India Kerala

പ്രളയബാധിതർക്കുള്ള ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്യാതെ നശിക്കുന്നു

പ്രളയബാധിതർക്കുള്ള ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്യാതെ നശിക്കുന്നു. കോഴിക്കോട് ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലാണ് പ്രളയം കഴിഞ്ഞ് ഒന്നര മാസമായിട്ടും കിറ്റുകൾ വിതരണം ചെയാതെ കൂട്ടിയിട്ടിരിക്കുന്നത്. കിറ്റുകള്‍ വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.വൈ.എഫ് പ്രവർത്തകര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രളയബാധിതര്‍ക്ക് ആശ്വാസം പകരാനായി സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിച്ച കിറ്റുകളാണ് ചാത്തമംഗലം ഗ്രാമ പഞ്ചായത്തില്‍ വിതരണം ചെയ്യാതെ നശിക്കുന്നത്. ഇതില്‍ തിരുവനന്തപുരം മേയർ വി.കെ പ്രശാന്ത് ഉൾപ്പെടെയുള്ളവർ എത്തിച്ച ദുരിതാശ്വാസ കിറ്റുകളും വിതരണം ചെയ്യാതെ കിടക്കുന്നുണ്ട്. […]

India Kerala

അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും. നാളെയാണ് സൂക്ഷ്മ പരിശോധന. ഒക്ടോബര്‍ മൂന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. ഇന്ന് വൈകുന്നേരം മൂന്ന് മണി വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം. അരൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കന്‍ മാത്രമാണ് മുന്നണികളില്‍ നിന്ന് പത്രിക നല്‍കിയിട്ടുള്ളത്. മഞ്ചേശ്വരത്ത് രണ്ട് സ്വതന്ത്രരും പത്രിക നൽകിയിട്ടുണ്ട്. ശനിയും ഞായറും അവധിയായതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തും […]

India Kerala

ഇരവിപുരം തീരത്തെ പുലിമുട്ട് നിര്‍മ്മാണം വീണ്ടും നിലച്ചു; പ്രതിഷേധത്തില്‍ തീരദേശവാസികള്‍

കൊല്ലം ഇരവിപുരം തീരത്തെ പുലിമുട്ട് നിര്‍മ്മാണം വീണ്ടും നിലച്ചു. നിര്‍മ്മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിലാണ് തീരദേശവാസികള്‍. കാക്കത്തോപ്പ് മുതല്‍ താന്നി വരെയുള്ള ഭാഗത്ത് പുലിമുട്ടില്ലാത്തതിനാല്‍ തീരദേശ റോഡ് പകുതിയിലധികം കടലെടുത്തിരുന്നു. തീരത്ത് പ്രതിഷേധം ശക്തമായതിനു പിന്നാലെ നിലച്ചുപോയ നിര്‍മ്മാണം പുനരാരംഭിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തോളമായി ഇവിടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. 26 പുലിമുട്ടുകളാണ് ഇവിടെ നിര്‍മ്മിക്കേണ്ടത്. ഇതില്‍ എട്ടെണ്ണം പൂര്‍ത്തിയായെങ്കിലും ചിലതിന്റ നിര്‍മ്മാണം പോലും ആരംഭിച്ചിട്ടില്ല. കരിങ്കല്ല് കിട്ടാനില്ലാത്തതാണ് പ്രതിസന്ധിയെന്നാണ് അധികൃതരുടെ വിശദീകരണം.

