International

അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരു കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരു കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ടു. താലിബാനെതിരായി പ്രദേശത്ത് റെയ്ഡ് നടക്കുമ്പോൾ അബദ്ധത്തില്‍ വെടിവെച്ചതാണെന്നാണ് വിവരം. അഫ്ഗാനിലെ കിഴക്കന്‍ പ്രവിശ്യയായ നാഗംര്‍ഹറിലാണ് സുരക്ഷാ സേനയുടെ ഭാഗത്തുണ്ടായ വീഴ്ചയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. താലിബാന്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി കുടുംബം മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിന്റെ ഭാഗമായി പുറപ്പെടാനൊരുങ്ങുമ്പോഴാണ് വാഹനത്തിന് നേരെ വെടി ഉതിര്‍ത്തത്. റെയ്ഡിനെ തുടര്‍ന്ന് വിവിധ […]

International

ബ്രസീലില്‍ രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ ശക്തം

പ്രസിഡന്റ് ഹെയര്‍ ബോല്‍സെനാരോക്കെതിരായ പ്രതിപക്ഷനീക്കങ്ങളില്‍ പ്രതിഷേധിച്ച് ബ്രസീലില്‍ പ്രക്ഷോഭം. പ്രസിഡന്റിനെ ഭരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ബോല്‍സാരോ അനുകൂലികള്‍ തെരുവിലിറങ്ങിയത്. പ്രസിഡന്റ് ഹെയര്‍ ബോല്‍സെനാരോക്കെതിരെ രാജ്യത്ത് തുടര്‍ച്ചയായി സമരം നടക്കുന്നുണ്ട്. അതിനിടയിലാണ് ബോല്‍സെനാരോയെ അനുകൂലിച്ച് ഒരു വിഭാഗം തെരുവിലിറങ്ങിയത്. പ്രസിഡന്റിനെ ഭരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. പ്രതിപക്ഷം ഭരണം അട്ടിമറിക്കാന്‍ ശ്രമക്കുന്നുവെന്ന് ആരോപിച്ചാണ് ഒരു വിഭാഗം പ്രതിഷേധിച്ചത്. കഴിഞ്ഞയാഴ്ചയാണ് ബോല്‍സെനാരോയുടെ വിദ്യാഭ്യാസ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്ത് വന്‍ പ്രതിഷേധം നടന്നത്. നവംബറില്‍ അധികാരത്തിലെത്തിയ ബോല്‍സെനാരോ 2019 ജനുവരി ഒന്നിനാണ് അധികാരമേറ്റത്. പിന്നീട് […]

International

ഇറാനെതിരായ യു.എസ് ഉപരോധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഇറാഖ്

ഇറാനെതിരായ യു.എസ് ഉപരോധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഇറാഖ് വിദേശ കാര്യമന്ത്രി മുഹമ്മദ് അല്‍ ഹക്കീം. ഇറാന്‍ – യു.എസ് സംഘര്‍ഷത്തില്‍ ആവശ്യമെങ്കില്‍ മധ്യസ്ഥതക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഏത് യുദ്ധവും നേരിടാന്‍ തങ്ങള്‍ സജ്ജമാണെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് സരീഫുമൊത്തുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിനിലാണ് ഇറാക്ക് വിദേശ കാര്യമന്ത്രിയുടെ പ്രതികരണം. ഈ ഘട്ടത്തില്‍ ഇറാനിലെ ജനങ്ങളോടൊപ്പം നില്‍ക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സാമ്പത്തിക ഉപരോധം ഫലശൂന്യമാണ്. അത് ഇറാന്‍ ജനതയെ ദുരിതത്തിലാഴ്ത്തും. […]

International

ബഹ്‌റൈനില്‍ വിവിധ ഭാഗങ്ങളില്‍ മഴ

ബഹ്‌റൈന്‍ : ഇന്നലെ രാജ്യത്തിന്റെ ​ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്​തു. മഴയെ തുടര്‍ന്ന്​ പല സ്ഥലങ്ങളിലും റോഡില്‍ വെള്ളക്കെട്ടും രൂപപ്പെട്ടു . ഇന്നും മഴക്ക്​ സാധ്യതയുള്ളതായും മൂടിക്കെട്ടിയ അന്തരീക്ഷമുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ്​ അറിയിച്ചു.

