Kerala

കൊല്ലത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ച് 20ഓളം പേർക്ക് പരുക്ക്

കൊല്ലത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ച് 20ഓളം പേർക്ക് പരുക്ക്. ചടയമംഗലം നെട്ടേത്തറയിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പരുക്കേറ്റവരിൽ രണ്ടു പേരെ വെഞ്ഞാറമൂട് മെഡിക്കൽ കോളേജിലും മറ്റുള്ളവർ കടക്കൽ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ഇവരുടെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.

HEAD LINES Kerala

കസ്റ്റഡിയിലിരിക്കെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യാ ശ്രമം; ജാമ്യം ലഭിച്ചെങ്കിലും ഗ്രീഷ്മയുടെ ജയിൽ മോചനം നീണ്ടേക്കും

ഷാരോൺ വധ കേസിൽ ഗ്രീഷ്മക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം അനുവദിച്ചെങ്കിലും ജയിൽ മോചനം നീണ്ടേക്കും. പൊലീസ് കസ്റ്റഡിയിലിരിക്കെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ കേസിൽ കൂടി ജാമ്യം ലഭിച്ചാലേ ഗ്രീഷ്മയ്ക്ക് ജയിൽ മോചിത ആകാൻ സാധിക്കുകയുള്ളൂ. പാറശ്ശാല കോടതിയാണ് ഈ കേസ് പരിഗണിക്കുന്നത്. ഒപ്പം, ഹൈക്കോടതി അനുവദിച്ച ജാമ്യത്തിൽ വിചാരണ കോടതിയായ നെയ്യാറ്റിൻകര കോടതിയിൽ രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കുകയും വേണം. അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ കഴിഞ്ഞ 15നാണ് സഹത്തടവുകാരുടെ പരാതിയെ തുടർന്ന് […]

HEAD LINES Kerala

നായക്കാവലിൽ കഞ്ചാവ് കച്ചവടം; പ്രതി റോബിന്റെ സങ്കേതത്തിൽ എത്തിയ രണ്ടു യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ

കോട്ടയത്ത് നായകളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ പ്രതി റോബിന്റെ സങ്കേതത്തിലെത്തിയ രണ്ടു യുവാക്കൾ പോലീസ് കസ്റ്റഡിയിൽ. കോട്ടയം സ്വദേശികളായ റൊണാൾഡോ, ജേക്കബ് എന്നിവരാണ് പിടിയിലായത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവരിൽ നിന്ന് റോബിനെ കുറിച്ച് പൊലീസിന് നിർണായക സൂചന ലഭിച്ചു. റോബിനുമായി ലഹരി ഇടപാട് നടത്തിയവരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. നായകളെ ഹോസ്റ്റലിൽ ഏല്പിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. (dogs cannabis police custody) കഴിഞ്ഞ ദിവസമാണ് പൊലീസിന് നേരെ നായകളെ […]

HEAD LINES Kerala

ഓട്ടോറിക്ഷയില്‍ സ്‌കൂള്‍ ബസിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവം; ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

കാസര്‍ഗോഡ് പള്ളത്തടുക്കയില്‍ സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ബസ് ഡ്രൈവറുടെ അശ്രദ്ധയും റോഡ് നിര്‍മാണത്തിലെ അപാകതയുമാണ് അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. ബസ് ഡ്രൈവര്‍ മുണ്ട്യത്തടുക്കയിലെ ജോണ്‍ ഡീസൂസ (56) യ്ക്കെതിരേ ബദിയഡുക്ക പോലീസ് കേസെടുത്തത്. പെര്‍ളയില്‍നിന്ന് ബദിയഡുക്കയിലേക്ക് വരികയായിരുന്ന സ്‌കൂള്‍ ബസ് അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മൊഗ്രാല്‍ സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ റൗഫ്, യാത്രക്കാരായ ബീഫാത്തിമ, നബീസ, ഉമ്മു ഹലീമ, […]

Kerala

സൈനികന്‍ ശരീരത്തില്‍ PFI എന്ന് ചാപ്പക്കുത്തിയത് സ്വയം? സംശയിച്ച് പൊലീസ്

കൊല്ലത്ത് സൈനികന്റെ ശരീരത്തില്‍ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയ സംഭവത്തില്‍ സൈനികനില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഉന്നത പൊലീസ് സംഘം വിവരം ശേഖരിക്കും. സൈനികന്‍ സ്വയം ശരീരത്തില്‍ പിഎഫ്‌ഐ എന്ന് ചാപ്പക്കുത്തിയതെന്ന് സംശയിച്ച് പൊലീസ്. സംഭവത്തില്‍ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം നടത്തും. കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. രാജസ്ഥാനില്‍ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനിനെയാണ് മര്‍ദിച്ചശേഷം പുറത്ത് പിഎഫ്‌ഐ എന്ന് ചാപ്പക്കുത്തിയത്. ആളൊഴിഞ്ഞ സ്ഥലത്ത് സൈനികനെ തടഞ്ഞ് നിര്‍ത്തി. തുടര്‍ന്ന് […]

