സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കെ.എസ്.ഇ.ബി ഉന്നതതല യോഗം ഇന്ന് ചേരും. മണ്‍സൂണ്‍ ലഭ്യത കുറയുകയും അണക്കെട്ടുകളില്‍ ജലനിരപ്പ് താഴുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന അവലോകന യോഗത്തില്‍ 15 വരെ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതില്ല എന്നായിരുന്നു തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ സാമാന്യം മഴ ലഭിച്ചതിനാല്‍ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്തെ വൈദ്യുതി ഭവനിലാണ് യോഗം.
Kerala
എസ്.ആര്‍ മെഡിക്കല്‍ കോളജ് മെഡിക്കല്‍ കൌണ്‍സിലിന്‍റെ അനുമതി നേടിയത് വ്യാജരേഖ ചമച്ച്
വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജ് മെഡിക്കല്‍ കൌണ്‍സിലിന്‍റെ അനുമതി നേടിയത് വ്യാജരേഖ ചമച്ച്. ചെറുന്നിയൂര്‍ പഞ്ചായത്തിന്‍റെ അനുമതി വാങ്ങാതെ നിര്‍മ്മിച്ച കെട്ടിടത്തിന്‍റെ പ്ലാനില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ ഒപ്പും സീലും വ്യാജമായി രേഖപ്പെടുത്തി. പഞ്ചായത്തിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. രേഖകളുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു. 2015 മാർച്ചിലാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അനുമതി തേടാനായി എസ്.ആർ മെഡിക്കൽ കോളജ് അപേക്ഷ സമർപ്പിച്ചത്. അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച് കെട്ടിട നിർമ്മാണ അനുമതി പത്രത്തില്‍ ചെറുന്നിയൂർ പഞ്ചായത്ത് സെക്രട്ടറിയുടെ ഒപ്പും പഞ്ചായത്തിലെ […]
തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി റോഡരികില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രണ്ട് ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റേതാണ് മൃതദേഹം. പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം വൈകുന്നേരം 5 30ഓടെ തെരുവുനായ കടിച്ചുവലിക്കുന്നത് സ്‌കൂൾ വിദ്യാർത്ഥികൾ കാണുകയും ഇവർ നാട്ടുകാരുടെ ശ്രദ്ധയിൽപെടുത്തുകയുമായിരുന്നു. നാട്ടുകാർ തെരുവുനായ്ക്കളെ പിൻതുടർന്നു നടന്ന പരിശോധനയിലാണ് മൃതദേഹം കുഞ്ഞിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വിളപ്പിൽശാല പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും സ്ഥലത്ത് സംരക്ഷണ വേലിയൊരുക്കുകയും ചെയ്തു. ഇന്ന് […]
യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പലിനും എസ്.എഫ്.ഐക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ടി.സി വാങ്ങിയ വിദ്യാര്‍ഥിനി
യൂണിവേഴ്സിറ്റി കോളജിലെ പ്രിൻസിപ്പളിന്റെ പ്രവർത്തനം ദയനീയമാണെന്ന് കോളജിലെ മുൻവിദ്യാർഥിനി നിഖില. എസ്.എഫ്.ഐയുടെ ഭീഷണിക്കെതിരെ പരാതി നൽകിയിട്ടും പ്രിൻസിപ്പല്‍ നടപടിയെടുത്തില്ലെന്നും നിഖില ആരോപിച്ചു. യൂണിവേഴ്സിറ്റി കോളജിലെ ഇപ്പോഴത്തെ സംഘർഷത്തിന് ഒരുപരിധിവരെ ഉത്തരവാദി പ്രിൻസിപ്പലാണ്. എസ്.എഫ്.ഐ എന്ത് അക്രമം കാണിച്ചാലും പ്രിൻസിപ്പല്‍ നടപടിയെടുക്കില്ല. ഏറെ പ്രതീക്ഷയോടെ യൂണിവേഴ്സിറ്റി കോളജിൽ പഠനത്തിനെത്തിയ താൻ നേതിട്ടത് എസ്.എഫ്.ഐ നേതൃത്വത്തിന്റെ ഭീഷണിയും അതിക്രമവുമാണ്. എസ്.എഫ്.ഐ നേതൃത്വത്തിന്റെ ഭീഷണിയെ തുടർന്ന് ആത്മഹത്യശ്രമം നടത്തിയ നിഖില പിന്നീട് കോളജിൽ നിന്ന് ടിസി വാങ്ങി പോവുകയായിരുന്നു. അതേസമയം, യൂണിവേഴ്സിറ്റി […]
യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം പ്രത്യേക സംഘം അന്വേഷിക്കും
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലുണ്ടായ സംഘര്‍ഷം പ്രത്യേക സംഘം അന്വേഷിക്കും. കന്‍റോണ്‍മെന്‍റ് സി.ഐക്കാണ് ചുമതല. എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിയ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്ത് അടക്കം ആറ് പ്രതികള്‍ ഒളിവിലാണ്. ഇന്നലെയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഖിലിന് കുത്തേറ്റു. നിരവധി വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനമേറ്റു. അഖില്‍ ഉള്‍പ്പെടെ ഒരു സംഘം വിദ്യാര്‍ഥികള്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കാന്‍റീനില്‍ ഒത്തുചേര്‍ന്ന് പാട്ടു പാടിയിരുന്നു. ഇത് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി നേതാക്കള്‍ ചോദ്യം ചെയ്തു. ഈ നേതാക്കള്‍ക്കെതിരെ […]
തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി റോഡരികിലെ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വിളപ്പിൽശാല ഊറ്റുകുഴി സദനത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസത്തോളം മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റേതാണ് മൃതദേഹം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
നടന്‍ ദേവന്റെ ഭാര്യ അന്തരിച്ചു
നടന്‍ ദേവന്റെ ഭാര്യയും സംവിധായകന്‍ രാമു കാര്യാട്ടിന്റെ മകളുമായ സുമ (55) അന്തരിച്ചു. മൃതദേഹം ഇന്നു തൃശൂര്‍ മൈലിപാടത്തുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് വടൂക്കര ശ്മശാനത്തില്‍ നടക്കും. മകള്‍ ലക്ഷ്മി, മരുമകന്‍ സുനില്‍. പരസ്യസംവിധായകന്‍ സുധീര്‍ കാര്യാട്ട് സഹോദരനാണ്. രാമു കാര്യാട്ടിന്റെ അനന്തരവനാണ് ദേവന്‍.
