സംഭവബഹുലമായ ഒരു ദിവസത്തിൻ്റെ ഭയപ്പെടുത്തുന്നതും സങ്കടകരവും ആയ അവസാനത്തിലേക്ക് നായരും സംഘവും നടന്നടുത്തു. അവരുടെ തിരിച്ചുള്ള യാത്രയിൽ എല്ലാവരും നിശ്ശബ്ദരായിരുന്നു.പരസ്പരം മുഖത്തോടു മുഖം നോക്കി എല്ലാം ഉള്ളിൽ ഒതുക്കി അങ്ങിനെ ഇരുന്നു. കുതിരവണ്ടിയുടെ കുലുക്കത്തിന് അനുസരിച്ചു അവരുടെ എല്ലാവരുടേയും തലകളും ഒരു പാവയുടെ ചലനം പോലെ ചലിച്ചുകൊണ്ടിരുന്നു.യാത്രയുടെ ആരംഭത്തിൽ കൂടെ ഉണ്ടായിരുന്ന രണ്ടുപേർ ഇപ്പോൾ ഇല്ല.ഇനി ഒരിക്കലും തിരിച്ചു വരൻ കഴിയാത്ത ലോകത്തേക്ക് അവർ യാത്ര പോയി എന്നത് അവരുടെ മനസ്സിനെ വല്ലാതെ നൊമ്പരപെടുത്തി. ഇപ്പോൾ കുതിരകളുടെ […]
Pravasi
പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധവും,ഓ സി ഐ കാർഡ് റദ്ദു ചെയ്യാനുള്ള വ്യവസ്ഥകൾ പുനപരിശോധിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിറ്റ്സർലൻഡ് . …
സൂറിച് : മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച് രാജ്യത്തെ വീണ്ടും വിഭജിക്കാനും മതനിരപേക്ഷ ജനാധിപത്യത്തെ അട്ടിമറിക്കാനും ലക്ഷ്യമിട്ടുള്ള പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കുക എന്ന ആര്‍എസ്‌എസ് പദ്ധതിയുടെ ഭാഗം കൂടിയാണ് . അതുകൊണ്ടു തന്നെ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ സംരക്ഷിക്കാനും ഭേദഗതി നിയമത്തെ എതിര്‍ത്ത് തോല്‍പിക്കാനും ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിറ്റ്സർലൻഡ് കേരളാ ചാപ്റ്റർ എല്ലാ പ്രവാസി ഭാരതീയരോടും അഭ്യര്‍ഥിച്ചു. പൗരത്വ ഭേദഗതി നിയമം യാഥാർഥ്യമായിരിക്കെ അതിനെതിരെ ശക്തമായ നിസ്സഹരണം […]
എഫ്ഒസി സ്വിറ്റ്സർലൻഡിന്റെ ക്രിസ്മസ് ആഘോഷം ഡിസംബർ 14ന്
സൂറിച്ച്: സ്വിറ്റ്സർലൻഡിൽ താമസിക്കുന്ന ചങ്ങനാശേരി നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരിയുടെ ഇത്തവണത്തെ ക്രിസ്മസ് വിരുന്ന് ഡിസംബർ 14 ന് രാവിലെ 11.30 ന് സൂറിച്ച് റൂമ്മ ലാകിൽ വച്ച് നടത്തപ്പെടും. ക്രിസ്മസ് സന്ദേശം, സമ്മാനപ്പൊതികളുമായി സാന്താക്ലോസ് കൂടാതെ ചങ്ങനാശ്ശേരി രുചിക്കൂട്ടുകളുമായുള്ള സമൃദ്ധ സദ്യയും ക്രിസ്മസ് വിരുന്നിന് മാറ്റുകൂട്ടം. അഡ്രസ്: Ifangstrasse 92,8153 Ruemlang.
