India Kerala

കുമ്മനമില്ലങ്കില്‍ ശ്രീധരന്‍ പിള്ള; വട്ടിയൂര്‍ക്കാവിനായി ബി.ജെ.പി

വട്ടിയൂർക്കാവിൽ മത്സരിക്കാന്‍ മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തയ്യാറാകാതെ വന്നാൽ സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയെ മത്തരത്തിനിറക്കാന്‍ ബി.ജെ.പി തീരുമാനം. സംസ്ഥാന നേതൃത്വത്തിൽ നിന്ന് ആരെങ്കിലും മത്സരിക്കണമെന്ന ആവശ്യം ഉയർന്നതാണ് ശ്രീധരൻ പിള്ളയുടെ പേര് പരിഗണനക്ക് വന്നത്. അതേസമയം അരൂർ സീറ്റിൽ ബി.ജെ.പി മത്സരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം.

India National

കര്‍ണാടക ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കാന്‍ തയ്യാറെന്ന് കമ്മീഷന്‍

കര്‍ണാടക ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. സ്പീക്കര്‍ അയോഗ്യത കല്‍പിച്ചതിനെ തുടര്‍ന്ന് കൂറുമാറിയ എം.എ‍ല്‍.എമാര്‍ സമര്‍പ്പിച്ച ഹരജി അടുത്ത മാസം 22ന് പരിഗണിക്കും. ഉപതെരഞ്ഞെടുപ്പിന് മുമ്പ് എം.എല്‍.എമാരുടെ കേസ് തീര്‍പ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കര്‍ണാടകയില്‍ 15 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്.

India National

മുംബൈയില്‍ യുവാവ് കൂട്ടബലാത്സംഗത്തിന് ഇരയായി

നവി മുംബൈയില്‍ 36 വയസ്സുകാരന്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. യുവാവിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത അഞ്ചംഗ സംഘത്തെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രിയാണ് സംഭവം. വീട്ടിലേക്ക് പോകുന്നതിനിടെ സിഗരറ്റ് വലിക്കുമ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് യുവാവിനെ സംഘം ആക്രമിച്ചത്. യുവാവിനെ മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. അഞ്ച് യുവാക്കളാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് പറഞ്ഞു. യുവാവിന്‍റെ ബന്ധുക്കളുടെ പരാതി പ്രകാരം വാഷി പൊലീസ് കേസെടുത്തു. സെക്ഷന്‍ 377 പ്രകാരമാണ് കേസെടുത്തത്. […]

India National

രാകേഷ് അസ്താനക്കെതിരായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വയം വിരമിക്കാന്‍ ഒരുങ്ങുന്നു

മുന്‍ സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വയം വിരമിക്കാന്‍ ഒരുങ്ങുന്നു. അഴിമതി കേസ് നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ സതീഷ് ഡാഗര്‍ സ്വയം വിരമിക്കലിന് ശ്രമിക്കുന്നത്. സി.ബി.ഐ ഡയറക്ടര്‍ ആയിരുന്ന ആലോക് വര്‍മ നിയമിച്ച അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയാണ് താല്‍ക്കാലിക ഡയറക്ടറായിരുന്ന നാഗേശ്വര റാവു സതീഷ് ഡാഗറിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19 നാണ് സി.ബി.ഐ എസ്.പിയായ സതീഷ് ഡാഗര്‍ സ്വയം വിരമിക്കാനുള്ള […]

India Kerala

കോന്നിയിൽ റോബിൻ പീറ്ററല്ലാതെ വേറെ ആരെയും അഗീകരിക്കില്ല

കോന്നിയിൽ റോബിൻ പീറ്ററിനെ സ്ഥാനാർഥി ആക്കാൻ സമ്മർദ്ദവുമായി പ്രാദേശിക കോൺഗ്രസ്സ് നേതൃത്വം. കോന്നി മണ്ഡലം കമ്മിറ്റി ഓഫീസിൽ യോഗം ചേർന്ന പ്രാദേശിക നേതാക്കൾ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. കോന്നിയിൽ റോബിൻ പീറ്ററെ സ്ഥാനാർഥിത്വത്തിൽ നിന്ന് മാറ്റിയേക്കുമെന്ന സൂചനകൾ പുറത്ത് വരുന്നതിനിടെയാണ് സമ്മർദ്ദവുമായി പ്രാദേശിക നേതൃത്വം രംഗത്തെത്തിയത്. കോന്നി കോൺഗ്രസ്സ് നിയോജക മണ്ഡലം മഹിളാ കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ്, കെ.എസ്.യു തുടങ്ങി എല്ലാ പോഷക സംഘടനാ നേതാക്കളും […]

India Kerala

പാലായുടെ വിധി നാളെ അറിയാം

പാലയിലെ ജനങ്ങള്‍ ആരെ തെരഞ്ഞെടുത്തുവെന്ന് എന്ന് നാളെ അറിയാം. വോട്ടെണ്ണലിനായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. രാവിലെ 8.30 ഓടെ ആദ്യ ഫല സൂചന ലഭിച്ച് തുടങ്ങും. രാവിലെ എട്ട് മണിക്ക് പാലാ കാര്‍മല്‍ പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ഇലക്ട്രോണിക് സംവിധാനത്തിലൂടെ അയയ്ക്കുന്ന പോസ്റ്റല്‍ ബാലറ്റുകളും സാധാരണ പോസ്റ്റല്‍ ബാലറ്റുകളുമാണ് ആദ്യം എണ്ണുന്നത്. തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. എട്ടരയോടെ ആദ്യ ലീഡ് അറിയാന്‍ സാധിക്കും. 12 പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലയിലുളളത്. ആയതിനാല്‍ […]

