India Kerala

വയനാട്ടില്‍ ദേശീയപാത അടച്ചിടാനുള്ള നീക്കത്തിനെതിരെ സമരം ശക്തം; പിന്തുണയുമായി രാഹുല്‍ എത്തും

സുല്‍ത്താന്‍ ബത്തേരി – മൈസൂര്‍ ദേശീയപാത 766 പൂര്‍ണമായി അടക്കാനുള്ള നീക്കത്തിനെതിരെ വയനാട്ടില്‍ സമരം ശക്തമാകുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി ഒക്ടോബര്‍ മൂന്നിന് സമര പന്തലിലെത്തും. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കര്‍ഷകരുടെ ലോങ് മാര്‍ച്ച് ആരംഭിച്ചു. ദേശീയപാത 766 അടച്ചിടാനുള്ള നീക്കത്തിനെതിരായ സമരം കൂടുതല്‍ ശക്തമാകുകയാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ മുതിര്‍ന്ന അഭിഭാഷകരുടെ സേവനം ലഭ്യമാക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്നാണ് […]

India Kerala

അഞ്ചിടത്തും സി.പി.എം – ബി.ജെ.പി വോട്ട് കച്ചവടത്തിന് ധാരണ: ചെന്നിത്തല

സി.പി.എം അഞ്ചിടത്തും ബി.ജെ.പിയുമായി വോട്ടുകച്ചവടത്തിന് ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന്റെ സൂചന ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ബി.ജെ.പിയെ കടന്നാക്രമിക്കാത്തത് ഈ ധാരണ പ്രകാരമാണെന്നും ചെന്നിത്തല ആരോപിച്ചു. കോന്നിയിലെ യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

India National

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു; മരണസംഖ്യ 114 ആയി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു . ഉത്തർപ്രദേശിലും ബിഹാറിലുമായി മഴക്കെടുതിയിൽ 114 പേര്‍ മരിച്ചു. മഴ നാളെ കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ വ്യാഴാഴ്ച മുതൽ 87 പേരാണ് മരിച്ചത് . ബിഹാറിൽ 27 പേരും മരിച്ചു. മഴ തുടരുന്നതിനാൽ ബിഹാറിലെ സ്കൂളുകൾ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്നാണ് സർക്കാർ നിർദേശം. ഒറ്റപ്പെട്ടുകിടക്കുന്ന സ്ഥലങ്ങളിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്താനായി രണ്ടു ഹെലികോപ്റ്ററുകൾ സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ […]

India National

റിസര്‍വ് ബാങ്കിന് മുന്നില്‍ കൈ നീട്ടി കേന്ദ്രം; 3000 കോടി ആവശ്യപ്പെട്ടേക്കും

ധനക്കമ്മി നേരിടാന്‍ റിസര്‍വ് ബാങ്കില്‍ നിന്ന് ഇടക്കാല ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാര്‍ 30000 കോടി ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി 3.3 ശതമാനത്തില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് റിസര്‍വ് ബാങ്കില്‍ നിന്ന് കൂടുതല്‍ തുക ആവശ്യപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

India Kerala

പ്രളയ ദുരന്തത്തിന്റെ നഷ്ടപരിഹാരം രണ്ടാഴ്ചക്കുള്ളിൽ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയ ദുരന്തത്തിന്റെ നഷ്ടപരിഹാരം രണ്ടാഴ്ചക്കുള്ളിൽ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി. പ്രളയ സഹായത്തിനുള്ള അപ്പീൽ നടപടി വേഗത്തിൽ പൂർത്തിയാക്കാനും കോടതി നിർദ്ദേശം നല്‍കി. നഷ്ടപരിഹാരത്തിന് പ്രത്യക ട്രിബ്യൂണല്‍ സ്ഥാപിക്കുക നഷ്ടപരിഹാര വിതരണത്തിനായി സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയെ ചുമതലപെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പ്രളയം സംസ്ഥാനത്ത് പലയിടത്തും വ്യത്യസ്തമായ രീതിയിലാണുണ്ടായത്. അതുകൊണ്ട് തന്നെ ഓരോ രീതിയില്‍ നഷ്ടപരിഹാരം നിശ്ചയിക്കാനാവില്ലെന്ന് […]

India Kerala

പ്രമുഖ സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടരുന്നു. ഇന്ന് വൈകുന്നേരം മൂന്ന് മണി വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം. ഒക്ടോബര്‍ മൂന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം ഇന്നാണ് പത്രിക സമര്‍പ്പിച്ചത്. വട്ടിയൂർക്കാവ് മണ്ഡലത്തില്‍ എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത് വരണാധികാരി ജിയോ ടി മനോജിന് മുന്പാകെയാണ് പത്രിക നല്‍കിയത് മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രശാന്തിനൊപ്പമുണ്ടായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി മോഹന്‍കുമാറും പത്രിക സമര്‍പ്പിച്ചു. എറണാകുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു […]

