ജയ് ശ്രീരാം വിളിക്കാത്തതിന് ഝാര്‍ഖണ്ഡില്‍ സംഘ്പരിവാര്‍ കൂട്ടം തല്ലിക്കൊന്ന തബ്‍രീസ് അന്‍സാരിയുടെ കുടുംബം നീതിക്കായി സുപ്രീംകോടതിയിലേക്ക്. പ്രതികളില്‍ ഭൂരിഭാഗം പേരെയും കൊലക്കുറ്റത്തില്‍നിന്ന് ഒഴിവാക്കിയ സാഹചര്യത്തിലാണ് മുസ്‍ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സഹായത്തോടെ നീതിതേടി സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ജൂണ്‍ 18നാണ് രാത്രിയില്‍ സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കുകയായിരുന്ന തബ്‍രീസിനെ ജയ്ശ്രീരാം വിളിക്കണമെന്നാവശ്യപ്പെട്ട് ക്രൂരമായി തല്ലി അവശനാക്കിയത്. അക്രമികള്‍ തന്നെ ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ തബ്‍രീസ് മരണപ്പെട്ടപ്പോള്‍ പ്രതികളെ രക്ഷിക്കാന്‍ മരണകാരണം ഹൃദയസ്തംഭനമാണെന്ന് ഡോക്ടര്‍മാരില്‍ […]
India
വയനാട് കല്‍പ്പറ്റ നഗരം നവീകരിക്കുന്നു
വയനാട് കല്‍പ്പറ്റ നഗരം നവീകരിക്കുന്നു. ഇതിന്‍റെ ഭാഗമായി ടൌണിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി. ഫുഡ്പാത്ത് നവീകരണമാണ് ആദ്യം നടക്കുക. കല്‍പ്പറ്റ പട്ടണത്തിലെ പുതിയ ബസ്റ്റാന്‍റ് പരിസരത്ത് നിന്നാണ് കയ്യേറ്റമൊഴിപ്പിക്കല്‍ ആരംഭിച്ചത്. ഗതാഗതക്കുരുക്ക് നേരിടുന്ന പട്ടണത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ പുറത്തേക്ക് ഇറക്കിക്കെട്ടിയ കയ്യേറ്റങ്ങള്‍ മണ്ണുമാന്തി യന്ത്രമുപയോഗിച്ചാണ് പൊളിച്ച് നീക്കിയത്. അഞ്ച് കോടി രൂപ ചെലവഴിച്ച് കല്‍പ്പറ്റ നഗരത്തില്‍ നടപ്പിലാക്കുന്ന നവീകരണ പ്രവര്‍ത്തികള്‍ക്ക് മുന്നോടിയായാണ് കയ്യേറ്റമൊഴിപ്പിച്ച് തുടങ്ങിയത്. നടപ്പാത നിര്‍മ്മാണം , ഫുഡ്പാത്ത് നവീകരണം എന്നിവയാണ് ആദ്യഘട്ടത്തില്‍ നടക്കുക. ഒരുമാസം […]
പിറവം പള്ളി; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യാക്കോബായ സഭ
പിറവം പള്ളി തര്‍ക്ക വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യാക്കോബായ സഭ. സുപ്രിം കോടതി വിധി അംഗീകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ മലങ്കര സഭാ തലവന്‍ പാത്രിയാര്‍ക്കീസ് ബാവയെ അംഗികാരിക്കാത്ത ഒരു സംവിധാനത്തോടും ചേര്‍ന്ന് നില്‍ക്കാനാവില്ലെന്നുമുള്ള നിലപാടിലാണ് യാക്കോബായ സഭാ നേതൃത്വം. അതേസമയം പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗത്തിന് നാളെ കുർബാന നടത്താൻ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട് . പിറവത്തെ പൊലീസ് നടപടിക്ക് പിന്നാലെ കോട്ടയം കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തമാക്കാനാണ് യാക്കോബായ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. സുപ്രിം കോടതി വിധി അംഗീകരിക്കാന്‍ […]
മരട്; ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള മെക്കാനിക്കല്‍ മെത്തേഡിന് പ്രാഥമിക രൂപ രേഖ നഗരസഭ തയ്യാറാക്കി
