അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ അമേരിക്കന്‍ സന്നദ്ധ സംഘടനക്ക് നേരെയുണ്ടായ താലിബാന്‍ ആക്രമണത്തില്‍ മരണം 9 ആയി.കൌണ്ടര്‍പാര്‍ട്ട് ഇന്റര്‍നാഷണല്‍ എന്ന എന്‍.ജി.ഒക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കൗണ്ടര്‍ പാര്‍ട്ട് ഇന്‍റര്‍നാഷണലിന്‍റെ പ്രവേശന കവാടത്തിന് സമീപമാണ് കാര്‍ ബോംബ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന് പിന്നാലെ താലിബാന്‍ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളെ മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് അഫ്ഗന്‍ സേന വധിച്ചത്. ശക്തമായ സ്ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ആളുകളെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. സംഘടന പാശ്ചാത്യ സംസ്കാരം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് […]
International
രാസായുധത്തിന്‍റെ ഉപയോഗം ഒമാൻ നിരോധിച്ചു
1993 നവംബർ രണ്ടിന് ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് ഒപ്പുവെച്ച രാസായുധങ്ങൾ വികസിപ്പിച്ച് എടുക്കുകയോ ഉൽപാദിപ്പിക്കുകയോ ശേഖരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ളതും നിലവിലുള്ളവ നശിപ്പിക്കുകയും ചെയ്യണമെന്ന കരാർ നടപ്പിൽ വരുത്തുന്നതായി ഉത്തരവില്‍ പറയുന്നു. ഉത്തരവ് നടപ്പിൽ വരുത്തുന്നത് സംബന്ധിച്ച തീരുമാനങ്ങൾ വിദേശകാര്യ മന്ത്രിയായിരിക്കും കൈകൊള്ളുക. മൊത്തം അഞ്ച് ഉത്തരവുകളാണ് സുൽത്താൻ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. സെൻട്രൽ ബാങ്ക് ഓഫ് ഒമാനുമായി അഫിലിയേറ്റ് ചെയ്ത് ഒമാൻ ക്രെഡിറ്റ് ആൻറ് ഫൈനാൻഷ്യൽ ഇൻഫർമേഷൻ സെൻറർ രൂപവത്കരിക്കണണമെന്നതാണ് ഒരുത്തരവ്. ദാഖിലിയ ഗവർണറേറ്റിൽ അൽ […]
സിറിയന്‍ സൈന്യം വിമതരില്‍ നിന്ന് ഒരു നഗരം കൂടി പിടിച്ചെടുത്തു
വിമതരുടെ നിയന്ത്രണത്തിലായിരുന്ന ഖല്‍അതുല്‍ മദീഖ് എന്ന പട്ടണമാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. റഷ്യന്‍ സൈന്യത്തിന്‍റെ പിന്തുണയോടെയാണ് ബശ്ശാറുല്‍ അസദിന്‍റെ സൈന്യം ഖല്‍അതുല്‍ മദീഖ് പിടിച്ചെടുത്തത്. ഇദ്‍ലിബിലും അതിനടുത്തുമുള്ള വിമത നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി സിറിയന്‍ സൈന്യം ശക്തമായ ആക്രമണമാണ് നടത്തിയിരുന്നത്. റഷ്യ- തുര്‍ക്കി ധാരണയെ തുടര്‍ന്ന് വലിയ ഏറ്റുമുട്ടലുകള്‍ നേരത്തെ നടക്കാതിരുന്ന പ്രദേശമാണിത്. സിറിയയില്‍ റഷ്യയുടെ വ്യോമസേനയുടെ താവളം സ്ഥിതി ചെയ്യുന്ന ലതാകിയ പ്രദേശത്തിനോടടുത്താണ് ഖല്‍അതുല്‍ മദീഖ്ന്ന പ്രദേശം. വിമതര്‍ കയ്യടക്കി വെച്ചിട്ടുളള പ്രദേശങ്ങളിലേക്കുള്ള പ്രവേശന […]
ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയെന്ന് ദക്ഷിണ കൊറിയ
ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയെന്ന് ദക്ഷിണ കൊറിയ. ഒരാഴ്ചക്കിടയിലെ രണ്ടാം ഹ്രസ്വദൂരമിസൈല്‍ പരീക്ഷണം നടന്നതായി ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു. ഉത്തര കൊറിയ ഒരാഴ്ചക്കിടെ ഷോര്‍ട്ട് റെയ്ഞ്ച് മിസൈല്‍ ഉപയോഗിച്ചുള്ള രണ്ടാം ആയുധ പരീക്ഷണവും നടത്തിയതായി ദക്ഷിണ കൊറിയന്‍ മിലിട്ടറിയാണ് അറിയിച്ചത്. വടക്ക് പടിഞ്ഞാറന്‍ നഗരമായ കുസോങില്‍ നിന്നും 260 മൈല്‍ കിഴക്ക് വെച്ചാണ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതെന്നും ദക്ഷിണ കൊറിയന്‍ സൈന്യം വ്യക്തമാക്കി. ആണവ പുനരുജ്ജീവനം സംബന്ധിച്ച കൂടിയാലോചനകള്‍ക്കായി യു.എസ് […]
ശ്രീലങ്കയില്‍ ഏറ്റുമുട്ടല്‍: 6 കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു
ശ്രീലങ്കയില്‍ ഭീകര വിരുദ്ധ സൈനിക നടപടിക്കെതിരെ 15 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ആറ് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയത് ഭീകരരാണെന്ന് സൈന്യം ആരോപിച്ചു.അമ്പാര ജില്ലയിലെ സെയ്ന്തമരുത് എന്ന സ്ഥലത്തുവെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്.
ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ടു
ലങ്കയില്‍ നടന്ന സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് മൈത്രിപാല സിരിസേന അറിയിച്ചു . കൊളംബോ ഷാങ്ഗ്രി ലാ ഹോട്ടലിലെ സ്ഫോടനത്തിലാണ് ഹാഷിം കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 253 ആണെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലും ഹോട്ടലുകളിലുമുണ്ടായ സ്ഫോടനത്തിന്‍റെ മുഖ്യ സൂത്ര ധാരനും നാഷണല്‍ തൗഹീദ് ജമാ അത്ത് തലവനുമായ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ട വിവരം പ്രസിഡന്‍റ് മൈത്രിപാല സിരിസേനയാണ് പുറത്തുവിട്ടത്. കൊളംബോയിലെ ഷാങ്ഗ്രി ലാ ഹോട്ടലിലെ […]
ശ്രീലങ്കന്‍ സ്ഫോടന പരമ്പരയില്‍ മരിച്ചത് 253 പേരെന്ന് ഔദ്യോഗിക സ്ഥിരീകരണം
ശ്രീലങ്കയിലെ സ്ഫോടന പരമ്പരയില്‍ മരിച്ചത് 253 പേരെന്ന് ഔദ്യോഗിക സ്ഥിരീകരണം. ആരോഗ്യമന്ത്രാലയമാണ് പുതിയ കണക്ക് പുറത്തുവിട്ടത്. 359 പേർ മരിച്ചെന്ന് സ്ഥിരീകരിച്ചത് കണക്കുകളിലുണ്ടായ പിഴവാണെന്നും മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നു കരുതുന്ന 70 ഓളം പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട് .ഏഴ് പേര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ നടുക്കിയ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമാണ് ആരോഗ്യമന്ത്രാലയം നടത്തിയത്. പള്ളികളിലുണ്ടായ സ്ഫോടനങ്ങളില്‍ 253 പേര്‍ കൊല്ലപ്പെട്ടുവെന്നും നൂറിലധികം ആളുകൾക്ക് പരിക്ക് […]
ആശങ്കയൊഴിയാതെ ശ്രീലങ്ക: വീണ്ടും സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്
ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം. കൊളംബോയിലെ പുഗോഡയില്‍ മജിസ്ട്രേറ്റ് കോടതിക്കു സമീപമാണ് സ്ഫോടനമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. ഈസ്റ്റര്‍ ദിനത്തില്‍ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും നക്ഷത്ര ഹോട്ടലുകളിലും അടക്കമുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 359 ആയി. പരിക്കേറ്റ് ചികിത്സയിലുള്ള അഞ്ഞൂറോളം പേരില്‍ ചിലരുടെ നില ഇപ്പോഴും ഗുരുതരമാണ്. അതേസമയം, ഇന്ത്യ മുന്നറിയിപ്പു നല്‍കിയിട്ടും ഭീകരാക്രമണം തടയാന്‍ കഴിയാതെ പോയതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ സമ്മതിച്ചു.
ശ്രീലങ്കയിലെ ഭീകരാക്രമണം: മരണം 359 ആയി, 18 പേര്‍ കൂടി അറസ്റ്റില്‍
ശ്രീലങ്കയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 359 ആയി. കൊല്ലപ്പെട്ടവരില്‍ 39 പേര്‍ വിദേശികളാണ്. സംഭവവുമായി ബന്ധപ്പെട്ട് 18 പേര്‍ കൂടി അറസ്റ്റിലായി. അറസ്റ്റിലായവര്‍ക്ക് രാജ്യത്തിന് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 39 പേര്‍ വിദേശകളാണെന്നും 17 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. നാഷണല്‍ തൌഹീദ് ജമാഅത്ത് എന്ന സംഘടനയുമായി ബന്ധമുള്ള 40 ശ്രീലങ്കന്‍ പൌരന്‍മാര്‍ക്ക് പുറമെ […]
ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു
ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. എന്നാല്‍ ഇത് സംബന്ധിച്ച സ്ഥിരീകരണം ശ്രീലങ്കന്‍ അധികൃതര്‍ നടത്തിയിട്ടില്ല. നാഷണല്‍ തൌഹീദ് ജമാഅത്ത് എന്ന വിഘടനവാദി സംഘടനയുമായി ബന്ധമുള്ള 40 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് രാജ്യത്തിന് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. അതേസമയം ന്യൂസിലാന്‍ഡില്‍ മുസ്‍ലിം പള്ളിയില്‍ നടന്ന കൂട്ടക്കൊലയ്ക്ക് പ്രതികാരമായാണ് ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ശ്രീലങ്കന്‍ അഭ്യന്തര മന്ത്രി റുവാന്‍ വിജേവര്‍ദ്ധനെ പാര്‍ലമെന്റില്‍ പറഞ്ഞു. […]