മേമനെകൊല്ലി-11- ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ പരമ്പര പതിനൊന്നാം ഭാഗം
കുടക് മലകളിലെ തണുത്ത കാറ്റിൽ മരണത്തിൻ്റെ ഗന്ധം അലിഞ്ഞു ചേർന്നു.കറുത്തിരുണ്ട പാറക്കൂട്ടങ്ങൾക്ക് മുകളിലൂടെ മേമൻ്റെ രക്തം പുഴയായി ഒഴുകി.പുഴയുടെ കുത്തൊഴുക്കിൽ എല്ലാവരുടേയും സമനില തെറ്റി.ആദ്യത്തെ അമ്പരപ്പിൽ നിന്നും ഉണർന്നെഴുന്നേറ്റ് നായർ ബ്രൈറ്റിൻ്റെ നേർക്ക് പാഞ്ഞടുത്തു.നായർ അലറി,”എടാ തന്തയില്ലാത്തവനെ,നീ എന്ത് തെണ്ടിത്തരമാണ് കാണിച്ചത്?” ബ്രൈറ്റിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.നിർവ്വികാരമായിരുന്നു ആ മുഖം.എന്നാൽ നിമിഷ നേരംകൊണ്ട് ,ജെയിംസ് ബ്രൈറ്റ് ഒന്നുമറിയാത്തതുപോലെ പൊട്ടിയ തിരയുടെ കാട്രിഡ്ജ്ജ് തൻ്റെ ഡബിൾ ബാരൽ തോക്കിൽ നിന്നും ഊരി എടുത്തു. ബാഗിൽ നിന്നും പുതിയ […]
ലൈറ്റ് ഇൻ ലൈഫ് – പുനർജ്ജനി പദ്ധതിയിലെ ഏഴ് വീടുകളുടെ നിർമ്മാണം പൂർത്തിയാവുന്നു.
സ്വിറ്റ്സർലൻഡിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ്, സുമനസ്സുകളുടെയും ഇതര സംഘടനകളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന പുനർജനി ഭവനനിർമ്മാണ പദ്ധതി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 2018 ലെ പ്രളയ ദുരന്തത്തിൽ ഭവന രഹിതരായ 7 കുടുംബങ്ങൾക്ക് കോട്ടയത്തിനടുത്ത് മൂഴൂരിൽ നിർമ്മിക്കുന്ന ഏഴു ഭവനങ്ങൾ പുതുവർഷത്തോടെ പൂർത്തിയാകും. തുടർന്ന് പുതിയ രണ്ടു വീടുകളുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്യും.വഴി, വൈദ്യുതി, വെള്ളം പൊതു ഇടം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ എല്ലാമുള്ള വീടുകളാണ് പൂർത്തിയാകുന്നത്. പ്രളയകാലത്ത് രക്ഷാ പ്രവർത്തനങ്ങൾ ഏകീകരിക്കാൻ പല രാജ്യങ്ങളിൽ ഇരുന്ന്, […]
ഇടതു പുരോഗമന മതേതര മലയാളി കൂട്ടായ്മ കൈരളി പ്രോഗ്രസ്സിവ് ഫോറം സ്വിറ്റ്സർലൻഡിൽ രൂപീകരിച്ചു
കൈരളി പ്രോഗ്രസ്സിവ് ഫോറം സ്വിറ്റസർലന്റിന്റെ പ്രഥമ യോഗം 30- 11- 2019 ൽ സൂറിച്ചിലെ എഗ്ഗിൽ ചേർന്നു . ശ്രീ ജോയ് പറമ്പേട്ട് അധ്യക്ഷനായ യോഗത്തിൽ ഒരു ശതകത്തിനുമപ്പുറം മലയാളിയുടെ ദേശീയബോധത്തെയും, പോരാട്ടവീറിനെയും സ്വിറ്റസർലണ്ടിലും ജർമനിയിലും അനുഭവവേദ്യമാക്കിയ ചെമ്പകരാമൻപിള്ളയുടെ ചരിത്രത്തിലൂടെ ആണ് അദ്ദേഹം തന്റെ അധ്യക്ഷപ്രസംഗം തുടങ്ങിയത്, പിന്നീട് സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിച്ചു. സ്വിറ്റസർലണ്ടിൽ വിജയകരമായി നടപ്പാക്കി കൊണ്ടിരിക്കുന്ന സാമൂഹ്യ പരിഷ്കരണങ്ങൾ കേരളത്തിലും എത്തിക്കേണ്ടതിനെ കുറിച്ച് അദ്ദേഹം വിവരിച്ചു ഈ നല്ല കാര്യങ്ങൾ നാട്ടിൽ […]
പ്രവർത്തന പാതയിൽ പത്താം വർഷത്തിലേക്ക് കടക്കുന്ന KCSC ബസലിന് നവ സാരഥികൾ
സ്വിറ്റ്സർലൻഡിലെ കലാകായിക രംഗത്തും, ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവ സജീവസാന്നിധ്യമായ ക്ബസേലിലെ കേരള കൾച്ചർ ആൻഡ് സ്പോർട്സ് ക്ലബ്ബിനു പുതിയ നേതൃസ്ഥാനം നിലവിൽ വന്നു. കലാകായിക മേഖലയിലൂടെ സാമൂഹികവും വ്യക്തിപരവുമായ ആരോഗ്യം എന്ന എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട കേരള കൾച്ചർ ആൻഡ് സ്പോർട്സ് ക്ലബ് വർഷങ്ങളായി സ്വിറ്റ്സർലാൻഡിലെ ബസേലിൽ പല മത്സരങ്ങളും പരിപാടികളും സംഘടിപ്പിച്ചു വരുന്നു. ജനുവരി നാലിന് ശനിയാഴ്ച സെൻ മരിയൻ ഹാളിൽ വെച്ച് ശനിയാഴ്ച ആയിരിക്കും ക്ലബ് അംഗങ്ങളുടെ ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾ […]
മറിയമ്മ പാപ്പച്ചൻ നിര്യാതയായി ..സൂറിച് നിവാസി ഫൊൻസി ഇഞ്ചിപറമ്പിലിന്റെ മാതാവാണ് പരേത .