International Uncategorized

മാലിയില്‍ വെള്ളപ്പൊക്കം: 15 മരണം

മാലി തലസ്ഥാനമായ ബമാക്കോയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 15 പേര്‍ മരിച്ചു. കാലവര്‍ഷത്തിന് മുന്നോടിയായാണ് കനത്ത മഴ പെയ്തത്. നഗരത്തിലെ നിരത്തുകളെല്ലാം വെളളത്തിനടിയിലാവുകയും വ്യാപക നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3ന് ആരംഭിച്ച കനത്ത മഴ രാവിലെ 8 മണി വരെ നീണ്ടുനിന്നു. നിയമക്കാരോയില്‍ ഒരു പാലം തകര്‍ന്നതിനെ തുടര്‍ന്നാണ് 10 പേര്‍ മരിച്ചത്. മഴ കനത്ത നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍ വെള്ളക്കെട്ടിന് കാരണം അധികൃതരുടെ […]

International

ലോക മുസ്‌ലിംകള്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ട്രംപ്

ലോകമൊട്ടാകെയുള്ള മുസ്‌ലിംകള്‍ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കാലഘട്ടമാണിതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ ട്രംപ് ഒരുക്കിയ ഇഫ്താര്‍ വിരുന്നിനിടെയായിരുന്നു പരാമര്‍ശം. രണ്ടാം തവണയാണ് ട്രംപ് ഇഫ്താര്‍ വിരുന്നൊരുക്കിയത്. അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായാണ് വൈറ്റ്ഹൗസില്‍ ഇത്തവണ ട്രംപ് ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്. ന്യൂസിലന്‍ഡിലെ മുസ്‌ലിം പള്ളിയിലുണ്ടായ വെടിവെയ്പ്പില്‍ മരണപ്പെട്ടവര്‍ക്കൊപ്പമാണ് തന്റെ മനസെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഒപ്പം ശ്രീലങ്കയിലേയും കാലിഫോര്‍ണിയയിലേയും പിറ്റ്‌സ്ബര്‍ഗിലേയും അക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരേയും ട്രംപ് അനുസ്മരിച്ചു. തീവ്രവാദത്തേയും മതഭ്രാന്തിനേയും ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്നും ട്രംപ് […]

International

ലിബിയന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 70 മരണം

ലിബിയന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മെഡിറ്ററേനിയന് കടലില്‍ ടുണിഷ്യന്‍ തീരത്തിന് സമീപം മുങ്ങി 70 പേര്‍ മരിച്ചു. മരണ സംഖ്യ ഉയരാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. 16 പേരെ ടുണിഷ്യന്‍ നേവിയും മത്സ്യ തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. ലിബിയയിലെ സുവാരയില്‍ നിന്നും യൂറോപ്പിലേക്ക് കടക്കുന്നതിനായി വ്യഴാഴ്ചയാണ് ബോട്ട് പുറപ്പെട്ടത്. ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നെന്ന് ഇനിയും വ്യക്തമല്ല. അതിനാല്‍ തന്നെ മരണ സംഖ്യ ഉയരാന്‍ ഇടയുണ്ട്. അഭയാര്‍ഥികള്‍ ഇരകളാകുന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ ദുരന്തമാണിത്. കൂറ്റന്‍ തിരമാലകളില്‍പെട്ട് ബോട്ട് […]

International

കാബൂളില്‍ അമേരിക്കന്‍ സന്നദ്ധ സംഘടനക്ക് നേരെയുണ്ടായ താലിബാന്‍ ആക്രമണത്തില്‍ മരണം 9 ആയി

