ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് നേരെ കാറുടമയുടെ ക്രൂര മർദ്ദനം. പാർക്കിംഗ് ഫുള്ളാണെന്ന് പറഞ്ഞതിന്റെ പേരിൽ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് നേരെ ബെൻസുകാറിൽ വന്നയാളാണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നുസംഭവം. ആലുവയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിൽ ജോലിചെയ്യുന്ന ആലുവ കുഞ്ഞുണ്ണിക്കര മനക്കുളങ്ങര വീട്ടിൽ ഹസൈനാരുടെ മകൻ ഷാഹി (48)നാണ് മർദ്ദനത്തിൽ പരുക്കേറ്റത്. KL41M 555 എന്ന നമ്പറിലുള്ള വെള്ള ബെൻസുകാറിൽ വന്നയാളാണ് ഷാഹിയെ ക്രൂരമായി മർദ്ദിച്ചത്. കഴുത്തിന് മർദ്ദനമേറ്റ ഷാഹിയെ […]
India
‘കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ്; അഖില്‍ മാത്യു ബന്ധുവല്ല’: വീണാ ജോര്‍ജ്
എന്‍എച്ച്എം ഡോക്ടര്‍ നിയമനത്തിന് പണം വാങ്ങിയെന്ന പരാതി വസ്തുതാവിരുദ്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്.ആരോപണ വിധേയനോട് വിശദീകരണം തേടി. തന്റെ ഓഫിസും സ്റ്റാഫ് അംഗവും പൊലീസില്‍ പരാതി നല്‍കി. ഡിജിപിക്കാണ് പരാതി നൽകിയത്. പേഴ്‌സണൽ അസിസ്റ്റന്റ് അഖില്‍ മാത്യു തന്റെ ബന്ധുവല്ല. ആര്‍ക്കും ഒരു ആശങ്കയും വേണ്ടെന്ന് മന്ത്രി പറഞ്ഞു.(Veena George on allegation of bribery) പൊലീസ് ശാസ്ത്രീയമായി അന്വേഷിക്കും. കുറ്റം ചെയ്താല്‍ കര്‍ശനനടപടി. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ്. എല്ലാ കാര്യങ്ങളും സർക്കാർ അഴിമതി രഹിതമായി […]
‘കേരളത്തിന്റെ രണ്ടാം വന്ദേഭാരത് പണിമുടക്കിയാലും സര്‍വീസ് മുടങ്ങില്ല’; അധിക റെയ്ക് കൊച്ചുവേളിയിലെത്തി
രണ്ടാം വന്ദേഭാരത് പണിമുടക്കിയാലും സര്‍വീസ് മുടങ്ങില്ല ഇതിനായി അനുവദിച്ച അധിക റെയ്ക് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തി. രണ്ട് റയ്‌ക്കുകളും മാറി മാറിയാകും സർവീസ് നടത്തുക. സർവീസുകൾക്കിടയിൽ അറ്റകുറ്റ പണികൾക്ക് ഒരു മണിക്കൂർ മാത്രം ഉള്ളതുകൊണ്ടാണ് അധിക റെയ്ക് അനുവദിച്ചത്.(vande bharat after the second serve the third rake came) ആലപ്പുഴ വഴി കഴിഞ്ഞ ദിവസം ഫ്ലാഗ് ഓഫ് ചെയ്ത കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന്റെ പകരക്കാരനായി ഈ ട്രെയിൻ ഉപയോഗിക്കുകയാണ് ലക്ഷ്യം.പുതിയതായി സർവീസ് […]
പരാതി നൽകാനെത്തിയ ദളിത് യുവതിയെ പീഡിപ്പിച്ചു, യുപിയിൽ പൊലീസുകാരന് സസ്പെൻഷൻ
