പ്രധാനമന്ത്രിയുടെ കൊട്ടിഘോഷിക്കപ്പെട്ട മൻ കി ബാത് പരാജയപ്പെട്ട പരിപാടിയായിരുന്നെന്ന് ഓൾ ഇന്ത്യ റേഡിയോ കണക്കുകൾ. 5 വർഷം പ്രധാനമന്ത്രി നടത്തിയ പ്രതിമാസ റേഡിയോ പരിപാടിക്ക് ശ്രോതാക്കള്‍ കുറവായിരുന്നു എന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. 20 മിനിറ്റ് നീണ്ട ഹിന്ദി പ്രക്ഷേപണത്തിന് തിരുവനന്തപുരത്തെ ഗ്രാമങ്ങളില്‍ ഒരു ശ്രോതാവ് പോലും ഉണ്ടായിരുന്നില്ല. ഡൽഹിയിലെ സാമൂഹ്യ പ്രവർത്തകൻ യൂസഫ് നഖിയാണ് വിവരാവകാശ പ്രകാരം കണക്ക് ശേഖരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത് ആരംഭിക്കുന്നത് 2014 […]
India
മൽസരിക്കാനുറച്ച് കെ.സുധാകരൻ; കണ്ണൂരില്‍ ആവേശകരമായ സ്വീകരണം
കണ്ണൂരിൽ മൽസരിക്കാനുറച്ച് കെ.പി.സി.സി. വർക്കിങ് പ്രസിഡന്‍റ് കെ.സുധാകരൻ. ഡൽഹിയിൽ നിന്ന് കണ്ണൂരിലെത്തിയ സുധാകരന് ആവേശകരമായ സ്വീകരണമാണ് യു.ഡി.എഫ് പ്രവർത്തകർ നല്‍കിയത്. മണ്ഡലം തിരിച്ചുപിടിക്കുമെന്ന് കെ.സുധാകരൻ പറഞ്ഞു. സ്ഥാനാർഥി നിർണയ ചർച്ചകൾ പൂർത്തിയാക്കി കണ്ണൂരിലെത്തിയ സുധാകരനെ സ്വീകരിക്കാൻ നൂറു കണക്കിന് പ്രവർത്തകരാണ് റെയിൽവെ സ്റ്റേഷനിലെത്തിയത്. പ്രചാരണ ബോർഡുകളും കയ്യിലേന്തിയായിരുന്നു സ്വീകരണം. സ്ഥാനാർഥിത്വം ഹൈകമാൻഡ് തത്വത്തിൽ അംഗീകരിച്ചെന്നും ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുമെന്നും കെ.സുധാകരൻ പറഞ്ഞു. ഇത്തവണ മൽസരിക്കാൻ വ്യക്തിപരമായി താൽപര്യമില്ലെന്ന നിലപാടിലായിരുന്നു സുധാകരൻ. എന്നാൽ ഹൈകമാൻഡിന്റെ നിർദ്ദേശപ്രകാരം തീരുമാനം മാറ്റുകയായിരുന്നു. […]
ഹരിയാനയില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറെന്ന് കെജ്രിവാള്‍
ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ജന്‍നായക് ജനതാ പാര്‍ട്ടിയും ഹരിയാനയില്‍ സഖ്യമായി മത്സരിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സഖ്യമായി മത്സരിച്ചാല്‍ ഹരിയാനയിലെ പത്ത് സീറ്റിലും ഒപ്പം ദേശീയതലത്തിലും ബി.ജെ.പിയെ തോല്‍പ്പിക്കാനാകും. ഡല്‍ഹിയില്‍ കോണ്‍ഗ്രസില്ലാതെ തന്നെ ജയിക്കാനാകുമെന്നും കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ സഖ്യത്തിന് താല്‍പ്പര്യമില്ലെന്ന് കോണ്‍ഗ്രസ് തുറന്ന് പറഞ്ഞെങ്കിലും ഹരിയാനയിലെ സഖ്യത്തിലൂടെ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ വഴി ഉണ്ടാക്കണമെന്നാണ് കെജ്രിവാള്‍ തുറന്ന് പറഞ്ഞത്. ഹരിയാനയില്‍ ദുഷ്യന്ത് ചൌട്ടലുയുടെ ജന്‍നായക് ജനതാ പാര്‍ട്ടിയും ആം ആദ്മി, കോണ്‍ഗ്രസ് പാര്‍ട്ടികളും കൂടി ചേര്‍ന്നാല്‍ […]
തെരഞ്ഞെടുപ്പ് അടുത്തു; സെലിബ്രിറ്റികള്‍ക്ക് മോദി വക ട്വീറ്റ്