HEAD LINES Kerala

‘സാധനം എന്ന വാക്ക് നിത്യജീവിതത്തിൽ ഉപയോഗിക്കുന്നത്’; കെഎം ഷാജിയുടെ പരാമർശം സ്ത്രീവിരുദ്ധതയല്ലെന്ന് വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ്

മന്ത്രി വീണ ജോർജിനെതിരായ പരാമർശത്തിൽ കെഎം ഷാജിയെ പിന്തുണച്ച് വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷാജിത നൗഷാദ്. കെഎം ഷാജിയുടെ പരാമർശം സ്ത്രീവിരുദ്ധതയായി കാണാനാവില്ലെന്ന് ഷാജിത നൗഷാദ് 24നോട് പറഞ്ഞു. (league women km shaji) സാധനം എന്ന് പറയുന്നത് നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന ഒരു വാക്കാണ്. സാധനം എന്നു പറയുന്നത് ഒരു പ്രാദേശിക ഭാഷയാണ്. കെ എം ഷാജി കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളെയാണ് ചൂണ്ടിക്കാണിച്ചത്. സർക്കാരിനെതിരെ ആര് വിമർശിച്ചാലും ഇപ്പോൾ കേസെടുക്കും. വാക്കുകൾ […]

HEAD LINES Kerala

വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ ഒക്‌ടോബര്‍ 15 ന് എത്തും

വിഴിഞ്ഞം തുറമുഖത്ത് ഒക്ടോബര്‍ 15 ന് ആദ്യ കപ്പല്‍ എത്തുമെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പ്രതികൂല കാലാവസ്ഥയാണ് തീയതി മാറ്റത്തിന് പിന്നില്‍. ഒക്ടോബര്‍ അഞ്ചിന് കപ്പല്‍ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. വിഴിഞ്ഞത്ത് നിര്‍മ്മാണം നല്ല നിലിയില്‍ പുരാഗമിക്കുന്നുവെന്നും മെയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കി. The first ship will arrive at Vizhinjam on October 15 ആഗസ്റ്റ് 31ന് ചൈനയിലെ ഷാങ്ഹായ് തീരത്ത് നിന്ന പുറപ്പെട്ട കപ്പലാണ് ഒക്ടോബര്‍ പതിനഞ്ചോടെ വിഴിഞ്ഞത്ത് എത്തുന്നത്. ഇന്നലെയാണ് […]

HEAD LINES Kerala

മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടു; സംസ്ഥാനത്തെ നബിദിന പൊതു അവധി 28ലേക്ക് മാറ്റി

നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി സർക്കാർ ഉത്തരവ് ഇറങ്ങി. നേരത്തെ, 27നായിരുന്നു പൊതു അവധി പ്രഖ്യാപിച്ചത്. മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി ദിനം മാറ്റിയത്.

HEAD LINES Kerala

ഷാരോൺ വധക്കേസ്; ഗ്രീഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം

പാറശാല ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടു പോകുന്നത് കൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂർത്തിയായതായും ഗ്രീഷ്മ ചൂണ്ടിക്കാട്ടി. 2022 ഒക്ടോബർ 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. (sharon murder greeshma bail) 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. കൊലപാതകത്തിൽ പങ്കുള്ള ഗ്രീഷ്മയുടെ അമ്മാവനും അമ്മയും കൂട്ടുപ്രതികളാണ്. ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സെക്സ് […]

Kerala

‘കാക്കി കണ്ടാൽ കടിക്കണം’; നായകൾക്ക് റോബിൻ പരിശീലനം നൽകുന്ന ദൃശ്യങ്ങൾ ലഭിച്ചു

കോട്ടയത്ത് ഡോഗ് ഹോസ്റ്റലിൻ്റെ മറവിൽ കഞ്ചാവ് വില്പന നടത്തിവന്ന റോബിൻ നായ്ക്കൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്. പൊലീസെത്തിയാൽ ആക്രമിക്കുന്നതിനായി കാക്കി പാന്റ് കാണിച്ച് റോബിൻ നായ്ക്കളെ പരിശീലിപ്പിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. (robin train dogs police) കാക്കി കണ്ട നായ പ്രകോപിതനായി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് 24നു ലഭിച്ചത്. പൊലീസിനെ ആക്രമിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച നായകളാണ് റോബിന്റെ കൈവശം ഉള്ളത് എന്ന് തെളിയിക്കുന്നതാണ് ഈ വിഡിയോ. കോട്ടയത്ത് ഡോഗ് ഹോസ്റ്റലിന്റെ മറവിൽ നടത്തി വന്നിരുന്ന കഞ്ചാവ് […]