എന്താണ് ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, ബിറ്റ്കോയിൻ, NFT ? ഈ അടുത്ത കാലം വരെ ബിറ്റ്കോയിൻ എന്ന് മാത്രമാണ് നമ്മളൊക്കെ കേട്ടിരുന്നത് എന്നാൽ ഇപ്പോൾ ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, NFT തുടെങ്ങി ഒരുപാട് പേരുകൾ കേൾക്കുന്നുണ്ട്. എന്താണ് ഇവയെല്ലാം, എങ്ങിനെയാണ് ഇവയൊക്കെ പ്രവർത്തിക്കുന്നത് എന്നൊക്കെ നമുക്കൊന്ന് പരിശോധിക്കാം. എന്റെ പേര് ഫൈസൽ കാച്ചപ്പിള്ളി. ഞാൻ ഒരു അപ്ലിക്കേഷൻ ഡെവലപ്പർ ആണ്, അതിലുപരി പുതിയ ടെക്നോളജികളും അതിന്റെ പ്രവർത്തനങ്ങളും അറിയാനും പഠിക്കാനും ശ്രെമിച്ചുകൊണ്ടിരിക്കുന്നു. ഞാൻ വായിച്ചും […]
Technology
പ്രശസ്ത ഗാന രചയിതാവായ ശ്രീ ബേബി കാക്കശേരിയുടെ ക്രിസ്മസ് ഗാനമായ “കാത്തിരിപ്പിന്റെ രാത്രി “പ്രകാശനം ചെയ്‌തു ..
രക്ഷനുവേണ്ടിയുള്ള കാത്തിരിപ്പാണ് പലരുടേയും ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. കുറച്ച് നാളായി ലോക മലയാളികൾ കാത്തിരുന്ന ബേബി കാക്കശ്ശേരിയുടെ കാത്തിരിപ്പിന്റെ രാത്രിയെന്ന ക്രിസ്തുമസ്സ് ആൽബം കാത്തിരുന്നവരുടെ കാതിലേയ്ക്ക് എത്തിക്കുകയാണ് Aduppum Veppum Vlog. പ്രശസ്ത ഗായിക രഞ്ജിനി ജോസ് ആലപിച്ച ഈ മനോഹരഗാനത്തിന് ഈണമിട്ടിരിക്കുന്നത് വളരെക്കാലമായ് സംഗീതരംഗത്ത് പ്രവർത്തിക്കുന്ന ബിജു മൂക്കന്നൂരാണ്. കുരിയാക്കോസ് വർഗ്ഗീസിന്റേതാണ് ഓർക്കസ്ട്രേഷൻ.
തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി വൊഡാഫോണ്‍ ഐഡിയ; അതീവ ജാഗ്രതയില്‍ വിപണി
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി പ്രമുഖ ടെലികോം കമ്പനി വൊഡാഫോണ്‍ ഐഡിയ. രാജ്യത്തെ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ അകപ്പെട്ട കമ്പനി ഏതുനിമിഷവും അടച്ചുപൂട്ടാമെന്നുള്ള നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വൊഡാഫോണ്‍ ഐഡിയക്ക് പുറമെ, ടെലികോം മേഖല ഒന്നടങ്കം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. 1.8 ലക്ഷം കോടി രൂപയാണ് വൊഡാഫോണ്‍ ഐഡിയയുടെ ആകെ കടബാധ്യത. ഇതില്‍ 1.5 ലക്ഷം കോടിരൂപയും കമ്പനി സര്‍ക്കാരിന് നല്‍കാനുള്ളതാണ്. വിവിധ ബാങ്കുകളിലായി 23,000 കോടി രൂപയുടെ ബാധ്യതയുമുണ്ട് കമ്പനിക്ക്. നിക്ഷേപങ്ങള്‍ വഴി 25,000 കോടി […]
ഇനി ശബ്ദം കേൾപ്പിച്ച് കയ്യടിക്കാം; ‘സൗണ്ട്‌മോജി’യുമായി ഫേസ്ബുക്ക് മെസഞ്ചർ
പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഫേസ്ബുക്ക് മെസഞ്ചർ. ഇമോജികളിലാണ് ഫേസ്ബുക്കിൻ്റെ പുതിയ പരീക്ഷണം. ഇമോജികൾ അയക്കുംപോൾ അതിനനുസരിച്ചുള്ള ശബ്ദം കേൾക്കുന്ന ഇമോജികളാണ് പുതിയ ഫീച്ചറിൽ ഉള്ളത്. ‘സൗണ്ട്മോജി’ എന്നാണ് ശബ്ദം കേൾക്കുന്ന ഈ ഇമോജികളുടെ പേര്. ഫേസ്ബുക്ക് സിഇഓ മാർക്ക് സുക്കർബർഗ് തന്നെയാണ് പുതിയ ഫീച്ചറിനെപ്പറ്റി വ്യക്തമാക്കിയത്.
