കൊറോണ വൈറസ് എല്ലാ പൈശാചിക ഭാവങ്ങളോടും ലോകത്താകമാനം സംഹാര താണ്ഡവമാടുകയാണ്. രാജ്യങ്ങളെല്ലാം തന്നെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തിയും അതിർത്തികളടച്ചും സുരക്ഷിത വലയത്തിലാണ്. കൊറോണ മൂലമുള്ള മരണസംഖ്യ ഇപ്പോഴും ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുന്നു. വിദ്യാലയങ്ങളും ഓഫീസുകളും ഫാക്ടറികളുമെല്ലാം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ജനങ്ങൾ വീടുവിട്ടു പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്തണമെന്നും വീട്ടിലിരുന്നു ജോലി ചെയ്യാൻ കഴിയുന്നവർ ആ മാർഗ്ഗം സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിരിക്കുകയാണ്. സർക്കാരിന്റെ നിർദ്ദേശാനുസരണം ഭൂരിഭാഗം ജീവനക്കാരും വീടുകളിൽ ഒതുങ്ങിക്കൂടിക്കഴിയുന്നു, എന്നാൽ ആരോഗ്യരംഗത്തും അത്യാവശ്യ തൊഴിൽ മേഖലകളിലും […]
Pravasi
ഒരു മെസ്സേജ്! അല്പം സമയം ! അഞ്ച് അറിവുകൾ!💢അറിവുകൾ ഒറ്റനോട്ടത്തിൽ 💢
✨ജിജ്ഞാസകൾ✨ 💫1. ഗിന്നസ് ബുക്കിന് ആ പേര് വന്നത് എങ്ങനെ? 💫2.സിവിൽ സർവീസ് പരീക്ഷ എങ്ങനെയാണ്? 💫3.ക്രൂയിസ് കപ്പലുകളിൽ 13-ാം നമ്പർ ഡെക്കും, മുറികളുമില്ല കാരണമെന്ത്? 💫4.പാൽപനി എന്നാൽ എന്ത്? 💫5.ഈ ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കാത്ത സ്ഥലം ഏതാണ്? 💢 വിശദ വായന 💢 ⭐ഗിന്നസ് ബുക്കിന് ആ പേര് വന്നത് എങ്ങനെ?⭐ 1951-ലെ ഒരു പകൽ. അയർലൻഡിലെ വെക്സ്ഫോർഡിലുള്ള നദിക്കരയാണ് രംഗം. എഞ്ചിനീയറായ ഹഗ് ബീവറും സംഘവും പക്ഷിവേട്ട നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിൽ അവരുടെ തോക്കിൻകുഴലുകളെ വെട്ടിച്ച് […]
മെയ് രണ്ടിന് നടത്താനിരുന്ന ഗ്രേസ് ബാൻഡ് ” ദിൽ സേ ” സംഗീത നൃത്ത വിരുന്ന് മാറ്റിവെച്ചു …
സ്വിറ്റസർലണ്ടിൽ പ്രവർത്തിക്കുന്ന മ്യൂസിക്കൽ ബാൻഡ് ആയ, ഗ്രേസ് ബാൻഡ്, 2020 മെയ് മാസം 2 തിയതി നടത്താനിരുന്ന, “ദിൽ സെ “എന്ന സംഗീത നിശ, കൊറോണ വൈറസുമായി ബന്ധപെട്ടു, സ്വിസ് ഗവണ്മെന്റ് എടുത്തിരിക്കുന്ന പ്രതിരോധ നടപിടികളിൽ സഹകരിക്കുന്നതിന്റെ ഭാഗമായി,, പ്രസ്തുത സംഗീത നിശ 2021 മെയ് മാസം 8ആം തിയ്യതിയിലേക്കു മാറ്റിവച്ചതായി സംഘാടകർ അറിയിക്കുന്നു. സ്വിറ്റ്സർലൻസിലെ മ്യൂസിക് ബാൻഡ് ആയ ഗ്രേയ്‌സ് ബാൻഡിന്റെ ലൈവ് മ്യൂസിക് ആൻഡ് ഡാൻസ് ഷോ ”ദിൽസെ” മെയ് രണ്ടിന് ബാസലിൽ സ്വിറ്റസർലണ്ടിലെ […]
പ്രവാസ സംഘടനകൾക്ക് മാതൃകയായി സ്വിറ്റസർലണ്ടിലെ ലൈറ്റ് ഇൻ ലൈഫ് – ഏഴു ഭവനങ്ങളുടെ സമുച്ചയം “പുനർജ്ജനി”, ഗുണഭോക്താക്കൾക്ക് കൈമാറി.
