പാലക്കാട് കരിങ്കരപ്പുള്ളിയില്‍ യുവാക്കളുടെ മൃതദേഹങ്ങള്‍ വയലില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലമുടമ കുറ്റം സമ്മതിച്ചതായി പൊലീസ്. പന്നിയെപ്പിടിക്കാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് യുവാക്കള്‍ക്ക് ഷോക്കെറ്റാണ് മരണം. പൊലീസിനെ ഭയന്ന് ഓടി വരുന്ന നാല് യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വയലിലേക്ക് നാല് യുവാക്കള്‍ പോവുന്ന ദൃശ്യങ്ങളാണിത്. ദൃശ്യങ്ങളില്‍ ഉള്ളവരില്‍ രണ്ട് പേരുടെ മൃതദേഹങ്ങളാവാം വയലില്‍ ഉള്ളതെന്നാണ് പൊലീസ് നിഗമനം. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തിയിട്ടുണ്ട്. യുവാക്കളുടെ മൃതദേഹങ്ങള്‍ കൊടുമ്പ് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിന് […]
India
പേരുനോക്കാതെ മനുഷ്യരെ സൗഹൃദം വെയ്ക്കുന്ന മലയാളി; ആ മലയാളി തന്നെ ഒരു ടൂറിസം പ്രൊഡക്ട് ആണെന്ന് മന്ത്രി മുഹമ്മദ് റിയാസ്
ലോക ട്രെൻഡ് അനുസരിച്ച് സംസ്ഥാനത്തെ ടൂറിസം മേഖല മാറ്റിമറിയ്ക്കുമെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. പ്രകൃതിയോടിണങ്ങിയ ടൂറിസമാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യം. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ പ്രശ്നത്തിൽ വിശദമായ പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ലോക വിനോദസഞ്ചാര ദിനവുമായി ബന്ധപ്പെട്ട് മന്ത്രി 24 നോട് പ്രതികരിച്ചു വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ പ്രശ്നത്തിൽ കൂട്ടായ ഇടപെടലിൽ പ്രശ്നം പരിഹരിക്കും. മുഖ്യമന്ത്രി തന്നെ മുൻ കൈ എടുത്തുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. ടൂറിസം ക്ലബുകൾ രൂപീകരിച്ച് പുതിയ തലമുറയെ […]
‘വിഷുവം’ നമ്മുടെ പുരാതന വാസ്തുവിദ്യ വിദഗ്ധരുടെ കഴിവുകളുടെ സാക്ഷ്യമാണിത്; അപൂർവ നിമിഷമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മനോഹരമായ സൂര്യാസ്തമയ ചിത്രങ്ങൾ പങ്കുവെച്ച് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. സെപ്റ്റംബർ 23 ന് ക്ഷേത്ര ഗോപുരത്തിന്റെ ഓരോ ജാലകങ്ങളിലൂടെയും സൂര്യന്റെ അസ്തമയ ദൃശ്യങ്ങൾ വ്യക്തമാകുന്ന ചിത്രമാണ് മന്ത്രി പങ്കുവെച്ചത്. (Muhammad Riyas about Sree padmanabhaswamy Temple) വർഷത്തിൽ രണ്ടു തവണ മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസത്തെ വിഷുവം എന്നാണ് വിശേഷിപ്പിക്കുന്നതെന്നും നമ്മുടെ പുരാതന വാസ്തുവിദ്യ വിദഗ്ധരുടെ കഴിവുകളുടെ സാക്ഷ്യമാണിതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രീപത്മനാഭസ്വാമി […]
കേരളത്തിൽ വ്യാഴാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. 9 ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അലേർട്ട്. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ഇടത്തരം മഴ/ഇടി/മിന്നൽ തുടരാൻ സാധ്യതയുണ്ട്.(Rain alert in kerala) സെപ്റ്റംബർ 28 & 29 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആൻഡമാൻ കടലിൽ വെള്ളിയാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീട് ഇത് […]
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഐഎം നേതാവ് പി.ആര്‍. അരവിന്ദാക്ഷന്‍ അറസ്റ്റിൽ
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്, സിപിഐഎം നേതാവും വടക്കാഞ്ചേരി കൗൺസിലറുമായ പി.ആര്‍. അരവിന്ദാക്ഷന്‍ അറസ്റ്റിൽ. പിടിയിലായത് എ സി മെയ്തീന്റെ വിശ്വസ്തൻ. അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്‌തത് തൃശൂരിൽ നിന്നാണ്. മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ.(cpim leader pr aravindakshan arrest karuvannur bank scam) കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ കൊച്ചി ഇഡി ഓഫീസിൽ ഇന്നും തുടരുകയാണ്. തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്‍റും സിപിഐഎം നേതാവുമായ […]
“രാഷ്ട്രീയത്തിലെ ലാളിത്യത്തിന്റെ അപൂർവ മാതൃക”; പിറന്നാൾ നിറവിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ജന്മദിനാശംസകൾ നേർന്ന് നേതാക്കൾ
