തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഖിലിന് കുത്തേറ്റു. നിരവധി വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനമേറ്റു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്‍റും അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു. കോളജിലെ യൂണിറ്റ് കമ്മിറ്റി ഓഫീസ് എസ്.എഫ്.ഐ തന്നെ അടച്ചുപൂട്ടി. ഉമറും അഖില്‍ ചന്ദ്രനും അടക്കം ഒരു സംഘം വിദ്യാര്‍ഥികള്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കാന്‍റീനില്‍ ഒത്തു ചേര്‍ന്ന് പാട്ടു പാടിയിരുന്നു. ഇത് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി നേതാക്കള്‍ ചോദ്യം ചെയ്തു. ഈ നേതാക്കള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ തിരിഞ്ഞതോടെയാണ് ഇന്ന് കാമ്പസില്‍ സംഘര്‍ഷം […]
Kerala
പാലാരിവട്ടം പാലം മുഴുവന്‍ പൊളിക്കേണ്ടെന്ന് ഇ ശ്രീധരന്‍
പാലാരിവട്ടം പാലം 30 ശതമാനം പൊളിക്കേണ്ടി വരുമെന്ന് ഇ ശ്രീധരന്‍. കൂടുതല്‍ തകരാറുള്ള സ്പാനുകള്‍ നീക്കം ചെയ്യും. പാലത്തിന്റെ അടിത്തറക്കും തൂണിനും കുഴപ്പമില്ലെന്നും ഇ ശ്രീധരന്‍ കൊച്ചിയില്‍ പറഞ്ഞു.
യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. അഖിലെന്ന പ്രവര്‍ത്തകന് കുത്തേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എസ്.എഫ്.ഐ നേതൃത്വത്തിനെതിരെ സംഘടനയുടെ പ്രവര്‍ത്തകര്‍ തന്നെ പ്രതിഷേധിച്ചതോടെ കോളജില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായി. എസ്.എഫ്.ഐ നേതാവ് നസീമാണ് അഖിലിനെ കുത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇയാള്‍ നേരത്തെ പാളയത്ത് പൊലീസുകാരനെ അക്രമിച്ച കേസിലെ പ്രതികൂടിയാണ്. കാമ്പസില്‍ വിദ്യാര്‍ഥി നേതാക്കള്‍ കത്തിയുമായി വിലസുകയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സംഘര്‍ഷത്തിന് പിന്നാലെ വിദ്യാര്‍ഥി ഐക്യമെന്ന മുദ്രാവാക്യവുമായി വിദ്യാര്‍ഥികള്‍ കാമ്പസിന് പുറത്തിറങ്ങി റോഡ് […]
കേരള ബാങ്കിൽ ലയനം: എതിര്‍പ്പ് ശക്തമാക്കി മലപ്പുറത്തെ യു.ഡി.എഫ് നേതാക്കള്‍
ജില്ലാ സഹകരണ ബാങ്കുകൾ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള തീരുമാനത്തിന് എതിരെയുള്ള നിലപാടിൽ മാറ്റമില്ലെന്ന് മലപ്പുറത്തെ യു.ഡി.എഫ് നേതാക്കൾ. ഈ മാസം 18ന് നടക്കുന്ന ജനറൽ ബോഡി യോഗത്തിലും പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യാൻ അംഗങ്ങൾക്ക് നിർദേശം നൽകുമെന്ന് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ നടന്ന ജനറൽ ബോഡി യോഗത്തിലും സമാന രീതിയിൽ പ്രമേയം വോട്ട് ചെയ്ത് തള്ളിയിരുന്നു. മാർച്ച് ഏഴിനാണ് കേരള ബാങ്ക് രൂപീകരണത്തിനായി 14 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാൻ അനുമതി […]
പുനപ്പരിശോധന ഹരജിയും തളളി; ഇനി എന്തുചെയ്യുമെന്ന ആശങ്കയില്‍ മരട് ഫ്ലാറ്റിലെ താമസക്കാര്‍
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരായ പുനപ്പരിശോധന ഹരജി സുപ്രീംകോടതി തളളിയതോടെ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ഫ്ലാറ്റിലെ താമസക്കാര്‍. കേസ് തുറന്ന കോടതിയിൽ കേൾക്കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടതോടെ സമ്പദ്യത്തിന്റെ മുക്കാല്‍ ഭാഗവും ചെലവഴിച്ച് വാങ്ങിയ ഫ്ലാറ്റുകള്‍ ഉപേക്ഷിച്ച് പോകേണ്ട അവസ്ഥയിലാണ് ഇവര്‍. മരട് നഗരസഭയില്‍ തീരദേശമേഖലാ ചട്ടം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി മെയ് എട്ടിനാണ് വിധിച്ചത്. വിധിക്കെതിരെ ഫ്ലാറ്റുകളിലെ താമസക്കാർ നൽകിയ റിട്ട് ഹർജികൾ നേരത്തെ കോടതി തള്ളിയിരുന്നു. റിവ്യൂ […]
വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെ വികസനം നടപ്പാക്കുന്നതിന് ത്വരിത നടപടികള്‍ സ്വീകരിച്ചുവെന്ന് സുധാകരന്‍
വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെ വികസനം നടപ്പാക്കുന്നതിന് ത്വരിത നടപടികള്‍ സ്വീകരിച്ചുവെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍.വികസനത്തിന് വേണ്ടി തയ്യാറാക്കിയ വിശദ പദ്ധതി രേഖ കിഫ്ബിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെ വികസന മുരടിപ്പില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കഴിഞ്ഞ ദിവസം നിരാഹാര സമരം അടക്കം നടത്തിക്കൊണ്ട് പ്രക്ഷോഭം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊതുമരാമത്ത് മന്ത്രി വിഷയത്തില്‍ ഇടപെട്ടത്. വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനപദ്ധതി വേഗത്തില്‍ നടപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി […]
തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി
തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് വടകര സ്വദേശി ശ്യാം പത്മനാഭനെയാണ് കാണാതായത്. ബന്ധുക്കള്‍ കഴക്കൂട്ടം പൊലീസിന് പരാതി നല്‍കി. എം-ടെക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ശ്യാം പത്മനാഭനെ തിങ്കളാഴ്ച മുതലാണ് കാണാതായത്. പാങ്ങപ്പാറയില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന ശ്യാം ലൈബ്രറിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് മടങ്ങിവന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ കഴക്കൂട്ടം പൊലിസില്‍ പരാതി നല്‍കി. മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല. കാര്യവട്ടം ക്യാമ്പസാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ […]
കൊച്ചിയില്‍ ഇരുപതു വയസുകാരനെ തലക്കടിച്ച് കൊന്ന സംഭവം; അന്വേഷണം ഊര്‍ജ്ജിതമാക്കാനൊരുങ്ങി പൊലീസ്
കൊച്ചിയില്‍ ഇരുപത് വയസുകാരനെ തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാനൊരുങ്ങി പൊലീസ്. പ്രതികളുടെ ലഹരി മരുന്ന് ഉപയോഗം അടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേക അന്വേഷണം നടത്തുമന്നും പ്രായപൂര്‍ത്തിയാവാത്ത പ്രതിക്കെതിരെയും കൊലപാതക കുറ്റം ചുമത്തുമെന്നും കൊച്ചി ഡി.സി.പി പറഞ്ഞു. അതേസമയം കേസില്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥക്കെതിരെ കോണ്ഗ്രസ് ഇന്ന് പനങ്ങാട് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. കൊല്ലപ്പെട്ട അര്‍ജ്ജുനെ കാണാതായതായി പരാതി നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് കൃത്യമായ അന്വേഷണം നടത്താതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്നുമുയരുന്നത്. […]
തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന; അപാകത കണ്ടെത്തിയ 46 ഹോട്ടലുകൾക്ക് നോട്ടീസ്
തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യവിഭാഗം മിന്നൽ പരിശോധന നടത്തി. 59 ഹോട്ടലുകളിൽ നടത്തിയ പരിശോധനയില്‍ അപാകത കണ്ടെത്തിയ 46 ഹോട്ടലുകൾക്ക് നഗരസഭ നോട്ടീസ് നൽകി. വൃത്തിഹീനമെന്ന് കണ്ടെത്തിയ ഹോട്ടലുകളുടെ പേര് വിവരങ്ങളും നഗരസഭ ഔദ്യോഗികമായി തന്നെ പുറത്തുവിട്ടിട്ടുണ്ട്. ആറ് സ്ക്വാഡുകളായി തിരിച്ച പരിശോധന കമലേശ്വരം, മണക്കാട്, കിഴക്കേ കോട്ട, സ്റ്റാച്യൂ, പാളയം, തമ്പാനൂര്‍, കരമന എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. അപാകത കണ്ടെത്തിയ ഹോട്ടലുകളോട് ഏഴ് ദിവസത്തിനകം അപാകത പരിഹരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടു. […]
മറിയാമ്മ ഫിലിപ്പിന്റെ മൃതദേഹം സംസ്കരിച്ചു
കായംകുളത്ത് സഭാതർക്കത്തെ തുടർന്ന് ഒരാഴ്ചയായി സംസ്കാരിക്കാൻ കഴിയാതിരുന്ന 84കാരിയുടെ മൃതദേഹം സംസ്കരിച്ചു. വീട്ടിലെയും പള്ളിയിലേയും ശുശ്രൂഷകൾക്ക് ശേഷം കായംകുളം കാദീശ യാക്കോബായ പള്ളിയുടെ സ്ഥലത്താണ് മറിയാമ്മ ഫിലിപ്പിന്റെ സംസ്കാരം നടന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ സുരക്ഷയാണ് ഇവിടെ ഒരുക്കിയിരുന്നത്. തര്‍ക്കത്തെ തുടര്‍ന്ന് ഒരാഴ്ചയായി മറിയാമ്മയുടെ സംസ്കാരം വൈകിയിരുന്നു. തർക്കങ്ങൾ ഇല്ലാതെ സംസ്കാര ചടങ്ങുകൾ നടക്കണമെന്നും ഇത് ഒരു പുതിയ തുടക്കം ആവട്ടെയെന്നും നിരണം ഭദ്രാസനാധിപൻ ഗീവർഗ്ഗീസ് മാർ കുറിലോസ് പറഞ്ഞു.