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള മെക്കാനിക്കല്‍ മെത്തേഡിന് പ്രാഥമിക രൂപ രേഖ നഗരസഭ തയ്യാറാക്കി. കൂറ്റന്‍ ക്രെയിനുകള്‍ ഉപയോഗിച്ച് ഓരോ ഭാഗങ്ങള്‍ അടര്‍ത്തി മാറ്റുന്ന രീതിയാണ് മരടില്‍ നടപ്പിലാക്കുക. മാലിന്യങ്ങള്‍ പുനരുപയോഗം ചെയ്യാനുള്ള പദ്ധതികളെക്കുറിച്ചും ആലോചിക്കുന്നുണ്ട്. നിയന്ത്രിത സ്ഫോടനങ്ങള്‍ സുരക്ഷിതമാണെന്ന നിലപാടാണ് കമ്പനികള്‍ സ്വീകരിച്ചതെങ്കിലും നഗരസഭ ഇത് തള്ളിയതോടെയാണ് മെക്കാനിക്കല്‍ മേത്തേഡ് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. കാലതാമസം ഉണ്ടാവുമെങ്കിലും ഓരോ ഭാഗങ്ങള്‍ യന്ത്രസഹായത്തോടെ ദുര്‍ബലമാക്കി ക്രെയിനുകളുടെ സഹായത്തോടെ താഴെയിറക്കും. ഇതോടെ സമീപത്തെ കെട്ടിടങ്ങളിലെ ആളുകളെ പോലും ഒഴിപ്പിക്കേണ്ടി വരില്ല. പൊടിപടലങ്ങളുടെ […]
ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ഏക രാഷ്ട്രമാണ് പാകിസ്താന്‍; യു.എന്നില്‍ ആഞ്ഞടിച്ച് ഇന്ത്യ
ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. യു.എന്‍ പട്ടികയിലുള്ള ഭീകരര്‍ പാകിസ്താനില്‍ കഴിയുന്നില്ലെന്ന് വ്യക്തമാക്കാന്‍ പാക് പ്രധാനമന്ത്രിക്ക് കഴിയുമോയെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി വിധിഷ മിത്ര ചോദിച്ചു. ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ഏക രാഷ്ട്രം പാകിസ്താനാണ്. പാക് പ്രധാനമന്ത്രി ഭീകരരെ ന്യായീകരിക്കുകയാണെന്നും മിത്ര ആരോപിച്ചു. ഇംറാൻ ഖാൻ ഭീകരവാദികളെ ന്യായീകരിക്കുകയാണ് ചെയ്യുന്നതെന്നും വിധിഷ മിത്ര കുറ്റപ്പെടുത്തി. ഉസാമ ബിൻലാദനെ വരെ ന്യായീകരിക്കുന്ന വ്യക്തിയാണ് അദ്ദേഹം, കശ്മീരിൽ വികസന പ്രവർത്തനങ്ങളുമായി ഇന്ത്യ മുന്നോട്ട് പോവുകയാണെന്നും മൈത്ര കൂട്ടിച്ചേർത്തു. കഴിഞ്ഞ […]
ഡല്‍ഹിയില്‍ മത്സരിച്ച് ഉള്ളിവിതരണം നടത്തി കേജ്‍രിവാള്‍ സര്‍ക്കാരും കേന്ദ്രവും
ഡല്‍ഹിയില്‍ മത്സരിച്ച് ഉള്ളിവിതരണം നടത്തി കേജ്‍രിവാള്‍ സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും. ഇന്ന് മുതല്‍ കേജ്‍രിവാള്‍ സര്‍ക്കാര്‍ കിലോക്ക് 23.90 രൂപ വച്ച് ഒരു കുടുംബത്തിന് 5 കിലോ ഉള്ളി വിതരണം ചെയ്യും. ചൊവ്വാഴ്ച മുതല്‍ 22 രൂപക്ക് കേന്ദ്ര സര്‍ക്കാര്‍ ഉള്ളി വിതരണം ആരംഭിച്ചിരുന്നു. കിലോക്ക് 70 മുതല്‍ 80 രൂപ വരെയാണ് ഡല്‍ഹിയില്‍ ഉള്ളി വില. ഉള്ളിയും തക്കാളിയും അടക്കം ഭക്ഷ്യവസ്തുക്കള്‍ക്ക് വില കുതിച്ചുകയറുകയാണ്. വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെയുള്ള […]
മതാടിസ്ഥാനത്തില്‍ പൌരത്വം നല്‍കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കുമെന്ന് മുസ്‍ലിം ലീഗ്
