കേരള കോണ്‍ഗ്രസിന്റെ കോട്ട തകര്‍ത്ത് പാലായില്‍ എല്‍.ഡി.എഫിന് അട്ടിമറി വിജയം. 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്എല്‍.ഡി.എഫിലെ മാണി സി. കാപ്പന്‍ കേരള കോണ്‍ഗ്രസിലെ ജോസ് ടോമിനെ അട്ടിമറിച്ച് ചരിത്ര വിജയം നേടിയത്. 1965 മുതല്‍ കെ.എം മാണിയുടെ കയ്യില്‍ സുഭദ്രമായിരുന്ന പാലാ മണ്ഡലം കേരള കോണ്‍ഗ്രസിനെ കൈവിട്ടു. പാര്‍ട്ടിയിലെ തര്‍ക്കം മൂലം രണ്ടില ചിഹ്നമില്ലാതെ മല്‍സരിച്ച ജോസ് ടോമിനെ എല്‍.ഡി.എഫിലെ കാപ്പന്‍ അട്ടിമറിച്ചു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ മാണി സി. കാപ്പന്‍ ആധിപത്യം നിലനിര്‍ത്തി. ആദ്യം എണ്ണിയ […]
India
മരട് ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി
മരടിലെ ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി. പ്രാഥമികമായി 25 ലക്ഷം രൂപ നല്‍കണമെന്നും താമസസൌകര്യം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരം നിര്‍മ്മാതാക്കളില്‍ നിന്നും ഈടാക്കണം. നഷ്ടപരിഹാരം കണക്കാക്കാന്‍ പ്രത്യേക കമ്മറ്റിയെ നിയോഗിക്കണമെന്നും സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. തീരദേശ പരിപാലന നിയമം ലംഘിച്ചതിനെത്തുടര്‍ന്ന് മെയ് എട്ടിനാണ് സുപ്രിം കോടതി മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടത്. വിധി നടപ്പിലാക്കി ഒരു മാസത്തിനകം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഉത്തരവ്. മൂന്ന് മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കാത്തതിനെത്തുടര്‍ന്നാണ് കോടതി സ്വമേധയ കേസെടുത്തത്. […]
ബാബരി കേസില്‍ കല്യാണ്‍ സിങിന്റെ വിചാരണ ഇന്ന് തുടങ്ങും
ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായി കല്യാണ്‍ സിങിന്റെ വിചാരണ ഇന്ന് തുടങ്ങും. ലക്നൌവിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് വിചാരണ നടക്കുന്നത്. ബാബരി മസ്ജിദ് തകര്‍ത്തതില്‍ കല്യാണ്‍ സിങ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് സി.ബി.ഐ കുറ്റപത്രത്തിലെ കണ്ടെത്തല്‍. ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവരുടെ വിചാരണയും പുരോഗമിക്കുകയാണ്. രാജസ്ഥാന്‍ ഗവര്‍ണര്‍ ആയിരുന്നതിനാല്‍ കല്യാണ്‍ സിങിന്റെ വിചാരണ തുടങ്ങാനായിരുന്നില്ല. സ്ഥാനം ഒഴിഞ്ഞതോടെയാണ് വിചാരണ നടപടികള്‍ക്ക് വഴിയൊരുങ്ങിയത്.
ബി.ഡി.ജെ.എസിന്റെ വോട്ട് കിട്ടിയെന്ന് മാണി സി.കാപ്പന്‍
രാമപുരം പഞ്ചായത്തില്‍ ബി.ഡി.ജെ.എസിന്റെ വോട്ട് കിട്ടിയെന്ന് മാണി സി.കാപ്പന്‍. ബി.ജെ.പി വോട്ട് എല്‍.ഡി.എഫിന് ലഭിച്ചിട്ടില്ല. ശുഭപ്രതീക്ഷയെന്നും കാപ്പന്‍ പറഞ്ഞു. 751 വോട്ടുകള്‍ക്കാണ് കാപ്പന്‍ ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. ആദ്യഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ എല്‍.ഡി.എഫ് ക്യാമ്പ് ആവേശത്തിലാണ്. എന്നാല്‍ യു.ഡി.എഫ് ക്യാമ്പില്‍ നിശ്ശബ്ദമാണ്.
