Cricket Sports

ഇന്ത്യ – വിന്‍ഡീസ് ട്വന്റി 20; 57 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞു

ഇന്ത്യ – വെസ്റ്റിന്‍ഡീസ് ട്വന്റി 20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പനക്ക് മികച്ച പ്രതികരണം. ഇതിനകം 57 ശതമാനത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞു. ഡിസംബര്‍ എട്ടിനാണ് മത്സരം. ടിക്കറ്റ് വില്‍പ്പന തുടങ്ങി രണ്ടു ദിവസത്തിനുള്ളിലാണ് 57 ശതമാനം ടിക്കറ്റുകളും വിറ്റുപോയത്. മലയാളി താരം സഞ്ജു വി സാംസണും പരന്പരക്കുള്ള ടീമിലിടം പിടിച്ചതോടെ ആരാധകരുടെ പ്രതീക്ഷയും ആവേശവും ഇരട്ടിയായത് ടിക്കറ്റ് വില്‍പനയെയും സ്വാധീനിച്ചിട്ടുണ്ട്. ആകെ 32000 ടിക്കറ്റുകളാണ് കാണികള്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്. ഓണ്‍ലൈനായാണ് വില്‍പന. കെ.സി.എ വെബ്സൈറ്റിലെ ലിങ്ക് വഴിയും പേ.ടി.എം ആപ്പ്, […]

Cricket Sports

ഇനി ഇന്ത്യ-വെസ്റ്റിന്‍ഡീസ് പോരാട്ടം

ബംഗ്ലാദേശിനെതിരായ ടി20, ടെസ്റ്റ് പരമ്ബര ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന ഇന്ത്യയുടെ അടുത്ത എതിരാളികളായി എത്തുന്നത് വെസ്റ്റിന്‍ഡീസാണ്. ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന വിന്‍ഡീസ് ഇവിടെ മൂന്ന് മത്സരങ്ങള്‍ വീതമടങ്ങിയ ഏകദിന, ടി20 പരമ്ബരകളിലാണ് ആതിഥേയരുമായി കളിക്കുക. ടി20 പരമ്ബരയാണ് ആദ്യം നടക്കുക. തുടര്‍ന്ന് ഏകദിന പരമ്ബരയില്‍ ഇരു ടീമുകളും ഏറ്റുമുട്ടും. ഡിസംബര്‍ ആറിന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ടി20 മത്സരത്തോടെയാണ് വിന്‍ഡീസ് – ഇന്ത്യ പരമ്ബര തുടങ്ങുന്നത്. ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം രണ്ടാം […]

Cricket Sports

ഇന്ത്യ – വിന്‍ഡീസ് മത്സരത്തിനൊരുങ്ങി കാര്യവട്ടം; ടിക്കറ്റ് വില്‍പ്പന പൊടിപൊടിക്കുന്നു

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി20 മത്സരത്തിനൊരുങ്ങി തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. ഡിസംബര്‍ എട്ടിനാണ് തിരുവനന്തപുരത്ത് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. 24 മണിക്കൂറിനുള്ളില്‍ 48 ശതമാനം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം 7.30 മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റുകളുടെ വില്‍പ്പന. കെസിഎ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയും പേടിഎം ആപ്പ്, പേടിഎം ഇന്‍സൈഡര്‍, പേടിഎം വെബ്‌സൈറ്റ്(www.insider.in, paytm.com, keralacricketassociation.com) എന്നിവ വഴിയും ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. 1000,2000,3000,5000 […]

Cricket Sports

കളിക്കളത്തില്‍ ബുംറക്ക് അല്‍പായുസ്, ദീര്‍ഘായുസ് ഭുവിക്കെന്ന് കപില്‍ ദേവ്

ഇന്ത്യയുടെ പേസ് ബൗളിംങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറക്ക് അധികകാലം കളിക്കാനാവില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ കപില്‍ദേവ്. ബുംറയുടെ അസ്വാഭാവികമായ ആക്ഷന്‍ പരിക്ക് ക്ഷണിച്ചുവരുത്തുന്നതാണ്. ക്ലീന്‍ ആക്ഷനുള്ള ഭുവനേശ്വര്‍ കുമാറിനെ പോലുള്ളവര്‍ക്കേ കൂടുതല്‍ കാലം കളിക്കാനാകൂ എന്നും ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന കപില്‍ അഭിപ്രായപ്പെട്ടു. സ്‌പോര്‍ട്‌സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് കപിലിന്റെ പരാമര്‍ശങ്ങള്‍. നിലവില്‍ പുറംവേദനയെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ജസ്പ്രീത് ബുംറ. ദക്ഷിണാഫ്രിക്കക്കെതിരെ കഴിഞ്ഞ മാസത്തില്‍ നടന്ന ടെസ്റ്റ് പരമ്പരക്ക് ശേഷം […]