91-ാം പിറന്നാൾ നിറവിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. ജന്മദിനാശംകൾ നേർന്ന് നേതാക്കൾ. പാർട്ടി ഭേദമന്യേ എല്ലാ നേതാക്കന്മാരും മുൻ പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകൾ നേർന്നു. “മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ജിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന്റെ ദീർഘായുസിനും നല്ല ആരോഗ്യത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു” എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ച് കൊണ്ട് എക്‌സിൽ കുറിച്ചത്. 2004-2014 കാലഘട്ടത്തിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിയിരുന്നു മൻമോഹൻ സിംഗ്. രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ശില്പിയെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. (Former PM […]
തൊണ്ടിമുതല്‍ കേസ്; മന്ത്രി ആന്റണി രാജുവിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി
തൊണ്ടിമുതല്‍ കേസില്‍ മന്ത്രി ആന്റണി രാജു സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. നവംബര്‍ ഏഴിലേക്കാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. എതിര്‍കക്ഷികള്‍ക്ക് മറുപടി നല്‍കാനാണ് സമയം നല്‍കിയത്. ഗൗരവമുള്ള കേസാണെന്ന വാക്കാലുള്ള നിരീക്ഷണത്തോടെയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായാണ് ആന്റണി രാജുവിന്റെ ഹര്‍ജി. കഴിഞ്ഞ തവണ കേസില്‍ ആന്റണി രാജുവിന് അനുകൂലമായി സുപ്രിം കോടതി സ്റ്റേ ഉത്തരവ് അനുവദിച്ചിരുന്നു. 33 വര്‍ഷത്തിനു ശേഷം പുനരന്വേഷണം നടത്തുന്നതിനെ കേസിലെ ഹര്‍ജിക്കാരാനായ മന്ത്രി […]
ബാങ്കിന്റെ ഭീഷണിയെ തുടർന്ന് വ്യാപാരിയുടെ ആത്മഹത്യ; ബാങ്ക് മാനേജർ മാനസികമായി തളർത്തിയെന്നും കുടുംബം
ബാങ്കിന്റെ ഭീഷണിയെ തുടർന്ന് വ്യവസായി ആത്മഹത്യ ചെയ്തു. കോട്ടയം അയ്മനം സ്വദേശി കെ സി ബിനുവാണ്(50) ആത്‍മഹത്യ ചെയ്‌തത്. കർണാടക ബാങ്കിലെ ജീവനക്കാരന്റെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു.ജീവനക്കാർ നിരന്തരം കടയിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി ബിനുവിന്റെ കുടുംബം വ്യക്തമാക്കി. ബാങ്ക് മാനേജർ മാനസികമായി തളർത്തിയെന്നും കുടുംബം വ്യക്തമാക്കി.(karnataka bank threatens suicide of the merchant) 5 ലക്ഷം രൂപയുടെ വായ്‌പയിൽ മുടങ്ങിയത് രണ്ടു തവണ മാത്രമാണ്. തിരിച്ചടവ് മുടങ്ങിയത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ്. തിരിച്ചടവിന് […]
എസ്എഫ്ഐ ജില്ലാ സെക്രട്ടറിക്കെതിരെ കള്ളവോട്ട് ആരോപണം; തങ്ങളും കള്ളവോട്ട് ചെയ്തെന്ന് കോൺഗ്രസ് നേതാവ്: പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ പരസ്പരം ചളി വാരിയേറ്
പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ പരസ്പരം ചളി വാരിയെറിഞ്ഞ് സിപിഐഎമ്മും കോൺഗ്രസും. എസ്എഫ്ഐ ജില്ലാ സെക്രട്ടറിക്കെതിരെ കോൺഗ്രസ് കള്ളവോട്ട് ആരോപണം ഉന്നയിച്ചപ്പോൾ തങ്ങളും കള്ളവോട്ട് ചെയ്തെന്ന സൂചന നൽകുന്ന കോൺഗ്രസ് നേതാവിന്റെ പ്രസംഗം സിപിഐഎം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി അമൽ ഒന്നിലധികം തവണ വോട്ട് ചെയ്തു എന്നാണ് വിഡിയോകൾ പങ്കുവച്ച് കോൺഗ്രസ് ആരോപിക്കുന്നത്. ഈ ദൃശ്യങ്ങൾ ലഭിച്ചു. ദൃശ്യങ്ങളിൽ എസ്എഫ്ഐ ജില്ലാ ഭാരവാഹികളുമുണ്ട്. തങ്ങളും കള്ളവോട്ട് ചെയ്ത സൂചന നൽകിയത് നഗരസഭ കൗൺസിലർ […]
കാവേരി നദീജലത്തര്‍ക്കം; ബെംഗളൂരുവില്‍ ബന്ദ്; നിരോധനാജ്ഞ പ്രഖ്യാപിച്ചു
തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുകൊടുക്കുന്നതിനെതിരെ ബെംഗളൂരുവില്‍ കര്‍ഷക, കന്നഡ സംഘടനകളുടെ ബന്ദ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദ്. കര്‍ണാടക ജലസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ബന്ദ്. എന്നാല്‍ 175ഓളം സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ബെംഗളൂരുവില്‍ പോലീസ് തിങ്കളാഴ്ച അര്‍ധരാത്രിമുതല്‍ 24 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെള്ളം വിട്ടു കൊടുത്താല്‍ കര്‍ണാടകയിലെ കര്‍ഷകരെ രൂക്ഷമായി ബാധിക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. കന്നഡസംഘടനകളുടെ പ്രതിനിധികള്‍ ബെംഗളൂരുവില്‍ യോഗംചേര്‍ന്ന് 29-ന് കര്‍ണാടക […]