India Kerala

ലൗ ജിഹാദ് ആരോപണം; വാർത്ത നിഷേധിച്ച് പെൺകുട്ടി

ഡല്‍ഹിയില്‍ നിന്ന് മലയാളി പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ ലൗ ജിഹാദ് ആരോപണം നിഷേധിച്ച് പെണ്‍കുട്ടി. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ അബൂദബിയിലേക്ക് പുറപ്പെട്ടതെന്ന് പെണ്‍കുട്ടി അബൂദബിയിലെ ഇന്ത്യന്‍ എംബസി അധികൃതരെ അറിയിച്ചു. പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും പെണ്‍കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രായപൂർത്തിയായതിനാൽ പെൺകുട്ടിയുടെ ഇഷ്ടത്തിന് തന്നെ വിട്ടിരിക്കുകയാണ്. ആരുടെയും പ്രേരണ പ്രകാരമല്ല അബൂദബിയിൽ വന്നത്. മറ്റ് രാജ്യങ്ങളിലേക്ക് പോകാനും താൻ ഉദ്ദേശിക്കുന്നില്ലെന്നും, വിവാഹത്തിന്റെ ആവശ്യാർഥമാണ് എംബസിയെ സമീപിച്ചതെന്നും കുട്ടി പറഞ്ഞു. വിവരം പെണ്‍കുട്ടിയുടെ മാതാപിതാക്കൾക്കും […]

India Kerala

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് ഈ വിധത്തില്‍

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ മാസ്റ്റർ പ്ലാൻ തയാറായി. സെപ്റ്റംബർ 29 ന് ഒഴിപ്പിക്കലും ഒക്ടോബർ 11 ന് പൊളിക്കൽ നടപടിയും ആരംഭിക്കും. മാസ്റ്റർ പ്ലാൻ വെള്ളിയാഴ്ച സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിക്കും. മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ 138 ദിവസം നീണ്ടു നിൽക്കുന്ന മാസ്റ്റർ പ്ലാനിനാണ് രൂപം നൽകിയിരിക്കുന്നത്. ഇന്ന് കുടിവെള്ളവും വൈദ്യുതിയും വിച്ഛേദിച്ചത് മുതൽ മാസ്റ്റർ പ്ലാൻ പ്രാവർത്തികമായി തുടങ്ങി. സെപ്റ്റംബർ 29 ന് ആരംഭിക്കുന്ന ഒഴിപ്പിക്കൽ നടപടി ഒക്ടോബർ 3 ന് പൂർത്തിയാക്കും. ഒഴിപ്പിക്കുന്നവരെ 6 […]

India National

മെഹുല്‍ ചോക്സി തട്ടിപ്പുകാരന്‍; നാടുകടത്തുമെന്ന് ആന്‍റിഗ്വ പ്രധാനമന്ത്രി

വായ്പാ തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന ഇന്ത്യന്‍ വ്യവസായി മെഹുൽ ചോക്സിയെ നാടുകടത്തുമെന്ന് ആന്‍റിഗ്വ. ചോക്സി തട്ടിപ്പുകാരനെന്ന് കണ്ടെത്തിയതായും ഏത് സ്വതന്ത്ര അന്വേഷണവും നടത്താമെന്നും ആന്‍റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൻ ബ്രൗണി അറിയിച്ചു. കഴിഞ്ഞ വർഷം ഇന്ത്യ വിട്ട മെഹുൽ ചോക്സി ആന്റിഗ്വയിലെത്തി പൌരത്വമെടുക്കുകയായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13500 കോടി തട്ടിച്ചതിന്റെ പേരില്‍ ചോക്സിക്കെതിരെ അന്വേഷണം നടക്കുകയാണ്. ചോക്‌സിയുടെ അപേക്ഷകള്‍ തള്ളിയ ശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കും. തുടര്‍ന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ചോക്സിയെ ചോദ്യംചെയ്യാമെന്നും ആന്‍റിഗ്വ പ്രധാനമന്ത്രി […]

India National

മധ്യപ്രദേശില്‍ ഹണി ട്രാപ്പിന് നേതൃത്വം നല്‍കിയ ശ്വേത ബി.ജെ.പിയുടെ പ്രചാരകയെന്ന് കോണ്‍ഗ്രസ്; തെളിവ് പുറത്തുവിട്ടു

മധ്യപ്രദേശിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെ വലയിലായ ഹണി ട്രാപ്പിന് നേതൃത്വം നല്‍കിയ ശ്വേത വിജയ് ജെയിന്‍ ബി.ജെ.പിയുടെ പ്രചാരകയെന്ന് കോണ്‍ഗ്രസ്. ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശ്വേത പങ്കെടുത്ത ചിത്രം മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അരുണോദയ് ചൌബെ പുറത്തുവിട്ടു. 2013ലെയും 2018ലെയും മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ താര പ്രചാരകയായിരുന്നു ശ്വേതയെന്നും അരുണോദയ് ചൌബെ പറഞ്ഞു. ശ്വേത യുവമോര്‍ച്ച നേതാവായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. പിന്നാലെയാണ് ബി.ജെ.പി […]