മലയാളി സുന്ദരികളെ കണ്ടെത്താൻ 1999 മുതൽ വർഷംതോറും സംഘടിപ്പിക്കുന്ന സൗന്ദര്യമത്സരമാണ് മിസ് കേരള .ഇംപ്രസാരിയോ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. നിരവധി റൗണ്ട് മത്സരങ്ങൾക്കു ശേഷമാണ് ജേതാക്കളെ നിർണ്ണയിക്കുന്നത്. ഒന്നാം സ്ഥാനത്തിനു പുറമേ രണ്ടും മൂന്നും സ്ഥാനവും മറ്റു ചില സമ്മാനങ്ങളും നൽകാറുണ്ട്. ഈ മത്സരത്തിൽ നിന്നു ജയിക്കുന്ന യുവതിയാണ് മിസ് ഇന്ത്യ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്നത്. മിസ്സ് കേരളാ 2020 ൽ മത്സരിക്കുവാനുള്ള അസുലഭ അവസരമാണ് സ്വിറ്റസർലണ്ടിൽ ബാസലിൽ താമസിക്കുന്ന സ്റ്റീഫൻ, ഗിരിജ […]
Pravasi
മനസ്സിൽ സുഖമുള്ള നിമിഷങ്ങളും ,നിറമുള്ള സ്വപ്‌നങ്ങളും ,നാനാ വർണ്ണ ഓർമ്മകളും അംഗങ്ങൾക്ക് സമ്മാനിച്ചുകൊണ്ട് WMC സ്വിസ്സ് പ്രൊവിൻസ് ZOOM മീറ്റിങ്ങിലൂടെ കേരളപ്പിറവിദിനം ആഘോഷിച്ചു .
കേരളപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ചു വർഷങ്ങളായി നവംബർ മാസത്തിൽ സ്വിസ് മലയാളികൾക്ക് സൂറിച്ചിൽ കലാമാമാങ്കമൊരുക്കിവരുന്ന , സിൽവർ ജൂബിലിയുടെ നിറവിൽ എത്തിനിൽക്കുന്ന സ്വിറ്റ്സർലാൻഡിലെ ഏറ്റവും പ്രമുഖ പ്രവാസി സംഘടനയായ വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസ് കോവിഡ് പരിമിതികൾ മൂലം ഈ വര്ഷം പൊതുപരിപാടി ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ZOOM മീറ്റിങ്ങിലൂടെ ജനറൽബോഡി യോഗവും അംഗങ്ങൾക്കാവേശമായി കേരളപ്പിറവി ദിനാഘോഷവും വർണാഭമായ ചടങ്ങുകളോടെ ആഘോഷിക്കുകയുണ്ടായി. നവംബർ ഏഴാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിച്ച് മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചടങ്ങിൽ ആവേശഭരിതരായാണ് […]
“സ്നേഹ സ്പർശം” ഹൃദയ സ്‌പർശമാക്കിയ സ്വിസ്സ് മലയാളികൾക്ക് നന്ദിയുടെ വാക്കുകളുമായി ശ്രീ ഗോപിനാഥ് മുതുകാട് ..
ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് കരുണയുടെ സ്നേഹസ്പർശം തേടി സ്വിസ് മലയാളികളുടെ ഇടയിലിറങ്ങിയപ്പോൾ ചെറുതും വലുതുമായി തങ്ങളാൽ കഴിവുംപോലെ കനിഞ്ഞറിഞ്ഞ, ചേർത്തുനിർത്തിയ ഓരോ സ്വിസ് മലയാളികൾക്കും,ഈ ധനസമാഹരണത്തിനു മുന്നിട്ടിറങ്ങിയ ഹലോ ഫ്രണ്ട്സിനും ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദിയുടെ നറുമലരുകളുമായി ശ്രീ ഗോപിനാഥ് മുതുകാട് . കോവിഡ് 19 ന്റെ മഹാമാരിയിൽ സാമ്പത്തിക ബുദ്ധിമുട്ട് ലോകത്തെ കീഴടക്കിയപ്പോൾ സ്വിസ് മലയാളികളുടെ സ്നേഹസ്പർശം ഹൃദയ സ്പർശമായി മാറി. ലോകോത്തര മജീഷ്യൻ പ്രൊ.ഗോപിനാഥ് മുതുകാടിന്റെ തിരുവനന്തപുരത്തുള്ള മാജിക് പ്ലാനെറ്റുമായി സഹകരിച്ച, ഭിന്നശേഷിയുള്ള കുട്ടികളുടെ […]
ശ്രീ ചാക്കോ പിട്ടാപ്പള്ളിൽ നിര്യാതനായി.സൂറിച് നിവാസി ശ്രീ ബെന്നി പിട്ടാപ്പള്ളിയുടെ പിതാവാണ് പരേതൻ .
