Gulf Pravasi

പി.പി.ഇ കിറ്റ് ധരിച്ചുള്ള യാത്ര തുടങ്ങി

വിമാനതാവളങ്ങളിൽ വിരലടയാളം രേഖപ്പെടുത്തലുൾപ്പെടെയുള്ള യാത്രാ നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാനുളളതിനാൽ, എമിഗ്രേഷൻ നടപടികൾക്ക് ശേഷമാണ് മിക്ക യാത്രക്കാരും പി.പി.ഇ കിറ്റുകൾ ധരിച്ചത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന് പകരമായി പി.പി.ഇ കിറ്റുകൾ ധരിച്ച് കൊണ്ട് കേരളത്തിലേക്ക് പ്രാവാസികളുടെ യാത്ര ആരംഭിച്ചു. ഏത് തരം പി.പി.ഇ കിറ്റുകളാണ് ധരിക്കേണ്ടതെന്ന കാര്യത്തിൽ യാത്രക്കാർ ആശയകുഴപ്പത്തിലായി. കോവിഡ് പരിശോധന സാധ്യമല്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വിമാന യാത്രക്കാർ പി.പി.ഇ കിറ്റ് ധരിച്ചിരിക്കണമെന്ന സംസ്ഥാന സർക്കാറിന്റെ ഉത്തരവ് ഇന്ന് മുതലാണ് പ്രാബല്യത്തിലായത്. എന്നാൽ ഏത് തരം പി.പി.ഇ കിറ്റുകളാണ് […]

Association Pravasi Switzerland

പ്രേക്ഷർക്ക് നവ്യാനുഭവമായി വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസ് ഒരുക്കിയ ”ഈവെനിംഗ് വിത്ത്‌ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി”

ജീവകാരുണ്യ പ്രവർത്തകനും ബിസിനസുകാരനും എഴുത്തുകാരനുമായ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയുമായി വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസുമായി നടത്തിയ ഈവെനിംഗ് വിത്ത്‌ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി പ്രേക്ഷർക്ക് നവ്യാനുഭവമായി. വി ഗാർഡ്, വണ്ടർലാ, പുതിയതായി ആരംഭിച്ച കൺസ്ട്രക്ഷൻ കമ്പനി തുടങ്ങിയവയുടെ ആരംഭത്തെക്കുറിച്ചും വളർച്ചയെ കുറിച്ചും ചിറ്റിലപ്പള്ളി പങ്കുവെച്ച അനുഭവങ്ങൾ പ്രചോദനമായി.തന്റെ കമ്പനിയിലെ ഓഹരി നിക്ഷേപകർക്ക് പത്ത് വർഷത്തിനുള്ളിൽ 1250 % ലാഭം ഉണ്ടാക്കി കൊടുത്ത വിജയരഹസ്യങ്ങളും, പിന്നിട്ട വഴികളും ജൈത്രയാത്രകളുമാണ് രസകരമായ ശൈലിയിലൂടെ മലയാളികളുടെ പ്രിയങ്കരനായ വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി […]

Gulf Pravasi

കോവിഡ് ടെസ്റ്റ് 25 വരെ നീട്ടി: ആശ്വാസത്തില്‍ സൌദി പ്രവാസികള്‍

നിലവില്‍ കോവിഡ് പകരാതിരിക്കാന്‍ നഴ്സുമാര്‍ ധരിക്കുന്ന ആവരണവും മാസ്കും ഗ്ലൌസും ഫെയ്സ് ഷീല്‍ഡും ധരിച്ചാണ് ഓരോ യാത്രക്കാരനും ഗള്‍ഫില്‍ നിന്ന് പുറപ്പെടുന്നത്. കോവിഡ് ടെസ്റ്റ് നടപ്പിലാക്കുന്നത് നീട്ടി വെച്ചതിന്‍റെ ആശ്വാസത്തിലാണ് സൌദിയിലെ പ്രവാസികള്‍. പ്രായോഗിക പ്രശ്നം സര്‍ക്കാറിന് തന്നെ ബോധ്യപ്പെട്ടതോടെ വിമാനങ്ങള്‍ ഇന്നു മുതല്‍ പഴയപോലെ നാട്ടിലെത്തും. മുഴുവന്‍ യാത്രക്കാരും കോവിഡ് പ്രതിരോധ കിറ്റ് ധരിച്ചാണ് പുറപ്പെടുന്നത്. ഈ മാസം 25-നകം കോവിഡ് ടെസ്റ്റ് വിഷയത്തില്‍ പരിഹാരമായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തല്‍സ്ഥിതി തുടരാന്‍ അനുവദിക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. […]