സ്വിസ്സ് മലയാളീ സമൂഹത്തിനും ,പ്രവാസ ലോകത്തിനും അഭിമാന നിമിഷം …സ്വിട്സർലണ്ടിലെ ലൈറ്റ് ഇൻ ലൈഫ് എന്ന ചാരിറ്റി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ മറ്റു സംഘടനകളുടെ സഹകരണത്തിൽ നിർമ്മിച്ച ഏഴു വീടുകളുടെ സമുച്ചയം “പുനർജ്ജനി”,ഇക്കഴിഞ്ഞ ഫെബ്രുവരി നാലാം തിയതി കോട്ടയത്തിനടുത്തുള്ള ളാക്കാട്ടൂരിൽ വച്ചുനടന്ന ലളിതമായ ചടങ്ങിൽ വെച്ച് ഗുണഭോക്താക്കൾക്ക് കൈമാറി .. 2018 ലെ പ്രളയത്തിൽ വീടും സ്ഥലവും നഷ്ട്ടപ്പെട്ട , ഇടുക്കി ജില്ലയിലെ ഏഴു കുടുംബങ്ങളുടെ പുനരധിവാസത്തിനുവേണ്ടി, കോട്ടയം – ളാക്കാട്ടൂരിൽ നിർമ്മിച്ച ഏഴു വീടുകളുടെ സമുച്ചയം “പുനർജ്ജനി”, പാമ്പാടി ബ്ലോക് പഞ്ചായത്ത് […]
മധുര വൈവിധ്യങ്ങളും ,പലഹാരക്കൂട്ടുകളുമായി സ്വിറ്റസർലണ്ടിൽ നിന്നും ബിന്ദ്യാസ് സ്വീറ്റ്‌സ്
ഏതു സംരംഭ മേഖലയും തങ്ങള്‍ക്ക് അന്യമോ അപ്രാപ്യമോ അല്ലെന്ന് അംഗനമാര്‍ തെളിയിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ഇക്കൂട്ടര്‍ എണ്ണത്തില്‍ തുലോം കുറവാണെങ്കിലും സ്വന്തമായൊരു സംരംഭം എന്നതു മനസില്‍ സ്വപ്നമായി സൂക്ഷിക്കുന്ന വനിതകള്‍ നിരവധിയാണ്. ഇത്തരത്തില്‍ സ്വിറ്റസർലണ്ടിൽ ആദ്യ ചുവടുവെപ്പുമായി സൂറിച്ചിൽ താമസിക്കുന്ന ബിന്ധ്യ രതീഷ് എന്ന വീട്ടമ്മ തൻ്റെ സ്വന്തം രുചിക്കൂട്ടുമായി സ്വിസ്സ് സമൂഹത്തിലേക്ക് … കോഴിക്കോട്ടു ചെല്ലുന്നവര്‍ ഹല്‍വയുടെ രുചി നോക്കാതെ തിരിച്ചുപോരാറില്ല. അതു പോലെ തലശേരിയില്‍ പോകുന്നവര്‍ കിണ്ണത്തപ്പത്തിന്‍റെയും ഒടവാഴയ്ക്കയുടെയും രുചിയാണ് തേടുന്നത്. കാസര്‍കോട്ടു ചെന്നാല്‍ കല്ലുമ്മക്കായും […]
പുനർജന്മത്തിലേക്ക് ഒരു ചവിട്ടുപടി,ക്രയോണിക്‌സ്(cryonics) -ജോൺ കുറിഞ്ഞിരപ്പള്ളി
മരിച്ചവർ തിരിച്ചുവരിക,അല്ലെങ്കിൽ ഉയിർത്തെഴുന്നേൽക്കുക,പുനർജനിക്കുക ,എന്ന ആശയം ഇന്നും അവിശ്വസനീയവും അസാദ്ധ്യവും ആണ്.അങ്ങിനെ സംഭവിച്ചാൽ ലോകത്തിൻ്റെ അവസ്ഥ എന്താകും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇന്നത്തെ സമൂഹത്തിൻ്റെ ഘടനയിൽ കാര്യമായ മാറ്റം സംഭവിക്കും.മതങ്ങളുടെ നിലനിൽപ്പ് കാഴ്ചപ്പാടുകൾ എല്ലാം തകിടം മറിയും.