സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്ത് സ്മാരകമൊരുങ്ങുന്നു. ഒന്നാം ചരമ വാര്‍ഷിക ദിനമായ ഒക്ടോബര്‍ ഒന്നിന് സ്‌മാരകം അനാച്ഛാദനം ചെയ്യും.പ്രശസ്‌ത ശിൽപി ഉണ്ണി കനായിയാണ് 11 അടി ഉയരമുള്ള സ്മാരകത്തിന്റെ രൂപകൽപ്പനയും നിർമാണവും നടത്തുന്നത്.(smriti mandapam for kodiyeri balakrishnan in payyambalam) സംസ്കാരം നടന്ന കടൽത്തീരത്ത് തന്നെയാണ് സ്‌മൃതിമണ്ഡപം ഒരുങ്ങുന്നതും.വിടപറഞ്ഞ് ഒരു വർഷമാകുമ്പോഴും പ്രിയ നേതാവിന്റെ ഓർമകൾ തിരയടിക്കുന്ന പയ്യാമ്പലത്ത് എത്തുന്നവരേറെയാണ്. ചിരിയോടെ മാത്രം കാണുന്ന കോടിയേരിയെന്ന മനുഷ്യസ്‌നേഹിയായ നേതാവിനെ അടയാളപ്പെടുത്തുന്ന സ്‌തൂപം […]
India
മയക്കുമരുന്ന് കേസ്: പഞ്ചാബിൽ കോൺഗ്രസ് എംഎൽഎയെ അറസ്റ്റ് ചെയ്തു
മയക്കുമരുന്ന് കേസിൽ കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈറയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. എംഎൽഎയ്‌ക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു പഴയ കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് എംഎൽഎയുടെ ചണ്ഡീഗഡിലെ ബംഗ്ലാവിൽ റെയ്ഡ് നടന്നിരുന്നു. ഇന്ന് രാവിലെയാണ് ഖൈറയുടെ വസതിയിൽ ജലാലാബാദ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയുടെ ദൃശ്യങ്ങൾ ഖൈറ ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവെച്ചിരുന്നു. പൊലീസുമായി തർക്കിക്കുന്നതും പൊലീസിനോട് വാറണ്ട് ആവശ്യപ്പെടുന്നതും അറസ്റ്റിന്റെ കാരണത്തെക്കുറിച്ച് അന്വേഷിക്കുന്നതും എഫ്ബി […]
ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. മധ്യവടക്കൻ ജില്ലകളിൽ മഴ കനക്കും. 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട പാലക്കാട് വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. ( yellow alert in 9 districts ) മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. നാളെയും മറ്റന്നാളും കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് വിലക്കേർപ്പെടുത്തി. നാളെ പത്ത് ജില്ലകളിൽ യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. വടക്കൻ കർണാടകയ്ക്കും തമിഴ്‌നാട് തീരത്തിനും മുകളിൽ […]
പത്തനംതിട്ടയിൽ കടുവയെ അവശ നിലയിൽ കണ്ടെത്തി
പത്തനംതിട്ട കട്ടച്ചിറയിൽ റോഡരികിൽ കടുവയെ അവശ നിലയിൽ കണ്ടെത്തി. ചെവിക്ക് താഴെ മുറിവേറ്റ നിലയിലാണ് കടുവ കുട്ടിയെ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റത് എന്നാണ് നിഗമനം. രാവിലെ പത്ര വിതരണത്തിനു പോയവരാണ് കടുവ കുട്ടിയെ അവശ നിലയിൽ കണ്ടത്. കടുവയ്ക്ക് ഒന്നര വയസ്സ് പ്രായമുണ്ടെന്നാണ് വിലയിരുത്തൽ. നെറ്റിയിലും കഴുത്തിനു പിന്നിലും പരിക്കേറ്റിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടുവയെ റാന്നിയിലേക്ക് കൊണ്ടുപോയി. കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റത് എന്നാണ് നിഗമനം. പരിസരത്തുനിന്ന് ആനപിണ്ഡവും […]
പ്രവാചക പിറവിയുടെ പുണ്യസ്മരണകൾ ഉയർത്തി ഇന്ന് നബി ദിനം; സംസ്ഥാനത്ത് പൊതു അവധി
ഇന്ന് നബിദിനം. ഹിജ്റ വർഷപ്രകാരം റബ്ബിഉൽ അവ്വൽ മാസം പന്ത്രണ്ടിനാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം. വിപുലമായ ആഘോഷത്തോടെ വിശ്വാസികൾ നബിദിനത്തെ വരവേൽക്കുന്നത്. സംസ്ഥാനത്ത് പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾ. ( milad e sherif kerala declared holiday ) പ്രവാചക പിറവിയുടെ പുണ്യസ്മരണകൾ ഉയർത്തുന്നതാണ് നബിദിനത്തിന്റെ ആഘോഷങ്ങൾ. പ്രവാചകന്റെ ചരിത്രവും ജീവിതവും നെഞ്ചേറ്റുന്ന വിശ്വാസികൾ പാടിയും പറഞ്ഞും ഈ ദിനത്തിൽ ആത്മീയ സംതൃപ്തി നേടും. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ […]
ഹർദീപ് സിംഗ് നിജ്ജറിന്റെ വധം: ഐഎസ്‌ഐ പങ്ക് സമ്പന്ധിച്ച വിവരങ്ങളിൽ പരിശോധന ആരംഭിച്ച്
ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയെന്ന് റിപ്പോർട്ട്. ഇന്ത്യ- കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് റിപ്പോർട്ട്. ( pak isi behind hardeep singh nijjar murder ) അടിസ്ഥാനമില്ലാത്ത ആരോപണം കാനഡ ഇന്ത്യയ്‌ക്കെതിരെ ഉന്നയിച്ചതിനെ തുടർന്ന് കാനഡയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ രേഖകളടക്കം ഇന്ത്യ ഹാജരാക്കിയിരുന്നു. ഭീകരവാധികളുടെ താവളമായി കാനഡ മാറുന്നു എന്നതടക്കമുള്ള വിവരങ്ങളാണ് ഇന്ത്യ നൽകിയത്. നിജ്ജാറിന് ഐഎസ്‌ഐയുമായുള്ള ബന്ധം ഉൾപ്പെടെ ഇന്ത്യ […]
ഇന്ത്യയിൽ 100 വർഷത്തിലധികം പഴക്കമുള്ളത് 234 ഡാമുകൾ
ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകൾക്ക് നൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. അമ്പതു വർഷത്തിനുമേൽ പഴക്കമുള്ള ഏതൊരു ഡാമും സുരക്ഷിതമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതുവരെയ്ക്കും ഒരു അണക്കെട്ടും ഡീകമ്മീഷൻ ചെയ്യാൻ ഇന്ത്യ തയാറായിട്ടില്ല. ജനങ്ങളുടെ ജീവൻ പന്താടുകയാണോ സർക്കാരുകൾ ? ( 234 dams in India are more than 100 years old ) ഇന്ത്യയിൽ നിലവിൽ പ്രവർത്തനക്ഷമമായ 5334 വലിയ അണക്കെട്ടുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതിൽ നൂറിലേറെ വർഷം പഴക്കമുള്ള 234 വലിയ അണക്കെട്ടുകളുണ്ട്. അമ്പതു മുതൽ […]
മാത്യു കുഴൽനാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല; നിലപാട് മാറ്റി സി എൻ മോഹനൻ
മാത്യു കുഴൽനാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. KMNPയുടെ നോട്ടീസിനാണ് സി എൻ മോഹനൻ മറുപടി നൽകിയത്. വാർത്താ സമ്മേളനത്തിൽ പറഞ്ഞത് മാത്യു കുഴൽനാടന്റെ ഭൂമിയുടെ കാര്യമാണ്. KMNPയെ അപകീർത്തിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.(CN Mohanan Replies to Legal Notice of Mathew Kuzhalnadan) കുഴല്‍നാടന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച സ്വത്തുവിവരങ്ങളിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. കുഴല്‍നാടന്റെ രാഷ്ട്രീയ കാപട്യം തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്നും കെ.എം.എന്‍.പിയുടെ നോട്ടിസിന് സി.എന്‍.മോഹനന്‍ മറുപടി നല്‍കി. […]
ഇന്നലെ മികച്ച നടനുള്ള ഏഷ്യൻ അവാർഡ്, ഇന്ന് ഓസ്ക്കാർ എൻട്രി; ഇരട്ടി മധുരമെന്ന് ടോവിനോ; മലയാള സിനിമക്ക് ലഭിച്ച അംഗീകാരമെന്ന് ജൂഡ് ആന്‍റണി ജോസഫ്
കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തെ വെള്ളിത്തിരയിലെത്തിച്ച 2018 സിനിമയെ ഇന്ത്യയുടെ 2024ലെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് സംവിധാകന്‍ ജൂഡ് ആന്‍റണി ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു.ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച അംഗീകരാമാണിതെന്നും ജൂഡ് ആന്‍റണി ജോസഫ് പറഞ്ഞു. മലയാള സിനിമക്ക് ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.(Tovino Thomas and Jude Anthany Joseph about Oscar Entry) ഇന്നലെ 2018 ന് മികച്ച നടനുള്ള ഏഷ്യൻ അവാർഡ്, ഇന്ന് രാവിലെ എണീറ്റപ്പോൾ ചിത്രത്തിന് ഓസ്ക്കാർ എൻട്രി. ഇരട്ടി മധുരമെന്ന് […]
“ഞാൻ മുതിർന്ന നേതാവല്ലേ, കൈ കൂപ്പി നിന്ന് വോട്ട് ചോദിക്കുമോ?”; ബിജെപി ദേശീയ ജനറൽ സെക്രട്ടറി
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾക്കുള്ളിലെ പൊട്ടിത്തെറികൾ ഇക്കാലത്ത് ഒരു സാധാരണ സംഭവമാണ്. സീറ്റ് നൽകാത്തതിന്റെ പേരിൽ പാർട്ടി വിടുന്ന നേതാക്കളെയും പുതിയ പാർട്ടി തന്നെ രൂപീകരിക്കുന്ന നേതാക്കളെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെട്ടതിൽ പാർട്ടിയോട് അതൃപ്തി പ്രകടിപ്പിച്ച ഒരു നേതാവിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകിയതിൻ്റെ പേരിൽ പരസ്യമായി അതൃപ്തി അറിയിച്ചിരിക്കുകയാണ് ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ കൈലാഷ് വിജയവർഗിയ. ഭോപ്പാലിൽ നടന്ന ഒരു പരിപാടിക്കിടെയാണ് കൈലാഷ് വിജയവർഗിയ […]