കോതമംഗലം ,നെല്ലിമറ്റത്ത് ശ്രീ ചാക്കോ പിട്ടാപ്പള്ളിൽ ഇന്ന് നവംബർ ആറാം തിയതി നിര്യാതനായി .സൂറിച്ചിൽ താമസിക്കുന്ന ശ്രീ ബെന്നി പിട്ടാപ്പള്ളിയുടെ പിതാവാണ് പരേതൻ . സംസ്കാരകർമ്മങ്ങൾ പിന്നീട് .. സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകൾ കുടുംബത്തിനായി പ്രാർത്ഥിക്കുകയും ,പരേതന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു ..
വിയന്നയിലേയും ,ഫ്രാൻസിലെയും ഭീകരതക്കെതിരെ ഹലോ ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിന്റെ ഐക്യദാർഡ്യം .
നിരപരാധികളെ കഴുത്തറുത്തും വെടിവച്ചും കൊലപ്പെടുത്തി ലോകത്തിലെ സമാധാന രാജ്യങ്ങളിലേക്കും ഭയം പടർത്തുന്നു ഭീകരവാദം ! ലോകത്തിലെ ഏറ്റവും സമാധാനപൂർവ്വം ജീവിക്കുന്ന ജനതയുടെ നഗരമാണ് വിയന്ന. ഇവിടങ്ങളിലെ അരക്ഷിതാവസ്ഥയാണ് ഭീകരവാദികൾ ലക്ഷ്യമിടുന്നത്. തികച്ചും ഇത് ഇസ്ലാമിക തീവ്രവാദമാണെന്നും, ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് യൂറോപ്പ് സ്വാഗതമേകിയതിൻ്റെ തിക്തഫലമാണ് ഇന്ന് അനുഭവിക്കുന്നതെന്നും സാഷ്യപ്പെടുത്തുന്നു മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയും സുസ്ഥിരതയും അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഭീകരാക്രമങ്ങളായിരുന്നു കഴിഞ്ഞ ദിവസം വിയന്നയിലും ഫ്രാൻസിലും നടന്നത് .നിരവധി പേരുടെ ജീവൻ അപഹരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും […]
ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഹലോ ഫ്രണ്ട്‌സ് “സ്നേഹ സ്‌പർശം” പ്രൊജക്റ്റ്റിലൂടെ സമാഹരിച്ച തുക ബഹുമാനപെട്ട മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി കുട്ടികൾക്കായി കൈമാറി
മനുഷ്യ സ്നേഹത്തിന്റെയും സേവനത്തിന്റെയും പാതയിൽ ചരിക്കുന്ന പലരും കൊറോണാ പ്രതിസന്ധിയിൽ അകപ്പെട്ട് പാതിവഴിയിൽ പകച്ച് നിൽക്കുന്ന കാഴ്ച സർവ്വ സാധാരണമാണ് . ഇത്തരത്തിലുള്ള ഒരു വലിയ പ്രതിസന്ധിയിൽ ആയിരുന്നു ലോക പ്രശ്സത മജീഷ്യൻ ശ്രീ. ഗോപിനാഥ് മുതുകാട് നേതൃത്വം കൊടുക്കുന്ന തിരുവനന്തപുരം മാജിക് അക്കാദമിയിലെ ഭിന്നശേഷിയുള്ള കുട്ടികളും ..ഈ കുട്ടികളുടെ സഹായത്തിനായിഏതാണ്ട് ഒരു മാസത്തിനു മുകളിലായി ഹലോ ഫ്രണ്ട്‌സ് നടത്തിയ ധനസമാഹരണം ട്വിന്റിലൂടെയും ,ഇ ബാങ്കിങ്ങിലൂടെയും കൂടി 16,020.00 CHF/ പതിമൂന്നുലക്ഷത്തിലധികം രൂപ സമാഹരിക്കുകയുണ്ടായി . സ്വിറ്റസർലണ്ടിലെ […]
ശ്രീമതി മറിയക്കുട്ടി ജേക്കബ് കുന്നപ്പള്ളിൽ നിര്യാതയായി. ജെസ്സി വിൽസൺ ചെട്ടിപ്പറമ്പിലിന്റെയും , ലാലി ടൈറ്റസ് നടുവത്തുമുറിയുടെയും മാതാവാണ് പരേത.
