India National

ചാന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതാകാമെന്ന് നാസ

ചന്ദ്രയാന്‍ രണ്ട് ദൌത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണദ്രുവത്തില്‍ ഇടിച്ചിറങ്ങിയതാകാമെന്ന് നാസ. വിക്രം ലാന്‍ഡര്‍ ഇറങ്ങേണ്ടിയിരുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രത്തില്‍ ലാന്‍ഡര്‍ പതിഞ്ഞിട്ടില്ല നാസയുടെ റീകാനസിയന്‍സ് ഓര്‍ബിറ്ററിലെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങളാണ് നാസ ഇപ്പോള്‍ പുറത്തുവിട്ടത്. ഈ മാസം 17നാണ് റീകാനസിയന്‍സ് ഓര്‍ബിറ്റര്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. വിക്രം ലാന്‍ഡറിന്റെ ലക്ഷ്യസ്ഥാനത്തിന് മുകളില്‍ 150 കിലോമീറ്റര്‍ വിസ്തൃതിയുള്‍പ്പെടുന്ന മേഖലയുടെ ചിത്രമാണ് പകര്‍ത്തിയിരിക്കുന്നത്. ചിത്രം എടുത്ത സമയത്ത് വെളിച്ചം […]

India National

കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് അമേരിക്ക

ജമ്മു കശ്മീരില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് അമേരിക്ക. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് മധ്യസ്ഥം വഹിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയ്യാറാണെന്നും യു.എസ് അറിയിച്ചു. ‘അന്യായമായി തടങ്കലിലാക്കിയവരെ മോചിപ്പിക്കാനും നിയന്ത്രണങ്ങള്‍ നീക്കാനും ഉടന്‍ നടപടിയുണ്ടാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’- സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ദക്ഷിണേഷ്യന്‍ ഉദ്യോഗസ്ഥ ആലിസ് വെല്‍സ് പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍, സാമ്പത്തിക മേധാവികള്‍ അടക്കമുള്ളവരുടെ തടങ്കലില്‍ ആശങ്കയുണ്ടെന്നും അവര്‍ അറിയിച്ചു. പ്രാദേശിക നേതാക്കളുമായി സര്‍ക്കാര്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തണമെന്നും തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നും […]

India Kerala

സിക്സര്‍ അടിക്കാന്‍ വന്നതാ… ഡക്കായി പോയി… യു.ഡി.എഫിനെ ട്രോളി എം.എം മണി

പാലാ ഉപതെരഞ്ഞെടുപ്പിലെ ഫലം വന്നതിന് പിന്നാലെ യു.ഡി.എഫിനെ ട്രോളി മന്ത്രി എം.എം മണി. സിക്സർ അടിക്കാൻ വന്നതാണെന്നും യു.ഡി.എഫിന്റെ മെക്കയിൽ ഡക്ക് ആയെന്നും മണി ഫേസ്ബുക്കില്‍ കുറിച്ചു. എല്‍.ഡി.എഫാണ് ശരിയെന്നും ജനഹൃദയങ്ങളില്‍ നിന്ന് പിന്തുണ ഉറപ്പിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ട് തന്നെയെന്നും മണി ഫേസ്ബുക്കില്‍ കുറിച്ചു. മാണി സി കാപ്പനെ വിജയിച്ച എല്ലാവര്‍ക്കും മണി നന്ദിയും അറിയിച്ചു. അരനൂറ്റാണ്ടിന്റെ ചരിത്രമാണ് മാണി സി കാപ്പനിലൂടെ പാലായില്‍ തിരുത്തപ്പെട്ടത്. 2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി […]

India Kerala

പാലാ ഉപതെരഞ്ഞെടുപ്പിലെ വിജയം സര്‍ക്കാരിനുള്ള അംഗീകരം- മുഖ്യമന്ത്രി

പാലാ ഉപതെരഞ്ഞെടുപ്പിലെ വിജയം സര്‍ക്കാരിനുള്ള അംഗീകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലയിലെ വിധി കേരളത്തിലുണ്ടാകുന്ന പുതിയ പ്രവണതയുടെ പ്രതീകമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരണമെന്ന പ്രഖ്യാപനത്തിന്‍റെ വിജയമാണ് പാലായില്‍ കണ്ടത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കുമെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ വിട്ടുപോയവര്‍ തിരികെ എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

India Kerala

ജോസ് കെ മാണിയുടെ പക്വതയില്ലായ്മ തോല്‍വിക്ക് കാരണം- പി.ജെ ജോസഫ്

കേരള കോണ്‍ഗ്രസിന്‍റെ ഭരണഘടന അംഗീകരിക്കാന്‍ തയ്യാറാകാത്തത് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. എന്തുകൊണ്ട് പാലായിൽ ജയം ഉണ്ടായില്ല എന്ന് യു.ഡി.ഫ് പഠിക്കണമെന്നും പിജെ ജോസഫ് പറഞ്ഞു. പാർട്ടിയിലെ ചെയർമാൻ സ്ഥാനം സംബന്ധിച്ച തർക്കങ്ങൾ സ്ഥിതി വഷളാക്കി. മധ്യസ്ഥ ചർച്ചകൾക്ക് ജോസ് കെ മണി ഇടം നൽകിയില്ല. ജയസാധ്യതയുള്ളതും സ്വീകാര്യനുമായ സ്ഥാനാര്‍ഥിയെ കണ്ടെത്തണം എന്ന് യു.ഡി.ഫിനെ അറിയിച്ചിരുന്നെന്നും പി.ജെ കൂട്ടിച്ചേര്‍ത്തു. പ്രശ്നമുണ്ടാക്കിയത് ആരാണെന്ന് യുഡിഎഫ് നേതൃത്വം പരിശോധിക്കണം. ചിഹ്നം മേടിക്കാന്‍ ജോസ്.കെ.മാണി വിഭാഗം തയ്യാറായില്ല. […]

