ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാര്‍ക്കൊപ്പം വന്ദേഭാരത് വിമാനത്തില്‍ വരുന്നവര്‍ക്കും പരിശോധന വേണമെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം. പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന നിലപാടിൽ മാറ്റം വരുത്താതെ സംസ്ഥാന സർക്കാര്‍. വന്ദേഭാരത് മിഷനിലും ചാര്‍ട്ടേഡ് വിമാനത്തിലും വരുന്ന എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പിസിആര്‍ ടെസ്റ്റിന് പകരം ട്രൂ നാറ്റ് റാപ്പിഡ് പരിശോധന നടത്തിയാല്‍ മതിയെന്നാണ് തീരുമാനം. തിരികെ വരുന്ന എല്ലാ പ്രവാസികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനക്കെതിരെ വ്യാപക പ്രതിഷേധം […]
Pravasi
ചാര്‍ട്ടേഡ് യാത്രക്ക് കോവിഡ് ടെസറ്റ്; പ്രവാസി സംഘടനകളില്‍ പ്രതിഷേധം കത്തുന്നു
പ്രവാസികളെ ദുരിതത്തിലാക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഒ.ഐ.സി.സി ജിദ്ദ വെസ്‌റ്റേണ്‍ റീജിണല്‍ കമ്മറ്റി അറിയിച്ചു. സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി സര്‍ക്കാര്‍ അനുകൂല പ്രവാസി സംഘടനകളും രംഗത്ത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ നടപടി പുനപരിശോധിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. പ്രവാസികളുടെ യാത്ര പ്രതിസന്ധിയിലാക്കിയ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്ന് ജിദ്ദ ഒ.ഐ.സി.സി അറിയിച്ചു. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ കോവിഡ് പരിശോധന ഫലം നിര്‍ബന്ധമാക്കിയതായി […]
കോവിഡ് ടെസ്റ്റ് എന്ന നിബന്ധന പിന്‍വലിച്ചില്ലെങ്കില്‍ യാത്ര മുടങ്ങുമെന്ന ആശങ്കയില്‍ സൌദിയിലെ പ്രവാസികള്‍
സൌദിയില്‍നിന്ന് നാട്ടിലേക്ക് മടങ്ങിയത് രജിസ്റ്റര്‍ ചെയ്തതിന്‍റെ എട്ടര ശതമാനം മാത്രം. വന്ദേഭാരത് വിമാനങ്ങള്‍ പേരിന് മാത്രമുള്ള സൌദിയിലെ പ്രവാസികള്‍ക്ക് പ്രധാന ആശ്രയമായിരുന്നു ചാര്‍ട്ടേഡ് ഫ്ലൈറ്റുകള്‍. സൌദിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങാന്‍ എംബസി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയത് അറുപതിനായിരത്തിലേറെ പേരാണ്. നാലായിരത്തോളം പേര്‍ മാത്രമാണ് ഇവരില്‍ നാടണഞ്ഞത്. വന്ദേഭാരത് വിമാനങ്ങള്‍ പേരിന് മാത്രമുള്ള സൌദിയിലെ പ്രവാസികള്‍ക്ക് പ്രധാന ആശ്രയമായിരുന്നു ചാര്‍ട്ടേഡ് ഫ്ലൈറ്റുകള്‍. അപ്രായോഗികമായ നിബന്ധന പിന്‍വലിച്ചില്ലെങ്കില്‍ യാത്ര മുടങ്ങുമെന്ന ആശങ്കയിലാണ്എല്ലാവരും. നാട്ടിലേക്ക് പോകാന്‍ രജിസ്റ്റര്‍ ചെയ്തവരിലെ എട്ടര ശതമാനം മാത്രമാണ് […]
സൗദിയില്‍ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി
പുതിയ തീരുമാനപ്രകാരം റിസൾട്ട് നെഗറ്റീവ് ആയാൽ മാത്രമേ കേരളത്തിലേക്ക് യാത്രാനുമതി നൽകാനാവൂവെന്ന് എംബസി അറിയിച്ചു സൗദിയില്‍ നിന്ന് അടുത്ത ശനിയാഴ്ച മുതല്‍ ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതായി സൗദി ഇന്ത്യന്‍ എംബസി അറിയിച്ചു. കേരളത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. പുതിയ തീരുമാനപ്രകാരം റിസൾട്ട് നെഗറ്റീവ് ആയാൽ മാത്രമേ കേരളത്തിലേക്ക് യാത്രാനുമതി നൽകാനാവൂവെന്ന് എംബസി അറിയിച്ചു. കോവിഡ് ടെസ്റ്റ് കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് മാത്രമാണ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ വന്ദേഭാരത് മിഷനില്‍ വരുന്ന മലയാളികള്‍ക്ക് പുതിയ […]
കോവിഡ് ടെസ്റ്റ് നിര്‍ബന്ധമെന്ന് സര്‍ക്കാര്‍; ആശങ്കയിലായി പ്രവാസികള്‍
ഗൾഫിൽ കോവിഡ് ടെസ്റ്റ് സംവിധാനങ്ങളുടെ അപര്യാപ്തതയും സാമ്പത്തിക ബാധ്യതയും കണക്കിലെടുക്കാതെയാണ് സർക്കാർ നീക്കം കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സർക്കാർ നിർദേശം പ്രവാസലോകത്തെയും ആശങ്കയിലാക്കുന്നു. ഗൾഫിൽ കോവിഡ് ടെസ്റ്റ് സംവിധാനങ്ങളുടെ അപര്യാപ്തതയും സാമ്പത്തിക ബാധ്യതയും കണക്കിലെടുക്കാതെയാണ് സർക്കാർ നീക്കം. സംസ്ഥാനത്ത് മികച്ച ക്വറന്‍റൈൻ സംവിധാനം ഒരുക്കുക മാത്രമാണ് പരിഹാരമെന്നും പ്രവാസി കൂട്ടായ്മകൾ നിർദേശിക്കുന്നു. മിക്ക ഗൾഫ് രാജ്യങ്ങളിലും രോഗലക്ഷണമുള്ളവർക്കല്ലാതെ കോവിഡ് ടെസ്റ്റ് നടക്കുന്നില്ല എന്നിരിക്കെ, പ്രവാസികളുടെ മടക്കയാത്ര മുടക്കുന്ന നടപടിയായി സർക്കാർ നിർദേശം മാറിയേക്കും. അതിവേഗത്തില്‍ ഫലം […]
ശ്രീ സി വി അബ്രാഹമിന്റെ കടന്നു പോന്ന ഇന്നലെകളിലെ രസകരങ്ങളായ സംഭവങ്ങളുടെ ഓർമക്കുറിപ്പുകൾ
സ്വിറ്റസർലണ്ടിലെ ആദ്യകാല മലയാളിയും ,സംഘാടകനും ,വാക്മിയും ,സാഹിത്യരചയിതാവുമാണ് ലേഖകൻ . ഓർമക്കുറിപ്പുകൾ ( 8 ) Shillong 1973 When Appearence Becomes a Burden – ബാഹ്യരൂപങ്ങൾ ഭാരമാവുമ്പോൾ കമ്പ്യൂട്ടർ വിപ്ലവത്തിനും ഒത്തിരി മുൻപ്, ഗുഗിൾ മാപ്പും തിരച്ചിലുമൊക്കെ അന്യമായിരുന്ന കാലത്ത്, ഷില്ലോങ്ങിനെപ്പറ്റി പരിമിതമായ വിവരങ്ങളെ ഞങ്ങൾക്കു ശേഖരിക്കാനായുള്ളു. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ മേഘാലയയുടെ തലസ്ഥാനം, ലോകത്ത് ഏറ്റവുമധികം മഴ ലഭിക്കുന്ന ചിറാപുഞ്ചിയിൽ നിന്നും 50 കിലോമീറ്റർ അകലം.മാർച്ചു മുതൽ നവംബർ വരെ മൺസൂൺ […]
കോടതിവിധിക്ക് ഇടയിലും പ്രവാസികളോട് മുഖംതിരിച്ച് എംബസികള്‍
നയതന്ത്ര കേന്ദ്രങ്ങൾക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഒരുങ്ങുകയാണിപ്പോൾ വിവിധ പ്രവാസി കൂട്ടായ്മകൾ. ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ടുപയോഗിച്ച് നിർധന പ്രവാസികൾക്ക് സൗജന്യ ടിക്കറ്റ് നൽകണമെന്ന ഹൈകോടതി വിധി നടപ്പാക്കാൻ ഗൾഫിലെ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങൾക്ക് വിമുഖത. വിവിധ നയതന്ത്ര കേന്ദ്രങ്ങളുടെ ക്ഷേമനിധികൾക്കു കീഴിൽ വൻതുക മിച്ചം നിൽക്കെയാണ് ഈ നിലപാട്. കേന്ദ്ര സർക്കാറിൻെറ കൂടി പ്രതികരണം കണക്കിലെടുത്താണ് മെയ് 27-ന് ഹൈകോടതിയുടെ ഭാഗത്തു നിന്ന് അനുകൂല വിധി വന്നത്. ഇതിന്റെ വെളിച്ചത്തിൽ സൗജന്യ ടിക്കറ്റിനു തുക നൽകണം എന്നാവശ്യപ്പെട്ട് […]
ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് പരിശോധന: സർക്കാർ ഉത്തരവിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം
ഈ മാസം ഇരുപത് മുതൽ ചാർട്ടേഡ് വിമാനത്തിൽ വരുന്നവർ 48 മണിക്കൂറിനു മുമ്പുള്ള കോവിഡ് ടെസ്റ്റ് റിസൽട്ട് കരുതണമെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നത് ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് ജൂൺ 20 മുതൽ കോവിഡ് പരിശോധന നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം. പ്രായോഗിക ബുദ്ധിമുട്ടുകളും സാമ്പത്തിക ചെലവുകളും കാരണം ചാർട്ടേഡ് വിമാന സർവീസ് പദ്ധതിയിൽ നിന്ന് പിൻമാറാൻ സന്നദ്ധ സംഘടനകളും നിർബന്ധിതമാകും. ഈ മാസം ഇരുപത് മുതൽ ചാർട്ടേഡ് വിമാനത്തിൽ വരുന്നവർ 48 മണിക്കൂറിനു മുമ്പുള്ള […]
വന്ദേ ഭാരത് മിഷന്‍; സൗദിയിലെ മലയാളികളോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നതായി ആക്ഷേപം
മൂന്നാം ഘട്ട വിമാന ഷെഡ്യൂളില്‍ കേരളത്തിലേക്ക് ഒരു സര്‍വ്വീസ് പോലും അനുവദിച്ചില്ല. മറ്റ് രാജ്യങ്ങളില്‍ നിന്നും ഭിന്നമായാണ് സൗദിയിലേക്കുള്ള സര്‍വ്വീസുകള്‍ പ്രഖ്യാപിക്കുന്നതെന്നും പ്രവാസികള്‍. നിരവധി സമ്മര്‍ദ്ധങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് വിദേശ രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ തിരിച്ച് കൊണ്ടുപോകുവാന്‍ ഇന്ത്യന്‍ ഭരണകൂടം തയ്യാറായത്. വന്ദേ ഭാരത് മിഷന്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ തികച്ചും വിവേചനപരമായ നിലപാടാണ് സൗദിയിലെ മലയാളികളോട് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വിവിധ കോണുകളില്‍ നിന്ന് ആക്ഷേപമുയരുന്നു. പദ്ധതിയുടെ പുതിയ ഘട്ടത്തില്‍ ഈ മാസം 16ാം തിയതി മുതല്‍ 22 വരെയുള്ള […]
WMC സ്വിസ്സ് പ്രൊവിൻസിന്റെ ഫെയ്‌സ്ബുക്ക് പേജിൽ ജൂൺ 20 നു 17:00 മണിക്ക് പ്രമുഖ ബിസിനെസ്സ് സംരംഭകനായ ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി എത്തുന്നു
താൻ പിന്നിട്ട വഴികളും തന്നെ വളർത്തിയ സ്വപ്നങ്ങളും നമ്മളുമായി പങ്കു വെക്കാൻ ജൂൺ 20 നു യൂറോപ്യൻ സമയം വൈകുന്നേരം 05:00 മണിക്ക് ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി വേൾഡ് മലയാളീ കൌൺസിൽ സ്വിസ് പ്രൊവിൻസിന്റെ ഫേസ്ബുക് ലൈവിൽ. അടുത്തറിയും തോറും അത്ഭുതമാണ് കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയുടെ ജീവിതം. ഒരു വിജയിച്ച സംരഭകൻ എന്നതിലുപരി നിലപാടുകൾ കൊണ്ട് കൂടിയാണ് അദ്ദേഹം വ്യത്യസ്തനാകുന്നത്. ജീവിച്ചിരിക്കുമ്പോൾ തന്നെ തനിക്കു പരിചയം പോലുമില്ലാത്ത ഒരു വ്യക്തിക്ക് തൻ്റെ വൃക്ക പകുത്തു നൽകി മഹത്തായ മാതൃക കാണിക്കുകയും, […]











