India Kerala

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ പ്രചരണരംഗം സജീവമാകുന്നു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ പ്രചാരണരംഗം സജീവമാകുന്നു. എൽ.ഡി.എഫിന്‍റെ മണ്ഡലം കൺവൻഷൻ കഴിഞ്ഞ ദിവസം ഉപ്പളയിൽ ചേർന്നു. യു.ഡി.എഫിന്റെ സംസ്ഥാന നേതാക്കൾ ഇന്നു മുതൽ മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങും. ഇത്തവണ മഞ്ചേശ്വരം മണ്ഡലം ജയിക്കാനുറച്ചാണ് എല്‍.ഡി.എഫ് ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ എല്‍.ഡി.എഫിന്‍റ മുതിർന്ന നേതാക്കൾ മണ്ഡലത്തിൽ ക്യാമ്പ് ചെയതാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സി.പി.എം കേന്ദ്ര കമ്മറ്റി അംഗം പി.കെ ശ്രീമതിക്കാണ് മണ്ഡലത്തിന്റെ പ്രചരണ ചുമതല .റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ ടി.വി രാജേഷ് എം.എല്‍.എയടക്കമുള്ള നേതാക്കൾക്കും […]

India Kerala

വട്ടിയൂര്‍ക്കാവില്‍ കുമ്മനമില്ലെങ്കിലും ചർച്ചാ വിഷയം കുമ്മനം തന്നെ

വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ മത്സര രംഗത്ത് ഇല്ലെങ്കിലും ചർച്ചാ വിഷയം കുമ്മനം തന്നെ. വോട്ട് മറിക്കൽ മുതൽ ഗ്രൂപ്പ് പോര് വരെ ആരോപണ പ്രത്യാരോപണങ്ങളായി മണ്ഡലം നിറയുകയാണ് കുമ്മനത്തിന്റെ പേര്. പ്രചരണത്തിൽ കുമ്മനത്തെ സജീവമാക്കി ആരോപണങ്ങളെ മറികടക്കാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ ശ്രമം. വട്ടിയൂർക്കാവ് എം.എൽ.എയായിരുന്ന കെ.മുരളീധരൻ പാർലമെന്റിലേക്ക് മത്സരിക്കാൻ വടകരക്ക് വണ്ടി കയറിയ നാൾ മുതൽ തുങ്ങിയതാണ് വട്ടിയൂർക്കാവിലെ ബി.ജെ.പി വോട്ട് മറിക്കൽ. സീറ്റ് പിടിക്കാൻ കുമ്മനമാണ് പറ്റിയതെന്ന് ബി.ജെ.പി പരസ്യമായും രഹസ്യമായും പറഞ്ഞപ്പോൾ കുമ്മനവും ഒരു […]

India Kerala

പാലായിലെ ഫലം വരുന്ന ഉപതെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് പിണറായി

പാലാ തെരഞ്ഞെടുപ്പിലെ ഫലം തന്നെ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന അഞ്ച്‌ മണ്ഡലങ്ങളിലുമുണ്ടാകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാ തോല്‍വിയുടെ ജാള്യത മറക്കാന്‍ യു.ഡി.എഫ്‌ കാരണങ്ങള്‍ കണ്ടെത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അരൂരിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വേങ്ങര,ചെങ്ങന്നൂര്‍ ,പാല മൂന്ന്‌ ഉപതെരഞ്ഞെടുപ്പിലും ഇടത്‌ മുന്നണിയുടെ വോട്ട്‌ നിലയില്‍ വലിയ വര്‍ധനവ്‌ ഉണ്ടായിട്ടുണ്ട്‌. യു.ഡി.എഫിനെ ജനങ്ങള്‍ കൈവിടുകയാണ്‌. പാലാ തെരഞ്ഞെടുപ്പ്‌ തോല്‍വി ന്യായീകരിക്കാന്‍ യു.ഡി.എഫ്‌ നേതാക്കള്‍ കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകായണെന്ന്‌ അരൂരില്‍ മനു സി .പുളിക്കലിന്റെ തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷന്‍ […]

India Kerala Uncategorized

ലാവ്‍ലിൻ കേസ് ഇന്ന് സുപ്രിം കോടതിയിൽ

ലാവ്‍ലിൻ കേസ് ഇന്ന് സുപ്രിം കോടതിയിൽ. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രതിപ്പട്ടികയിലുള്ള മുഴുവൻ പേരെയും വിചാരണ ചെയ്യണമെന്ന സി.ബി.ഐയുടെ ആവശ്യവും കുറ്റവിമുക്‌തരാക്കണമെന്ന മൂന്ന് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥരുടെ ഹരജികളുമാണ് കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബഞ്ചിന് മുന്‍പാകെയാണ് ഹരജികള്‍ എത്തുക. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സി.ബി.ഐ സുപ്രിം കോടതിയെ സമീപിച്ചത്. പിണറായിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും, […]

India Kerala

എ.ടി.എം തകർത്ത് മോഷണ ശ്രമം: രണ്ട് പേർ പിടിയിൽ

എ.ടി.എം മെഷിൻ തകർത്ത് കവർച്ച നടത്താൻ ശ്രമം നടത്തിയ രണ്ട് പേർ പിടിയിൽ. പാലക്കാട് ജില്ലയിലെ ആറങ്ങോട്ടുകരയിലെ എ.ടി.എമ്മിലാണ് മോഷണ ശ്രമം നടന്നത്. അസം സ്വദേശികളായ രണ്ട് പേരെ ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെയാണ് ആറങ്ങോട്ടുക്കരയിലെ കേരള ഗ്രാമീൺ ബാങ്കിന്റെ എ.ടി.എമ്മിൽ മോഷണ ശ്രമം നടന്നത്. ആയുധങ്ങൾ ഉപയോഗിച്ച് എ.ടി.എം മെഷിനും മൂന്ന് സി.സി.ടി.വി ക്യാമറകളും അടിച്ച് തകർത്തു. എന്നാൽ ഇവർക്ക് മെഷിനിൽ നിന്നും പണം ലഭിച്ചില്ല. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതികളെ […]

