Pravasi Switzerland

പ്രവാസി മലയാളികൾക്ക് ഏറെ സുപരിചിതനും ,മികച്ച സംഘാടകനുമായിരുന്ന വിയന്നയിലെ ഡോക്ടർ ജോസ് കിഴക്കേക്കര (74) M.Sc,M.S,M.Ed,M.S.A,Ph.D(Phy),Ph.D(Hon) ഇന്ന് വൈകുന്നേരം വിടപറഞ്ഞു .

വിയന്നയിലെ ആദ്യകാല മലയാളിയും മുൻ യുൻ ഉദ്യോഗസ്ഥനും.ആദ്യകാലങ്ങളിൽ അനേകരെ വിദേശത്തു പ്രത്യേകിച്ച് യൂറോപ്പ്യിൽ കൊണ്ടുവരുന്നതിനായി പരിശ്രെമിച്ച വ്യക്തിയുമായിരുന്ന മുവാറ്റുപുഴ സ്വദേശിയായ ശ്രീ ജോസ് കിഴക്കേക്കര ഇന്ന് (06-07-2022) വൈകുന്നേരം 18:50 നു വിയന്നയിൽ വെച്ച് നിര്യാതനായി . തൊടുപുഴ ന്യൂമാൻ കോളേജിൽനിന്നും,ചങ്ങനാശേരി SB കോളേജിൽ നിന്നും വിദ്യാഭ്യാസം നേടിയതിനുശേഷം വിയന്നയിലേക്കു കുടിയേറി ..അതിനു ശേഷം വിയന്ന യൂണിവേഴ്സിറ്റിയിൽ റിസേർച് അസിസ്റ്റന്റായും തുടർന്ന് ഇന്റർനാഷണൽ അറ്റോമിക് എനർജിയിൽ ജീവനക്കാരനായി റിട്ടയർ ചെയ്തു. അതിനു ശേഷം നാട്ടിൽ വിവിധ സ്‌കൂൾ […]

Europe Kerala Pravasi Switzerland

കോതമംഗലം രൂപതയില്‍പ്പെട്ട പൈങ്ങോട്ടൂര്‍ ഇടവകാംഗമായ ഫാ. ബിനു കുരീക്കാട്ടിലിനു ജര്‍മ്മനിയിലെ തടാകത്തില്‍ ദാരുണ അന്ത്യം .

പൈങ്ങോട്ടൂര്‍: ജര്‍മ്മനിയിലെ മ്യൂണിക്കില്‍ വെള്ളത്തില്‍ വീണ സഹയാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി വൈദികന്‍ തടാകത്തില്‍ മുങ്ങി മരിച്ചു. സി.എസ്.ടി സഭാംഗമായ ഫാ. ബിനു (ഡൊമിനിക്) കുരീക്കാട്ടിലാണ് ചൊവ്വാഴ്ച്ച റേഗന്‍സ്ബുര്‍ഗിലുള്ള തടാകത്തില്‍ അപകടത്തില്‍പ്പെട്ടത്. ബവേറിയ സംസ്ഥാനത്തെ ഷ്വാര്‍സാഹ് ജില്ലയിലുള്ള ലേക്ക് മൂര്‍ണറില്‍ വൈകിട്ട് ആറേകാലോടെയാണ് അപകടം നടന്നത്. ഒരാള്‍ തടാകത്തില്‍ നീന്തുകയും മുങ്ങിത്താഴുകയും ചെയ്യുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഉടന്‍ തന്നെ പൊലീസിലും റസ്ക്യു സേനയിലും വിവരം അറിയിച്ചു. ഇവര്‍ സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെ വൈകുന്നേരം 4.30ഓടെ […]

Cultural Pravasi Switzerland

ബാംഗ്ലൂർ സൗത്ത് ഈസ്റ്റ് മലയാളി അസോസിയേഷൻ – ജോൺ കുറിഞ്ഞിരപ്പള്ളിയുടെ ബാംഗ്ലൂർ ഡേയ്‌സ് പന്ത്രണ്ടാം ഭാഗം