ആരോഗ്യ മേഖലയിൽ ഒരു പൊളിച്ചെഴുത്തു് അനിവാര്യമാകും.ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കപ്പെടും. മനുഷ്യനെ പുനർജനിപ്പിക്കുവാൻ സാധിക്കുന്ന തരത്തിൽ മെഡിക്കൽ ടെക്‌നോളജി molecular nanotechnology യുടെ സഹായത്തോടെ വികസിക്കുമെന്ന് വിശ്വസിക്കുന്നവർ ധാരാളം ഉണ്ട്. അടുത്തകാലത്ത് ഇന്ത്യയിൽ നിന്നും റിപ്പോർട് ചെയ്ത ഒരു […]
മത തീവ്രവാദികൾ കൈ വെട്ടി മാറ്റിയ പ്രൊഫസർ ടി ജെ ജോസഫുമായി ഹലോ ഫ്രണ്ട്സ് ഗവേണിംഗ് ബോഡി അംഗം ജോസ് വള്ളാടിയിൽ നടത്തിയ അഭിമുഖം
പ്രൊഫസർ ടി ജെ ജോസഫും കുടുംബവും നേരിട്ട ദുരന്തങ്ങളും ദുരിതങ്ങളും കേരള മനസാക്ഷിയുടെ നെഞ്ചിലേറ്റ ഉണങ്ങാത്ത മുറിവാണ്. കഴിഞ്ഞ ദശാബ്ദത്തിൽ ഈ വിഷയം പലപ്പോഴായി കേരളം സമൂഹം ചർച്ച ചെയ്തിട്ടുണ്ട്. ഇന്നും വേദനിപ്പിക്കുന്ന ഈ മുറിവിലേക്കാണ് അദ്ദേഹത്തിന്റെ ആന്മകഥ ഒരു ദിവ്യ ഔഷധമായി പ്രകാശിതമായിരിക്കുന്നത്. ചുരുങ്ങിയ കാലയളവിൽ മൂന്നാം പതിപ്പ് ഇറങ്ങിയ ഈ പുസ്തകം അനേകർ വായിക്കുന്നു സത്യം ഗ്രഹിക്കുന്നു. എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തിയ ഒരു കുടുംബത്തിന്റെ ദയനീയ സ്ഥിതി വേദനയോടെ മനസ്സിലാക്കുന്നു. കേരളത്തിന്റെ കപട മതേതരത്വം […]
സോഷ്യൽ മീഡിയയിലെ പുതിയ വ്ലോഗർ “സ്വിറ്റ്സർലൻഡ് കൊച്ചി ഗേൾ “- റോസ് ബെൻ
ഇന്ന് സമൂഹമാധ്യമങ്ങളിൽ ഒത്തിരി കേൾക്കുന്ന ഒരു പേരാണ് വ്‌ളോഗർ എന്നത്. എന്താണത്? അങ്ങനെയാണെങ്കിൽ ആദ്യം ബ്ലോഗ് എന്താണെന്നു അറിയണം. ബ്ലോഗ് എന്നാൽ കുറിപ്പുകളോ ചെറുലേഖനങ്ങളോ ഉൾക്കൊള്ളുന്ന, മുഖ്യമായും വ്യക്തിഗതമായ വെബ്‌പേജുകളാണ്. എന്നാൽ എഴുത്തുകളല്ലാതെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങള് വീഡിയോയുടെ സഹായത്തോടെ അവതരിപ്പിക്കുന്ന രീതിയെ ആണ് പൊതുവായി വ്ളോഗിങ് എന്ന് വിളിക്കുന്നത് . ഈ വീഡിയോയുടെ സ്രഷ്ടാവാണ് വ്ളോഗര്. വീഡിയോ ബ്ലോഗ്, വീഡിയോ ലോഗ് എന്നീ വാക്കുകളിൽ നിന്നാണ് വ്‌ളോഗ് എന്ന വാക്കിന്റെ ഉദ്ഭവം. അറിവിന്റെയും ,കലയുടേയും പുതുവാതായനങ്ങൾ […]
പ്രളയാനന്തര ദുരിതാശ്വാസ പുനര്‍നിര്‍മാണത്തിൽ പങ്കാളികളായി WMC സ്വിസ്സ് പ്രൊവിൻസ് നിർമിച്ച രണ്ടു ഭവനങ്ങൾ കൈമാറി ..
വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസിലെ അംഗങ്ങളുടെ സന്മനസ്സും കറുകുറ്റി ക്ലാരിഷ്യൻ പ്രൊവിൻസിലെ വൈദികരുടെ കാരുണ്യസ്പർശവും ഒത്തുചേർന്നപ്പോൾ കഴിഞ്ഞ പ്രളയ കാലത്ത് വീട് നഷ്ടപ്പെട്ടു ദുരിതമനുഭവിച്ച രണ്ട് കുടുംബങ്ങൾക്ക് പ്രളയത്തെ അതിജീവിക്കുന്ന മികച്ച കെട്ടുറപ്പുള്ള ഒരു ഭവനം എന്ന സ്വപ്നം യാഥാർത്ഥ്യമായി. മികച്ച രീതിയിൽ ക്ലാരിഷ്യൻ വൈദികരുടെ മേൽനോട്ടത്തിൽ പണിപൂർത്തിയാക്കിയ വീടുകളുടെ താക്കോൽ ദാന കർമ്മം ഇക്കഴിഞ്ഞ ഫെബ്രുവരി ആറാംതീയതി കറുകുറ്റി യിൽ വച്ച് നടന്ന ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികളുടെയും, മെമ്പർമാരുടെയും,ക്ലാരിഷ്യൻ വൈദികരുടെയും സാന്നിധ്യത്തിൽ […]
പ്രശസ്ത എഴുത്തുകാരൻ ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ പരമ്പര ” മേമനെകൊല്ലി” അവസാന ഭാഗം …
രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം. സർവ്വേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്റ് ആയി ജോലിചെയ്യുകയാണ്, ഡോ.ബി.നാണയ്യ.കുടക് ഡിസ്ട്രിക്കിലെ മടിക്കേരി സ്വദേശിയാണ് നാണയ്യ. ജോലിസ്ഥലത്തുനിന്നും സുഹൃത്ത് രാജൻ ബാബുവും ഒന്നിച്ചു മടിക്കേരിയിൽ ഒരു ആഴ്ച അവധി ആഘോഷിക്കാൻ വന്നിരിക്കുകയാണ്.രാജൻ ബാബു ബാംഗ്ളൂർ യൂണിവേഴ്സിറ്റിയിൽ ചരിത്രാദ്ധ്യാപകനാണ്.അവർ രണ്ടുപേരുടെയും സുഹൃത്തായ ആന്ത്രോപോളജിസ്റ് കെ.ആർ. പ്രകാശുമുണ്ട് അവരുടെ ഒപ്പം.മൂന്നുപേരും താന്താങ്ങളുടെ വിഷയങ്ങളിൽ ഡോക്ട്രേറ്റ് നേടിയവരും അറിയപ്പെടുന്നവരുമാണ്.ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ തങ്ങളുടെ അറിവുകൾ പ്രസിദ്ധപ്പെടുത്താറുമുണ്ട്. മൂന്നുപേരും കൂടി ഡോ.നാണയ്യയുടെ മടിക്കേരിയിലെ വീട്ടിൽ സായാഹ്‌ന ചർച്ചകളിൽ മുഴുകിയിരിക്കുകയാണ്.കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും ഗ്ലോബൽ […]