India Kerala

അഭിമന്യു വധക്കേസില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് നല്‍കാന്‍ ഉത്തരവ്

അഭിമന്യു വധക്കേസിലെ പ്രധാന തെളിവായ സി.സി.ടി.വി ദൃശ്യങ്ങൾ പ്രതികൾക്ക് നൽകാൻ ഹൈക്കോടതി നിർദേശം. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് രണ്ടാം പ്രതി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ദൃശ്യങ്ങള്‍ നല്‍കണമെന്ന ആവശ്യം തള്ളിയ കീഴ്‌ക്കോടതി വിധിക്കെതിരെയാണ് പ്രതി ജിസാല്‍ റസാഖ് കോടതിയെ സമീപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി എസ്ആര്‍വി ക്രോസ് റോഡിലെ സിലോണ്‍ ബേക്ക് ഹൗസ്, തോപ്പുംപടിയിലെ പെട്രോള്‍ പമ്പ്, വിദ്യാഭ്യാസ സ്ഥാപനമായ കോര്‍പറേറ്റ് എഡ്യുക്കേറ്റര്‍ എന്നിവിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ ചിലതില്‍ അക്രമികളുടെ ദൃശ്യങ്ങളുണ്ടെന്നും ഇതിന്റെ […]

India National

താഹില്‍ രമണിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് സുപ്രിം കോടതിയുടെ അനുമതി

മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് താഹില്‍ രമണിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് സുപ്രിം കോടതിയുടെ അനുമതി. നിയമനടപടികളുമായി സി.ബി.ഐക്ക് മുന്നോട്ട് പോകാനാണ് സിബിഐക്ക് ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയത്. മന്ത്രിക്കെതിരായ കേസില്‍ അനുകൂല വിധിക്കായി പണം വാങ്ങിയെന്നാണ് താഹില്‍ രമണിക്കെതിരായ ആരോപണം. ഗുജറാത്ത് കലാപകാലത്തെ ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗ കേസിലെ പ്രതികളുടെ ശിക്ഷ ശരിവെച്ചത് ജസ്റ്റിസ് വിജയ ആയിരുന്നു. ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് ശിക്ഷ ശരിവെച്ചത് .

India National

കിട്ടിയത് പോര; റിസര്‍വ് ബാങ്കിനോട് വീണ്ടും പണം ആവശ്യപ്പെട്ട് സര്‍ക്കാര്‍

സാമ്പത്തിക മാന്ദ്യം രൂക്ഷമായതിന്റെ പശ്ചാതലത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്നും കൂടുതല്‍ പണം ആവശ്യപ്പെടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. റിസര്‍വ് ബാങ്കില്‍ നിന്ന് 30,000 കോടി രൂപയാണ് സര്‍ക്കാര്‍ ആവശ്യപ്പെടാനിരിക്കുന്നത്. ഇടക്കാല ലാഭവിഹിതമായിട്ടാകും 30,000 കോടി രൂപ സ്വീകരിക്കുക. മാര്‍ച്ചില്‍ 28,000 കോടി ഇടക്കാല ലാഭവിഹിതം ആര്‍.ബി.ഐ കൈമാറിയതിന് പിന്നാലെയാണിത്. ധനക്കമ്മി ഉയരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

India Kerala

മൂന്ന് മുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; എറണാകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ശക്തം

മൂന്ന് മുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ എറണാകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ശക്തമായി. സ്ഥാനാര്‍ഥികള്‍ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. എല്‍.ഡി.എഫ് കണ്‍വെന്‍ഷനും ഇന്ന് തുടക്കമാകും. മണ്ഡലം നിലനിർത്താൻ ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദിനെ തന്നെ കളത്തിലിറക്കിയിരിക്കുകയാണ് യു.ഡി.എഫ്. പൊതുസമ്മതനായ സ്വതന്ത്രനെ ഇറക്കി മണ്ഡലം തിരിച്ച് പിടിക്കാമെന്ന പതിവ് തന്ത്രമാണ് മനു റോയിയിലൂടെ എല്‍.ഡി.എഫ് പയറ്റുന്നത്. പൊതുസ്വീകാര്യനായ ഒരാളെന്ന നിലയ്ക്കാണ് എറണാകുളത്ത് മുത്തുവെന്ന സി.ജി രാജഗോപാലിനെ എന്‍.ഡി.എ കളത്തിലിറക്കിയത്. മൂന്ന് മുന്നണികളിലും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായതോടെ പ്രചാരണ രംഗവും സജീവമായി. […]