Gulf Pravasi

കോവിഡ് ടെസ്റ്റ്: ജൂണ്‍ 25നു ശേഷം സൗദി, ഒമാൻ, കുവൈത്ത്, ബഹ്റൈൻ രാജ്യങ്ങളിൽ നിന്നുള്ള ചാർട്ടേഡ് വിമാന സർവീസുകൾ മുടങ്ങാന്‍ സാധ്യത

വന്ദേഭാരത് മിഷനു ചുവടെ ഒറ്റ സർവീസ് മാത്രമാണ് സൗദിയിൽ നിന്നുള്ളത്. ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നായി 14 ചാർട്ടേഡ് വിമാനങ്ങൾ മാത്രമാണ് ഈ മാസം 24നു മുമ്പ് കേരളത്തിൽ എത്തുക. സന്നദ്ധ സംഘടനകളുടെയും പ്രവാസി കൂട്ടായ്മകളുടെയും ആഭിമുഖ്യത്തിൽ കേരളത്തിലേക്ക് പറക്കാനൊരുങ്ങി നൂറുകണക്കിന് ചാർട്ടേഡ് വിമാനങ്ങൾ. യു.എ.ഇയിൽ നിന്നു മാത്രം അമ്പതിലേറെ വിമാനങ്ങളാകും ഈ മാസം നാട്ടിലെത്തുക. എന്നാൽ സൗദി ഉൾപ്പെടെ നാല് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഈ മാസം 24നു ശേഷം കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാന […]

Kerala Pravasi

പ്രവാസികളുടെ കോവിഡ് ടെസ്റ്റില്‍ ഇളവ് നല്‍കി സര്‍ക്കാര്‍

25നുള്ളില്‍ പരിശോധന സംവിധാനം ഒരുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു പ്രവാസികളുടെ കോവിഡ് ടെസ്റ്റില്‍ ഇളവു നല്‍കി സര്‍ക്കാര്‍. ഈ മാസം 25 വരെ വിദേശത്ത് നിന്ന് വരുന്നവര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. 25നുള്ളില്‍ പരിശോധന സംവിധാനം ഒരുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേ സമയം സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് സിപിഎം സെക്രട്ടറിയേറ്റതിന്റെ തീരുമാനം. നേരത്തെ പ്രവാസികൾക്ക് കോവിഡ് ടെസ്റ്റില്‍ തീരുമാനമെടുക്കാൻ അ‌ധികാരമുണ്ടെന്ന് സർക്കാർ ​ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. രോഗവ്യാപനം തടയാനാണ് തീരുമാനമെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു. രോഗമുള്ളവരും രോഗമില്ലാത്തവരും ഒന്നിച്ച് […]

Association Pravasi Switzerland

അവയയദാനത്തിന്റെ മഹത്വം സ്വന്തം ജീവിതത്തിലൂടെ സമൂഹത്തിന് കാട്ടിക്കൊടുത്ത ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി WMC സ്വിസ്സ്‍ പ്രൊവിൻസിന്റെ ഫെയ്‌സ്ബുക്ക് ലൈവിൽ നാളെ അഞ്ചുമണിക്ക്

സാമൂഹ്യപ്രതിബന്ധതയുള്ള കേരളത്തിലെ ഏറ്റവും മികച്ച വ്യവസായിയും , അവയയദാനത്തിന്റെ മഹത്വം സ്വന്തം ജീവിതത്തിലൂടെ സമൂഹത്തിന് കാട്ടിക്കൊടുത്ത മനുഷ്യസ്നേഹിയുമായ ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി ജൂൺ ഇരുപതു ശനിയാഴ്ച്ച യൂറോപ്പ് സമയം അഞ്ചുമണിക്ക് വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രൊവിൻസിന്റെ ഫെയ്‌സ്ബുക്ക് പേജിൽ ലൈവായി എത്തുന്നു … സ്വന്തം വൃക്ക ദാനം ചെയ്ത മനുഷ്യസ്നേഹി; സർക്കാറിലേക്ക് നികുതി അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്താത്ത വ്യാവസായി; തെരുവുനായ ശല്യത്തിനെതിരെ ശക്തമായ ഇടപെടൽ നടത്തിയ സാമൂഹ്യപ്രവർത്തകൻ: കൊച്ചൗസേഫ് ചിറ്റിലപ്പള്ളിക്കാ എല്ലാവരും വ്യവസായം ചെയ്യുന്നത് ലാഭം […]

Kerala Pravasi

കോവിഡ് ബാധിതര്‍ക്ക് വരാം, നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനെന്ന് മുഖ്യമന്ത്രി

