Pravasi Switzerland

സ്വിസ് മലയാളികളെ വീണ്ടും കണ്ണീരിലാഴ്ത്തി സൂറിച് വെക്സികോണിൽ താമസിച്ചിരുന്ന ശ്രീ ഗീവർഗീസ് ചാക്കോ നിര്യാതനായി ..

സ്വിസ് മലയാളികൾക്ക് വീണ്ടും വേദനയേകി സ്വിറ്റസർലണ്ടിലെ ആദ്യകാലമലയാളികളിൽപെട്ട സൂറിച് വെക്സികോണിൽ താമസിച്ചിരുന്ന ശ്രീ ഗീവർഗീസ് ചാക്കോ (77 ) ഇന്ന് വെളുപ്പിന് രണ്ടു മണിക്ക് നിര്യാതനായ വിവരം വ്യസനത്തോടെ അറിയിക്കട്ടെ . ..ഒരാഴ്ചയായി പരേതൻ സൂറിച്ചിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു ..പരേതൻ കൊല്ലം ,കുണ്ടറ സ്വദേശിയാണ് നല്ലൊരു സുഹൃത് ബന്ധത്തിനുടമയും വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസിലെ സീനിയർ മെമ്പറും ആയിരുന്നു പരേതൻ ..ഭാര്യ ഏലിയാമ്മ ഗീവർഗീസും മക്കളായ അജിമോൻ ,ബിജിമോൻ ,മരുമകൾ റീത്ത എന്നിവർ അന്ത്യസമയത്തു […]

Association India Pravasi Switzerland

ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് പൂന്തോട്ടത്തേയും കൃഷിത്തോട്ടത്തെയും സ്നേഹിക്കുന്നവർക്കായി ഈ ഓണക്കാലത്ത് ഒരുക്കുന്നു പറുദീസായിലൂടെ ഒരു യാത്ര “എൻതോട്ടം ഏദൻതോട്ടം “

വേട്ടയാടി മൃഗങ്ങളെപ്പോലെ നടന്നിരുന്ന മനുഷ്യൻ കൃഷി ചെയ്യാൻ തുടങ്ങിയിട്ട് അധികനാളൊന്നും ആയിട്ടില്ല. പുരാണത്തിലെ ബാലരാമനാണെന്നു തോന്നുന്നു ഭാരതത്തിൽ കൃഷിയുടെ മുതുമുത്തച്ഛൻ. കൊയ്ത്തുപാട്ടോ ആരവങ്ങളോ ഇല്ലാത്ത കേരളത്തെക്കുറിച്ച് വെറുതെയൊന്ന് സ്വപ്നം കാണാൻ പോലും കഴിയാത്ത ഒരു കാലവും തലമുറയും നമുക്കുണ്ടായിരുന്നു. ഇന്ന് പലതും ദൂരക്കാഴ്ച്ച മാത്രമായി. കൊയ്ത്തുപാട്ടിന്റെ ഈരടികളുമായി ഒഴുകി നടന്നിരുന്ന കാറ്റ്, താഴെ വീഴുന്ന കതിർ മണികൾ അകത്താക്കി കൊയ്ത്തുപാട്ടിനൊപ്പം കുണുങ്ങിയും, ഈണത്തിനൊപ്പം എതിർ പാട്ടും പാടിയ കിളികൾ, കുളങ്ങൾ, പുഴകൾ, പൂക്കൾ എന്നിങ്ങനെ നാടിന്റെ നന്മകളും […]

