India Kerala

മരട് ഫ്ലാറ്റ് നിര്‍മാതാക്കളുടെ സ്വത്തുവകകള്‍ സുപ്രീംകോടതി കണ്ടുകെട്ടി; നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സമിതി രൂപീകരിച്ചു

മരട് ഫ്ലാറ്റ് നിര്‍മാതാക്കളുടെ സ്വത്തുവകകള്‍ സുപ്രീംകോടതി കണ്ടുകെട്ടി. ഉടമകളുടെ അക്കൗണ്ടുകളും സുപ്രീംകോടതി മരവിപ്പിച്ചു. ഇന്നലെ പരിഗണിച്ച കേസിന്‍റെ വിധിപ്പകര്‍പ്പിലാണ് ഇക്കാര്യങ്ങള്‍ സുപ്രീംകോടതി വ്യക്തമാക്കിയത്. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയേയും കോടതി നിയോഗിച്ചു. ഹൈക്കോടതി ജഡ്ജ് കെ ബാലകൃഷ്ണന്‍ നായരാണ് സമിതി അദ്ധ്യക്ഷന്‍. ഫ്ളാറ്റുകൾ ഒഴിപ്പിക്കുന്നതിന് സർക്കാർ തയ്യാറാക്കിയ കർമ്മ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഫ്ലാറ്റുകളുടെ ഉടമകൾക്ക് താൽക്കാലിക നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം 4 ആഴ്ചയ്ക്കകം നൽകാൻ സംസ്ഥാന […]

India Kerala

വട്ടിയൂര്‍കാവില്‍ കുമ്മനം, കോന്നിയില്‍ കെ സുരേന്ദ്രന്‍; ഉപതെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികയായി

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബി.ജെ.പി സ്ഥാനാര്‍ഥികളായി. കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവിലും കെ.സുരേന്ദ്രൻ കോന്നിയിലും മത്സരിക്കും. യുവമോര്‍ച്ചാ നേതാവ് പ്രകാശ് ബാബുവാണ് അരൂരിലെ സ്ഥാനാര്‍ഥി. എറണാകുളത്ത് രാജഗോപാലും മഞ്ചേശ്വരത്ത് സതീശ് ചന്ദ്ര ഭണ്ഡാരിയും മത്സരിക്കും. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവും. ഇന്നു തന്നെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു കുമ്മനം രാജശേഖരന്‍. എന്നാൽ കുമ്മനം തന്നെ മത്സരിക്കണമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ ആഗ്രഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും […]

India National

‘ട്രംപ് വിജയിക്കട്ടെ’, പിന്നാലെ എതിരാളി തുള്‍സി ഗബ്ബാര്‍ഡുമായും മോദിയുടെ കൂടിക്കാഴ്‍ച

ഹൗഡി മോദി പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ വീണ്ടും തിരഞ്ഞെടുക്കാന്‍ മോദി ആഹ്വാനം ചെയ്തതിന് പിന്നാലെ ഡൊമോക്രാറ്റ് നേതാവുമായി മോദിയുടെ കൂടിക്കാഴ്ച. അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗമായ തുള്‍സി ഗബ്ബാര്‍ഡുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഐക്യ രാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിക്കിടെയായിരുന്നു മോദിയുടെ കൂടിക്കാഴ്ച. വരുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള വ്യക്തികൂടിയാണ് തുള്‍സി. 37 വയസ്സുകാരിയായ തുള്‍സി ഗബ്ബാര്‍ഡ് കഴിഞ്ഞ ജനുവരി 11 നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം […]

India National

ഐ.എന്‍.എസ് ഖണ്ഡ‍േരി കമ്മീഷന്‍ ചെയ്തു

നാവികസേനയുടെ പുതിയ അന്തര്‍വാഹിനായായ ഐ.എന്‍.എസ് ഖണ്ഡ‍േരി കമ്മീഷന്‍ ചെയ്തു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഐ.എന്‍.എസ് ഖണ്ഡേരി രാജ്യത്തിന് സമര്‍പ്പിച്ചത്. കാല്‍വരി ക്ലാസിലെ രണ്ടാമത്തെ മുങ്ങികപ്പലാണ് ഇത്. ജമ്മുകാശ്മീരിലെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളതലത്തിലുള്ള പിന്തുണ ഇന്ത്യക്ക് ലഭിക്കുന്നുണ്ടെന്ന് ചടങ്ങില്‍ രാജ്നാഥ് സിങ് പറ‍ഞ്ഞു. മറാഠാ സാമ്രാജ്യകാലത്തെ കോട്ടയുടെ പേരാണ് ഖണ്ഡേരി . അത്യാധുനിക സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളിച്ചിറക്കിയ ഈ അന്തര്‍വാഹിനി അതികഠിനമായ സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കാന്‍ സുസജ്ജമാണ്. വിവിധ ഭാഗങ്ങൾ പ്രത്യേകം ഉണ്ടാക്കി അവ […]