Cricket Sports

സഞ്ജുവിന്റെ വരവ് പന്തിന് ഭീഷണിയെന്ന് വി.വി.എസ് ലക്ഷ്മണ്‍

സെലക്ടര്‍മാരും ടീമും അര്‍പിച്ച വിശ്വാസത്തിനോട് നീതി പുലര്‍ത്താന്‍ ഋഷഭ് പന്തിന് സാധിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍. പന്തിന് ഇതിന് സാധിച്ചില്ലെങ്കില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകുമെന്നും ലക്ഷ്മണ്‍. സഞ്ജുവിനെ ടി20 ടീമിലെടുത്തത് പന്തിനുള്ള സെലക്ടര്‍മാരുടെ മുന്നറിയിപ്പാണെന്നും ലക്ഷ്മണ്‍. ‘സഞ്ജു സാംസണെ ടീമിലെടുക്കുക വഴി സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും പന്തിന് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. നിരവധി അവസരങ്ങളാണ് പന്തിന് ലഭിച്ചത്. സെലക്ടര്‍മാരും ടീമും അര്‍പിച്ച വിശ്വാസത്തിന് അനുസരിച്ച് കളിക്കാന്‍ പന്തിന് ഉത്തരവാദിത്വമുണ്ട്. എന്നാല്‍, ആ […]

Cricket Sports

ജനുവരി കഴിഞ്ഞ് പറയാമെന്നു ധോണി

ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പല രീതിയില്‍ പുരോഗമിക്കവെ ഇക്കാര്യത്തില്‍ ചെറുതായി ഒന്നു മനസ്സ് തുറന്നിരിക്കുകയാണ് ധോണി. വിരമിക്കലിനെക്കുറിച്ച്‌ ജനുവരിക്കു ശേഷമെ തന്നോട് എന്തെങ്കിലും ചോദിക്കാവൂ എന്നാണ് ധോണി പറഞ്ഞത്. ഇതോടെ എന്തായാലും ഐപിഎല്ലിനു ശേഷമെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്നു വ്യക്തമായിരിക്കുകയാണ്. ഒരു ചടങ്ങില്‍ പങ്കെടുക്കവെ ആയിരുന്നു ധോണിക്കു നേരെ ചോദ്യമുയര്‍ന്നത്. അതും വിരമിക്കലിനെക്കുറിച്ച്‌. ഈ ചോദ്യത്തിനായിരുന്നു ജനുവരി വരെ ഇതേക്കുറിച്ച്‌ ചോദിക്കരുതെന്നു ധോണി മറുപടി പറഞ്ഞത്. ലേകകപ്പില്‍ ന്യൂസിലാന്‍ഡമായുള്ള തോല്‍വിക്ക് ശേഷം ഇതുവരെ ധോണി ഇന്ത്യക്കായി കളിച്ചിട്ടില്ല. […]

Cricket Sports

സഞ്ജു ടീമില്‍ തിരിച്ചെത്തി; സ്വന്തം നാട്ടില്‍ കളിക്കാനാകുമോ..??

മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരിച്ചെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്ബരയ്ക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. പരുക്കേറ്റ ശിഖര്‍ ധവാന് പകരക്കാരനായാണ് സഞ്ജു ടീമില്‍ ഇടം നേടിയത്. നേരത്തെ ബം​ഗ്ലാദേശിനെതിരായ ടി20 പരമ്ബരയ്ക്കുള്ള ടീമില്‍ സഞ്ജുവുമുണ്ടായിരുന്നു. എന്നാല്‍ ഒരു മത്സരം പോലും മലയാളി താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നാലെ വിന്‍ഡീസിനെതിരായ പരമ്ബരയ്ക്കുള്ള ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കുകയും ചെയ്തു. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കി. സമൂഹമാധ്യമങ്ങളിലടക്കം പ്രത്യേകിച്ച മലയാളികള്‍ സഞ്ജുവിന് പിന്തുണയുമായെത്തി. പിന്നാലെ […]

