നാട്ടിലെ ഒരേക്കർ ഭൂമി അശരണരായ പതിനാറു പേർക്കായി ദാനം നൽകി മാതൃകയാകുന്നു .മാർച്ച് രണ്ടിന് ആധാര കൈമാറ്റം . സഹജീവി സ്നേഹം വാക്കുകളിൽ ഒതുക്കാതെ പ്രാവർത്തികമാക്കി മാതൃകയാകുകയാണ് ഇലഞ്ഞി സ്വദേശി പഴേൻകോട്ടിൽ മാത്യുവും ഭാര്യ മേരിയും.എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്ത് ഒന്നാം വാർഡിൽ പെരിയപ്പുറം കവലയ്ക്കു സമീപം തങ്ങൾക്കുള്ള ഒരേക്കർ ഭൂമി ഭൂരഹിതരായ 16 കുടുംബങ്ങൾക്കു വീതിച്ചു നൽകിയാണ് ദന്പതികൾ മാതൃകയാകുന്നത്. കഴിഞ്ഞ 50 വർഷത്തോളമായി സ്വിറ്റ്സർലൻഡിൽ ജോലി ചെയ്തുവരുന്ന ദന്പതികൾ 1998-ൽ വാങ്ങിയ ഇൗ ഭൂമിക്ക് […]
UK
പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഐ ഒ സി സ്വിറ്റ്സർലൻഡ് കേരളാ ചാപ്റ്ററിന്റെ ആദരാഞ്ജലികൾ
കൊലപാതക രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളായ് കാസർകോഡ് പെരിയയിൽ വെട്ടേറ്റ് മരിച്ച കൃപേഷ്, ശരത്ലാൽ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് INOC സ്വിസ്സ് കേരള ചാപ്റ്ററിന്റെ ആദരാജ്ഞലികൾ അർപ്പിക്കുന്നതോടൊപ്പം കേരള മനസാക്ഷിയുടെ മുഖത്ത് 51 തവണ വെട്ടിയിട്ടും ചോര കണ്ട് കൊതിതീരാതെ കൊലവിളി നടത്തുന്ന CPM ന്റെ അതി നിഷ്ഠൂരമായ ഈ നിലപാടിനോടുള്ള അമർഷവും പ്രതിഷേധവും അറിയിക്കുന്നു. കേരള സമൂഹം ഒരിക്കലും കാണാനാഗ്രഹിക്കാത്ത കൊലപാതകങ്ങളുടെ പരമ്പര തീർത്തു കൊണ്ട് രാഷ്ട്രീയ മര്യാദയുടെ ഒരംശം പോലും തൊട്ടു തീണ്ടാത്ത […]
ഇംഗ്ലണ്ടിലും സ്വിറ്റ്സർലണ്ടിലും നവോത്ഥാന സന്ദേശവുമായി പ്രൊഫസർ രവിചന്ദ്രൻ സിയുടെ പ്രഭാഷണ പരമ്പര
പ്രൊഫസർ രവിചന്ദ്രൻ സി, പ്രൊഫസർ സുനിൽ പി. ഇളയിടം, ഡോ. വൈശാഖൻ തമ്പി എന്നിവർ എസ്സെൻസ് യുകെയുടെയും അയർലണ്ടിന്റയും സംയുക്ത ആഭിമുഖ്യത്തിൽ 2019 മെയ് മാസം 4-ാം തീയതി ശനിയാഴ്ച ഡബ്ലിനിലും (Scientology Auditorium Tallaght,D24CX39) മെയ് മാസം ആറാം തീയതി ലണ്ടനിലും(Bray Spring West Academy Feltham, TW137EF) വച്ച് നടത്തുന്ന പൊതു പരിപാടിയിലാണ് മൂവരുടേയും പ്രഭാഷണങ്ങൾ അരങ്ങേറുന്നത്. സൂറിച്ചിൽ മെയ് പതിനൊന്നാം തിയതി ശനിയാഴ്ച അഞ്ചുമണിക്ക് ചങ്ങാതിക്കൂട്ടം സംഘടിപ്പിക്കുന്ന ചടങ്ങിൽ നവോത്ഥാന മൂല്യങ്ങളും ആധുനിക […]
ഐസ്‌ലന്‍ഡില്‍ കാര്‍ പാലത്തില്‍നിന്ന് മറിഞ്ഞ് മൂന്ന് ഇന്ത്യന്‍ വംശജര്‍ മരിച്ചു
ലണ്ടന്‍: ഐസ്ലന്‍ഡില്‍ കാര്‍ പാലത്തില്‍ നിന്ന് മറിഞ്ഞ് മൂന്ന് ഇന്ത്യന്‍ വംശജര്‍ മരിച്ചു. ബ്രിട്ടനില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജരായ രണ്ട് സ്ത്രീകളും ഒരു കുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു അപകടം. ഈ കുടുംബത്തിലെ രണ്ട് പുരുഷന്‍മാരും രണ്ട് കുട്ടികളും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഐസ്ലന്‍ഡിലെ തെക്കന്‍ പ്രദേശത്തെ സ്‌കൈതറോസന്തൂഴ് എന്ന പ്രദേശത്തിന് സമീപമാണ് പകടം നടന്നത്. ഐസ്ലന്‍ഡില്‍ അവധിക്കാലം ചിലവഴിക്കാനുള്ള യാത്രയിലായിരുന്നു ഇവര്‍. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഐസ്ലന്‍ഡിലെ ഇന്ത്യന്‍ അംബാസിഡറായ ടി ആംസ്ട്രോങ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ […]






