എന്ന ഒറ്റ കാരണത്താൽ പിരിച്ചു വിടൽ ഭീഷണി നേരിടുന്നെന്നും അങ്ങനെ സംഭവിച്ചാൽ മറ്റു ജീവിത മാർഗങ്ങളൊന്നും തല്ക്കാലം മുന്നിലില്ലെന്നും വെളിപ്പെടുത്തികൊണ്ട് മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും മുൻപിൽ ഗദ്ഗദകണ്ഠനാവുന്നത്. ഇത് നേരിൽ കണ്ട സൽസ്വഭാവികളായ മലയാളികളുടെ നെഞ്ചിടിപ്പ് ഒരു നിമിഷം നിലച്ചുപോയെന്നു പറയാം! മിക്കവരിലും തന്നെ […]