Pravasi Switzerland

വെബ്‌സൈറ്റിലൂടെ ഓൺലൈനിൽ 56 ചീട്ടുകളിക്ക് അവസരമൊരുക്കി സ്വിറ്റസർലണ്ടിലെ മലയാളികൾ

മലയാളികളുടെ പ്രധാനപ്പെട്ട നേരമ്പോക്കുകളിൽ ഒന്നാണ് ചീട്ടുകളി. സുഹൃത്തുക്കൾക്കൊപ്പം ഇരുന്നു ചീട്ടു കളിക്കുന്നതും കുണുക്കു വച്ച ആൾക്കാരെ കളിയാക്കുന്നതും ഒക്കെ നൊസ്റ്റാൾജിയ ഉണർത്തുന്ന അനുഭവങ്ങൾ ആണ്. ചീട്ടുകളിയിൽ പണ്ടും ഇന്നും കൂടുതൽ പ്രചാരം 56 കളി ആണ്. രണ്ടു കൂടു ചീട്ടും കളിയ്ക്കാൻ ആറു പേരും ഉണ്ടെങ്കിൽ ഒരു നാലു മണിക്കൂർ ഈസി ആയി പോയിക്കിട്ടും. പ്രവാസികളുടെ ഇടയിലും ഈ കളിക്ക് നല്ല പ്രചാരം ആണ്.  ഇപ്പോഴിതാ ഓൺലൈൻ ആയി വ്യത്യസ്ത സ്ഥലങ്ങളിൽ ഇരുന്നുകൊണ്ട്  സൗജന്യമായി 56  കളിയ്ക്കാൻ അവസരം […]

Pravasi Switzerland

സ്വിറ്റസർലാന്റിലെ ആദ്യകാലമലയാളികളിൽപെട്ട ശ്രീ ഏലിയാസ് കാരികോട്ടിൽ നിര്യാതനായി ..

സൂറിച് :, ഷഫഹൗസനിൽ താമസിക്കുന്ന സ്വിറ്റസർലണ്ടിലെ ആദ്യകാല മലയാളിയായ ഏലിയാസ് കാരികോട്ടിൽ (82 വയസ്സ് ) ഇന്നലെ വൈകുന്നേരം നിര്യാതനായ വിവരം വ്യസനപൂർവം അറിയിക്കുന്നു. മുവാറ്റുപുഴ സ്വദേശിയായ പരേതൻ ദീർഘകാലം വാലീസിൽ വെറ്റിനറി ഡോക്ടർ ആയി സേവനം അനുഷ്ഠിച്ചിരുന്നു . ശോശാമ്മയാണ് ഭാര്യ. മാർക്ക്, റോയി, മനു എന്നിവർ മക്കൾ. സോജൻ-ജാൻസി ഒളാട്ടുപുറം, ബെന്നി – പുഷ്പം താക്കോൽക്കാരൻ എന്നിവർ പരേതൻ്റെ ബന്ധുക്കളാണ്. സംസ്കാരകർമ്മങ്ങൾ പിന്നീട് അറിയിക്കുന്നതാണ് ..പരേതൻ്റെ വിയോഗത്തിൽ ആദരാജ്ഞലികൾ….

Association Europe Pravasi Switzerland

ഹലോ ഫ്രണ്ട്‌സ് ഡാൻസ് ഫെസ്റ്റിവലിനു പരിസമാപ്‌തിയും ,ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും ആഗസ്റ്റ് പതിനഞ്ചിന് ഹലോ ഫ്രണ്ട്‌സ് ഫ്‌ബി പേജിൽ ..

സം‌ഗീതാസ്വാദകർ ഹൃദയപൂർവ്വം സ്വീകരിച്ച , ആതുരസേവകർക്കാശ്വാസമായി ഹലോ ഫ്രണ്ട്‌സ് സമർപ്പിച്ച സാന്ത്വന സംഗീത സമർപ്പണത്തിനു ശേഷം ,ഹലോ ഫ്രണ്ട്‌സ് ജൂൺ പതിനാലിന് തുടക്കമിട്ട ,ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കലാസ്വാദകർ നെഞ്ചോട് ചേർത്ത ഹലോ ഫ്രണ്ട്‌സ് ഡാൻസ് ഫെസ്റ്റിവലിന് ആഗസ്റ്റ് പതിനഞ്ചിന് പരിസമാപ്തിയൊരുക്കുന്നു അതോടൊപ്പം പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉയർന്ന ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യദിനത്തിന് ആദരവ് അർപ്പണവും . ആഗസ്റ്റ് പതിനഞ്ചാം തിയതി നാലുമണിക്ക് പ്രഫഷണൽ വീഡിയോഗ്രാഫിയിലൂടെ പുതുവസന്തം സൃഷ്ടിക്കുന്ന ശ്രീ ഫൈസൽ കാച്ചപ്പള്ളിയുടെ വീഡിയോ എഫക്റ്റിൽ മാസ്റ്റർ നമിത്ത് […]