India National

കർണാടക ഉപതെരഞ്ഞെടുപ്പിന്റെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു

കർണാടക ഉപതെരഞ്ഞെടുപ്പിന്റെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു. ഡിസംബർ അഞ്ചിന് വോട്ടെടുപ്പും ഡിസംബർ ഒമ്പതിന് വോട്ടെണ്ണലും നടക്കും. അയോഗ്യതയുമായി ബന്ധപ്പെട്ട വിമത എം.എൽ.എമാരുടെ ഹർജിയെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി മാറ്റിയത്. മഹാരാഷ്ട്ര, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പുകൾക്കൊപ്പം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 64 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിൽ കർണാടകയിലെ 15 സീറ്റുകളും ഉൾപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അയോഗ്യരാക്കിയ നടപടിക്കെതിരെ വിമത എം.എല്‍.എമാർ സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്. ഒന്നുകിൽ ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കാൻ അനുവദിക്കണം. അല്ലെങ്കിൽ […]

India Kerala

രണ്ടില ചിഹ്നം വാങ്ങിക്കാതിരുന്നത് ധിക്കാരപരമായ നിലപാടെന്ന് പി.ജെ ജോസഫ്

പാലാ ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം വാങ്ങിക്കാതിരുന്നത് ധിക്കാരപരമായ നിലപാടെന്ന് പി.ജെ ജോസഫ് . പക്വത ഇല്ലാത്തതുകൊണ്ടാണ് ജോസ് കെ. മാണി ഇപ്പോഴും പല പ്രസ്താവനകള്‍ നടത്തുന്നതെന്നും ജോസഫ് പറഞ്ഞു. അല്‍പസമയത്തിനകം ജോസഫ് വിഭാഗം കോട്ടയത്ത് യോഗം ചേരും. ചിഹ്നം സംബന്ധിച്ചും സ്ഥാനാര്‍ഥിയുടെ കാര്യത്തിലും നല്‍കിയ ഉറപ്പ് യു.ഡി.എഫ് നേതാക്കള്‍ പാലിച്ചില്ലെന്ന് ജോസ് കെ. മാണി ആരോപിച്ചു. മറ്റുവിഭാഗങ്ങള്‍ ധാരണ പാലിച്ചില്ല. വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ല. പരാജയ കാരണങ്ങള്‍ വസ്തുനിഷ്ടമായി കണ്ടെത്തുമെന്നും ജോസ് കെ. മാണി […]

India Kerala

പാലയിലെ പരാജയത്തിൽ യു.ഡി.എഫിന് കൂട്ടുത്തരവാദിത്തമുണ്ടെന്ന് മുനീര്‍

പാല ഉപതെരഞ്ഞടുപ്പ് പരാജയത്തിൽ യു.ഡി.എഫിന് കൂട്ടുത്തരവാദിത്തമുണ്ടെന്ന് എം.കെ മുനീര്‍. വരുന്ന തെരഞ്ഞെടുപ്പുകളിൽ ജാഗ്രത പുലർത്തും. തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ സംഭവ വികാസങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ജനങ്ങളിൽ വിഷമം ഉണ്ടാക്കിയെന്നും മുനീര്‍ പറഞ്ഞു.

India Kerala Uncategorized

പാലായിലെ തോല്‍വി; ജോസഫിനെതിരെ വിമര്‍ശനവുമായി ജോസ് കെ. മാണി

പി.ജെ ജോസഫിനെതിരെ വിമര്‍ശനവുമായി ജോസ് കെ. മാണി. പാലായിലെ സ്ഥാനാർത്ഥി നിർണ്ണയം മുതൽ ചിലര്‍ നടത്തിയ പ്രസ്താവനകൾ ആത്യന്തികമായി ആരെയാണ് സഹായിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. തനിക്കെതിരായ അധിക്ഷേപങ്ങൾക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും ജോസ് കെ. മാണി ഫേസ്ബുക്കില്‍ കുറിച്ചു.

India Kerala

ഒഴിയുന്നതിനായി കൂടുതല്‍ സമയം വേണമെന്ന് മരട് ഫ്ലാറ്റുടമകള്‍

ഫ്ലാറ്റുകള്‍ ഒഴിയുന്നതിനായി കൂടുതല്‍ സമയം വേണമെന്ന് മരടിലെ ഫ്ലാറ്റുടമകള്‍. വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിച്ചില്ലെങ്കില്‍ നിരാഹാര സമരത്തിലേക്ക് നീങ്ങുമെന്നും ഫ്ലാറ്റുടമകള്‍ പറഞ്ഞു. അതേസമയം നഗരസഭാ സെക്രട്ടറിയുടെ ചുമതലയുടെ സബ്കലക്ടര്‍ ഭരണകാര്യങ്ങളില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് നഗരസഭാ ഭരണസമിതി രംഗത്തെത്തി. നഗരസഭയില്‍ ഭരണസ്തംഭനമാണെന്ന് ചൂണ്ടിക്കാട്ടി ഭരണസമിതി സര്‍ക്കാരിന് കത്ത് നല്‍കി.

India Kerala

അരൂർ യു.ഡി.എഫ് തിരിച്ച് പിടിക്കുമെന്ന് ഷാനിമോള്‍

അരൂർ യു.ഡി.എഫ് തിരിച്ച് പിടിക്കുമെന്ന് ഷാനിമോള്‍ ഉസ്മാന്‍. ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിൽ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ഉപതെരഞ്ഞെടുപ്പുകളിൽ ചർച്ചയാകുമെന്നും ഷാനിമോള്‍ പറഞ്ഞു.