സൂറിച്ചിൽ താമസിക്കുന്ന ഫൊൻസി ഇഞ്ചിപറമ്പിൽ- കാഞ്ഞിരത്തിങ്കൽ ന്റെ മാതാവും, ബെന്നി ഇഞ്ചിപറമ്പിൽ ന്റെ ഭാര്യാമാതാവുമായ മറിയമ്മ പാപ്പച്ചൻ 90 വയസ്സ് ഇന്ന് രാവിലെ 8.30 ന് പെരുമ്പാവൂർ- പട്ടാൽ മകൾ ഷേർളിയുടെ വീട്ടിൽ വച്ച് കർത്താവിൽ നിദ്യപ്രാവിച്ചു. ശവസംസ്കാരം ബുദ്ധനാഴ്ച രണ്ടു മണിക്ക് കാഞ്ഞൂർ സെന്റ് മേരിസ് ഫൊറൊനാ പള്ളിയിൽവെച്ചു നടത്തുന്നു .
B & T മ്യുസിക്കിന്റെ ദിവ്യതാരകം റിലീസിംഗ് നടന്നു
ബാസൽ : ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളെ സംഗീതത്തിലൂടെ ഭക്തിസാന്ദ്രമാക്കുവാൻ B & T മ്യൂസിക്കിന്റെ ബാനറിൽ ദിവ്യതാരകം റിലീസ് ചെയ്തു. ക്രൈസ്തവർ ആഗമനകാലത്തിലേക്ക് പ്രവേശിക്കുന്ന ഡിസംബർ ഒന്നിന് തന്നെ റിലീസ് ചെയ്ത ഈ സംഗീത ശില്പം ലോകമെമ്പാടുമുള്ള മലയാളികൾക്കുള്ള ക്രിസ്മസ് സമ്മാനമാണ്. കലാകാരനും എഴുത്തുകാരനുമായ ടോം കുളങ്ങരയുടെ തൂലികയിൽ പിറന്ന ഈ വർഷത്തെ മൂന്നാമത് ഗാനമാണ് ദിവ്യതാരകം. നിരവധി ഗാനങ്ങൾക്ക് സംഗിതം പകർന്ന സ്വിസ്സ് ബാബു എന്ന ബാബു പുല്ലേലിയാണ് ഈ ആൽബത്തിന്റെ സംഗീത സംവിധാനം […]
മേമനെകൊല്ലി-10 ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ പരമ്പര പത്താം ഭാഗം
ഇന്ന് പൗർണ്ണമിയാണ് .പൗർണ്ണമി നാളുകളിൽ തലശ്ശേരിയിൽ കടൽ പ്രക്ഷുബ്ധമായിരിക്കും .ലൈറ്റ് ഹൗസിനടുത്തുള്ള പാറക്കൂട്ടങ്ങൾ കാണാനേയില്ല. കടൽ പാലത്തിൽ തിരമാലകൾ ആഞ്ഞടിക്കുന്നത് കണ്ടാൽ ഭയം തോന്നും.വീട്ടിൽ നിന്നും ഓഫിസിലേക്ക് കടൽ തീരത്തുകൂടി പോയാൽ നാരായണൻ മേസ്ത്രിക്ക് അല്പം ദൂരം കുറവുണ്ട്. രണ്ടാൾ ഉയരത്തിൽ ആർത്തലച്ചുവരുന്ന തിരമാലകൾ കരയെ വാരി പുണരുന്നതും നോക്കി ഒരു നിമിഷം നിന്നു.പിന്നെ വേഗം നടന്നു.മനുഷ്യരിലും ജീവജാലങ്ങളിലും പൂർണ ചന്ദ്രൻ സ്വാധീനം ചെലുത്തും എന്ന് പറയുന്നത് ശരിയാണ് എന്ന് തോന്നുന്നു.നാരായണൻ മേസ്ത്രി ചിന്തയിൽ മുഴുകി.ഇന്ന് […]