തെരഞ്ഞെടുപ്പ് സംബന്ധിച്ച ബോധവത്കരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ സന്ദേശം. രാഹുല്‍ ഗാന്ധിയുള്‍പ്പെടെ രാഷ്ട്രീയ എതിരാളികളെയും സിനിമ-കായിക താരങ്ങളെയും ടാഗ് ചെയ്താണ് മോദിയുടെ ട്വീറ്റ്. ട്വീറ്റിനോട് ട്രോള്‍ രൂപത്തില്‍ പ്രതികരിച്ച അഖിലേഷ് യാദവ്, പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനായി വോട്ട് ചെയ്യൂവെന്ന് ആഹ്വാനം ചെയ്തു. രാഹുല്‍ ഗാന്ധി, മമതാബാനര്‍ജി, മായാവതി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ശരത് പവാര്‍ തുടങ്ങി രാഷ്ട്രീയ നേതാക്കള്‍ക്കും സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, പി.വി സിന്ധു, സൈന നെഹ്‌വാള്‍ തുടങ്ങി […]
പെരുന്തേനരുവി ഡാമിന്റെ ഷട്ടർ സാമൂഹ്യ വിരുദ്ധര്‍ തുറന്ന് വിട്ടു
പത്തനംത്തിട്ട പെരുന്തേനരുവി ഡാമിന്റെ ഷട്ടർ കഴിഞ്ഞ ദിവസം രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ തുറന്ന് വിട്ടു. ചൊവ്വാഴ്ച രാത്രി പത്തരയോടെണ് സംഭവം. ജില്ലാ കലക്ടര്‍ ഡാം സുരക്ഷ എഞ്ചിനീയറോടും തഹസില്‍ദാറോടും റിപ്പോര്‍ട്ട് തേടി. വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്ന കുടമുരട്ടികരയിലെ സമീപവാസി റോയിയാണ് ഡാമിൽ നിന്ന് വെള്ളം ഒഴുകുന്നത് കണ്ടത്. തടയണ വരുന്നതിന് മുമ്പ് കടത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന വള്ളവും കത്തിച്ചിട്ടുണ്ട്. വറ്റിക്കിടന്നിരുന്ന നദിയിലൂടെ വെള്ളം ഒഴുകുന്നത് കണ്ടതിനെ തുടര്‍ന്ന് റോയി കെ.എസ്.ഇ.ബി ജീവനക്കാരനെ വിവരം അറിയിക്കുകയും അരമണിക്കൂറിന് […]
പ്രചരണം ഊര്‍ജ്ജിതമാക്കാതെ യു.ഡി.എഫ്; സീറ്റ് വിവാദം കേരള കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു
ജോസഫ് വിഭാഗത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് വ്യക്തമാക്കുമ്പോഴും ആത്മവിശ്വാസക്കുറവാണ് മാണി ക്യാമ്പിൽ പ്രകടമാകുന്നത്. പ്രചരണരംഗത്ത് സജീവമാകാന്‍ മാണി നിര്‍ദ്ദേശം നല്കിയെങ്കിലും പരസ്യമായി വോട്ട് ചോദിച്ച് രംഗത്തിറങ്ങന്‍ തോമസ് ചാഴികാടന് സാധിച്ചിട്ടില്ല. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണം ഊര്‍ജ്ജിതമാക്കിയിട്ടും ചുവരെഴുത്തുകളിലേക്ക് മാത്രം ഒതുങ്ങുകയാണ് യു.ഡി.എഫ് ക്യാമ്പ്. കണ്‍വെന്‍ഷനുകളടക്കം നടത്തി ഇടത് സ്ഥാനാര്‍ത്ഥി മുന്നോട്ട് പോവുകയാണ്. ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും പി.സി തോമസും സജീവമായി വോട്ട് തേടല്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും യു.ഡി.എഫ് ക്യാമ്പില്‍ കാര്യമായ പ്രവര്‍ത്തനം ഒന്നും […]
വെള്ളാപ്പള്ളിക്കെതിരെ കോൺഗ്രസ് ആലപ്പുഴ ജില്ലാ നേതൃത്വം
വെള്ളാപ്പള്ളി നടേശനെതിരെ കോൺഗ്രസ് ആലപ്പുഴ ജില്ലാ നേതൃത്വം. വെള്ളാപ്പള്ളിയുടെ പ്രസ്താവനയോടെ എ.എം ആരിഫ് ആരുടെ സ്ഥാനാർത്ഥിയാണെന്ന് വ്യക്തമായെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു പറഞ്ഞു. വെള്ളാപ്പള്ളിയുടെ വീട്ടിൽ ചേർന്ന മിനി ക്യാബിനറ്റിലെ തീരുമാനപ്രകാരമാണ് ആരിഫിനെ സ്ഥാനാർത്ഥി ആക്കിയതെന്നും ലിജു ആരോപിച്ചു. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം വെള്ളാപ്പള്ളി മനസിലാക്കുന്നില്ലെന്നും സ്വന്തം പ്രവർത്തി കൊണ്ട് അദ്ദേഹം ശ്രീ നാരായണീയരെ അപമാനിക്കുകയാണെന്നും ലിജു പറഞ്ഞു.