പരാതി നൽകാനെത്തിയ ദളിത് യുവതിയെ പൊലീസുകാരൻ ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. പെൺകുട്ടിയെ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കാറിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതിയായ എസ്.ഐയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 21നാണ് കേസിനാസ്പദമായ സംഭവം. തന്നെ ചിലർ ശല്യപ്പെടുത്തുന്നുണ്ടെന്നും വധഭീഷണി ഉണ്ടെന്നും ആരോപിച്ച് പരാതി നൽകാനെത്തിയതായിരുന്നു പെൺകുട്ടി. ജങ്ഹായ് പൊലീസ് ഔട്ട്‌പോസ്റ്റ് ഇൻചാർജ് സബ് ഇൻസ്‌പെക്ടർ സുധീർ കുമാർ പാണ്ഡെയ്ക്കാണ് പരാതി നൽകിയത്. സെപ്തംബർ 21ന് വൈകുന്നേരം ഇയാൾ പെൺകുട്ടിയെ വിളിച്ചു വരുത്തി. പ്രതികളെ പിടികൂടാനെന്ന […]
ചവറ്റുകുട്ടയിലെ ഭക്ഷണം തീറ്റിച്ചു, ദേഹമാസകലം പൊള്ളലിന്‍റെയും മര്‍ദനത്തിന്‍റെയും പാട്; 16 കാരിയോട് സൈനികന്റെയും ഭാര്യയുടെയും ക്രൂരത
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ച സൈനികനും ഭാര്യയും അറസ്റ്റിൽ. ഹിമാചൽ പ്രദേശിലെ പാലംപൂരിലാണ് സംഭവം. കൊടും ക്രൂരതയാണ് പെൺകുട്ടിക്ക് നേരിടേണ്ടി വന്നതെന്ന് പൊലീസ്. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റതിന്റെയും മർദ്ദനത്തിന്റെയും പാടുകളുണ്ട്. മൂക്കിന് പൊട്ടലും നാവിൽ ആഴത്തിലുള്ള മുറിവുകളും ഉണ്ടെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. അസമിലെ ദിമ ഹസാവോ ജില്ലയിൽ നിന്നുള്ള മേജർ ശൈലേന്ദ്ര യാദവും ഭാര്യ കിമ്മി റാൽസണുമാണ് അറസ്റ്റിലായത്. പതിനാറുകാരിയെ ദമ്പതികൾ ആറുമാസത്തോളം പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്തുവെന്നാണ് പരാതി. ഭക്ഷണം അഭ്യർഥിക്കുമ്പോൾ ചവറ്റുകുട്ടയിൽ നിന്ന് കഴിക്കാൻ ആവശ്യപ്പെടാറുണ്ടെന്നും […]
സർക്കാർ പരിപാടികൾ ഇനി മാലിന്യമുക്ത പ്രതിജ്ഞയോടെ ആരംഭിക്കും; മന്ത്രിസഭായോഗ തീരുമാനങ്ങൾ
കേരളത്തെ മാലിന്യ മുക്തമാക്കുന്നതിന് ആരംഭിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന്‍റെ ഭാഗമായി എല്ലാ ഔദ്യോഗിക പരിപാടികളും ആരംഭിക്കുന്നത് മാലിന്യ മുക്ത നവകേരളത്തിനായുള്ള പ്രതിജ്ഞ കൂടി ചൊല്ലിക്കൊണ്ടായിരിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മാലിന്യ മുക്ത പ്രതിജ്ഞ:“മാലിന്യങ്ങളും പാഴ് വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് നാടും നഗരവും ജലാശയങ്ങളും വൃത്തിഹീനമാക്കുന്നത് എന്‍റെ നാടിനോട് ചെയ്യുന്ന കുറ്റകൃത്യമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. സംസ്കാരശൂന്യവും നിയമവിരുദ്ധവുമായ അത്തരം പ്രവൃത്തികളില്‍ ഞാന്‍ ഒരിക്കലും ഏര്‍പ്പെടുകയില്ല. അതിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച് എനിക്ക് പരിപൂര്‍ണ്ണ ബോധ്യമുണ്ട്. […]
താത്കാലിക നിയമനത്തിന് 5 ലക്ഷം ആവശ്യപ്പെട്ടു; വീണ ജോർജിന്റെ സ്റ്റാഫിനെതിരെ പരാതി