Pravasi Switzerland

സ്വിസ്സ് മലയാളികളുടെ മാതാവ് ശ്രീമതി മേരി ജോസ് ,ചിറക്കൽ ,കൊടുങ്ങല്ലൂർ നിര്യാതയായി

സ്വിറ്റ്സർലൻഡ് ,ബാസൽ നിവാസികളായ ലാലു ചിറക്കൽ ,സ്റ്റീഫൻ ചിറക്കൽ എന്നിവരുടെ മാതാവും ,ലിസ്റ്റാളിൽ താമസിക്കുന്ന ആന്റണി തളിയത്തിന്റെ സഹോദരിയുമാണ് പരേതാ . ശവസംസ്കാര കർമ്മങ്ങൾ ആഗസ്ത് ഒൻപതാം തിയതി രാവിലെ പത്തുമണിക്ക് സ്വവസതിയിൽ ആരംഭിക്കുന്നതും തുടർന്ന് കൊടുങ്ങല്ലൂർ സെന്റ് മേരീസ് ദേവാലയത്തിൽ സംസകരിക്കുന്നതുമാണ് .. സംസ്കാര കർമ്മങ്ങൾ രാവിലെ ഒൻപതുമണിമുതൽ യൂട്യൂബിലൂടെ ലൈവ് സ്‌ട്രീമിംഗ്‌ ഉണ്ടായിരിക്കുന്നതാണ് .. പരേതയുടെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക ,സ്പോര്ട്സ് സംഘടനകൾ അനുശോചനം അറിയിക്കുകയും ആദരഞ്ജലികൾ അർപ്പിക്കുകയും ചെയ്തു …

Cultural Europe Pravasi Switzerland

ലോകമഹായുദ്ധം ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു എന്നിട്ടും മുനയൊടിഞ്ഞ അവകാശവാദങ്ങളുമായി കേന്ദ്രവും ,കേരളവും -ജെയിംസ് തെക്കേമുറി

ലോകമഹായുദ്ധം ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. തോക്കും , വെടിയുണ്ടയും , മാരകായുധങ്ങളും ഇല്ലാതെ ലോകം ഒന്നിച്ച് നിന്ന് പട പൊരുതുന്നു. കേവലം സോപ്പ് ലായിനി കൊണ്ട് തുരത്താൻ കഴിയുന്ന ഒരു സൂഷ്മ ജീവിയോട് അനേകായിരങ്ങൾ ഈ യുദ്ധത്തിൽ ഭൂമിയിൽ മരിച്ചുവീഴുന്നു . മനുഷ്യന് അവകാശമായ മാന്യമായ ശവസംസ്കാരച്ചടങ്ങുകൾ പോലും നിഷേധിക്കപ്പെടുന്നു. ഉറ്റവരും, ഉടയവരും അന്ത്യചുംബനം പോലും നൽകാൻ കഴിയാതെ വിറങ്ങലിച്ച് നിൽക്കുന്നു. നിസ്സാഹരായ മനുഷ്യർ ഇന്ന് നിത്യ കാഴ്ചയായി മാറിയിരിക്കുന്നു . രോഗവ്യാപനത്തിന്റെയും മരണ നിരക്കിന്റെയും കാര്യത്തിൽ […]

Switzerland

സ്വിസ് ആൽപ്സിനെ ഹിമാലയത്തോടു അടുപ്പിച്ച നയതന്ത്രജ്ഞൻ. അംബാസഡർ സിബി ജോർജ്ജിന് WMC സ്വിസ് പ്രൊവിൻസിന്റെ സ്നേഹാദരങ്ങൾ.

സ്വിസ് ആൽപ്സിനെ ഹിമാലയത്തോടു അടുപ്പിച്ച നയതന്ത്രജ്ഞൻ. അംബാസഡർ സിബി ജോർജ്ജിന് WMC സ്വിസ് പ്രൊവിൻസിന്റെ സ്നേഹാദരങ്ങൾ. ജൂലൈ 31ന് ഔദ്യോഗിക കലാവധി പൂർത്തിയാക്കി മടങ്ങുന്ന അംബാസഡർ സിബി ജോർജ്ജിന് WMC ഭാരവാഹികൾ സന്ദർശിച്ചു യാത്രാമംഗളങ്ങളും സ്നേഹോപഹാരവും നൽകുകയുണ്ടായി. ഊർജ്ജസ്വലതയോടെ എപ്പോഴും പ്രവർത്തിച്ച ഈ പാലാക്കാരൻ ഏവരുടെയും പ്രശംസ പിടിച്ചുപറ്റുകയും സ്വിസ് ഇന്ത്യൻ സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന മലയാളികൾക്ക് അഭിമാനത്തോടെ തങ്ങളുടെ എല്ലാ പ്രോഗ്രാമിലും മുഖ്യാതിഥിയായി അദ്ദേഹത്തെ പങ്കെടുപ്പിക്കുവാനും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സ്നേഹ സൗഹൃദ സാന്നിധ്യം അനുഭവിച്ചറിയാനും സാധിക്കുകയുണ്ടായി.വിപ്ലവകരമായ […]

