ലോകമെമ്പാടും വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് അതാത് രാജ്യങ്ങളിൽ ഇരുന്നു കൊണ്ട് തപാൽ വാട്ട് രേഖപ്പെടുത്താൻ അവസരം നൽകണമെന്ന് പ്രവാസി കേരളാ കോൺഗ്രസ് ( എം ) സ്വിറ്റ്സർലണ്ട് ഘടകം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജോസ് . K. മാണി MP മുഖേന തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകാനും തീരുമാനിച്ചു. സൂറിച്ചിൽ പ്രസിഡന്റ് ജെയിംസ് തെക്കേമുറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കുടുബത്തിനും പിറന്ന നാടിനും വേണ്ടി രക്തം വിയർപ്പാക്കി പണിയെടുക്കുന്ന പ്രവാസിക്ക് ജനിച്ച […]
Pravasi
കേളി കലാമേള പുനരാരംഭിച്ചു. പതിനേഴാമത് കേളി ഇന്റനാഷണൽ കലാമേള ജൂൺ 4, 5 തീയിതികളിൽ സൂറിച്ചിൽ
റെജിസ്‌ട്രേഷൻ ആരംഭിച്ചു
ഇന്ത്യയ്ക്ക് വെളിയിൽ നടക്കുന്ന ഏറ്റവും വലിയ പ്രവാസി കലോത്സവമായ കേളി ഇന്റർനാഷണൽ കലാമേളയുടെ ആദ്യ രജിസ്ട്രേഷൻ ജനുവരി 30 തിന് സൂറിച്ചിൽ നടന്ന ചടങ്ങിൽ വച്ച് പതിനാറാമത് കലാമേളയിൽ കലാതിലകമായിരുന്ന കുമാരി ശിവാനി നമ്പ്യാർ, ഫെലിൻ വാളിപ്ലാക്കലിൽ നിന്ന് ഏറ്റുവാങ്ങി പ്രസിഡന്റ് ശ്രീ റ്റോമി വിരുത്തിയേലിന് കൈമാറി. കലോത്സവത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത പോയന്റുകൾ നേടുന്ന പെൺകുട്ടിക്ക് കലാതിലകം പട്ടവും, ആൺകുട്ടിക്ക് കലാപ്രതിഭ പട്ടവും കൂടാതെ ഒട്ടനവധി പുരസ്കാരങ്ങളുമായി നടത്തി വരുന്ന കേളി അന്താരാഷ്ട്ര കലാമേളയിൽ പങ്കെടുക്കുവാൻ […]
ബാംഗ്ലൂർ ഡേയ്‌സ് 5 -“ദുഷ്ടന്മാരെ, ഒരു ചായയും പരിപ്പുവടയും എനിക്കും താ””…പുഷ്പ ക്ലിനിക്ക് – ജോൺ കുറിഞ്ഞിരപ്പള്ളി
ഒരു നല്ല കലാപരിപാടി കാണാം എന്ന് വിചാരിച്ചു് ഓടിക്കൂടിയ നാട്ടുകാർ നിരാശരായി.ആരെങ്കിലും കൊല്ലപ്പെടുകയോ നല്ല രീതിയിലുള്ള അടിപിടി നടക്കുകയോ ചെയ്തില്ലെങ്കിൽ പിന്നെ കാണാൻ എന്തുരസമാണ് ഉള്ളത്?ഇതായിരുന്നു അവരുടെ മുഖഭാവങ്ങളിൽ നിന്നും എനിക്ക് മനസ്സിലായത്. വെടിയേറ്റ് കുട്ടി മരിച്ചിട്ടുണ്ടാകും,ജോർജ്‌കുട്ടിയെ നാട്ടുകാർ തല്ലുന്നത് കാണാം എന്നെല്ലാം വിചാരിച്ചു് ഓടിവന്നവരായിരുന്നു അവർ.നിമിഷനേരംകൊണ്ട് വാർത്തയ്ക്ക് വലിയ പബ്ലിസിറ്റി കിട്ടുകയും ചെയ്തിരുന്നു. സംഭവസ്ഥലം സന്ദർശിക്കാനായി ഓടിക്കൂടിയവർ വന്നപോലെ തിരിച്ചുപോയി.സൈക്കിൾ ചെയിനും കുറുവടിയുമായി വന്ന തമിഴന്മാർ നിരാശരായി പരസ്പരം നോക്കി. ജോർജ് കുട്ടിയുടെ കിടപ്പുകണ്ട് പലരും […]
സൂറിച് നിവാസി ശ്രീ ജോസ് പെല്ലിശേരിയുടെ ഭാര്യ സഹോദരൻ വിയന്നയിലുണ്ടായിരുന്ന ശ്രീ ബേബി പുലിക്കോടൻ നാട്ടിൽ നിര്യാതനായി..
