2023 ൽ സിൽവർ ജുബിലി ആഘോഷിക്കുന്ന സ്വിറ്റ്സർലൻഡിലെ പ്രവാസികളുടെ കലാ സാംസ്കാരിക സംഘടനയായ കേളി സംഘടിപ്പിക്കുന്ന ഇന്ത്യൻ കലകളുടെ ഉത്സവമായ18 മത്’ കേളി ഇൻറർനാഷണൽ കലാമേളയുടെ കിക്ക് ഓഫ് സൂറിച്ചിൽ നടന്നു. കേളിയുടെ വാർഷിക സമ്മേളനത്തിൽ കേളി എക്സിക്യൂട്ടീവ് അംഗങ്ങളെയും കേളിയുടെ അംഗങ്ങളെയും സാക്ഷി നിർത്തി കലാമേള 2023 ന്റെ ആദ്യ രജിസ്ട്രേഷൻ കുമാരി ഡെൽന മുണ്ടിയാനിയിൽ നിന്നും സ്വീകരിച്ചു കൊണ്ട് പ്രസിഡൻറ് ശ്രീ റ്റോമി വിരുത്തിയേൽ നിർവ്വഹിച്ചു. ഇന്ത്യൻ അനുഷ്ഠാനകലകളെ രണ്ടാം തലമുറയ്ക്ക് പകർന്നു നൽകുന്ന […]
Pravasi
അരുവിത്തുറ ഞൊണ്ടിമാക്കൽ ശ്രീ ദേവസ്യാ ജോസഫിന്റെ പ്രിയ ഭാര്യ ശ്രീമതി മറിയക്കുട്ടി ദേവസ്യ നിര്യാതയായി .സൂറിച് നിവാസി ആൽഫിൻ തെനംകുഴിയിലിന്റെ ഭാര്യാമാതാവാണ് പരേത .
സൂറിച് നിവാസി ആൽഫിൻ തെനംകുഴിയിലിന്റെ ഭാര്യാമാതാവ് ശ്രീമതി മറിയക്കുട്ടി ദേവസ്യ ഞൊണ്ടിമാക്കൽ , നിര്യാതയായി .. സംസ്കാര ശുശ്രൂഷകൾ നാളെ ശനിയാഴ്ച പത്തുമണിക്ക് അരുവിത്തുറ സെൻറ് ജോർജ് ഫൊറാന ദേവാലയത്തിലെ കുടുംബക്കല്ലറയിൽ .. സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സാമൂഹിക സംഘടനകൾ പരേതയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും അനുശോചിക്കുകയും ചെയ്തു .
ഏയ്ഞ്ചൽ ബാസലിന്റെ ചാരിറ്റി ലഞ്ച് ഈവന്റും ,മികവുറ്റ ജീവകാരുണ്ണ്യ പ്രവർത്തനത്തിന് പഴേൻകോട്ടിൽ കുടുംബത്തിന് സ്നേഹാദരവും
കഴിഞ്ഞ എട്ടു വർഷമായി പൊതുനന്മേയേ പ്രോത്സാഹിപ്പിച്ചു കൊണ്ട് ജീവകാരുണ്ണ്യ മേഖലകളിൽ സുതർഹിയമായ സേവനം ചെയ്തു കൊണ്ടിരിക്കുന്ന സ്വിറ്റ്സർലെണ്ടിലെ വനിതാ കൂട്ടായ്മയായ ഐയ്ഞ്ചൽ ബാസൽ സംഘടിപ്പിച്ച ചാരിറ്റി ലഞ്ച് ഇവന്റ് അഭുദയകാംഷികളായ സ്വദേശിയരുടെയും, മലയാളി കുടുംബങ്ങളുടെയും സാന്നിധ്യം കൊണ്ട് ധന്യമായിരുന്നു. ജീവകാരുണ്യ ഭക്ഷണ മേളക് മുന്നോടി ആയി നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് റീന മാങ്കുടിയിൽ സ്വാഗതം ആശംസിക്കുകയും ഇടവക വികാരി ഫാദർ ജോസഫ് കണ്ണാനിയക്കൽ, ഫാദർ മാർട്ടിൻ പയ്യപ്പിള്ളിയിൽ, കേരളാ കൾച്ചറൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് പ്രസിഡന്റ് […]
ലോകകപ്പ് കാണാനെത്തിയ ഹരിയെ കാത്തിരുന്നത് 2 കോടി രൂപയുടെ സമ്മാനം !