ശ്രീമതി മറിയക്കുട്ടി ജേക്കബ് ( 92 വയസ്സ്), കുന്നപ്പള്ളിൽ ,കരിമണ്ണൂർ ഇന്ന് ഇൻഡ്യൻ സമയം 2.30 ന് നിര്യാതയായി. സൂറിച് നിവാസികളായ ജെസ്സി വിൽസൺ ചെട്ടിപ്പറമ്പിലിന്റെ (എഗ്ഗ്)യും ലാലി ടൈറ്റസ് നടുവത്തുമുറി ( ലാഹൻ ) യുടെയും മാതാവാണ് പരേത ..പരേത കരിമണ്ണൂർ, തൊടുപുഴ കുഴിപ്പള്ളിൽ കുടുംബാഗമാണ് സംസ്കാര ചടങ്ങുകൾ ഞായാഴ്ച 1.11.2020 ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിലെ കുടുംബകല്ലറയിൽ രണ്ടുമണിക്ക് ന് നടത്തുന്നതാണ്. പരേതയുടെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുബത്തോടൊപ്പം പ്രാർത്ഥനയിൽ […]
പ്രതിക്കൂട്ടിലാകുന്ന പ്രതിരോധം – ലേഖനം -ജെയിംസ് തെക്കേമുറിയിൽ
ലോകമെമ്പാടും കോവിഡ് പടർന്നു പിടിച്ചപ്പോൾ എല്ലാ സംസ്ഥാനങ്ങൾക്കും ലോകത്തിനു തന്നെയും മാതൃകയായി മാറിയ നാടാണ് കേരളം . കേരളത്തിന്റെ കോവിഡ് പ്രതിരോധശൈലി കേന്ദ്രസർക്കാരും , ഇതര സർക്കാരുകളും പഠനവിഷയമാക്കിയ ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് കോവിഡ് പ്രതിരോധത്തിൽ സകല വേലിക്കെട്ടുകളും പൊട്ടിച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ സർക്കാർ പകച്ച് നിൽക്കുന്ന ഒരു അവസ്ഥയാണ് ഉള്ളത്. കൃത്യമായി നടക്കുന്ന ഒരു കാര്യം മുഖ്യ മന്ത്രിയുടെ വീമ്പു പറച്ചിൽ മാത്രമാണ്. രോഗം കൂടിയാലും കുഴപ്പമില്ല മറിച്ച് മരണം കുറവാണ് […]
ശ്രീമതി മറിയാമ്മ താക്കോൽക്കാരൻ നിര്യാതയായി .ശ്രീ ബെന്നി താക്കോൽക്കാരൻ ,ശ്രീമതി ശോശാമ്മ കാരിക്കോട്ടിൽ,ശ്രീമതി ജാൻസി ഓലാട്ടുപ്പുറം എന്നിവരുടെ മാതാവാണ് പരേത.
തൃശൂർ ,പുതുച്ചിറ ശ്രീമതി മറിയാമ്മ താക്കോൽക്കാരൻ (92 ) ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം ആറു മണിക്ക് നിര്യാതയായി . ശ്രീ ബെന്നി താക്കോൽക്കാരൻ ,ശ്രീമതി ശോശാമ്മ കാരിക്കോട്ടിൽ,ജാൻസി ഓലാട്ടു പ്പുറം എന്നിവർ പരേതയുടെ മക്കളും സോജൻ ഓലാട്ടുപ്പുറം ,പുഷ്പ്പം താക്കോൽക്കാരൻ എന്നിവർ മരുമക്കളുമാണ് . സംസ്കാര കർമ്മങ്ങൾ പുത്തൻചിറ ഈസ്റ്റ് സെന്റ് ജോസെഫ് ദേവാലയത്തിൽ വെച്ച് പിന്നീട് നടത്തുന്നതാണ് ..പരേതയുടെ വേർപാടിൽ അനുശോചനകളും ,പ്രാർത്ഥനയും ..
മഞ്ഞിൽ വിരിഞ്ഞ ഓർമ്മകളിൽ അക്ഷരച്ചാർത്തെഴുതിയ സ്വിസ്സിലെ പത്തു കഥാകൃത്തുക്കൾ
എഴുപത് എൺപത് കാലഘട്ടങ്ങളിൽ നാട്ടിൻപുറത്തെ ചുറ്റുവട്ടത്തുള്ളവർ ഒത്തുകൂടി, സന്തോഷത്തോടെ ചിലവിട്ട സായാഹ്ന വെടിവട്ട സദസ്സുപോലെ, മാതൃഭാഷാസ്നേഹത്തിന്റെ അമ്മിഞ്ഞപ്പാൽ മധുരം ഇന്നും മനസ്സിൽ കാത്തു സൂക്ഷിക്കുന്ന സ്വിറ്റ്സർലാന്റിലെ പത്ത് പേർ ചേർന്ന് എഴുതിയ ഓർമ്മകളുടെ പുസ്തകമാണ് “മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ”… നിരവധി പ്രഗത്ഭർ ആശംസകൾ അർപ്പിച്ച ഈ കഥാസമാഹാരം കഴിഞ്ഞ ഇരുപത്തിയഞ്ചാം തിയതി പ്രശസ്ത സാഹിത്യകാരൻ ശ്രീ സക്കറിയ ഓൺലൈനിലൂടെ പ്രകാശനം ചെയ്തു …പുസ്തകം ആമസോൺ വെബിലൂടെയും കഥാകൃത്തുക്കളിൽ നിന്നും പോസ്റ്റിലൂടെയും ലഭിക്കും .. കഥാസമാഹാരത്തിലേക്കും കഥാകൃത്തുക്കളിലേക്കുമൊരെത്തിനോട്ടം – […]