India Kerala

ജിദ്ദ – കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ അടുത്ത മാസം മുതല്‍ പുനരാരംഭിക്കും

ജിദ്ദ – കോഴിക്കോട് എയര്‍ ഇന്ത്യ വിമാന സര്‍വ്വീസുകള്‍ അടുത്ത മാസം 27 മുതല്‍ പുനരാരംഭിക്കുമെന്ന് സൂചന. തുടക്കത്തില്‍ ആഴ്ചയില്‍ രണ്ട് സര്‍വ്വീസുകള്‍ വീതമാണുണ്ടാകുക. ഇത് സംബന്ധിച്ച ഒദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഹജ്ജിന് ശേഷം കോഴിക്കോട് – ജിദ്ദ സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് നേരത്തെ എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. എന്നാല്‍ എയര്‍ക്രാഫ്റ്റുകളുടെ അപര്യാപ്തത മൂലം സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത് നീണ്ടുപോകാന്‍ കാരണമായി. ഈ സാഹചര്യത്തില്‍ കൊച്ചി-ജിദ്ദ സെക്ടറില്‍ സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യയുടെ രണ്ട് സര്‍വ്വീസുകള്‍ റദ്ധാക്കി കോഴിക്കോട് […]

India Kerala

പെരിയ ഇരട്ടകൊലപാതക കേസ് സി.ബി.ഐക്ക്

പെരിയ ഇരട്ട കൊലപാതക കേസ് സി.ബി.ഐക്ക് വിട്ടു. കൊല്ലപ്പെട്ട ശരത് ലാലിന്റേയും കൃപേഷിന്റേയും മാതാപിതാക്കൾ നൽകിയ ഹരജിയില്‍ ഹൈക്കോടതിയാണ് അന്വേഷണം സി.ബി.ഐക്ക് വിട്ട് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. പെരിയ കേസില്‍ അന്വേഷണസംഘത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ഒന്നാംപ്രതിയുടെ മൊഴി വേദവാക്യമായി കണക്കാക്കിയാണ് അന്വേഷണം നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ സി.പി.ഐ.എം പ്രാദേശിക നേതാവ് പീതാംബരന്‍ അടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയിതിരുന്നു. കേസില്‍ സിപിഎം ഉന്നത നേതാക്കളുടെ പങ്കിനു തെളിവില്ലെന്നു […]

India Kerala

ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയെന്ന് സിബിഐ; കൊലപാതകത്തിന് തെളിവില്ല

പാമ്പാടി നെഹ്റു എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതാണെന്ന് സി.ബി.ഐ. നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിനെ ഒഴിവാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. കോളജ് വൈസ് പ്രിൻസിപ്പൽ ഉള്‍പ്പടെ രണ്ട് പേര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റംചുമത്തി. 2017 ജനുവരി ആറിന് ജിഷ്ണുവിനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് കോളജ് അധികൃതരുടെ നിലപാട്. എന്നാൽ, ജിഷ്ണുവിനെ മർദിച്ചു കൊലപ്പെടുത്തിയെന്നാണ് വീട്ടുകാർ പരാതിപ്പെടുന്നത്. ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങൾ‌ സൃഷ്ടിച്ച കേസാണിത്. എന്നാല്‍ ജിഷ്ണുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് […]

India National

ചിന്മയാനന്ദ് കേസില്‍ മാര്‍ച്ച് നടത്താന്‍ കോണ്‍ഗ്രസിന് അനുമതി നിഷേധിച്ചു

ബി.ജെ.പി നേതാവ് ചിന്മയാനന്ദ് ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയ നിയമ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന പ്രതിഷേധ പ്രകടനത്തിന് അനുമതി നിഷേധിച്ചു. തിങ്കളാഴ്ച ഷഹജന്‍പുരില്‍ നിന്ന് ലഖ്‌നൗവിലേക്ക് പദയാത്ര നടത്താനായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ജില്ലാ ഭരണകൂടം പദയാത്രക്ക് അനുമതി നിഷേധിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ അടക്കമുള്ളവര്‍ കരുതല്‍ തടങ്കലിലാണ്. ‘’യു.പി ഇതുവരെ കശ്മീർ അല്ല. ഷാജഹാൻപൂർ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ദുരവസ്ഥ ഉയർത്തിക്കാട്ടാൻ ശ്രമിച്ച ഞാൻ ഇന്ന് കസ്റ്റഡിയിലാണ്. ഒരു വ്യക്തിയുടെ മൗലികാവകാശങ്ങൾ […]

India Kerala Uncategorized

ജേക്കബ് തോമസിന് വീണ്ടും നിയമനം

സസ്പെന്‍ഷനിലായിരുന്ന മുന്‍ ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും നിയമനം. സ്റ്റീല്‍ ആന്‍റ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ എംഡിയാക്കാനാണ് ശിപാര്‍ശ. ഇദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മൂന്നുവട്ടം സസ്‌പെന്‍ഡ് ചെയ്ത ഡി.ജി.പി. ജേക്കബ് തോമസിനെ അടിയന്തരമായി സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ജൂലായില്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ട്രിബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടും അദ്ദേഹത്തിന്റെ നിയമനം വൈകുകയായിരുന്നു.