ബാംഗ്ലൂർ സൗത്ത് ഈസ്റ്റ് മലയാളി അസോസിയേഷൻ. സാധാരണ വാരാന്ത്യങ്ങൾ ഞങ്ങൾക്ക് ആഘോഷങ്ങളുടെ  ദിവസങ്ങളാണ്.വെള്ളിയാഴ്ച വൈകുന്നേരം പരിപാടികൾ ആരംഭിക്കും.ജോർജ് കുട്ടി  അതിനായി എന്തെങ്കിലും കാരണങ്ങൾ കണ്ടുപിടിക്കും.പ്രോത്സാഹിപ്പിച്ചുകൊണ്ട് വെറുതെ ഒന്ന് കൂടെ നിന്നാൽ എല്ലാ കാര്യങ്ങളും നടത്താൻ മുൻപിൽ കാണും. പക്ഷെ ഈ വെള്ളിയാഴ്ച ജോർജ്‌കുട്ടി ചിന്താമഗ്നനായി ഇരിക്കുന്നു.ചിന്താമഗ്നൻ ആയ  ജോർജ് കുട്ടി. എന്തെങ്കിലും കാര്യമായി ജോർജ്‌കുട്ടിക്ക് സംഭവിച്ചിട്ടുണ്ട്.എൻ്റെ അറിവിൽ കാരണങ്ങൾ ഒന്നും കാണുന്നുമില്ല.ഞാൻ ഒരിക്കൽപോലും ജോർജ് കുട്ടിയോട് വാടക പകുതി തരണം എന്ന് പറഞ്ഞിട്ടില്ല.പിന്നെ  എന്തിന് അവൻ ദുഖിച്ചിരിക്കണം?ഞാൻ […]

Association Kerala Pravasi Switzerland

മെഗാ ഇവന്റുകളുമായി ജൂബിലി വർഷത്തിൽ ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് – ഓഗസ്റ്റ് 27 – തിരുവോണം 2022 , സെപ്റ്റംബർ 24 – ഉത്സവ് 2022 .

സ്വിസ്സ് മലയാളീ സമൂഹത്തിന് എന്നും പുതുമകൾ മാത്രം സമ്മാനിച്ചിട്ടുള്ള ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻണ്ട് ഇരുപതാംവാർഷികാഘോഷങ്ങളുടെ ഭാഗമായി ഈ വർഷം രണ്ടു മെഗാ ഈവൻ്റുകൾ ഒരുക്കിയിരിക്കുന്നു… മികവാർന്ന സെലിബ്രിറ്റികളേയും ,കലാകാരൻമാരേയും ഉൾപ്പെടുത്തികൊണ്ടു് ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും പ്രതീകമായ കേരളക്കരയുടെ ആഘോഷം “ഓണം” ..ജൂബിലി നിറവിൽ ബി ഫ്രണ്ട്‌സ് ആഗസ്റ്റ് 27 നു സൂറിച്ചിൽ കുസനാഹ്റ്റിലെ ഹെസ്ലിഹാളിൽ ആഘോഷിക്കുന്നു .. അതുപോലെ കഴിഞ്ഞ വർഷം സംഘടനാ തുടക്കമിട്ട, സ്വിറ്റ്സർലൻണ്ടിലെ സെക്കൻ്റ് ജനറേഷൻ വളരെ താത്പര്യത്തോടെ ഏറ്റെടുത്ത വടം വലി മൽസരവും […]

Association Cultural Pravasi Switzerland

സൂറിച്ചിൽ നടന്ന കലാമേളയിൽ പ്രമുഖ മൂന്ന് അവാർഡിന്റെ നക്ഷത്രത്തിളക്കവുമായി സ്വിറ്റ്സർലൻഡ് .

സ്വിറ്റ്‌സർലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളി ഇക്കഴിഞ്ഞ ജൂൺ നാല് അഞ്ചു തീയതികളിൽ സൂറിച്ചിൽ വെച്ച് നടത്തിയ അന്താരാഷ്ട്ര യുവജനോത്സവത്തിൽ സ്വിറ്റസർലണ്ടിലെ ബഹുമുഖപ്രതിഭകൾക്ക് പ്രമുഖ അവാർഡുകൾ . മുന്നൂറോളം മത്സരാർത്ഥികളെ പിന്തള്ളി സ്വിറ്റ്‌സർലണ്ടിൽ നിന്നുമുള്ള ശിവാനി നമ്പ്യാർ കലാതിക പട്ടം നേടി.പങ്കെടുത്ത നാലിനങ്ങളിൽ മൂന്നിലും ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും നേടിയാണ് ശിവാനി കലാതിലകം ചൂടിയത്.മോഹിനിയാട്ടം , ഫാൻസി ഡ്രസ്സ്‌ , ഫോൾക് ഡാൻസ് എന്നിവയിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് […]