ലോകകപ്പ് കാണാൻ ഖത്തറിലെത്തിയ ഹരി ജയറാമിനെ കാത്തിരുന്നത് ഇരട്ടി സന്തോഷം. ലോകകപ്പ് കാണുക എന്ന ആഗ്രഹ സഫലീകരണത്തിനൊപ്പം വമ്പൻ ലോട്ടറി കൂടി അടിച്ച് ഭാഗ്യം വന്ന വഴിയിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഹരി ജയറാം. ഇന്നലെ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഹരി ജയറാമാണ് വിജയി. പത്ത് ലക്ഷം ദിർഹം അഥവാ രണ്ട് കോടിയിലേറെ രൂപയാണ് ഹരിക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ലോകകപ്പ് കാണാൻ യുഎഇയിൽ നിന്ന് ഖത്തറിലെത്തിയപ്പോഴാണ് ഹരി ഈ സന്തോഷ വാർത്ത അറിയുന്നത്. കഴിഞ്ഞ എട്ട് വർഷമായി യുഎഇയിൽ […]
ബാസൽ നിവാസി ആൻസി പാലാട്ടിയുടെ സഹോദരൻ ശ്രീ എം ജെ മാത്യു (70) മൂഞ്ഞനാട്ട്,കരൂർ നിര്യാതനായി .
കരൂർ മുഞ്ഞനാട്ട് ശ്രീ എം ജെ മാത്യു (70) നിര്യാതനായി .ബാസൽ നിവാസി ആൻസി പാലാട്ടിയുടെ സഹോദരനാണ് പരേതൻ സംസ്കാര ശുശ്രൂഷകൾ ഇന്ന് 26 ശനി 3 PM ന് കരൂർ തിരുഹൃദയ ദേവാലയത്തിൽ നടത്തപ്പെടുന്നു .ഭാര്യ റൂബി മാത്യു മണ്ണാക്കനാട് ഈഴക്കുന്നേൽ കുടുംബാഗം -ഏക മകൾ സിനായി മാത്യു . പരേതന്റെ വേർപാടിൽ ആദരാജ്ഞലികളും പ്രാർത്ഥനകളും ..
സ്വിസ്സ് മലയാളികളുടെ മനസ്സിൽ കേരളപ്പിറവിയുടെ മധുരസ്മരണകൾ നിറച്ച് വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് നവംബർ അഞ്ചിന് റാഫ്‌സിൽ ഒരുക്കിയ “യുവം 2022” നു ആവേശകരമായ സമാപനം .
1956 നവംബര്‍ 1ന് സ്വതന്ത്ര സംസ്ഥാനമായി കേരളം പിറന്നതിന്‍റെ ഓര്‍മ്മയ്ക്കായി നവംബര്‍ 1 കേരളപ്പിറവി ദിനമായി ആഘോഷിക്കുമ്പോള്‍ ആഗോള പ്രവാസി സംഘടനയായ വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് വർഷങ്ങളായി നവംബറിലെ ആദ്യ ശനിയാഴ്ച സ്വിറ്റസർലണ്ടിൽ രണ്ടാം തലമുറയേയും ചേർത്തുനിർത്തി വൈവിധ്യങ്ങളോടെ കേരളാപ്പിറവി ആഘോഷിച്ചു വരുന്നു ..ഈ വർഷത്തെ ആഘോഷം പ്രകൃതിരമണീയമായ റാഫ്‌സിലെ വിശാലമായ ഹാളിൽ നവംബർ അഞ്ചിന് നടത്തപ്പെട്ടു . മനുഷ്യരാശിയുടെ എല്ലാ സാംസ്കാരിക മേഖലകളിലേക്കും മലയാളികളും കടന്നുവന്നു എന്നതാണ് നമ്മുടെ ഏറ്റവും വലിയ നേട്ടം. […]
സ്വിറ്റസർലണ്ടിൽ നടന വർണ്ണങ്ങൾ തീർത്ത നൃത്താധ്യാപിക നീനു കളത്തിലിന്റെ ശിക്ഷണത്തിലുള്ള ചിലങ്ക ഡാൻസ് സ്‌കൂളിലേക്ക് നവംബർ ഒന്നിന് പുതിയ ബാച്ചിന്റെ രെജിസ്ട്രേഷൻ ആരംഭിച്ചു .