Cricket Sports

‘വിവാഹം കഴിയുന്നതുവരെ എല്ലാ ആണുങ്ങളും സിംഹങ്ങളാണ്’ ധോണി

കളിക്കളത്തിലെ ഏത് സമ്മര്‍ദവും കൂളായി കൈകാര്യം ചെയ്യുന്ന കളിക്കാരനെന്നാണ് ധോണിയെ പലപ്പോഴും വിശേഷിപ്പിക്കാറ്. കളിക്കളത്തിന് പുറത്തുള്ള പരിപാടികളില്‍ കുസൃതിയും ചിരിയും നിറഞ്ഞ ധോണിയെയാണ് പലപ്പോഴും കാണാറ്. അത്തരമൊരു ധോണിയെയാണ് ചെന്നൈയില്‍ നടന്ന ഭാരത് മാട്രിമണി എന്ന വൈവാഹിക വെബ് സൈറ്റിന്റെ പരിപാടിക്കിടയിലും കണ്ടത്. മാധ്യമങ്ങള്‍ക്ക് പൊതുവേ അഭിമുഖം നല്‍കുന്ന പതിവ് ധോണിക്കില്ല. മത്സരങ്ങള്‍ക്ക് മുമ്പും ശേഷവുമുള്ള ഔദ്യോഗിക വാര്‍ത്താസമ്മേളനങ്ങളിലും ഉപഹാരങ്ങള്‍ നല്‍കുന്ന ചടങ്ങുകളിലും മാത്രമാണ് ധോണി പ്രത്യക്ഷപ്പെടാറ്. ഭാരത് മാട്രിമണിയുടെ മോഡലായ ധോണിക്ക് കമ്പനിയില്‍ ഓഹരി പങ്കാളിത്തവുമുണ്ട്. […]

Cricket

വംശീയ അധിക്ഷേപം; ആര്‍ച്ചറോട് മാപ്പു ചോദിച്ച് കെയ്ന്‍ വില്യംസണ്‍

വംശീയ അധിക്ഷേപത്തിനിരയായ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ജോഫ്ര ആര്‍ച്ചറോട് മാപ്പു ചോദിച്ച് ന്യൂസിലന്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. ഇംഗ്ലണ്ട് ന്യൂസിലന്റ് മത്സരത്തിനിടെ കാണികളില്‍ ഒരാളില്‍ നിന്നും വംശീയ അധിക്ഷേപമുണ്ടായെന്ന് ജോഫ്ര ആര്‍ച്ചര്‍ തുറന്നു പറഞ്ഞിരുന്നു. തങ്ങളുടെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി കാണികളിലൊരാള്‍ പ്രതികരിച്ചതില്‍ മാപ്പു ചോദിച്ച് വൈകാതെ കെയ്ന്‍ വില്യംസണ്‍ രംഗത്തുവരികയായിരുന്നു. തിങ്കളാഴ്ച്ച ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്റ് ജയിച്ചിരുന്നു. ഇന്നിംങ്‌സിനും 65 റണ്‍സിനുമായിരുന്നു കിവീസിന്റെ ജയം. ന്യൂസിലന്റ് ജയത്തിന്റെ നിറം കെടുത്തുന്ന വാര്‍ത്തയാണ് പിന്നീട് […]

Cricket Sports

സഞ്ജുവിനെ തഴഞ്ഞതിനെതിരെ ഹര്‍ഭജന്‍

മലയാളി താരം സഞ്ജു സാംസണെ ദേശീയ ടീമിൽനിന്ന് തഴഞ്ഞ സംഭവത്തിൽ വിവാദം തുടരുന്നു. സഞ്ജുവിനെ ടീമിൽനിന്ന് പുറത്താക്കിയ സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യൻ താരവും കമന്റേറ്ററുമായ ഹർഭജൻ സിങ്ങും രംഗത്തെത്തി. ‘സഞ്ജുവിന്റെ ഹൃദയം പരീക്ഷിക്കുകയാണ് സിലക്ടർമാർ’ എന്ന ശശി തരൂർ എം.പിയുടെ വിമർശനം ആവർത്തിച്ച ഹർഭജൻ, നിലവിലെ സിലക്ഷൻ കമ്മിറ്റിയെ മാറ്റി കരുത്തരായ ആളുകളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് ബി.സി.സിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോട് ആവശ്യപ്പെട്ടു. ബംഗ്ലാദേശിനെതിരായ പരമ്പരക്കുള്ള ടീമിലുൾപ്പെടുത്തിയ സഞ്ജുവിന് ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല. […]