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ അമേരിക്കന്‍ സന്നദ്ധ സംഘടനക്ക് നേരെയുണ്ടായ താലിബാന്‍ ആക്രമണത്തില്‍ മരണം 9 ആയി.കൌണ്ടര്‍പാര്‍ട്ട് ഇന്റര്‍നാഷണല്‍ എന്ന എന്‍.ജി.ഒക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കൗണ്ടര്‍ പാര്‍ട്ട് ഇന്‍റര്‍നാഷണലിന്‍റെ പ്രവേശന കവാടത്തിന് സമീപമാണ് കാര്‍ ബോംബ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന് പിന്നാലെ താലിബാന്‍ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളെ മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് അഫ്ഗന്‍ സേന വധിച്ചത്. ശക്തമായ സ്ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ആളുകളെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. സംഘടന പാശ്ചാത്യ സംസ്കാരം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് […]

International

രാസായുധത്തിന്‍റെ ഉപയോഗം ഒമാൻ നിരോധിച്ചു

1993 നവംബർ രണ്ടിന് ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് ഒപ്പുവെച്ച രാസായുധങ്ങൾ വികസിപ്പിച്ച് എടുക്കുകയോ ഉൽപാദിപ്പിക്കുകയോ ശേഖരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ളതും നിലവിലുള്ളവ നശിപ്പിക്കുകയും ചെയ്യണമെന്ന കരാർ നടപ്പിൽ വരുത്തുന്നതായി ഉത്തരവില്‍ പറയുന്നു. ഉത്തരവ് നടപ്പിൽ വരുത്തുന്നത് സംബന്ധിച്ച തീരുമാനങ്ങൾ വിദേശകാര്യ മന്ത്രിയായിരിക്കും കൈകൊള്ളുക. മൊത്തം അഞ്ച് ഉത്തരവുകളാണ് സുൽത്താൻ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. സെൻട്രൽ ബാങ്ക് ഓഫ് ഒമാനുമായി അഫിലിയേറ്റ് ചെയ്ത് ഒമാൻ ക്രെഡിറ്റ് ആൻറ് ഫൈനാൻഷ്യൽ ഇൻഫർമേഷൻ സെൻറർ രൂപവത്കരിക്കണണമെന്നതാണ് ഒരുത്തരവ്. ദാഖിലിയ ഗവർണറേറ്റിൽ അൽ […]

International

സിറിയന്‍ സൈന്യം വിമതരില്‍ നിന്ന് ഒരു നഗരം കൂടി പിടിച്ചെടുത്തു

വിമതരുടെ നിയന്ത്രണത്തിലായിരുന്ന ഖല്‍അതുല്‍ മദീഖ് എന്ന പട്ടണമാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. റഷ്യന്‍ സൈന്യത്തിന്‍റെ പിന്തുണയോടെയാണ് ബശ്ശാറുല്‍ അസദിന്‍റെ സൈന്യം ഖല്‍അതുല്‍ മദീഖ് പിടിച്ചെടുത്തത്. ഇദ്‍ലിബിലും അതിനടുത്തുമുള്ള വിമത നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി സിറിയന്‍ സൈന്യം ശക്തമായ ആക്രമണമാണ് നടത്തിയിരുന്നത്. റഷ്യ- തുര്‍ക്കി ധാരണയെ തുടര്‍ന്ന് വലിയ ഏറ്റുമുട്ടലുകള്‍ നേരത്തെ നടക്കാതിരുന്ന പ്രദേശമാണിത്. സിറിയയില്‍ റഷ്യയുടെ വ്യോമസേനയുടെ താവളം സ്ഥിതി ചെയ്യുന്ന ലതാകിയ പ്രദേശത്തിനോടടുത്താണ് ഖല്‍അതുല്‍ മദീഖ്ന്ന പ്രദേശം. വിമതര്‍ കയ്യടക്കി വെച്ചിട്ടുളള പ്രദേശങ്ങളിലേക്കുള്ള പ്രവേശന […]