India National

ഉപതെരഞ്ഞെടുപ്പ് ഫലം: ദന്തേവാഡയില്‍ കോണ്‍ഗ്രസ് മുന്നില്‍; ഹാമിര്‍പൂരിലും ബദര്‍ഗഡിലും ബി.ജെ.പിക്ക് ലീഡ‍്

മൂന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നിയമസഭാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. ചത്തീസ്ഗഡിലെ ദന്തേവാഡ, ഉത്തർപ്രദേശിലെ ഹാമിർപൂർ, ത്രിപുരയിലെ ബദർഗഡ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. ഹാമിർപൂരിലും ബദർഗഡിലും ബി.ജെ.പി ലീഡ് ചെയ്യുമ്പോള്‍ നക്സല്‍ ബാധിത മേഖലയായ ദന്തേവാഡയിൽ കോൺഗ്രസിനാണ് ലീഡ്. ദന്തേവാഡ, ബദർഗഡ് നിയമസഭാ സീറ്റുകളിൽ സിറ്റിങ് എം‌.എൽ.‌എമാരായ ഭീമ മാണ്ഡവി, ദിലീപ് സർക്കാർ എന്നിവരുടെ മരണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പുണ്ടായത്. കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് സിറ്റിങ് ബി.ജെ.പി എം‌.എൽ.‌എ അശോക് കുമാർ സിങ് ചന്ദലിനെ അയോഗ്യനാക്കിയത് ഹാമിർ‌പൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കുകയായിരുന്നു. ദന്തേവാഡ ഉപതെരഞ്ഞെടുപ്പിൽ […]

India Kerala

സംവിധായകന്‍,നിര്‍മ്മാതാവ്, കായികതാരം; ഇപ്പോള്‍ പാലായുടെ എം.എല്‍.എയും

പാലായില്‍ മൂന്ന് തവണ പരാജയപ്പെട്ടതിന്റെ മധുര പ്രതികാരമാണ് മാണി സി കാപ്പന് നാലാം അങ്കത്തിലെ മിന്നുന്ന വിജയം. കേരള കോണ്‍ഗ്രസിന്റെ കോട്ടകളിലെല്ലാം വിള്ളലുണ്ടാക്കിയാണ് മാണി സി കാപ്പന്റെ മുന്നേറ്റം. കായിക രംഗത്തും സിനിമ രംഗത്തും വെന്നിക്കൊടി പാറിച്ച ശേഷമാണ് കാപ്പന്‍ രാഷ്ട്രീയ രംഗത്തേക്ക് വന്നത്. ചലച്ചിത്രമേഖലയിലെ ഹിറ്റ് നിര്‍മാതാവാണ് മാണി സി കാപ്പന്‍. കാശ് വാരിയ മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന ചിത്രത്തിന്റെ നിര്‍മാണം കാപ്പനായിരുന്നു. ചിത്രത്തിന്റെ സംവിധാനത്തിലും കാപ്പന്‍ പങ്കാളിയായിരുന്നു. 25ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. വോളിബോള്‍ […]

India Kerala

രണ്ടില ഇല്ലാതിരുന്നത് തിരിച്ചടിയായി; പരാജയത്തില്‍ പതറില്ലെന്ന് ജോസ് കെ മാണി

ജനവിധി മാനിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. പരാജയത്തില്‍ പതറില്ല. പരാജയ കാരണം പരിശോധിക്കും. ജനവിശ്വാസം വീണ്ടെടുക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. ബി.ജെ.പിയുടെ വോട്ടുകള്‍ എങ്ങോട്ടുപോയെന്ന് പരിശോധിക്കേണ്ടെ? രണ്ടില ചിഹ്നം ഇല്ലാതിരുന്നതും തിരിച്ചടിയായെന്ന് ജോസ് കെ മാണി പറഞ്ഞു.

India Kerala

പാലായിലെ തോല്‍വിയോടെ യു.ഡി.എഫിന്റെ അടിത്തറ തകര്‍ന്നുവെന്ന് കോടിയേരി

പാലായിലെ തോല്‍വിയോടെ യു.ഡി.എഫിന്റെ അടിത്തറ തകര്‍ന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ തുടക്കമാണ് പാലായിലെ തോല്‍വിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു.

India Kerala

രാഷ്ട്രീയ അടിമത്തത്തില്‍ നിന്നും പാലക്ക് മോചനമെന്ന് കാപ്പന്‍; തോല്‍വി ദൈവനിശ്ചയമെന്ന് ജോസ് ടോം

രാഷ്ട്രീയ അടിമത്തത്തില്‍ നിന്നും പാലക്ക് മോചനമായെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. വരുന്ന അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളെങ്കിലും എല്‍.ഡി.എഫ് നേടുമെന്നും കാപ്പന്‍ പറഞ്ഞു. തോല്‍വി ദൈവനിശ്ചയമാണെന്നും അത് അംഗീകരിക്കുന്നുവെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പ്രതികരിച്ചു.