അറബിക്കടലും സഹ്യസാനുക്കളും കാവൽ നിൽക്കുന്ന കേരളപ്പെരുമയുടെ താളം ലയം ഭാവം എന്നിവ പ്രവാസി മലയാളിയുടെ രണ്ടാം തലമുറയിലേക്ക് പകരാനായി 2014 ലെ കേരളപ്പിറവി ദിനത്തിൽ സൂറിച്ചിൽ ആരംഭിച്ച ചിലങ്ക നൃത്തവിദ്യാലയത്തിലൂടെ അനുവാചകഹൃദയങ്ങളിൽ അനുഭൂതിയുടെ നവ്യ പ്രപഞ്ച മൊരുക്കി നിരവധി കലാപ്രതിഭകൾ പൊൻചിലങ്കകളുടെ ജിൽജിലാരവത്തോടെ ചടുലപദചലനങ്ങളുമായി പിന്നിട്ടവർഷകളിൽ നിരവധി വേദിയിൽ അരങ്ങേറ്റം കുറിക്കുകയും പുരസ്കാരങ്ങൾ നേടുകയുമുണ്ടായി . കലാസാംസ്‌കാര പാരമ്പര്യത്തിന്റെ വേരറ്റിട്ടില്ലെന്ന് തെളിയിക്കുന്ന മുദ്രാംഗുലീയങ്ങളുമായി നടനകലയെ ഉപാസിക്കുന്ന കൊച്ചുകലാകാരികളുടെ കാൽച്ചിലമ്പൊലികൾ ഇനിയും വേദികളിൽ ഉയരുവാൻ ചിലങ്ക നൃത്ത വിദ്യാലയം […]
പ്രവാസി വോട്ടവകാശം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ
പ്രവാസി വോട്ടവകാശം ഉൾപ്പെടെയുള്ള പരിഷക്കരണം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്തു മാറുന്ന സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് പരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പറഞ്ഞു. തെരഞ്ഞെടുപ്പിലെ പണാധിപത്യത്തെയാണ് നിയന്ത്രിക്കേണ്ടതെന്ന് സിപിഐഎം പിബി അംഗം എ വിജയരാഘവൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രായോഗികത സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ വിശദമായ റിപ്പോർട്ട് നൽകണമെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയിട്ടുണ്ട്. മാറുന്ന കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് ആവശ്യമായ തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളിൽ കേന്ദ്രം ചർച്ച ചെയ്തു […]
ശാലോം സ്പിരിച്വൽ ഡയറക്ടർ റവ. ഫാ. റോയി പാലാട്ടി നയിക്കുന്ന രണ്ടു ദിവസത്തെ ധ്യാനം ഒക്ടോബർ 15 ശനിയാഴ്ച രാവിലെ 9 മണിമുതൽ സൂറിച്ചിൽ .സീറോ മലബാർ സഭയുടെ സ്വിറ്റ്സർലൻഡ് നാഷണൽ കോർഡിനേറ്റർ റവ. ഫാ. സെബാസ്റ്റ്യൻ തയ്യിൽ ഉദ്ഘാടനം ചെയ്യും.
ലോകമെമ്പാടും, വിവിധ രാജ്യങ്ങളിലും ഭാഷകളിലും ടെലിവിഷൻ അടക്കം വിത്യസ്ത മാധ്യമങ്ങളിലൂടെ സുവിശേഷവത്ക്കരണം നടത്തിക്കൊണ്ടിരിക്കുന്ന ശാലോം മീഡിയ, ജർമൻ ഭാഷയിൽ ചെയ്തുവരുന്ന മീഡിയ ശുശ്രുഷകളുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്ന “Together” ധ്യാനത്തിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സ്വിറ്റ്സർലൻഡിലെ ഒബ്‌വാൾഡനിൽ ( ഫ്ലൂലി) ഒക്ടോബർ 15 (ശനി) രാവിലെ 9 മണി മുതൽ 16 (ഞായർ) 5 മണി വരെ, ശാലോം സ്പിരിച്വൽ ഡയറക്ടർ റവ. ഫാ. റോയി പാലാട്ടി നയിക്കുന്ന രണ്ടു ദിവസത്തെ ധ്യാനം, സീറോ മലബാർ സഭയുടെ സ്വിറ്റ്സർലൻഡ് നാഷണൽ […]
ബി ഫ്രണ്ട്‌സ് ഉത്സവ് 22 – കാണികളെ മുൾമുനയിൽ നിർത്തിയ ആവേശമേറിയ പോരാട്ടങ്ങളുടെ കായികമാമാങ്കത്തിനു പരിസമാപ്‌തി…വടം വലിയിൽ തനി നാടൻ ബോയ്‌സിനു ഒന്നാം സ്ഥാനവും ,കൂത്താട്ടം ടീമിന് രണ്ടാം സ്ഥാനവും .
ഓണാഘോഷത്തിന്റെയും ,ഇരുപതാം വാര്ഷികത്തിന്റെയും ഭാഗമായി ബി ഫ്രണ്ട്‌സ് സെപ്തംബര് 24 നു കായികപ്രേമികൾക്കായി ഒരുക്കിയ വടംവലി മത്സരത്തിനും ,ചീട്ടുകളി മത്സരത്തിനും സൂറിച്ചിൽ ഗ്രുണിങ്ങനിലെ മനോഹരമായ ഹാളിൽ ആവേശോജ്വലമായ സമാപനം. സംഘടനാ സെക്രെട്ടറി ശ്രീ ബോബ് തടത്തിലിന്റെ ആമുഖ പ്രസംഗത്തിനുശേഷം പ്രസിഡന്റ് ടോമി തൊണ്ടാംകുഴി മത്സരത്തിൽ പങ്കെടുക്കുവാനെത്തിയവർക്കും ,അവരെ പ്രോത്സാഹിപ്പിക്കുവാൻ എത്തിയ കാണികൾക്കും കൂടാതെ അതിഥികൾക്കും ഉത്സവ് 22 വിന്റെ ഉൽഘാടനത്തിനായി റോമിൽ നിന്നുമെത്തിയ ഫാദർ മാത്യുവിനും സ്വാഗതമേകി ..തൻെറ ഉൽഘാടനപ്രസംഗത്തിൽ സംഘടനയുടെ ഇരുപതു വർഷത്തെ പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും […]