രാമപുരത്ത് ബി.ജെ.പി എല്‍.ഡി.എഫിന് വോട്ട് മറിച്ചെന്ന് ജോസ് ടോം
രാമപുരത്ത് ബി.ജെ.പി എല്‍.ഡി.എഫിന് വോട്ട് മറിച്ചെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം. രാമപുരത്തിലെ ബൂത്തിലെ വോട്ടുകള്‍ എണ്ണിയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പനാണ് ലീഡ് ചെയ്യുന്നത്. 700 വോട്ടുകള്‍ക്ക് മുന്നിലാണ് കാപ്പന്‍. ഈ സാഹചര്യത്തിലാണ് ജോസ് ടോമിന്റെ പ്രതികരണം.
സ്കൂളിലേക്ക് പോയ വിദ്യാർഥിയെ കാണാതായി
ആലുവയിൽ സ്കൂളിലേക്ക് പോയ വിദ്യാർഥിയെ കാണാതായി. ആലുവ സെന്റ് ജോൺസ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ അർഹാൻ അജ്മൽ (15)നെയാണ് കാണാതായത്. ആലുവ മർച്ചന്റ് യൂത്ത് വിംഗ് പ്രസിഡന്റും യൂത്ത് കോൺഗ്രസ് നേതാവുമായ അജ്മൽ കാമ്പായിയുടെ മകനാണ്. ബന്ധുക്കൾ ആലുവ പൊലീസിൽ പരാതി നൽകി.വിവരങ്ങൾ ലഭിച്ചാൽ 984632 6704, 9895445928 എന്നീ നമ്പറിൽ അറിയിക്കുക.
തപാല്‍ വോട്ടുകളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം
പാലാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമാണ്. ഇരുമുന്നണികള്‍ക്കും ആറ് വോട്ടുകള്‍ വീതം ലഭിച്ചു. മൂന്ന് തപാല്‍ വോട്ടുകള്‍ അസാധുവായി.
ജയം ഉറപ്പെന്ന് കാപ്പന്‍, പതിനയ്യായിരത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് ജോസ് ടോം
പാലായില്‍ ജയം ഉറപ്പെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍. പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കും. ജോസഫ് വിഭാഗത്തിന്റെയും ബി.ഡി.ജെ.എസിന്റെയും വോട്ടുകള്‍ ലഭിക്കുമെന്ന് കാപ്പന്‍ പറഞ്ഞു. യു.ഡി.എഫ് വിജയം ആവര്‍ത്തിക്കുമെന്ന് ജോസ് ടോം പറഞ്ഞു. പതിനയ്യായിരത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്നും ജോസ് ടോം അവകാശപ്പെട്ടു.
മരട് കേസില്‍ സുപ്രിം കോടതിയുടെ അന്തിമ ഉത്തരവ് ഇന്ന്
മരട് ഫ്ലാറ്റ് കേസില്‍ സുപ്രിം കോടതിയുടെ അന്തിമ ഉത്തരവ് ഇന്ന്. പൊളിക്കുന്നതിന്റെ രൂപരേഖ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് കോടതിക്ക് കൈമാറും. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ മൂന്ന് മാസം ഇളവ് തേടിയിരുന്നെങ്കിലും എത്ര സാവകാശം കിട്ടുമെന്ന് ഇന്നറിയാം. തീരദേശ പരിപാലന നിയമം ലംഘിച്ചതിനെത്തുടര്‍ന്ന് മെയ് എട്ടിനാണ് സുപ്രിം കോടതി മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടത്. വിധി നടപ്പിലാക്കി ഒരു മാസത്തിനകം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഉത്തരവ്. മൂന്ന് മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കാത്തതിനെത്തുടര്‍ന്നാണ് കോടതി സ്വമേധയ കേസെടുത്തത്. […]
പാലാ ഉപതെരഞ്ഞെടുപ്പ് ഫലം; വോട്ടെണ്ണല്‍ തുടങ്ങി
പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. രാവിലെ എട്ട് മണിയ്ക്ക് പാലാ കാര്‍മല്‍ പബ്ലിക് സ്കൂളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. തുടര്‍ന്ന് വോട്ടിങ് യന്ത്രങ്ങളും. ആദ്യ ലീഡ് എട്ടരയോടെ പുറത്ത് വരും. 12 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലാ മണ്ഡലത്തിലുള്ളത്. 14 ടേബിളുകളിലായാണ് എണ്ണുക. ആദ്യം രാമപുരം പഞ്ചായത്തും അവസാനം എലിക്കുളവുമാണ് എണ്ണുക. പത്തരയോടെ കെ.എം മാണിയ്ക്ക് ശേഷം പാലായെ ആര് പ്രതിനിധീകരിക്കുമെന്ന്അറിയാം.











