ആരെയും കുതികാല്‍ വെട്ടി സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍. തന്‍റെ പേരില്‍ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിട്ടില്ല. ഒരു സ്ഥാനത്തിന് വേണ്ടിയും താനിന്നു വരെ മോഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് അവിശുദ്ധ ബന്ധമാണുള്ളത്. വട്ടിയൂര്‍ക്കാവിലെ പ്രചരണത്തിന് താന്‍ സജീവമായി ഉണ്ടാകുമെന്നും കുമ്മനം വ്യക്തമാക്കി.
India
മഞ്ചേശ്വരത്ത് പ്രധാന മത്സരം ബി.ജെ.പിയുമായാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
മഞ്ചേശ്വരത്ത് പ്രധാന മത്സരം ബി.ജെ.പിയുമായാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പാലായിലേത് പോലുള്ള പ്രശ്നങ്ങള്‍ മഞ്ചേശ്വരത്ത് ഇല്ല. മഞ്ചേശം മണ്ഡലത്തില്‍ മുസ്‍ലിം ലീഗില്‍ ഭിന്നതയില്ലെന്നും എണ്ണയിട്ട യന്ത്രം പോലെ അംഗങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍ വിജയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക രംഗത്ത് വീണ്ടും കനത്ത തിരിച്ചടി
രാജ്യത്തെ എട്ട് പ്രധാന വ്യവസായങ്ങള്‍ വിപരീത വളര്‍ച്ചയില്‍ ആണെന്ന് വ്യക്തമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്ത് വന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 4.7 ശതമാനം വളര്‍ച്ചയിലായിരുന്ന എട്ട് പ്രധാന വ്യവസായങ്ങളാണ് ഈ വര്‍ഷം അഗസ്റ്റില്‍ മൈനസ് 0.5 ശതമാനത്തിലേക്ക് ഇടിഞ്ഞത്. ഇതോടെ റിസര്‍വ് ബാങ്ക് പുതിയ വായ്പ അവലോകനത്തിലും റിപ്പോ നിരക്കില്‍ ഇളവ് വരുത്താനുള്ള സാധ്യതയേറി. എട്ട് പ്രധാന വ്യവസായങ്ങളായ കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, സിമന്‍റ് അടക്കമുള്ളവയാണ് വിപരീത വളര്‍ച്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ […]
കേരളം ഒന്നാമത്, യു.പി അവസാനം! വിദ്യാഭ്യാസ നിലവാര സൂചികയില്‍ കേരളം മുന്നില്‍
രാജ്യത്തെ വിദ്യാഭ്യാസ നിലവാര സൂചികയില്‍ കേരളം ഒന്നാമത്. നീതി ആയോഗ് തയ്യാറാക്കിയ വിദ്യാഭ്യാസ ഗുണനിലവാര സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്. ഉത്തര്‍പ്രദേശാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്. വിദ്യാഭ്യാസ നിലവാരത്തില്‍ രാജ്യത്തെ സംസ്ഥാനങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ടന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 76.6 ശതമാനത്തോടെയാണ് കേരളം നീതി ആയോഗിന്‍റെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. അവസാന സ്ഥാനത്തുള്ള ഉത്തര്‍പ്രദേശിന് 36.4 ശതമാനം മാത്രമേ നേടാനായൂള്ളു. 2016-17 വര്‍ഷത്തെ പ്രകടനം അനുസരിച്ചാണ് ഇപ്പോഴത്തെ ഗുണനിലവാര സൂചിക തയ്യാറാക്കിയത്. ഇതിനായി പഠന സാഹചര്യങ്ങള്‍ പ്രകടനം അടക്കം […]
സവാള വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു
അനിയന്ത്രിതമായി ഉയരുന്ന സവാളയുടെ വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. നാഫെഡ് 40 ടണ്‍ സവാള നാസിക്കില്‍ നിന്ന് എത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സപ്ലൈകോ വഴി കിലോക്ക് 45 രൂപക്ക് സവാള വില്‍ക്കാനും തീരുമാനിച്ചു.