സൂറിച് നിവാസി ശ്രീ ജോസ് പെല്ലിശേരിയുടെ ഭാര്യാ ബീന പെല്ലിശേരിയുടെയും പരേതനായ ശ്രീ ഡേവിസ് പുലിക്കോടന്റെയും പ്രിയ സഹോദരൻ വിയന്നയിൽ ഉണ്ടായിരുന്ന ശ്രീ ബേബി പുലിക്കോടൻ (62) ,ഒല്ലൂർ ഇന്ന് നാട്ടിൽ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു .സംസ്കാര കർമ്മങ്ങൾ ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറാന ദേവാലയത്തിൽ പരേതൻറെ വിയോഗത്തിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകൾ ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബത്തെ അനുശോചനം അറിയിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു .
സൂറിച് നിവാസി ശ്രീ ടെർളി കണ്ടങ്കേരിയുടെ പ്രിയ പിതാവ് ശ്രീ കെ ജെ വർഗീസ് – (92 Retd.A.T.O KSRTC ) കണ്ടങ്കേരി,ചങ്ങനാശ്ശേരി നിര്യാതനായി
സൂറിച് നിവാസി ശ്രീ ടെർളി കണ്ടങ്കേരിയുടെ പ്രിയ പിതാവ് ശ്രീ കെ ജെ വർഗീസ് – (92 Retd.A.T.O KSRTC ) കണ്ടങ്കേരി,ചങ്ങനാശ്ശേരി നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു .ശവസംസ്കാര ചടങ്ങുകൾ പിന്നീട് നടത്തപ്പെടുന്നതാണ് പരേതൻറെ വിയോഗത്തിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകൾ ആദരാഞ്ജലികൾ അർപ്പിക്കുകയും ടെർളിയെയും കുടുംബത്തെയും അനുശോചനം അറിയിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുതു .
കലാകായിക രംഗത്തെ പ്രവർത്തനവീഥിയിൽ പത്താം വർഷത്തിലേക്ക് പ്രവേശിക്കുന്ന കേരളാ കൾച്ചറൽ & സ്പോർട്സ് ക്ലബ് ബാസലിനു നവനേതൃത്വം.
സ്വിറ്റ്സർലൻഡ് ബാസലിലെ മലയാളീ സൗഹൃദ കൂട്ടായ്മയിൽ നിന്നും പതിനാറുപേർ ഒത്തുചേർന്നു കലാ കായിക വിനോദങ്ങൾക്കു പ്രാമുഖ്യം നൽകിക്കൊണ്ട് 2012 ൽ രൂപീകരിച്ച സംഘടനയായ കേരളാ കൾച്ചറൽ & സ്പോർട്സ് ക്ലബിന്റെ പത്താം വർഷത്തിലേക്കു പ്രവേശിക്കുമ്പോൾ പ്രെസിഡന്റായി ശ്രീ സിബി തോട്ടുകടവിലിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു . ആരംഭകാലഘട്ടം മുതലേ സ്വിസ് മലയാളീ സമൂഹത്തിനോട് ചേർന്ന് നിന്നുകൊണ്ട് കലക്കും ,സ്പോർട്സിനും ഊന്നൽ നൽകി നടത്തിയ പല പ്രോഗ്രാമുകളും സംഘടനക്ക് ജനപ്പാനകളിത്തത്തിലൂടെ വിജയിപ്പിക്കുവാൻ സാധിച്ചു . സംഘടനയുടെ ഭാഗമായി […]
ലോക കേരള സഭ അംഗവും പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോ ഓര്‍ഡിനേറ്ററും ,വിയന്ന നിവാസിയുമായ ശ്രീ ജോസ് മാത്യു പനച്ചിക്കന്‍ നിര്യാതനായി
സൂറിച് : എറണാകുളം ,കൂത്താട്ടുകുളത്തെ നിറ സാന്നിധ്യവും ലോക കേരള സഭ അംഗവും പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോ ഓര്‍ഡിനേറ്ററുമായ ജോസ് മാത്യു പനച്ചിക്കൻ ഇന്നലെ രാത്രി (13 .01 )ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു .ഇന്നലെ രാത്രി കൂത്താട്ടുകുളം പൂവക്കളത്തെ സ്വവസതിയിൽ അവശനിലയിൽ കണ്ടെത്തുകയും തുടർന്ന് സമീപത്തുള്ള ആസ്‌പത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു . നാളുകളായി ഓസ്ട്രിയയിലെ വിയന്നയിൽ താമസമാക്കിയ ജോസ് മാത്യു പ്രവാസി സംഘടനാ പ്രവർത്തന രംഗത്തു നിറ സാന്നിധ്യമായിരുന്നു.അതുപോലെ ശ്രീ മാണി സാറിന്റെ […]
കേന്ദ്ര ,സംസ്ഥാന സർക്കാരുകൾ പ്രവാസികൾക്ക് ഏർപ്പെടുത്തിയ ഏഴുദിന ക്വാറന്റീൻ പിൻവലിക്കണമെന്ന് കേളി സ്വിറ്റ്സർലൻഡ് .