India Kerala

പ്രചരണത്തില്‍ സജീവമാകാനൊരുങ്ങി എന്‍.ഡി.എ നേതൃത്വം

സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതിന്റെ ക്ഷീണം അകറ്റി പ്രചരണത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് എന്‍.ഡി.എ നേതൃത്വം. എന്നാല്‍ ബി.ഡി.ജെ.എസിന്റെ നിലപാടില്‍ എന്‍.ഡി.എക്കുള്ളില്‍ അതൃപ്തി വ്യാപകമാണ്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ബി.ജെ.പി പത്രിക അവസാന നിമിഷം പുറത്തിറങ്ങിയത്. വിജയം പ്രതീക്ഷിക്കുന്ന വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും സംസ്ഥാന സെക്രട്ടറി മത്സരിക്കുന്ന കോന്നിയിലുമാകും എന്‍.ഡി.എയുടെ ശക്തമായ സാന്നിധ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ വട്ടിയൂര്‍ക്കാവില്‍ യുവ പരിവേഷമുള്ള പുതുമുഖത്തെ ഇറക്കിയാണ് മുന്നണിയുടെ പരീക്ഷണം. പാലായിലുണ്ടായ അടിയൊഴുക്ക് ഈ ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയെ അലട്ടുന്നുണ്ട്. ബി.ഡി.ജെഎസിന്റെ നിലപാടാണ് പ്രധാന […]

India Kerala

വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തിന്റെ പിന്മാറ്റത്തോടെ ബി.ജെ.പിയുടെ സാധ്യത മങ്ങി

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്റെ പിന്മാറ്റത്തോടെ ബി.ജെ.പിയുടെ സാധ്യത മങ്ങി. പോരാട്ടം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലായി. എന്നാല്‍ കുമ്മനത്തിന്റെ അസാന്നിധ്യം എല്‍.ഡി.എഫിന് സാധ്യതക്കൊപ്പം വെല്ലുവിളിയും മുന്നോട്ടുവെക്കുന്നു. കുമ്മനം മത്സരരംഗത്തുണ്ടായിരുന്ന രണ്ട് തെര‍ഞ്ഞെടുപ്പുകളിലും ത്രികോണ പോരാട്ടത്തിനൊടുവില്‍ എല്‍.ഡി.എഫ് മൂന്നാമതായി. ഇത്തവണ മികച്ച സ്ഥാനാര്‍ഥിയെ രംഗത്തിറക്കി രണ്ടും കല്‍പിച്ചുള്ള പോരാട്ടത്തിന് എല്‍.ഡി.എഫ് കച്ച കെട്ടിയപ്പോഴാണ് ബി.ജെ.പി കുമ്മനത്തിന് പകരം ജില്ലാ അധ്യക്ഷന്‍ സുരേഷിനെ രംഗത്തിറക്കിയത്. ഇതോടെ ത്രികോണ പോരാട്ടത്തെക്കാള്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലെ നേര്‍ക്കുനേര്‍ പോരാട്ടമായി വട്ടിയൂര്‍ക്കാവിലെ മത്സരരംഗം മാറുകയാണ്. ബി.ജെ.പിയെ […]

India Kerala

മരടിലെ ഫ്ലാറ്റുടമകൾ ഇന്ന് മുതൽ ഒഴിഞ്ഞു തുടങ്ങും

മരടിലെ ഫ്ലാറ്റുടമകൾ ഇന്ന് മുതൽ ഒഴിഞ്ഞു തുടങ്ങും. പുനരധിവാസത്തിന് ജില്ലാ ഭരണകൂടം കണ്ടെത്തിയ 510 ഫ്ലാറ്റുകളിൽ ഏറ്റവും സൗകര്യപ്രദമായത് തെരഞ്ഞെടുത്ത് നഗരസഭയെ അറിയിക്കാൻ ഫ്ലാറ്റുടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അനുയോജ്യമായ ഫ്ലാറ്റുകൾ കണ്ടെത്തി അറിയിച്ചാൽ എത്രയും വേഗം സാധന സാമഗ്രികൾ മാറ്റാനാവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുമെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ചിലവും നഗരസഭ വഹിക്കും. ഇന്ന് മുതൽ നാല് ദിവസം മാത്രമാണ് ഒഴിപ്പിക്കൽ നടപടി പൂർത്തിയാകാൻ ശേഷിക്കുന്നത്. ഇന്നലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഉടമകളുടെ ബാക് അക്കൗണ്ട് വിവരങ്ങളടക്കം […]