Association Europe Pravasi Switzerland

സ്വിറ്റസർലണ്ടിൽ നിന്നും വിരമിച്ച ബഹുമാനപെട്ട അംബാസിഡർ ശ്രീ സിബി ജോർജിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൂറിച് എയർപോർട്ടിൽ യാത്രയപ്പ് നൽകി .

വ്യാപാര ബന്ധങ്ങള്‍ക്കപ്പുറത്തു തന്ത്രപരമായ മേഖലകളില്‍ ഇന്ത്യയുമായി ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സ്വിറ്റ്സർലൻഡ് തയ്യാറായത് നമ്മളിലുള്ള വിശ്വാസത്തിന്റെ തെളിവെന്ന് സ്വിറ്റസർലണ്ടിലെ ഇന്ത്യന്‍ അംബാസിഡര്‍ ബഹുമാനപെട്ട ശ്രീ സിബി ജോർജ് അഭിപ്രായപ്പെട്ടു . സേവനത്തില്‍ നിന്നും വിരമിച്ചു പുതിയ ജോലിസ്ഥലത്തേക്ക് ഇന്ന് ഉച്ചക്ക് യാത്രതിരിച്ച അംബാസിഡർക്കു ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിസ്സ് ചാപ്റ്ററിനെ പ്രതിനിധീകരിച്ചു പ്രസിഡന്റ് ശ്രീ ജോയ് കൊച്ചാട്ടു സൂറിച് എയർപോർട്ടിൽ നല്‍കിയ യാത്രയയപ്പിൽ അഭിപ്രായപ്പെടുകയായിരുന്നു അദ്ദേഹം. ഇന്ത്യാ രാജ്യത്തെ വിശ്വസ്ത പങ്കാളിയായി കാണാന്‍ സ്വിറ്റസർലണ്ടിനെ പ്രേരിപ്പിച്ച ഘടകങ്ങളില്‍ ഇന്ത്യന്‍ […]

International Our Talent Pravasi Switzerland

സോഷ്യൽ മീഡിയയിൽ വൈറലായി ഇരുപത്തിയഞ്ച് ദിവസത്തെ പുഷ് – അപ് ചലഞ്ചുമായി ജെയിൻ പന്നാരകുന്നേൽ

സൂറിച്ച്.- മനുഷ്യന്റെ ആരോഗ്യ രംഗത്ത് സ്പോട്സ് ചെയ്യുന്നതിന്റെ ആവശ്യകത പുതിയ തലമുറയെ ഓർമ്മപ്പെടുത്തി   സോഷ്യൽ മീഡിയയിലൂടെ ഇരുപത്തിയഞ്ച് ദിവസം നീണ്ട് നിൽക്കുന്ന  പുഷ്- അപ് ചലഞ്ചുമായി സ്വിറ്റ്സർലണ്ടിലെ സ്പോട്സ് താരം  ജെയിൻ പന്നാരകുന്നേൽ ഇന്ന് ഇരുപത്തിരണ്ടു ദിവസം പിന്നിട്ടിരിക്കുകയാണ്. കോവിട് കാലമാണെങ്കിലും തന്റെ  അവധിക്കാലം  വെറുതെ വീട്ടിലിരുന്നു കളയുവാൻ ഈ സ്പോടസ് പ്രേമി തയ്യാറല്ല ..,പിതാവിനെപ്പോലെ തന്നെ കായിക പ്രേമികളായ മക്കളെയും ,അല്ലെങ്കിൽ സുഹൃത്തുക്കളെയും കൂട്ടി  സ്വിറ്റസർലണ്ടിലെ ഇനിയും കാണാത്ത സ്ഥലങ്ങളിലേക്കു എന്നും തൻറെ സന്തത സഹചാരിയായ […]