നെഹ്റു ഗ്രൂപ്പ് ചെയര്‍മാനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ജിഷ്ണുവിന്‍റെ കുടുംബം സുപ്രീംകോടതിയിലേക്ക്
നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ നിരാശയിലാണ് ജിഷ്ണു പ്രണോയിയുടെ കുടുംബം. കൃഷ്ണദാസ് കുറ്റക്കാരനാണെന്ന് തന്നെയാണ് ജിഷ്ണുവിന്റെ അമ്മ മഹിജ ഉറച്ചുവിശ്വസിക്കുന്നത്. സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണിവര്‍. ഏറെ പ്രതീക്ഷയോടെയാണ് സി.ബി.ഐ അന്വേഷണത്തിന് കുടുംബം ആവശ്യപ്പെട്ടത്. എന്നാല്‍ കൃഷ്ണദാസിനെ വെറുതെ വിട്ടതില്‍ നിരാശയിലാണ് കുടുംബം. സി.ബി.ഐ ഒറ്റത്തവണ മാത്രമാണ് കുടുംബത്തിന്റെ മൊഴിയെടുത്തതെന്ന് അമ്മ മഹിജ പറയുന്നു. കുറ്റക്കാരായ വൈസ് പ്രിന്‍സിപ്പലും ഇന്‍വിജിലേറ്ററും മാത്രം എങ്ങനെയാണ് കുറ്റക്കാരാകുന്നതെന്നാണ് അവര്‍ ചോദിക്കുന്നത്. എന്തിനായിരുന്നു മകനെ ഇല്ലാതാക്കിയത്? തെറ്റ് […]
മടങ്ങി വരുന്ന പ്രവാസികൾക്കൊപ്പം സർക്കാർ ഉണ്ടാകും: ധനമന്ത്രി തോമസ് ഐസക്
ആഗോള മാന്ദ്യത്തെ തുടർന്ന് തിരിച്ചുവരുന്ന പ്രവാസികൾക്ക് തുണയാകാൻ നിലവിലെ പദ്ധതികൾ പുനരവലോകനം ചെയ്യാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. പ്രവാസികളുടെ നിക്ഷേപവും വൈദഗ്ദ്യവും ഉപയോഗപ്പെടുത്തിയുള്ള ചില നടപടികളാണ് സർക്കാർ വിഭാവന ചെയ്യുന്നത്. എന്നാൽ പ്രവാസിക്ഷേമ കാര്യത്തിൽ കേന്ദ്രം താൽപര്യമെടുക്കാതിരിക്കുന്നത് തിരിച്ചടിയാണെന്നും സംസ്ഥാന സർക്കാർ കുറ്റപ്പെടുത്തുന്നു. ആഗോള തലത്തിലെ സാമ്പത്തിക മാന്ദ്യം പ്രവാസികളെ ബാധിച്ചേക്കുമെന്ന കണക്കുകൂട്ടലിനെ തുടർന്നാണ് ചില മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറായതെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു. മടങ്ങി വരുന്ന പ്രവാസികൾക്കൊപ്പം സർക്കാർ […]
അരൂർ മണ്ഡലം പ്രചരണ ചൂടിലേക്ക്
ഇടത്, വലത് എൻ.ഡി.എ ക്യാമ്പുകൾ സജീവം. രാവിലെ 6 മണി മുതൽ പ്രചരണ പരിപാടികൾ ആരംഭിക്കണമെന്ന നിർദ്ദേശമാണ് പ്രവർത്തകർക്ക് കിട്ടിയിയത്. പ്രചരണ പരിപാടികൾ നേർത്തെ ആരംഭിച്ചത് നേട്ടമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു സി പുളിക്കൽ കാണുന്നു .ബി.ഡി.ജെ.എസ് കാല് വാരില്ലെന്ന വിശ്വാസത്തിൽ ബി.ജെ.പിയും മുന്നോട്ട്. നാളെ യു.ഡി.എഫ് കൺവെൻഷൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ലോകസഭ തെരഞ്ഞെടുപ്പിലെ മേൽക്കൈ നിലനിർത്താനാകുമെന്നാണ് ഷാനിമോൾ ഉസ്മാൻ പറയുന്നത്.
മരട് ഫ്ലാറ്റ് പൊളിക്കല്‍ പുനരധിവാസത്തിലെ അവ്യക്തത പരിഹരിക്കുമെന്ന് സബ്ബ് കലക്ടറുടെ ഉറപ്പ്
മരട് ഫ്ലാറ്റ് പൊളിക്കല്‍ പുനരധിവാസത്തിലെ അവ്യക്തത പരിഹരിക്കുമെന്ന് സബ്ബ് കലക്ടറുടെ ഉറപ്പ്. പുനരധിവാസത്തിനുള്ള ഫ്ലാറ്റുകളുടെ പുതിയപട്ടിക നഗരസഭ ഇന്ന് ഉടമകള്‍ക്ക് നല്‍കും. മൂന്നാം തിയ്യതി ഫ്ലാറ്റുകള്‍ ഒഴിയണമെന്നാണ് നഗരസഭയുടെ നിര്‍ദ്ദേശം. എന്നാല്‍ മാറി താമസിക്കാന്‍ ഫ്ലാറ്റുകള്‍ കണ്ടെത്തുന്നത് വൈകുന്നതോടെ നിശ്ചയിച്ച കാലപരിധിക്കുള്ളില്‍ ഒഴിയാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഫ്ലാറ്റുടമകള്‍. പുനരധിവാസവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഇന്നലെ ഫ്ലാറ്റുകളിൽ സന്ദർശനം നടത്തിയിരുന്നു. നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഫ്ലാറ്റുടമകള്‍ക്ക് സബ്ബ് കലക്ടര്‍ ഉറപ്പ് […]
കോന്നിയും തെരഞ്ഞെടുപ്പ് ആവേശത്തില്‍
സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക സമർപ്പണത്തോടെ കോന്നിയും തെരഞ്ഞെടുപ്പ് ആവേശത്തില്‍. ശബരിമല ഉള്‍പ്പടെയുള്ള വിഷയങ്ങളാണ് മണ്ഡലത്തില്‍ ചര്‍ച്ചയാകുന്നത്. മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികളും പ്രചാരണത്തിന് എത്തിയതോടെ ഇതുവരെ കാണാത്ത തിരഞ്ഞെടുപ്പു ആവേശത്തിലേക്ക് എത്തുകയാണ് കോന്നി. ഏഴ് പേരാണ് കോന്നിയിൽ നാമ നിർദേശ പത്രിക സമർപ്പിച്ചിട്ടുള്ളത്. ഇതിൽ രണ്ട് സ്വതന്ത്രരും രണ്ട് ഡമ്മി സ്ഥാനാർത്ഥികളും ഉൾപ്പെടുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം ആദ്യം നടത്താനായതും പ്രചാരണത്തിൽ സജീവമാകാൻ കഴിയുന്നതുമാണ് ഇടതു മുന്നണിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്. അടൂർ പ്രകാശിനെ സംസ്ഥാന നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചതോടെ സ്ഥാനാർത്ഥി […]