Association Cultural Pravasi Switzerland

സൂറിച്ചിൽ ജൂൺ 4 ,5 തീയതികളിൽ നടന്ന കേളി രാജ്യാന്തര യുവജനോത്സവത്തിന് ഉജ്ജ്വല പരിസമാപ്‌തി – ശിവാനി നമ്പ്യാർ കലാതിലകവും , അഞ്ജലി ശിവ കലാരത്‌നവും , രോഹൻ രതീഷിനു ഫാദർ ആബേൽ മെമ്മോറിയൽ ട്രോഫിയും

റിപ്പോർട്ട് -ജേക്കബ് മാളിയേക്കൽ സൂറിക്ക് : സ്വിറ്റ്‌സർലണ്ടിന്റെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളി നടത്തിയ അന്താരാഷ്ട്ര യുവജനോത്സവത്തിന് തിരശീല വീണു. സ്വിസ് സാമ്പത്തിക തലസ്ഥാനമായ സൂറിച്ചിൽ വച്ച് ജൂൺ 4 ,5 തീയതികളിൽ നടന്ന രാജ്യാന്തര യുവജനോത്സവത്തിന് ഉജ്ജ്വല പരിസമാപ്‌തി .കേളി ഒരുക്കുന്ന പതിനേഴാമത് കലാമേളയായിരുന്നു സൂറിച്ചിൽ സമാപിച്ചത്. ഭാരതത്തിന്റെ തനതു കലകൾ പരിപോഷിപ്പിക്കുകയും യൂറോപ്പിൽ മത്സരവേദി ഒരുക്കുകയും ചെയ്യുന്ന കേളിയുടെ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ എംബസ്സിയും സൂര്യ ഇന്ത്യയും പിന്തുണ നൽകുന്നു.വർഷങ്ങൾ നീണ്ട പഠനത്തിലൂടെ സായത്തമാക്കിയ […]

Cultural Pravasi Switzerland

രണ്ടാം വട്ടവും കലാമേളയിൽ കലാതിലകം കിരീടം ചൂടി സൂറിച്ചിൽ നിന്നും ശിവാനി നമ്പ്യാർ .

റിപ്പോർട്ട് -ജേക്കബ് മാളിയേക്കൽ സൂറിക്ക് : സ്വിറ്റസർലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേളി ജൂൺ 4 ,5 തീയതികളിൽ നടന്ന രാജ്യാന്തര കലാമേളയിൽ മുന്നൂറോളം മത്സരാർത്ഥികളെ പിന്തള്ളി സ്വിറ്റ്‌സർലണ്ടിൽ നിന്നുമുള്ള ശിവാനി നമ്പ്യാർ കലാതിക പട്ടം നേടി. പങ്കെടുത്ത നാലിനങ്ങളിൽ മൂന്നിലും ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും നേടിയാണ് ശിവാനി കലാതിലകം ചൂടിയത്.മോഹിനിയാട്ടം , ഫാൻസി ഡ്രസ്സ്‌ , ഫോൾക് ഡാൻസ് എന്നിവയിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് ശിവാനി നമ്പ്യാർ കലാതിലകം […]

Cultural Pravasi Switzerland

സ്വിറ്റസർലണ്ടിൽ നിന്നും ഡാനിയേൽ കാച്ചപ്പിള്ളി കേളി രാജ്യാന്തര കലാമേളയിലെ ബാലപ്രതിഭ

റിപ്പോർട്ട് -ജേക്കബ് മാളിയേക്കൽ സൂറിച്ച്. സ്വിറ്റ്‌സർലണ്ടിൽ ജൂൺ 4 ,5 തീയ്യതികളിൽ നടന്ന കേളി രാജ്യാന്തര കലാമേളയിൽ തിളങ്ങിയ ഡാനിയേൽ കാച്ചപ്പിള്ളി ബലപ്രതിഭ പട്ടം നേടി. കുരുന്നുകളുടെ കലാപോഷണത്തിനായി ബാലികാ ബാലന്മാർക്ക് വേണ്ടി ഒരുക്കിയ പ്രത്യേക ഇനങ്ങളിൽ നിന്നും മൂന്ന് ഒന്നാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും നേടിയാണ് ഡാനിയേൽ കാച്ചപ്പിള്ളി തോമസ് വ്യക്തിഗത ചാമ്പ്യൻ ആയത്. സ്റ്റോറി ടെല്ലിങിലും ഫാൻസി ഡ്രസിലും ഒന്നാംസ്ഥാനവും ഗ്രൂപ്പ് ഡാൻസിൽ ഒന്നാം സ്ഥാനവും സോളോ സോങ് കരോക്കയിൽ മൂന്നാം സ്ഥാനവും […]