ബി.എസ്.എൻ.എൽ കരാറുകാരുടെ കുടിശ്ശിക; മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു
ബി.എസ്.എൻ.എല്ലിലെ കരാറുകാർക്കുള്ള ബിൽ കുടിശ്ശിക തീർക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചു. കരാറുകാർ ചെയ്ത പ്രവൃത്തിക്കുള്ള ഫണ്ട് ബി.എസ്.എൻ.എൽ അനുവദിക്കാത്തതുമൂലം ഇവർക്ക് കീഴിലുള്ള തൊഴിലാളികളുടെ വേതനവും മുടങ്ങിയതായി കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബി.എസ്.എൻ.എല്ലിലെ കരാറുകാർക്ക് കുടിശ്ശിക വരുത്തിയ വാർത്ത മീഡിയവൺ ആണ് ആദ്യം പുറത്തുവിട്ടത്. ചുവപ്പുനാടയിൽ കുടുങ്ങിയ ജീവിതങ്ങൾ എന്ന വാർത്താ പരമ്പരയിലൂടെയാണ് ബി.എസ്.എൻ.എല്ലിലെ കരാറുകാരുടെ പ്രശ്നം മീഡിയവൺ പുറത്തു കൊണ്ടുവന്നത്. അൻപതോളം കരാറുകാർക്ക് ലഭിക്കാനുള്ള കുടിശ്ശിക 60 കോടിയായിരുന്നു. മകളുടെ കല്യാണം രണ്ടു […]
മത്തി ലഭ്യത വൻ തോതിൽ കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം
രാജ്യത്ത് മത്തി വൻ തോതിൽ കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം. കേരളത്തിൽ 39 ശതമാനം ആണ് മത്തിയുടെ കുറവ്. രാജ്യത്തെ സമുദ്രമത്സ്യോല്‍പാദനത്തില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.എന്നാല്‍ കേരളത്തില്‍ സമുദ്രോൽപാദനത്തിൽ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. 2018ൽ ഇന്ത്യയിലാകെ മുൻ വർഷത്തെക്കാളും 54 ശതമാനം മത്തിയാണ് കുറഞ്ഞത്. 77093 ടൺ മത്തിയാണ് കേരളത്തിൽ കഴിഞ്ഞ വർഷം ലഭിച്ചത്. കാലാവസ്ഥയിലുണ്ടായ വ്യതിയാനം ആണ് ഈ കുറവിന് കാരണം. മത്തിയിൽ കുറവ് ഉണ്ടായെങ്കിലും. അയല സംസ്ഥാനത്ത് ഗണ്യമായി കൂടി. 142 ശതമാനമാണ് […]
നെട്ടൂര്‍ കൊലപാതകം; ഒന്നാം പ്രതി നിപിന് അര്‍ജുനോട് തോന്നിയ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ്
കൊച്ചിയില്‍ യുവാവിനെ തലക്ക് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. കൊലപാതകത്തിലേക്ക് നയിച്ചത് ഒന്നാം പ്രതി നിപിന് കൊല്ലപ്പെട്ട അര്‍ജുനോട് തോന്നിയ പകയെന്ന് പൊലീസ്. കൊലപാതക സമയത്ത് പ്രതികള്‍ എല്ലാവരും ലഹരി മരുന്നുപയോഗിച്ചിരുന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കി. മാസങ്ങളായി നടന്ന ആസൂത്രണത്തിനൊടുവിലാണ് അര്‍ജുനെ സുഹൃത്തുകളായ പ്രതികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നാണ് അന്വേ,ണ സംഘം വ്യക്തമാക്കുന്നത്. ഒന്നാം പ്രതി നിപിന്റെ സഹോദരന്‍ എബിന്‍ ഒരു വര്‍ഷം മുന്‍പ് നടന്ന ബൈക്കപകടത്തില്‍ കൊല്ലപ്പെട്ടതും അതിനെ തുടര്‍ന്ന് പ്രതിക്കുണ്ടായ പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നാണ് […]