രോഗികളെ കൊണ്ട് വരാനുള്ള സൌകര്യം ഒരുക്കാമെന്ന് സംസ്ഥാനം പറഞ്ഞിട്ടില്ലെന്നും പ്രത്യേക വിമാനത്തില്‍ വരുകയാണെങ്കില്‍ അവരേയും സ്വീകരിക്കുമെന്നാണ് കേരളത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി കോവിഡ് പോസിറ്റീവ് ആയവര്‍ക്കും സംസ്ഥാനത്തേക്ക് വരാമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും രോഗികളെ നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തെ ഏല്‍പ്പിക്കുകയാണ് സര്‍ക്കാര്‍. രോഗികളെ കൊണ്ട് വരാനുള്ള സൌകര്യം ഒരുക്കാമെന്ന് സംസ്ഥാനം പറഞ്ഞിട്ടില്ലെന്നും പ്രത്യേക വിമാനത്തില്‍ വരുകയാണെങ്കില്‍ അവരേയും സ്വീകരിക്കുമെന്നാണ് കേരളത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. നാട്ടിലേക്കെത്തുന്ന എല്ലാ പ്രവാസികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിബന്ധന കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിക്കുകയും […]

Gulf Pravasi

പ്രവാസികളുടെ മടക്കയാത്ര പ്രതിസന്ധിയില്‍; എംബസികൾക്ക് നിസ്സംഗ നിലപാട്

സംവിധാനങ്ങളുടെ അപര്യാപ്തതയും പ്രായോഗിക ബുദ്ധിമുട്ടുകളും ചേർന്ന് സൗദി ഉൾപ്പെടെ നാല് ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള യാത്ര ഞായറാഴ്ച മുതൽ അസാധ്യമാക്കി മാറ്റും കേരളത്തിലേക്ക് മടങ്ങുന്ന ഗള്‍ഫ് പ്രവാസികൾക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ബന്ധ ബുദ്ധി നാല് രാജ്യങ്ങളിലെ മലയാളികളെ കടുത്ത പ്രതിസന്ധിയിലാക്കി. സൌദി അറേബ്യ, ഒമാന്‍, ബഹറൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ മലയാളികള്‍ക്കാണ് തിരിച്ചടിയായത്. എന്നാല്‍ നിലവിലെ രീതി തുടരാന്‍ അനുവദിച്ചത്. യു.എ.ഇയിലെയും ഖത്തറിലെയും പ്രവാസികള്‍ക്ക് ആശ്വാസമായി. സംവിധാനങ്ങളുടെ അപര്യാപ്തതയും പ്രായോഗിക […]

Pravasi Switzerland

മുപ്പത്തിയഞ്ചു വർഷക്കാലം ഇന്ത്യൻ എംബസ്സി ബേണിലെ ജീവനക്കാരനായിരുന്ന ശ്രീ എം ജെ മാത്യു നിര്യാതനായി .

ബേൺ ഇന്ത്യൻ എംബസ്സിയിലെ മുപ്പത്തിയഞ്ചു വർഷക്കാലത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം നാട്ടിൽ വിശ്രമജീവിതത്തിൽ ആയിരുന്ന ശ്രീ ശ്രീ എം ജെ മാത്യു ,പുതുച്ചേരി ,കല്ലൂപാറ ഇന്ന് (18.06.2020 ) നിര്യാതനായി .സംസ്കാര കർമ്മങ്ങൾ നാളെ വെള്ളിയാഴ്ച പതിനൊന്നരക്ക് തുരുത്തികാട് സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിൽ നടത്തപ്പെടും . ബേണിൽ ജോലി ചെയ്യുന്ന ഡോക്ടർ ബോബ് മാത്യു പരേതന്റെ പുത്രനാണ് ഭാര്യ ശ്രീമതി അന്നക്കുട്ടി മാത്യു .ബേണിൽ താമസിക്കുന്ന അന്നമ്മ കോശിയും ബാസലിൽ താമസിക്കുന്ന മേരിക്കുട്ടി സണ്ണി കിരിയാന്തനും […]

Kerala Pravasi

വിദേശത്ത് നിന്ന് മടങ്ങാന്‍ കോവിഡ് പരിശോധന നിര്‍ബന്ധം: വന്ദേഭാരത് വിമാനത്തില്‍ വരുന്നവര്‍ക്കും ബാധകം

ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാര്‍ക്കൊപ്പം വന്ദേഭാരത് വിമാനത്തില്‍ വരുന്നവര്‍ക്കും പരിശോധന വേണമെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം. പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന നിലപാടിൽ മാറ്റം വരുത്താതെ സംസ്ഥാന സർക്കാര്‍. വന്ദേഭാരത് മിഷനിലും ചാര്‍ട്ടേഡ് വിമാനത്തിലും വരുന്ന എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പിസിആര്‍ ടെസ്റ്റിന് പകരം ട്രൂ നാറ്റ് റാപ്പിഡ് പരിശോധന നടത്തിയാല്‍ മതിയെന്നാണ് തീരുമാനം. തിരികെ വരുന്ന എല്ലാ പ്രവാസികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനക്കെതിരെ വ്യാപക പ്രതിഷേധം […]