കോവിഡ് അലാറം; വൈറസിനെ മണത്തറിയാന്‍ ഉപകരണവുമായി ഗവേഷകര്‍
ശരീര ഗന്ധത്തില്‍ നിന്നും കൊറോണ വൈറസിന്‍റെ സാന്നിധ്യം തിരിച്ചറിയുന്ന ഉപകരണം പരീക്ഷിച്ച് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍. ‘കോവിഡ് അലാറം’ എന്ന ഉപകരണത്തിനു പിന്നില്‍ ഡര്‍ഹാം സര്‍വകലാശാല, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീനിന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍ (എല്‍.എസ്.എച്ച്.ടി.എം) എന്നിവിടങ്ങളിലെ ഗവേഷകരാണ്. കോവിഡ് അണുബാധയ്ക്ക് ഗന്ധമുണ്ടെന്നും വ്യക്തിയുടെ ശരീരത്തിലെ ദുര്‍ഗന്ധം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ സെന്‍സറുകള്‍ക്ക് കണ്ടെത്താനാകുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. സീലിങ്ങില്‍ ഘടിപ്പിക്കുന്ന ഉപകരണം മുറിയില്‍ കോവിഡ് ബാധിച്ച ആരെങ്കിലുമുണ്ടെങ്കില്‍ 15 മിനിറ്റില്‍ കണ്ടെത്തും. സ്രവ പരിശോധന ഇല്ലാതെ കോവിഡ് രോഗിയെ […]
ഇന്‍റര്‍നെറ്റ് തകരാര്‍; ആഗോള മാധ്യമങ്ങളുടേതടക്കം പ്രമുഖ വെബ്സൈറ്റുകള്‍ ഒരുമിച്ച് നിശ്ചലമായി
ആഗോള മാധ്യമ സ്ഥാപനങ്ങളുടേതുള്‍പെടെ ലോകത്തെ നിരവധി വെബ്സൈറ്റുകള്‍ ഒരുമിച്ച് പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്. ഇന്നു രാവിലെ മിനിട്ടുകളോളം വെബ്സൈറ്റുകള്‍ ലഭ്യമായിരുന്നില്ല. സി.എന്‍.എന്‍, ദി ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങി വിവിധ മാധ്യമ വെബ്സൈറ്റുകളും ആമസോണ്‍, പിന്‍റ്റെസ്റ്റ്, എച്ച്.ബി.ഒ മാക്സ്, സ്പോട്ടിഫൈ എന്നിങ്ങനെ നിരവധി ആപ്പുകളും നിശ്ചലമായിരുന്നു. വെബ്സൈറ്റുകള്‍ തുറക്കുമ്പോള്‍ സര്‍വ്വീസ് ലഭ്യമല്ലെന്ന സന്ദേശമായിരുന്നു കാണിച്ചത്. എന്നാല്‍, മിനിട്ടുകള്‍ക്ക് ശേഷം സൈറ്റുകള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമായി. ഇന്‍റര്‍നെറ്റ് സര്‍വ്വീസായ ഫാസ്റ്റ്ലിയിലെ ക്ലൗഡ് സെര്‍വര്‍ ഡൗണായതാണ് വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായതെന്നാണ് വിവരം. […]
വാട്സാപിന് പിന്നാലെ ട്വിറ്ററുമായും കൊമ്പ് കോർത്ത് കേന്ദ്രം
വാട്സാപിന് പിന്നാലെ ട്വിറ്ററുമായും കൊമ്പ് കോർത്ത് കേന്ദ്രം. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം വെല്ലുവിളിക്കപ്പെടുന്ന സാഹചര്യമുണ്ടെന്ന ട്വിറ്ററിന്‍റെ പ്രസ്താവന അടിസ്ഥാനരഹിതവും അപലപനീയവുമെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം പ്രതികരിച്ചു. അതിനിടെ പുതിയ ഐ.ടി മാർഗനിർദേശങ്ങൾ നടപ്പാക്കിയതിന്‍റെ വിശദാംശങ്ങളാരാഞ്ഞ് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കും ഓൺലൈൻ ന്യൂസ് പോർട്ടലുകൾക്കും കേന്ദ്രം കത്ത് അയച്ചു. ട്വിറ്റ൪ ഇന്ത്യ ജീവനക്കാരെ ഭീഷണിപ്പെടുത്തി നേരിടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. പുതിയ ഐ.ടി മാ൪ഗനി൪ദേശങ്ങൾ രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നതാണ്. മതിയായ കൂടിയാലോചന ഇല്ലാതെയാണ് മാ൪ഗനി൪ദേശങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഡൽഹി പൊലീസ് നടത്തിയ […]
പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ കോളിങ് സൗകര്യം വാട്‌സ്ആപ്പ് നിര്‍ത്തലാക്കുന്നു
പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ ഓഡിയോ വീഡിയോ കോള്‍ സൗകര്യങ്ങള്‍ നിര്‍ത്താന്‍ വാട്‌സ്ആപ്പ് നടപടിയാരംഭിച്ചതായി റിപ്പോര്‍ട്ട്. മെയ് 15നകം പുതിയ സ്വകാര്യതാനയം അംഗീകരിച്ചില്ലെങ്കില്‍ ഫീച്ചറുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്ന് വാട്‌സ്ആപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായി കോളിങ് സൗകര്യം നിര്‍ത്തലാക്കാന്‍ നടപടി ആരംഭിച്ചതായാണ് വിവരം. പുതിയ സ്വകാര്യതാനയത്തില്‍ നിന്ന് പിന്‍മാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാട്‌സ്ആപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പുതിയ നയം ഐ.ടി നിയമത്തിന് എതിരാണെന്നും പിന്‍മാറിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ നയം പെട്ടന്ന് നടപ്പാക്കില്ലെന്നായിരുന്നു വാട്‌സ്ആപ്പ് മറുപടി […]
സ്വകാര്യത നയത്തില്‍ മാറ്റമില്ല; അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് നീക്കം ചെയ്യുമെന്ന് വാട്‌സ്ആപ്പ്
പുതിയ സ്വകാര്യതാ നയം അംഗീകരിക്കുന്നതിനായി ഉപയോക്താക്കൾക്ക് മെയ് 15 വരെ അനുവദിച്ചിട്ടുള്ള സമയപരിധി നീട്ടിയിട്ടില്ലെന്ന് മെസ്സേജിങ് ആപ്പായ വാട്‌സ്ആപ്പ്. നയത്തിൽ യാതൊരുവിധ മാറ്റവുമില്ല. ഉപയോക്താക്കള്‍ നയം അംഗീകരിച്ചില്ലെങ്കില്‍ പതിയെ അവരുടെ അക്കൗണ്ടുകൾ നീക്കം ചെയ്യപ്പെടുമെന്നും വാട്‌സ്ആപ്പ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. വാട്ട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തെ ചോദ്യം ചെയ്ത് സീമ സിങ്, അഭിഭാഷകൻ മേഗൻ, നിയമ വിദ്യാർത്ഥി ചൈതന്യ റോഹില്ല എന്നിവർ സമർപ്പിച്ച ഹരജിയിലാണ് കോടതി വാദം കേട്ടത്. സ്വകാര്യതാ നയം പിൻവലിക്കാനോ അല്ലെങ്കിൽ ഉപയോക്താക്കള്‍ക്ക് കമ്പനി […]
കോവിഡ് വാക്സിനേഷനെ പ്രോത്സാഹിപ്പിക്കല്‍: ഫാക്ട് ബോക്സ് സേവനവുമായി ട്വിറ്റര്‍
കോവിഡ് വാക്‌സിൻ പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിനായി തങ്ങളുടെ ഉപയോക്താക്കൾക്ക് ലോഗിൻ ചെയുമ്പോൾത്തന്നെ ഫാക്ട് ബോക്സ് സേവനം ലഭ്യമാക്കി സാമൂഹ്യ സേവന ദാതാക്കളായ ട്വിറ്റർ. ഓരോ ഉപയോഗതാവിനും അവരവരുടെ രാജ്യത്ത് ലഭ്യമായ മുഴുവൻ കോവിഡ് വാക്‌സിനുകളെക്കുറിച്ചുള്ള വിവരങ്ങളും ഈ ഫാക്ട് ബോക്സിൽ ലഭ്യമാകും. ഈ ഫാക്ട് ബോക്സ് ഏവരുടെയും ട്വിറ്റർ ഹാൻഡിലിനും മുകളിൽ കാണാൻ സാധിക്കുമെന്നാണ് ട്വിറ്റർ അറിയിക്കുന്നത്. ട്വിറ്റർ ഇന്റർഫേസിന് മുകളിലായി കാണപ്പെടുന്ന ഒരു ഹൈപ്പർ ലിങ്കിൽ ക്ലിക്ക് ചെയുന്നതിലൂടെ ട്വിറ്റർ നമ്മെ അവരുടെ തന്നെ മറ്റൊരു പേജിലേക്ക് […]