വിദേശത്തുനിന്നെത്തുന്നവർ നാട്ടിൽ ഏഴു ദിവസം നിർബന്ധിത ക്വാറന്‍റീനിൽ കഴിയണമെന്ന കേന്ദ്ര , സംസ്ഥാന സർക്കാരുകളുടെ നിബന്ധന പിൻവലിക്കണമെന്ന് കേളി സ്വിറ്റ്‌സർലൻഡ് ആവശ്യപ്പെട്ടു. ചുരുങ്ങിയ ദിവസത്തേക്ക് അവധിക്ക് വരുന്ന പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് സർക്കാർ നടപടി. കോവിഡ് നിരക്ക് കുതിച്ചുയരുകയും നിയന്ത്രണങ്ങൾ പാളുകയും ചെയ്ത സാഹചര്യത്തിൽ സർക്കാരിന്റെ വീഴ്ചയെ മറക്കാൻ പ്രവാസികളെ കരുവാക്കുന്നത് പ്രതിഷേധാർഹമാണ്. വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരിൽ ഭൂരിഭാഗവും രണ്ട് ഡോസ് വാക്‌സിനുകളും പുറമെ ബൂസ്റ്റർ ഡോസും സ്വീകരിച്ചവരാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ക്രൂരമായ ഈ നടപടിക്കെതിരെ […]
ഉയിരേ ഒരു ജന്മം നിന്നെ – മിന്നൽ മുരളിയിലെ ഹിറ്റ് ഗാനത്തിന്റെ കവർ വേർഷനുമായി സ്വിറ്റസർലണ്ടിൽ നിന്നും റോസ്ബെൻ …..
മിന്നൽ മുരളിയിലെ ‘ഉയിരേ’ എന്ന ഹിറ്റ് ഗാനത്തിന് കവർ വേർഷനുമായി സ്വിറ്റസർലണ്ടിലെ അനുഗ്രഹീത ഗായിക റോസ് ബെന്നും കൂടെ നാട്ടിൽ നിന്നും അതുൽ സെബാസ്റ്റിയനും.. പാട്ടിന്‍റെ ആത്മാവ് അറിഞ്ഞുള്ള ആലാപനമാണ് ഇരുവരും ഈ കവർ വേർഷനിലൂടെ സംഗീതാസ്വാദകർക്കു സമ്മാനിച്ചിരിക്കുന്നത് … നെറ്റ്ഫ്ലിക്സിൽ ക്രിസ്മസ് റിലീസായെത്തിയ ‘മിന്നൽ മുരളി’ തരംഗമായിരിക്കുകയാണ്. സിനിമ മികച്ച പ്രതികരണം നേടുന്നതിനോടൊപ്പം സിനിമയിലെ രംഗങ്ങളും ബ്രില്ല്യൻസുകളുമൊക്കെ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാണ്. കൂട്ടത്തിൽ ‘ഉയിരേ’ എന്ന പാട്ടും ഏറെ ചർച്ചയാകുന്നുണ്ട്. സംഗീത സംവിധായകൻ ഷാൻ റഹ്മാന്‍റെ […]
സ്വിറ്റസർലണ്ടിലെ ചാരിറ്റി സംഘടനയായ “ലൈറ്റ് ഇൻ ലൈഫ്” ഇലന്തൂരിൽ നിർമ്മിച്ച ഭവനം ഗുണഭോക്താവിന് കൈമാറി.
ലൈറ്റ് ഇൻ ലൈഫിൻ്റെ സഹായത്തോടെ ഇലന്തൂരിൽ (പത്തനംതിട്ട) നിർമ്മാണം പൂർത്തിയാക്കിയ ഭവനം ജനുവരി 2 ന് നടന്ന ലളിതമായ ചടങ്ങിൽ കുടുംബത്തിന് കൈമാറി. പത്തനംതിട്ട രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.സാമുവൽ മാർ ഐറേനിയോസ്, ഭവനത്തിൻ്റെ കൂദാശ കർമ്മം നിർവഹിച്ചു. ഇടവകാംഗത്തിൽനിന്ന് സംഭാവനയായി ലഭിച്ച 5 സെൻറ് ഭൂമിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ് നൽകിയ സാമ്പത്തിക സഹായത്തിന്, കുടുംബാംഗങ്ങളും, ഈ പ്രോജക്ട് പ്രാവർത്തികമാക്കാൻ മുൻകൈയെടുത്ത ഫാ.പോൾ നിലക്കലും നന്ദി അറിയിച്ചു. കഴിഞ്ഞ മാസം ആദ്യവാരത്തിൽ; […]