India National

മുംബൈ ഛത്രപതി ശിവജി ടെര്‍മിനല്‍ നടപ്പാലം തകര്‍ന്ന് വീണ് 5 പേര്‍ മരിച്ചു

മുംബൈ ഛത്രപതി ശിവജി ടെര്‍മിനലിലെ നടപ്പാലം തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ 34 പേര്‍ക്ക് പരിക്ക് പറ്റി. പ്ലാറ്റ്ഫോമില്‍ നിന്നും ബി.ടി ലൈനിലേക്ക് ബന്ധിപ്പിക്കുന്ന നടപ്പാലത്തിന്‍റെ ഒരു ഭാഗമാണ് തകര്‍ന്ന് വീണത്. അറ്റകുറ്റപണി നടക്കുന്നതിനിടയിലും പാലം ഉപയോഗിക്കാനായി തുറന്നിട്ടതാണ് അപകത്തിന് കാരണമെന്നാണ് സൂചന. രാവിലെ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തിലും നടപ്പാലം അടക്കാതെ ഉപയോഗിക്കാനായി തുറന്നിട്ടിരുന്നുവെന്നതാണ് ദൃക്സാക്ഷികള്‍ പറയുന്നത്. വൈകിട്ട് ഛത്രപതി ശിവജി ടെര്‍മിനലില്‍ തിരക്കേറിയതോടെ പാലം തകരുകയായിരുന്നു. പാലത്തിന്‍റെ സ്ലാബാണ് അടര്‍ന്ന് വീണതെന്നും പാലം […]

India National

ആം ആദ്മിയുമായി സഖ്യം; അഭിപ്രായ സര്‍വേ എടുക്കാനുള്ള നീക്കത്തെ കുറിച്ച് അറിയില്ലെന്ന് ഷീല ദീക്ഷിത്

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ സര്‍വേ എടുക്കാനുള്ള നീക്കത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ഷീല ദീക്ഷിത്. ഡല്‍ഹി നേതൃത്വം തള്ളിയിട്ടും സഖ്യം ആവശ്യമാണോയെന്ന് പരിശോധിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് നിര്‍ദേശിച്ചത്. അതേസമയം ഭീകരരെ നേരിടാന്‍ നരേന്ദ്ര മോദിയാണ് മന്‍മോഹന്‍ സിങ്ങിനെക്കാള്‍ മികച്ചതെന്ന വിവാദ വാക്കുകള്‍ വളച്ചൊടിച്ച് ഉണ്ടാക്കിയതാണെന്നും ഷീല ദീക്ഷിത് വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം ദോഷകരമാകുമെന്നാണ് രാഹുല്‍ ഗാന്ധി അടക്കമുള്ളവരോട് ഡല്‍ഹി നേതൃത്വം അഭിപ്രായപ്പെട്ടത്. എന്നാല്‍ […]

India Kerala

‘പാര്‍ട്ടി ഓഫീസ് പൂട്ടി പോകുന്നവര്‍ ലെെറ്റും ഫാനും ഓഫാക്കുക’: ട്രോളുമായി മന്ത്രി മണി

കോൺഗ്രസ് വക്താവ് ടോം വടക്കൻ ബി.ജെ.പിയിൽ ചേർന്നതിനെ ട്രോളി മന്ത്രി എം.എം മണി. പാർട്ടി വിട്ട് ഓഫീസ് പൂട്ടി പോകുന്നവർ ഫാനും ലെെറ്റും ഓഫ് ചെയ്യണമെന്നാണ് സംസ്ഥാന വെെദ്യുത മന്ത്രി പറഞ്ഞിരിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിൽ പ്രതിപക്ഷത്തിന്റെ പ്രതികരണം ദുർഭാഗ്യകരമായിപ്പോയെന്നും പറഞ്ഞാണ് ടോം വടക്കൻ ബി.ജെ.പിയിൽ ചേർന്നത്. അവസാനം പോകുന്നവരോടുള്ള അഭ്യർഥനയെന്നും പറഞ്ഞാണ് എം.എം മണി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വെെദ്യുതി അമൂല്യമാണ്, അത് പാഴാക്കരുതെന്നാണ് പൊതുജനതാൽപ്പര്യാർഥം മന്ത്രി പറഞ്ഞത്. പോസ്റ്റിന് അനുകൂലമായും എതിർത്തും […]

India Kerala

കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് കോണ്‍ഗ്രസുകാർ ബി.ജെ.പിയാകുന്നുവെന്ന് കോടിയേരി

കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് കോണ്‍ഗ്രസുകാർ ബി.ജെ.പിയാകുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊന്നാനി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.വി അൻവറിന്റെ തെരഞ്ഞെടുപ്പു കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.കോട്ടക്കലില്‍ നടന്ന കണ്‍വെന്‍ഷനില്‍ മന്ത്രി കെ.ടി ജലീല്‍,എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്തു. ആദ്യഘട്ട പ്രചരണത്തിന് സമാപനം കുറിച്ചുകൊണ്ടാണ് പൊന്നാനി മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.വി അൻവറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. അധ്യക്ഷ […]

India Kerala

ഇന്നസെന്റിനായി മണ്ഡലം കമ്മിറ്റിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി

എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നിയന്ത്രണം നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നസെന്റിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് നേരത്തെ വിയോജിപ്പുകളുയർന്നതിനെ തുടർന്നാണ് മുഖ്യമന്ത്രി തന്നെ മണ്ഡലത്തിൽ നേരിട്ടെത്തിയത്. ഇടതു സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിക്കാനുള്ള കർശന നിർദ്ദേശമാണ് അദ്ദേഹം പ്രവർത്തകർക്ക് നൽകിയിരിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുമ്പ് ചാലക്കുടി മണ്ഡലം കമ്മിറ്റി ഒന്നടങ്കം എതിർപ്പ് രേഖപ്പെടുത്തിയെങ്കിലും ഇന്നസെന്റിനെ തന്നെ സ്ഥാനാർഥിയാക്കാനായിരുന്നു സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ഈ തീരുമാനത്തിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകൾ ആണെന്ന് നേരത്തേ […]

India Kerala

ശബരിമല വിഷയം പ്രചാരണ ആയുധമാക്കാന്‍ ഒരുങ്ങി ബി.ജെ.പി

ശബരിമല യുവതി പ്രവേശന വിഷയം ജനപ്രാതിനിധ്യ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും അതിനാല്‍ ഇക്കാര്യം തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രചാരണ വിഷയമാക്കുമെന്നും കുമ്മനം രാജശേഖരന്‍. ശബരിമലയിലേത് മതപരമായ പ്രശ്നമല്ലെന്നും സാമൂഹ്യ പ്രശ്നമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച് നടപടികള്‍ സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. മിസോറാം ഗവര്‍ണര്‍ പദവി ഒഴിഞ്ഞശേ‍‍ഷം ആദ്യമായി ശബരിമല ദര്‍ശനത്തിനെത്തിയതായിരുന്നു മുന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മാനവികതയുടെ പ്രതീകമായ ശബരിമല എല്ലായ്പ്പോഴും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. […]

India National

‘രാജ്യദ്രോഹ വകുപ്പുകള്‍ റദ്ദാക്കും’; നിയമപരിഷ്കരണ വാഗ്ദാനവുമായി കോണ്‍ഗ്രസ് പ്രകടനപത്രിക

ശ്രദ്ധേയമായ നിയമപരിഷ്കാരങ്ങള്‍ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് പ്രകടനപത്രിക. അധികാരത്തിലെത്തിയാല്‍ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കരിനിയമങ്ങള്‍ റദ്ദാക്കുമെന്നാണ് വാഗ്ദാനം. വിവര സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രിക പറയുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പഴുത് നല്‍കുന്ന നിയമങ്ങളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടിയാണ് നിയമപരിഷ്കരണത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ബ്രിട്ടീഷ് കാലം മുതല്‍ നിലനില്‍ക്കുന്ന ഐ.പി.സി 124എ, യു.എ.പി.എയിലെ സെക്ഷന്‍ 2 തുടങ്ങിയവ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ മോദി സര്‍ക്കാര്‍ വ്യാപകമായി ദുരുപയോഗം ചെയ്തുവെന്ന ആക്ഷേപം കോണ്‍ഗ്രസ് അടക്കം ഉന്നയിച്ചിട്ടുണ്ട്. ഈ കരിനിയമങ്ങള്‍ ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടന […]

India National

ഇത്രയും നാള്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചയാളാണ് ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നത്: സുര്‍ജേവാല

നല്ല ഭാവി പ്രതീക്ഷിച്ചാകും ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. ഇത്രയും നാള്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചയാളാണ് ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും സുര്‍ജേവാല പറഞ്ഞു. കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ഇന്നാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പുല്‍വാമ ആക്രമണത്തിലെ കോണ്‍ഗ്രസിന്റെ പ്രതികരണം ഖേദകരമാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വിടുന്നതെന്നും വടക്കന്‍ പറഞ്ഞു. ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്കാരമാണ് കോണ്‍ഗ്രസിന്റേതെന്നും വടക്കന്‍ പ്രതികരിച്ചു. ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി രവിശങ്കർ […]

India Kerala

രാഹുല്‍ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലെത്തി

രാഹുല്‍ ഗാന്ധി പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചു. ആദ്യം കൃപേഷിന്റെ വീട്ടിലെത്തിയ രാഹുല്‍, ശരത് ലാലിന്റെ കുടുംബത്തെയും സന്ദര്‍ശിച്ചു. ഇരുവരുടെയും കുടുംബങ്ങള്‍ക്കായി കോൺഗ്രസ് സമാഹരിച്ച സഹായധനം കൈമാറി. ഇരുവരുടെയും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. തൃശൂർ തൃപ്രയാറിൽ ഫിഷർമെൻ പാർലമെന്റിൽ സംസാരിച്ച ശേഷമാണ് രാഹുല്‍ പെരിയയിലെത്തിയത്. വന്‍കിടക്കാരുടെ കടം എഴുതിത്തള്ളാന്‍ തയ്യാറാകുന്ന പ്രധാനമന്ത്രി, കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കടവും എഴുതിത്തള്ളണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം യാഥാര്‍ഥ്യമാക്കുമെന്നും […]

India Kerala

സോളാര്‍: മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ ലൈംഗിക പീഡന കേസ്

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസ്. അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സോളാര്‍ കേസുമായി ബന്ധപ്പെട്ടാണ് മൂന്ന് എഫ്.ഐ.ആര്‍ കൂടി രജിസ്റ്റര്‍ ചെയ്തത്. സഹായം വാഗ്ദാനം ചെയ്ത് ഇരയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളം സ്പെഷ്യല്‍ കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.