രാഹുല്‍ ഗാന്ധി കേരളത്തില്‍; യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കും
യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇന്ന് രാഹുല്‍ ഗാന്ധി തുടക്കം കുറിക്കും. വൈകിട്ട് നാല് മണിക്ക് കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് പരിപാടി. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് രാഹുല്‍ കേരള നേതാക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട്. യു.ഡി.എഫ് നേതാക്കള്‍ക്ക് പുറമേ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളും വേദിയിലെത്തും. കഴിഞ്ഞ തവണ ലഭിച്ച 12 സീറ്റ് വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യം വെച്ചാണ് യു.ഡി.എഫ് ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നത്. കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളായിട്ടില്ലെങ്കിലും ഘടകക്ഷികളെല്ലാം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇലക്ഷന്‍ ചൂടിലെത്തിക്കഴിഞ്ഞു. മലപ്പുറത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിലെ […]
സ്ക്രീനിങ് കമ്മിറ്റിയില്‍ ധാരണയായ മണ്ഡലങ്ങളില്‍ പ്രചരണം തുടങ്ങാന്‍ കോണ്‍ഗ്രസ് നിര്‍ദേശം
ഔദ്യോഗിക പ്രഖ്യാപനം വൈകുമ്പോഴും സ്ക്രീനിങ് കമ്മിറ്റിയില്‍ ധാരണയായ മണ്ഡലങ്ങളില്‍ പ്രചരണം തുടങ്ങാന്‍ കോണ്‍ഗ്രസ് നിര്‍ദേശം. ഇതിനെ തുടര്‍ന്ന് ധാരണയായ മണ്ഡലങ്ങളില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പരസ്യ പ്രചരണം തുടങ്ങി. കേരളത്തില്‍ ചില മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ ധാരണ ഇനിയും വന്നിട്ടില്ല. പക്ഷേ മറുപക്ഷത്ത് എതിരാളികള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനവും കഴിഞ്ഞ് മണ്ഡല പര്യടനവും തുടങ്ങി. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി നേതൃത്വവുമായി കൂടിയാലോചിച്ച് നേതാക്കള്‍ക്കിടയില്‍ ധാരണ രൂപപ്പെട്ട മണ്ഡലങ്ങളില്‍ പ്രഖ്യാപനത്തിന് കാത്ത് നില്‍ക്കാതെ പരസ്യ പ്രചരണം തുടങ്ങാനുള്ള […]
അസം ഗണ പരിഷത്ത് എന്‍.ഡി.എയിലേക്ക് മടങ്ങി
പൌരത്വബില്‍ വിഷയത്തില്‍ എന്‍.ഡി.എ വിട്ട അസം ഗണ പരിഷത്ത് മുന്നണിയില്‍ തിരിച്ചെത്തി. സഖ്യത്തില്‍ ബോഡോ ലാന്റ് പീപ്പിള്‍സ് ഫ്രണ്ടും ഉണ്ടാകും. പൌരത്വബില്ലാണ് അസമിലെ മുഖ്യതെരഞ്ഞെടുപ്പ് വിഷയം. ഗുവാഹത്തിയില്‍ ഇന്നലെ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് എന്‍.ഡി.എയിലേക്ക് മടങ്ങിയെത്താന്‍ അസം ഗണ പരിഷത്ത് തീരുമാനിച്ചത്. പാക്കിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് പൌരത്വം അനുവദിക്കുന്ന പൌരത്വ ബില്ലില്‍ പ്രതിഷേധിച്ച് രണ്ട് മാസം മുമ്പാണ് എ.ജി.പി സഖ്യം വിട്ടത്. അസമിലെ ബി.ജെ.പി സര്‍ക്കാരില്‍ നിന്നും അവര്‍ പിന്മാറിയിരുന്നു. എന്നാല്‍ തല്‍ക്കാലത്തേക്ക് പൌരത്വ […]