ആരോഗ്യമന്ത്രി വീണ ജോർജിന്റെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. താത്കാലിക നിയമനത്തിന് അഖിൽ മാത്യു 5 ലക്ഷം ആവശ്യപ്പെട്ടു. മുൻകൂറായി 1.75 ലക്ഷം രൂപ കൈപ്പറ്റി. ഇടനിലക്കാരനും പണം വാങ്ങിയതായി പരാതിയിലുണ്ട്. എൻഎച്ച്എം ഡോക്ടർ നിയമനത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന് മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയിരിക്കുന്നത്. പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ മെഡിക്കൽ ഓഫീസറയി ഹോമിയോ വിഭാഗത്തിലാണ് നിയമനം വാഗ്‌ദാനം ചെയ്‌തത്. മകന്റെ ഭാര്യക്ക് മെഡിക്കൽ ഓഫീസർ നിയമനത്തിനാണ് പണം […]
വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളെ തിരിച്ചറിഞ്ഞു; കുഴിച്ചിട്ടത് സ്ഥലം ഉടമ അനന്തൻ
വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളെ തിരിച്ചറിഞ്ഞു. പ്രദേശത്തുനിന്ന് കാണാതായ കോട്ടേക്കാട് സ്വദേശി ഷിജിത്ത് (22), കാളാണ്ടിത്തറ പുതുശ്ശേരിതറ സ്വദേശി സതീശ് (22) എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്. പന്നിയെ പിടികൂടാൻ സ്ഥാപിച്ചിരുന്ന കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച യുവാക്കളെ താൻ വയലിൽ കുഴിച്ചിടുകയായിരുന്നു സ്ഥലമുടമ അനന്തൻ സമ്മതിച്ചു. കുഴിയിൽ വയർ കീറിയ നിലയിൽ ഒന്നിന് മുകളിൽ ഒന്നായി മൃതദേഹങ്ങൾ അടുക്കിയിരിക്കുകയായിരുന്നു. വയലിൽ ഉടമ അനന്തൻ കുഴി എടുക്കുന്നത് കണ്ടെന്ന് പ്രദേശവാസികൾ മൊഴിനൽകി. യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് […]
‘നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ കെഎസ്ആർടിസി ബസിൽ പര്യടനം’; ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം കിട്ടിയിട്ട് എത്ര നാളായെന്ന് മുഖ്യമന്ത്രി ചോദിക്കുന്നത് നന്നായിരിക്കും; വി ഡി സതീശൻ
മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. (V D Satheeshan against kerala govt on ksrtc salary crisis) പ്രത്യേകം തയാറാക്കിയ KSRTC ബസിലാണത്രേ യാത്ര ബസില്‍ കയറുന്നതിന് മുന്‍പ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം കിട്ടിയിട്ട് എത്ര നാളായെന്ന് ചോദിക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കില്‍ അവര്‍ ചിലപ്പോള്‍ നിങ്ങളെ വഴിയിലിട്ട് പോയാലോ എന്നും […]
പത്തനംതിട്ട ഓമല്ലൂരിൽ വീടിന് തീപിടിച്ചു; മദ്യലഹരിയിൽ മകൻ തീയിട്ടതെന്ന് അമ്മ
പത്തനംതിട്ട ഓമല്ലൂരിൽ വീടിന് തീപിടിച്ചു. രാവിലെ 8 മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിൽ വീടിന് തീയിട്ടതെന്ന് അമ്മ പറഞ്ഞു. ഫയർഫോഴ്സ് എത്തി തീ അണച്ചു. മാതാവ് പൊള്ളലേറ്റ നിലയിലാണ്. ഓമല്ലൂർ സ്വദേശി ജുബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജുബിൻ എറണാകുളത്ത് ജോലി ചെയ്യുകയാണെന്ന് നാട്ടുകാർ പറയുന്നു.