India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്.ഐയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണ കേസിൽ ഒന്നാം പ്രതി എസ്.ഐ സാബുവിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ആഗസ്റ്റ് 13ന് സാബുവിന് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. സാബു ജാമ്യത്തിൽ നിൽക്കുന്നത് അന്വേഷണത്തെ ബാധിക്കും. അതിനാൽ ജാമ്യം റദ്ദാക്കണം എന്നാണ് സർക്കാരിന്റെ ആവശ്യം. ജാമ്യം തുടർന്നാൽ പ്രതിക്ക് തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും കഴിയും. കൂടാതെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബത്തിന് ബുദ്ധിമുട്ട് ഉണ്ടാകുമെന്നും ഹരജിയിൽ സർക്കാർ […]

India Kerala

വയലാര്‍ പുരസ്കാരം വി.ജെ ജെയിംസിന്

വിവാദങ്ങള്‍ക്കിടെ വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. വി.ജെ. ജെയിംസിന്റെ ‘നിരീശ്വര’നുതന്നെയാണ് പുരസ്‌കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശംസാ പത്രവുമാണ് അവാര്‍ഡ്. ഒക്ടോബര്‍ 27ന് പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 2017ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം നിരീശ്വരൻ നേടിയിരുന്നു. മൂല്യനിർണ്ണയത്തിൽ ഏറ്റവും കുറഞ്ഞ പോയിന്റ് കിട്ടിയ കൃതിക്ക് പുരസ്കാരം നൽകാൻ സമ്മർദ്ദമുണ്ടായതിനെ തുടർന്ന് എം.കെ. സാനു വയലാർ ട്രസ്റ്റിൽ നിന്ന് രാജി വച്ചിരുന്നു. തുടർന്ന് പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തിലുള്ള സമിതി ഒന്നാമതെത്തിയ […]

India Kerala

സബ്കലക്ടര്‍ക്കൊപ്പം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി പിന്‍വലിച്ചു

ഇടുക്കി ചിന്നക്കനാലിലെ ഭൂമി കയ്യേറ്റം അന്വേഷിക്കുന്ന റവന്യൂ സംഘത്തെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. ദേവികുളം സബ് കലക്ടർ സ്ഥാനത്ത് നിന്ന് രേണുരാജിനെ സ്ഥലം മാറ്റിയതിനു പിന്നാലെയാണ് വിവാദ ഉത്തരവ് പുറത്തിറങ്ങയത്. റവന്യു മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് വിവാദ ഉത്തരവ് ജില്ലാ കലക്ടർ പിന്‍വലിച്ചത്. ചിന്നക്കനാലിലെ അനധികൃത നിർമാണങ്ങളും ഭൂമി കയ്യേറ്റവും കണ്ടെത്തി നടപടി സ്വീകരിച്ചിരുന്ന 12 അംഗ റവന്യൂ സംഘത്തിലെ പത്ത് പേരെയാണ് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയത്. പുതിയതായി നിയമിച്ചവർക്ക് അധിക ചുമതലയാണ് നല്കിയിരുന്നതും. […]

India National

കശ്മീരിന്റെ പ്രത്യേക പദവി; സുപ്രീംകോടതി വാദം കേള്‍ക്കുന്നു

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികളിൽ ഒക്ടോബർ 1 മുതൽ സുപ്രീംകോടതി വാദം കേൾക്കും. ഇതിനായി ഭരണ ഘടനാ ബഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് എൻ.വി രമണയാണ് 5 അംഗ ബെഞ്ചിന്റെ അധ്യക്ഷൻ. ജസ്റ്റിസ്മാരായ സഞ്ജയ് കിഷൻ കൗൾ, ആർ സുഭാഷ് റെഡ്‌ഡി, ബി.ആർ ഗവായി, സൂര്യ കാന്ത് എന്നിവരാണ് ബെഞ്ചിലെ അംഗങ്ങൾ. അടുത്ത മാസാദ്യം മുതൽ ആർട്ടിക്കൾ 370 എടുത്ത് മാറ്റിയതിന്റെ ഭരണഘടനാ സാധുത കോടതി പരിഗണിക്കും. നാഷണൽ കോൺഫറൻസ്, സജ്ജാദ് ലിയോണിന്റെ […]