Association Pravasi Switzerland

സ്വിറ്റ്സർലൻഡിൽ വിശ്വാസപ്രഘോഷണ ഗാനശുശ്രൂഷയിൽ മലയാളി സമൂഹത്തിൻ്റെ പങ്കാളിത്തം

ഈ വർഷത്തെ പന്തക്കുസ്ത്താ ഒരുക്കങ്ങളുടെ ഭാഗമായി സ്വിറ്റ്സർലൻഡിലെ ആറാവു പ്രവിശ്യയിലുള്ള സൂർ ഇടവക ഒരുക്കിയ ഗാനശുശ്രൂഷയിൽ മലയാളി സമൂഹത്തിൻ്റെ പങ്കാളിത്തം ശ്രദ്ധേയമായി. ഒൻപത് രാജ്യങ്ങളിൽ നിന്നുള്ള വിത്യസ്ത ഭാഷകളിൽ ഒൻപത് ഗായക സംഘങ്ങളാണ് ഗാനശുശ്രൂഷയിൽ പങ്കെടുത്തത്. ടീന & ബോബൻ, മോളി & ജോർജ്, ലിസ്സി, ജെന്നി, അനീസ് എന്നിവർ ചേർന്ന് ” പാവനാത്മാവേ നീ വരേണമേ” എന്ന ഗാനം ആലപിച്ചു.നിരവധി ആളുകളുടെ സാന്നിദ്ധ്യത്തിൽ, മലയാളം കൂടാതെ ജർമ്മൻ, ഇറ്റാലിയൻ, സ്പാനിഷ്, പോർട്ടുഗീസ്, തമിഴ്, ഫിലിപ്പൈൻസ് ( […]

Cultural Kerala Pravasi Switzerland

ജോൺ കുറിഞ്ഞിരപ്പള്ളിയുടെ ബാംഗ്ലൂർ ഡേയ്‌സ് പതിനൊന്നാം ഭാഗം – വേലിയിൽ ഇരുന്ന പാമ്പ് -വ്യക്തിബന്ധങ്ങൾക്ക് ഇന്നത്തേക്കാൾ ഇഴ അടുപ്പം ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൻറെ കഥ.-

വേലിയിൽ ഇരുന്ന പാമ്പ്  (സൂചന;എൺപതുകളിൽ ,അതായത് മൊബൈൽ ഫോണുകളും ഇന്ന് ഉപയോഗിക്കുന്ന  ഡിജിറ്റൽ ഗാഡ്‌ജറ്റുകളും സ്വപ്നങ്ങൾ  മാത്രമായിരുന്ന ഒരു കാഘട്ടത്തിന്റെ കഥയാണ് ഇത്.പരിമിതമായ ചുറ്റുപാടുകളിൽ ജീവിക്കുന്ന പരസ്പരം ആശയവിനിമയം നടത്താൻ പോസ്റ്റാഫീസുകൾ മാത്രമുണ്ടായിരുന്ന വ്യക്തിബന്ധങ്ങൾക്ക് ഇന്നത്തേക്കാൾ ഇഴ അടുപ്പം ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൻറെ കഥ.) എല്ലാ ശനിയാഴ്ചയും  കാപ്പികുടിയും കഴിഞ്ഞു ഞങ്ങൾ ഒരാഴ്ചത്തേക്കുള്ള  സാധനങ്ങൾ വീട്ടിലേക്ക് വാങ്ങിവയ്ക്കും.അതാണ് ഞങ്ങളുടെ പതിവ്.ഞാനും ജോർജ് കുട്ടിയും കൂടി പതിവുപോലെ കടയിലേക്ക് പോകുമ്പോൾ വഴിക്കു വച്ച് ഹുസൈനെ കണ്ടുമുട്ടി.ഹുസ്സയിൻ ഗാന്ധിപുരം റോഡിലുള്ള […]