നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ രാജ്കുമാറിന് മര്‍ദ്ദനമേറ്റത് ജയിലില്‍ നിന്നല്ലെന്ന് റിപ്പോര്‍ട്ട്. ജയില്‍ മേധാവി ഋഷിരാജ് സംഗിന്റെ നിര്‍ദേശ പ്രകാരം ഡി.ഐ.ജി സാം തങ്കയ്യനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് ഉടന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറും.
Kerala
യൂണി. കോളജ് സംഘര്‍ഷം; പ്രതികളെത്തിയത് കൊല്ലാനുള്ള ഉദ്ദേശ്യത്തിലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
യൂണിവേഴ്‌സറ്റി കോളജിലെ സംഘര്‍ഷത്തില്‍ അഖിലിനെ കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് പ്രതികളെത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ കോളജിലെത്തി കലാപം നടത്തും. പുറത്തിറങ്ങിയാല്‍ സാക്ഷികളെ പ്രതികള്‍ ഭീഷണിപ്പെടുത്തുമെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ പേരിലുള്ള സീല്‍ വ്യാജമെന്ന് പൊലീസ് സ്ഥിരീകരിച്ചു. യൂണിവേഴ്‌സിറ്റി പരീക്ഷാ പേപ്പറും സീലും ലബോറട്ടറിയില്‍ വെച്ച് അസ്വാഭാവികമായി കണ്ടെത്തിയതാണെന്ന് ശിവരഞ്ജിത്ത് പൊലീസിന് മൊഴി നല്‍കി. യൂണിറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പരീക്ഷപേപ്പര്‍ വീട്ടില്‍ കൊണ്ടുപോയതെന്നും ശിവരഞ്ജിത്ത് മൊഴി […]
യൂണി. കോളജ് അക്രമത്തിലെ പ്രതികള്‍ ക്രമക്കേട് നടത്തിയോ എന്ന് പി.എസ്.സി പരിശോധിക്കും
യൂണിവേഴ്‌സിറ്റി കോളജിലെ അക്രമത്തില്‍ പ്രതികളായവര്‍ പി.എസ്.സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയിട്ടുണ്ടോ എന്ന് കമ്മീഷന്‍ വിശദമായി പരിശോധിക്കും. ഇന്ന് ചേര്‍ന്ന കമ്മീഷന്‍ യോഗത്തിന്റേതാണ് തീരുമാനം. അതേസമയം സി.പി.ഒ പരീക്ഷയില്‍ ക്രമക്കേടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും പി.എസ്.സി ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യൂണി. കോളജ് അക്രമം; മൂന്നു പേരുടെ നിയമന ശിപാര്‍ശ പി.എസ്.സി മരവിപ്പിച്ചു
യൂണിവേഴ്‌സിറ്റി കോളജിലെ അക്രമത്തില്‍ പ്രതികളായ മൂന്നു പേരുടെ നിയമന ശിപാര്‍ശ മരവിപ്പിച്ചു. ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരുടെ നിയമന ശിപാര്‍ശയാണ് മരവിപ്പിച്ചത്. ഇവര്‍ക്കെതിരായ ആരോപണങ്ങള്‍ പി.എസ്.സി ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കുമെന്ന് പി.എസ്.സി ചെയര്‍മാന്‍ അറിയിച്ചു. ശിവരഞ്ജിത് ആറ്റിങ്ങല്‍ ഗവ. യു.പി സ്‌കൂളിലും പ്രണവ് മാമം ശ്രീ ഗോകുലം സ്‌കൂളിലും നസീം തൈക്കാടുമാണ് പരീക്ഷയെഴുതിയത്. കെ.എ.പി നാലാം ബറ്റാലിയന് അപേക്ഷിച്ച 2989 പേര്‍ തിരുവനന്തപുരത്ത് പരീക്ഷ എഴുതിയെന്നും പി.എസ്.സി ചെയര്‍മാന്‍ വ്യക്തമാക്കി.
എസ്.എഫ്.ഐക്കാരുടെ വീടുകള്‍ സമാന്തര പി.എസ്.സി ഓഫീസുകളെന്ന് മുല്ലപ്പള്ളി
എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ വീടുകള്‍ സമാന്തര പി.എസ്.സി ഓഫീസുകളായി പ്രവര്‍ത്തിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ മുഖ്യമന്ത്രിയായി ഇരിക്കുന്നതു കൊണ്ടാണ് നടപടിയെടുക്കാത്തതെന്നും മുല്ലപ്പള്ളി പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തിലെ പ്രതികൾ പി.എസ്.സി റാങ്ക് ലിസ്റ്റിൽ വന്നതോടെ പി.എസ്.സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്ന് വി.എം സുധീരനും പറഞ്ഞു.
യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം: ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചു
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിൽ മുഖ്യ പ്രതികൾ കുറ്റം സമ്മതിച്ചു. അഖിലിനെ കുത്തിയത് താനാണെന്ന് ശിവരഞ്ജിത്ത് പൊലീസിനോട് സമ്മതിച്ചു. പെട്ടെന്നുണ്ടായ പ്രകോപനം ആണ് ആക്രമണത്തിന് കാരണമെന്നും അറസ്റ്റിലായവര്‍ പൊലീസിനോട് പറഞ്ഞു. പ്രതികളെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. ഇന്ന് പുലർച്ചെ പിടിയിലായ ശിവരഞ്ജിത്തിനെയും നസീമിനെയും പ്രാഥമികമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഖിലും കൂട്ടുകാരുമാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത് എന്നു പറഞ്ഞ പ്രതികൾ പെട്ടെന്നുണ്ടായ പ്രകോപനം ആണ് അഖിലിനെ ആക്രമിക്കാൻ കാരണം എന്നു […]
യൂണിവേഴ്സിറ്റി കോളജ് സംഘർഷത്തിലെ പ്രതികൾ ഉൾപ്പെട്ട പി.എസ്.സി റാങ്ക് ലിസ്റ്റിൽ അപാകതയെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ
യൂണിവേഴ്സിറ്റി കോളജ് സംഘർഷത്തിലെ പ്രതികൾ ഉൾപ്പെട്ട പി.എസ്.സി റാങ്ക് ലിസ്റ്റിൽ അപാകതയെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ . ശാരീരിക ക്ഷമത പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന പരാതിയിലാണ് ട്രിബ്യൂണൽ നടപടി. ട്രിബ്യൂണലിന്റെ അന്തിമ വിധിക്ക് വിധേയമായി മാത്രമേ നിയമന നടപടികൾ പൂർത്തികരിക്കാവൂ എന്നാണ് ഉത്തരവ്. പ്രതികള്‍ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട സംഭവം ഇന്നത്തെ പി.എസ്.സി യോഗം ചർച്ചചെയ്യും. യൂണിവേഴ്സിറ്റി കോളജിലെ സംഘർഷത്തിൽ പ്രതികളായ ശിവരഞ്ജിത്, നസിം എന്നിവരുൾപ്പെട്ട റാങ്ക് ലിസ്റ്റിനെതിരെയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ പരാതി എത്തിയത്. […]
ഡി.എന്‍.എ ടെസ്റ്റ്: ബിനോയ് കോടിയേരി ഇന്ന് കൂപ്പര്‍ ആശുപത്രിയില്‍
മുംബയ്: ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ഇന്ന് മുംബയ് ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഡി.എന്‍.എ പരിശോധനയ്ക്കായി രക്തസാമ്ബിള്‍ നല്‍കും. വേറെ തടസങ്ങളൊന്നുമില്ലെങ്കില്‍ ഇന്ന് ജുഹുവിലെ കൂപ്പര്‍ ആശുപത്രിയില്‍ വച്ച് രക്ത സാമ്ബിള്‍ ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തനിക്ക് ബിനോയില്‍ ഒരു കുട്ടിയുണ്ടെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ ഹാജരായപ്പോള്‍ ബിനോയ് ഡി.എന്‍.എ ടെസ്റ്റിന് തയ്യാറാണെന്ന് […]
ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കേരള സർവകലാശാലയുടെ ഉത്തരക്കടലാസുകൾ പിടിച്ചെടുത്തു
യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥിയെ കുത്തിപ്പരുക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കേരള സർവകലാശാലയുടെ ഉത്തരക്കടലാസുകൾ പിടിച്ചെടുത്തു. ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ സീലും പിടിച്ചെടുത്തിട്ടുണ്ട്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ പ്രതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തു. ശിവരഞ്ജിത്തിന്റെ വീട്ടിൽ പരിശോധന നടത്തിയ കന്റോൻമെന്റ് പൊലീസാണ് കേരള സർവകലാശാലയുടെ ഉത്തരക്കടലാസുകൾ പിടിച്ചെടുത്തത്. ഫ്രണ്ട് ഷീറ്റ് അടക്കം 16 സെറ്റ് ബുക്ക് ലെറ്റുകളാണ് ലഭിച്ചത്. ഇവയിൽ ഉത്തരമെഴുതിയും എഴുതാത്തവയുമുണ്ട്. ചട്ടപ്രകാരം പരീക്ഷാ സമയത്ത് ഹാളിൽ വിതരണം ചെയ്യേണ്ടവയാണിവ. […]
യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം: മുഖ്യപ്രതികള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തില്‍ മുഖ്യപ്രതികള്‍ കസ്റ്റഡിയില്‍. ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമുമാണ് പിടിയിലായത്. കേസില്‍ ഇതുവരെ ആറ് പേര്‍ പിടിയിലായി. ഇന്നലെ ശിവരഞ്ജിത്ത്, നസിം ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തു. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും യൂണിവേഴ്‌സിറ്റി പരീക്ഷാ പേപ്പറുകള്‍ പിടിച്ചെടുത്തു. ഇതിനിടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമവും നടന്നു. ശിവരഞ്ജിത്തിന്റെ ബന്ധുക്കള്‍ ആയുധവുമായെത്തിയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. തിരുവനന്തപുരം […]