അസ്സമിലെ പൌരത്വ പട്ടികയെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മനുഷ്യാവകാശ പ്രശ്നമായി പരിഗണിക്കണമെന്ന് മുസ്‍ലിം ലീഗ്. പൌരത്വം മതാടിസ്ഥാനത്തില്‍ നല്‍കാനുള്ള നീക്കം ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കലാണെന്നും ലീഗ് ആരോപിച്ചു. മനുഷ്യാവകാശ ലംഘനത്തിനിരയായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മുസ്‍ലിം ലീഗ് നേതൃത്വം അസമില്‍ സന്ദര്‍ശനം നടത്തിയത്. മുസ്ലിം ലീഗ് പ്രസിഡന്‍റ് പ്രൊഫ ഖാദര്‍ മൊയ്ദീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി.സി അബ്ദുള്‍ വഹാബ്, എം.കെ മുനീര്‍ അടക്കമുള്ളവരുടെ സംഘമാണ് അസ്സാമില്‍ […]
ശബരിമലയിലെ സ്ത്രീപ്രവേശനം; സുപ്രിം കോടതി വിധിക്ക് ഒരാണ്ട്
12 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ശബരിമലയില്‍ യുവതി പ്രവേശമനുവദിച്ച സുപ്രിം കോടതി വിധിക്ക് ഇന്നേക്ക് ഒരാണ്ട്. പുനഃപരിശോധന ഹരജികളും റിട്ടുകളും അടക്കം 65ഓളം പരാതികളിലെ തീരുമാനം വരാനിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ് നവംബര്‍ 17ന് വിരമിക്കും മുന്‍പ് വിധി പറയേണ്ടതിനാല്‍ 50 നാള്‍ കൂടി ഇതിനായി കാത്തിരുന്നാല്‍ മതിയാകും. 2018 സെപ്റ്റംബർ 28നായിരുന്നു ചരിത്രപരമായ സുപ്രിം കോടതി വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പ്രായം നോക്കാതെ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം […]
ബീച്ച് ചര്‍ച്ച് ആക്രമണം; മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണത്തെ പ്രധാന വിഷയങ്ങളിലൊന്നാണ് ബീച്ച് ചര്‍ച്ചിന് നേരെയുണ്ടായ ആക്രമണം. ആക്രമണം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ കടുത്ത അമര്‍ഷമാണ് പള്ളി അധികൃതര്‍ പങ്ക് വെക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് കൂട്ടായ തീരുമാനം കൈക്കൊള്ളുമെന്ന് പള്ളി വികാരി മീഡിയവണിനോട് പറഞ്ഞു. കഴിഞ്ഞ മാസം 18ന് അര്‍ധ രാത്രിയാണ് ഒരു സംഘം മഞ്ചേശ്വരത്തെ ബീച്ച് ചര്‍ച്ചിന് നേരെ ആക്രമണം നടത്തിയത്. ചര്‍ച്ചിന് നേരെയുണ്ടായ ആക്രമണത്തില്‍ പൊലീസിന് ഇത് വരെയും പ്രതികളെ പിടിക്കാനായില്ല. അക്രമികളുടെ […]
അരൂരില്‍ ഷാനി മോള്‍, എറണാകുളത്ത് വിനോദ്; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്
ഉപതെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളായി. തർക്കം നിലനിന്നിരുന്ന അരൂരിൽ ഷാനിമോൾ ഉസ്മാൻ മത്സരിക്കും. കോന്നിയിൽ പി.മോഹന്‍ രാജും വട്ടിയൂർക്കാവിൽ അഡ്വ. കെ. മോഹന്‍ കുമാറും എറണാകുളത്ത് ടി.ജെ വിനോദുമാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ. പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി. സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് നടക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ മുൻ എം.എൽ.എയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗമായിരുന്നു അഡ്വക്കേറ്റ് കെ. മോഹൻകുമാർ ആണ് കോൺഗ്രസിനായി മത്സരിക്കുക. പീതാംബരക്കുറുപ്പിനെ മത്സരിപ്പിക്കാൻ ആലോചിച്ചിരുന്നെങ്കിലും പ്രതിച്ഛായ മുൻനിർത്തി ഉയർന്ന വിവാദങ്ങളാണ് മോഹൻകുമാറിന് നറുക്ക് വീഴാൻ കാരണം. […]












